Loading date... | Loading Hijri date... | Loading time...

അൽ-ഹുമസ

മലയാളം Translation with Arabic Quran Text

മലയാളം العربية
1 കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ. ﴿1﴾
2 അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. ٱلَّذِى جَمَعَ مَالًۭا وَعَدَّدَهُۥ. ﴿2﴾
3 അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ. ﴿3﴾
4 നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ. ﴿4﴾
5 ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ. ﴿5﴾
6 അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. نَارُ ٱللَّهِ ٱلْمُوقَدَةُ. ﴿6﴾
7 ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ). ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ. ﴿7﴾
8 തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. إِنَّهَا عَلَيْهِم مُّؤْصَدَةٌۭ. ﴿8﴾
9 നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌. فِى عَمَدٍۢ مُّمَدَّدَةٍۭ. ﴿9﴾