അൽ-കാഫിറൂൻ
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 (നബിയേ,) പറയുക: അവിശ്വാസികളേ, | قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ. ﴿1﴾ |
| 2 നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. | لَآ أَعْبُدُ مَا تَعْبُدُونَ. ﴿2﴾ |
| 3 ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. | وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ. ﴿3﴾ |
| 4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. | وَلَآ أَنَا۠ عَابِدٌۭ مَّا عَبَدتُّمْ. ﴿4﴾ |
| 5 ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. | وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ. ﴿5﴾ |
|
6
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)
1) ഒരു സത്യവിശ്വാസി വിശ്വാസപരവും, ആരാധനാപരവുമായ തന്റെ വ്യതിരിക്തത നിലനിര്‍ത്തേണ്ടവനാണ്. ഏകദൈവത്വത്തിന്നെതിരായ ഒരു ആരാധനാരീതിയും അവന്‍ സ്വീകരിക്കാവുന്നതല്ല.
|
لَكُمْ دِينُكُمْ وَلِىَ دِينِ. ﴿6﴾ |