Loading date... | Loading Hijri date... | Loading time...

അൽ-ഖാരിഅ

മലയാളം Translation with Arabic Quran Text

മലയാളം العربية
1 ഭയങ്കരമായ ആ സംഭവം. ٱلْقَارِعَةُ. ﴿1﴾
2 ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? مَا ٱلْقَارِعَةُ. ﴿2﴾
3 ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ. ﴿3﴾
4 മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ. ﴿4﴾
5 പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞു പോലെയും ആയിത്തീരും. وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ. ﴿5﴾
6 അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ. ﴿6﴾
7 അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)
1) സല്‍കര്‍മങ്ങളുടെ തുലാസ്സു തട്ടുകള്‍ക്ക് ഘനമുണ്ടെങ്കില്‍ പരലോകത്ത് സംതൃപ്തമായ ജീവിതം ഉറപ്പാണെന്നര്‍ത്ഥം. കര്‍മങ്ങളുടെ തൂക്കവും, അത് കണക്കാക്കാനുള്ള തുലാസ്സും അദൃശ്യലോകത്തെ യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ഭൗതിക ലോകത്തുവെച്ച് നമുക്ക് ഗ്രഹിക്കാനാവില്ല.
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ. ﴿7﴾
8 എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ. ﴿8﴾
9 അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും. فَأُمُّهُۥ هَاوِيَةٌۭ. ﴿9﴾
10 ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? وَمَآ أَدْرَىٰكَ مَا هِيَهْ. ﴿10﴾
11 ചൂടേറിയ നരകാഗ്നിയത്രെ അത്‌. نَارٌ حَامِيَةٌۢ. ﴿11﴾