അൽ-ആദിയാത്ത്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം. | وَٱلْعَٰدِيَٰتِ ضَبْحًۭا. ﴿1﴾ |
| 2 അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ. | فَٱلْمُورِيَٰتِ قَدْحًۭا. ﴿2﴾ |
| 3 എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ. | فَٱلْمُغِيرَٰتِ صُبْحًۭا. ﴿3﴾ |
| 4 അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവ. | فَأَثَرْنَ بِهِۦ نَقْعًۭا. ﴿4﴾ |
| 5 അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവ (കുതിരകള്‍) തന്നെ സത്യം. | فَوَسَطْنَ بِهِۦ جَمْعًا. ﴿5﴾ |
| 6 തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. | إِنَّ ٱلْإِنسَٰنَ لِرَبِّهِۦ لَكَنُودٌۭ. ﴿6﴾ |
| 7 തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. | وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌۭ. ﴿7﴾ |
| 8 തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. | وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ. ﴿8﴾ |
| 9 എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും | ۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ. ﴿9﴾ |
|
10
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും(1) ചെയ്താല്‍,
1) ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആര്‍ക്കും യാതൊന്നും മനസ്സില്‍ ഒളിപ്പിച്ചുവെക്കാനാവില്ല. ഓരോരുത്തര്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ സംബന്ധിച്ച് അന്ന് അവരുടെ അവയവങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുമെന്ന് വി.ഖു. 36:65 ലും 41:20 ലും കാണാം.
|
وَحُصِّلَ مَا فِى ٱلصُّدُورِ. ﴿10﴾ |
| 11 തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു. | إِنَّ رَبَّهُم بِهِمْ يَوْمَئِذٍۢ لَّخَبِيرٌۢ. ﴿11﴾ |