അൽ-ഫലഖ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. | قُلْ أَعُوذُ بِرَبِّ ٱلْفَلَقِ. ﴿1﴾ |
| 2 അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. | مِن شَرِّ مَا خَلَقَ. ﴿2﴾ |
| 3 ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. | وَمِن شَرِّ غَاسِقٍ إِذَا وَقَبَ. ﴿3﴾ |
|
4
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും(1)
1) 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതുകൊണ്ടുള്ള വിവക്ഷ മന്ത്രിച്ചൂതുന്ന മാരണക്കാരികളായ സ്ത്രീകളാണ്.
|
وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ. ﴿4﴾ |
| 5 അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും. | وَمِن شَرِّ حَاسِدٍ إِذَا حَسَدَ. ﴿5﴾ |