Loading date... | Loading Hijri date... | Loading time...

അൽ-മാഊൻ

മലയാളം Translation with Arabic Quran Text

മലയാളം العربية
1 (അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ. ﴿1﴾
2 അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌. فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ. ﴿2﴾
3 പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(1)
1) പരലോകത്തിൽ വിശ്വസിക്കാത്തവരുടെ സ്ഥിതിയാണിത്. അനാഥയെ അവർ ദയയില്ലാതെ തള്ളിക്കളയുന്നു. സാധുക്കളെ അവർ സഹായിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ അത്രയും കടുത്തുപോയതു കൊണ്ടാണത്.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ. ﴿3﴾
4 എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. فَوَيْلٌۭ لِّلْمُصَلِّينَ. ﴿4﴾
5 തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നമസ്കാരക്കാർക്ക്). ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ. ﴿5﴾
6 ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നമസ്കാരക്കാർക്ക്). ٱلَّذِينَ هُمْ يُرَآءُونَ. ﴿6﴾
7 പരോപകാര വസ്തുക്കള്‍(2) അവർ മുടക്കുകയും ചെയ്യുന്നു.
2) പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.
وَيَمْنَعُونَ ٱلْمَاعُونَ. ﴿7﴾