അൻ-നാസിആത്ത്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 (അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. | وَٱلنَّٰزِعَٰتِ غَرْقًۭا. ﴿1﴾ |
| 2 (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ സത്യം. | وَٱلنَّٰشِطَٰتِ نَشْطًۭا. ﴿2﴾ |
| 3 ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. | وَٱلسَّٰبِحَٰتِ سَبْحًۭا. ﴿3﴾ |
| 4 എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. | فَٱلسَّٰبِقَٰتِ سَبْقًۭا. ﴿4﴾ |
|
5
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.(1)
1) ഒന്നുമുതല്‍ അഞ്ചുകൂടിയുള്ള വചനങ്ങളിലെ വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്ന അഭിപ്രായക്കാരാണ് പ്രമുഖവ്യാഖ്യാതാക്കള്‍. അല്ലാഹു തന്റെ സൃഷ്ടികളില്‍ താനുദ്ദേശിക്കുന്നവരുടെ പേരില്‍ സത്യം ചെയ്യുന്നു.
|
فَٱلْمُدَبِّرَٰتِ أَمْرًۭا. ﴿5﴾ |
| 6 ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. | يَوْمَ تَرْجُفُ ٱلرَّاجِفَةُ. ﴿6﴾ |
|
7
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും.(2)
2) ലോകാവസാനത്തില്‍ കാഹളം മുഴക്കപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പറ്റിയാണ് പരാമര്‍ശം.
|
تَتْبَعُهَا ٱلرَّادِفَةُ. ﴿7﴾ |
| 8 ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും. | قُلُوبٌۭ يَوْمَئِذٍۢ وَاجِفَةٌ. ﴿8﴾ |
| 9 അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും | أَبْصَٰرُهَا خَٰشِعَةٌۭ. ﴿9﴾ |
| 10 അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? | يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ. ﴿10﴾ |
| 11 നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) | أَءِذَا كُنَّا عِظَٰمًۭا نَّخِرَةًۭ. ﴿11﴾ |
| 12 അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്. | قَالُوا۟ تِلْكَ إِذًۭا كَرَّةٌ خَاسِرَةٌۭ. ﴿12﴾ |
| 13 അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും. | فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ. ﴿13﴾ |
|
14
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.(3)
3) എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്തുവന്ന്, നിരപ്പായ ഭൂതലത്തില്‍ സമ്മേളിക്കുമെന്നര്‍ത്ഥം. ലോകാവസാനത്തോടെ ഭൂമിയിലുള്ളതൊക്കെ നശിക്കുകയും, ഭൂമുഖം ഒരു നിരന്ന പ്രതലമാകുകയും ചെയ്യുന്നതാണ്. അവിടെയാണ് ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യര്‍ സമ്മേളിക്കുന്നത്.
|
فَإِذَا هُم بِٱلسَّاهِرَةِ. ﴿14﴾ |
| 15 മൂസാ (നബി)യുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ? | هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ. ﴿15﴾ |
| 16 ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: | إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى. ﴿16﴾ |
| 17 നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരു കവിഞ്ഞിരിക്കുന്നു. | ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ. ﴿17﴾ |
| 18 എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? | فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ. ﴿18﴾ |
| 19 നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?) | وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ. ﴿19﴾ |
|
20
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.(4)
4) അദ്ദേഹം താഴെയിടുന്ന വടി പാമ്പായി മാറുക എന്നതായിരുന്നു ആ മഹാദൃഷ്ടാന്തം.
|
فَأَرَىٰهُ ٱلْءَايَةَ ٱلْكُبْرَىٰ. ﴿20﴾ |
| 21 അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു. | فَكَذَّبَ وَعَصَىٰ. ﴿21﴾ |
| 22 പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി. | ثُمَّ أَدْبَرَ يَسْعَىٰ. ﴿22﴾ |
| 23 അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു. | فَحَشَرَ فَنَادَىٰ. ﴿23﴾ |
| 24 ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. | فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ. ﴿24﴾ |
| 25 അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി. | فَأَخَذَهُ ٱللَّهُ نَكَالَ ٱلْءَاخِرَةِ وَٱلْأُولَىٰٓ. ﴿25﴾ |
| 26 തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്. | إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّمَن يَخْشَىٰٓ. ﴿26﴾ |
| 27 നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. | ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا. ﴿27﴾ |
| 28 അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. | رَفَعَ سَمْكَهَا فَسَوَّىٰهَا. ﴿28﴾ |
| 29 അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. | وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا. ﴿29﴾ |
| 30 അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. | وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ. ﴿30﴾ |
| 31 അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. | أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا. ﴿31﴾ |
| 32 പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. | وَٱلْجِبَالَ أَرْسَىٰهَا. ﴿32﴾ |
|
33
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.(5)
5) 'നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിന്നായിട്ട്' എന്ന വാക്യാംശം 30, 31, 32 വചനങ്ങളോട് ഒന്നിച്ച് ബന്ധപ്പെട്ടതാണ്.
|
مَتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ. ﴿33﴾ |
| 34 എന്നാല്‍ ആ മഹാവിപത്ത് വരുന്ന സന്ദര്‍ഭം. | فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ. ﴿34﴾ |
| 35 അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം. | يَوْمَ يَتَذَكَّرُ ٱلْإِنسَٰنُ مَا سَعَىٰ. ﴿35﴾ |
| 36 കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. | وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ. ﴿36﴾ |
| 37 (അന്ന്) ആര്‍ അതിരുകവിയുകയും | فَأَمَّا مَن طَغَىٰ. ﴿37﴾ |
| 38 ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ | وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا. ﴿38﴾ |
| 39 (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. | فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ. ﴿39﴾ |
|
40
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ(6) ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
6) 'രക്ഷിതാവിന്റെ സ്ഥാനം' എന്നതിന് രക്ഷിതാവിന്റെ മുമ്പില്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ വിചാരണയ്ക്ക് വിധേയനായി നില്ക്കുന്ന സ്ഥാനം, ആ നില്പ് എന്നാണ് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്.
|
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ. ﴿40﴾ |
| 41 (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. | فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ. ﴿41﴾ |
| 42 ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. | يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا. ﴿42﴾ |
|
43
നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്?(7)
7) അന്ത്യദിനം കൃത്യമായി എപ്പോഴാണ് സംഭവിക്കുകയെന്ന് നബി(ﷺ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ല.
|
فِيمَ أَنتَ مِن ذِكْرَىٰهَآ. ﴿43﴾ |
| 44 നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം. | إِلَىٰ رَبِّكَ مُنتَهَىٰهَآ. ﴿44﴾ |
| 45 അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. | إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا. ﴿45﴾ |
| 46 അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) | كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا. ﴿46﴾ |