അൽ-മആരിജ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
|
1
സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.(1)
1) 'സഅല' എന്ന പദത്തിന് ചോദിച്ചുവെന്നും ആവശ്യപ്പെട്ടുവെന്നും അര്‍ഥമുണ്ട്.
|
سَأَلَ سَآئِلٌۢ بِعَذَابٍۢ وَاقِعٍۢ. ﴿1﴾ |
| 2 സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല. | لِّلْكَٰفِرِينَ لَيْسَ لَهُۥ دَافِعٌۭ. ﴿2﴾ |
| 3 കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ). | مِّنَ ٱللَّهِ ذِى ٱلْمَعَارِجِ. ﴿3﴾ |
| 4 അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. | تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍۢ. ﴿4﴾ |
| 5 എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. | فَٱصْبِرْ صَبْرًۭا جَمِيلًا. ﴿5﴾ |
| 6 തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. | إِنَّهُمْ يَرَوْنَهُۥ بَعِيدًۭا. ﴿6﴾ |
| 7 നാം അതിനെ അടുത്തതായും കാണുന്നു. | وَنَرَىٰهُ قَرِيبًۭا. ﴿7﴾ |
| 8 ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! | يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ. ﴿8﴾ |
| 9 പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും. | وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ. ﴿9﴾ |
| 10 ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. | وَلَا يَسْـَٔلُ حَمِيمٌ حَمِيمًۭا. ﴿10﴾ |
| 11 അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. | يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ. ﴿11﴾ |
| 12 തന്‍റെ ഭാര്യയെയും സഹോദരനെയും | وَصَٰحِبَتِهِۦ وَأَخِيهِ. ﴿12﴾ |
| 13 തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും | وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ. ﴿13﴾ |
| 14 ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്. | وَمَن فِى ٱلْأَرْضِ جَمِيعًۭا ثُمَّ يُنجِيهِ. ﴿14﴾ |
| 15 സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. | كَلَّآ ۖ إِنَّهَا لَظَىٰ. ﴿15﴾ |
| 16 തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി. | نَزَّاعَةًۭ لِّلشَّوَىٰ. ﴿16﴾ |
| 17 പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും. | تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ. ﴿17﴾ |
|
18
ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.(2)
2) സത്യസന്ദേശം ശ്രവിക്കാതെ പിന്തിരിഞ്ഞുകളഞ്ഞവനെയും, അല്ലാഹു നിര്‍ദേശിച്ച മാര്‍ഗത്തില്‍ ചെലഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെച്ചവനെയും നരകശിക്ഷ പിടികൂടുമെന്നര്‍ഥം.
|
وَجَمَعَ فَأَوْعَىٰٓ. ﴿18﴾ |
| 19 തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്. | ۞ إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا. ﴿19﴾ |
| 20 അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും, | إِذَا مَسَّهُ ٱلشَّرُّ جَزُوعًۭا. ﴿20﴾ |
| 21 നന്മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. | وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا. ﴿21﴾ |
| 22 നമസ്കരിക്കുന്നവരൊഴികെ | إِلَّا ٱلْمُصَلِّينَ. ﴿22﴾ |
| 23 അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍. | ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ. ﴿23﴾ |
| 24 തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും, | وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّۭ مَّعْلُومٌۭ. ﴿24﴾ |
| 25 ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും. | لِّلسَّآئِلِ وَٱلْمَحْرُومِ. ﴿25﴾ |
| 26 പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, | وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ. ﴿26﴾ |
| 27 തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരും. | وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ. ﴿27﴾ |
| 28 തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. | إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍۢ. ﴿28﴾ |
| 29 തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ). | وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ. ﴿29﴾ |
|
30
തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ(3) കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.
3) ഇസ്‌ലാം നിര്‍ദേശിക്കുന്ന നിയമങ്ങളനുസരിച്ച് സ്വീകരിച്ച അടിമസ്ത്രീകളത്രെ 'വലതുകൈ ഉടമപ്പെടുത്തിയവര്‍' എന്ന വാക്കു കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.
|
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ. ﴿30﴾ |
| 31 എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. | فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ. ﴿31﴾ |
| 32 തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, | وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ. ﴿32﴾ |
| 33 തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, | وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ. ﴿33﴾ |
| 34 തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). | وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ. ﴿34﴾ |
| 35 അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. | أُو۟لَٰٓئِكَ فِى جَنَّٰتٍۢ مُّكْرَمُونَ. ﴿35﴾ |
| 36 അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വരുന്നു. | فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ. ﴿36﴾ |
|
37
വലത്തോട്ടും ഇടത്തോട്ടും അവർ കൂട്ടങ്ങളായി ചിതറിപോകുന്നു.(4)
4) 'ഇടത്തുനിന്നും വലത്തുനിന്നും കൂട്ടങ്ങളായി അവര്‍ നിന്റെ നേര്‍ക്ക് കഴുത്തു നീട്ടി വരുന്നു' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ഥം നല്കിയിട്ടുള്ളത്.
|
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ. ﴿37﴾ |
| 38 സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ? | أَيَطْمَعُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍۢ. ﴿38﴾ |
|
39
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്.(5)
5) നിസ്സാരമായ ബീജത്തില്‍ നിന്നാണ് താന്‍ സൃഷ്ടിക്കപ്പെട്ടതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ജന്മംകൊണ്ട് ആര്‍ക്കും സവിശേഷമായ ഒരു മഹത്വവുമില്ല. ആദര്‍ശനിഷ്ഠമായ ജീവിതരീതിയാണ് മഹത്വത്തിന് നിദാനമായിട്ടുള്ളത്.
|
كَلَّآ ۖ إِنَّا خَلَقْنَٰهُم مِّمَّا يَعْلَمُونَ. ﴿39﴾ |
| 40 എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്. | فَلَآ أُقْسِمُ بِرَبِّ ٱلْمَشَٰرِقِ وَٱلْمَغَٰرِبِ إِنَّا لَقَٰدِرُونَ. ﴿40﴾ |
| 41 അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും. | عَلَىٰٓ أَن نُّبَدِّلَ خَيْرًۭا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ. ﴿41﴾ |
| 42 ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക. | فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ. ﴿42﴾ |
| 43 അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ടു പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം. | يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًۭا كَأَنَّهُمْ إِلَىٰ نُصُبٍۢ يُوفِضُونَ. ﴿43﴾ |
| 44 അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം. | خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ. ﴿44﴾ |