About Us
അസ്സലാമു അലൈക്കും,
മനുഷ്യരാശിക്ക് അല്ലാഹു നല്‍കിയ അന്തിമവും സമ്പൂര്‍ണവുമായ മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്തിന്റെ ഏതു കാലത്തും മനുഷ്യജീവിതത്തെ സത്യത്തിന്റെയും നീതിയുടെയും ധാര്‍മികതയുടെയും വഴിയിലേക്ക് നയിക്കുന്ന ദൈവിക പ്രകാശമായി അത് നിലകൊള്ളുന്നു. ജിബ്‌രീല്‍ (അ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ യിലേക്ക് അവതീര്‍ണ്ണമായ ഖുര്‍ആന്‍, വള്ളിപുള്ളി വ്യത്യാസമില്ലാതെ തലമുറകളിലൂടെ മനുഷ്യരിലേക്ക് കൈമാറപ്പെട്ട അതുല്യമായ വചനങ്ങളാണ്.
പരിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയില്‍ അവതീര്‍ണ്ണമായതിനാല്‍, അതിന്റെ യഥാര്‍ത്ഥ ആഴവും ഭാഷാ സൗന്ദര്യവും പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ അറബി ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നിരുന്നാലും, അറബി ഭാഷ പരിചയമില്ലാത്തവര്‍ക്ക് ഖുര്‍ആന്റെ സന്ദേശം ഒരളവുവരെ മനസ്സിലാക്കുവാന്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും സഹായകരമാകുന്നു. അതിന്റെ ഭാഗമായിട്ടാണ് ഈ വെബ്സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.
മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍, പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിശ്വാസ്യതയുള്ള ഇസ്ലാമിക സ്രോതസ്സുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക രംഗത്ത് പ്രൊഫഷണല്‍ പരിചയം ഇല്ലാത്ത അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസവും ആശയ ആദർശങ്ങളും പിന്തുടരുന്ന ഒരു മുസ്ലിമിന്റെ വ്യക്തിപരമായ പഠനവും, അല്ലാഹുവിന്റെ സഹായവും മാത്രം ആശ്രയിച്ചാണ് ഈ വെബ്സൈറ്റ് മുന്നോട്ടുപോകുന്നത്. യാതൊരു സംഘടനയോടോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ, സാമ്പത്തിക ലാഭലക്ഷ്യങ്ങളോടോ ബന്ധമില്ലാത്ത തീർത്തും ഉപകാരപ്രദമായ ഇല്‍മ് പ്രചരിപ്പിക്കുവാനുള്ള സ്വതന്ത്രമായ ഒരു ശ്രമമാണിത്.
ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവര്‍ത്തനങ്ങള്‍ താഴെപ്പറയുന്ന വിവര്‍ത്തകരുടെയും പ്രസിദ്ധീകരണങ്ങളുടെയും അടിസ്ഥാനത്തിലാണ്:
• English Translation — Noor International Center
• Assamese Translation — Rafiqul Islam Habibur-Rahman
• Gujarati Translation — Rabella Al-Omari
• Hindi Translation — Azizul Haq Al-Omari
• Kannada Translation — Muhammad Hamza Batur
• Malayalam Translation — Abdul Hamid Haidar Al-Madani & Kunhi Muhammad
• Punjabi Translation — Arif Haleem
• Tamil Translation — Shaykh Omar Sharif ibn Abdussalam
• Telugu Translation — Abdurrahim ibn Muhammad
ഈ സംരംഭത്തില്‍ മാനുഷികമായ തെറ്റുകളോ അപാകതകളോ ശ്രദ്ധയില്‍പെട്ടാല്‍ ദയവായി അറിയിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ദയവായി എന്നെയും എന്റെ കുടുംബത്തെയും നിങ്ങളുടെ ദുആകളില്‍ ഉള്‍പ്പെടുത്തുക. WhatsApp: +91 8606279533
അല്ലാഹു ഈ ചെറിയ പ്രവര്‍ത്തനത്തെ സ്വീകരിച്ച് അത് ഖൈറിന്റെ ഒരു സ്ഥിരമായ മാര്‍ഗമാക്കുമാറാകട്ടെ. ആമീന്‍.
ജസാകല്ലാഹു ഖൈര്‍.