അൽ-ഇൻഫിത്വാർ
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 ആകാശം പൊട്ടി പിളരുമ്പോള്‍. | إِذَا ٱلسَّمَآءُ ٱنفَطَرَتْ. ﴿1﴾ |
| 2 നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. | وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ. ﴿2﴾ |
| 3 സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. | وَإِذَا ٱلْبِحَارُ فُجِّرَتْ. ﴿3﴾ |
| 4 ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍ | وَإِذَا ٱلْقُبُورُ بُعْثِرَتْ. ﴿4﴾ |
| 5 ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്. | عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ. ﴿5﴾ |
|
6
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?(1)
1) 'നിന്റെ രക്ഷിതാവ് വളരെ ഉദാരമായി അവന്റെ അനുഗ്രഹങ്ങള്‍ നിനക്ക് നല്കിയിട്ടും ആരുടെ വഞ്ചനയില്‍ അകപ്പെട്ടിട്ടാണ് നീ അവനെ നിഷേധിച്ചുതള്ളുകയും വ്യാജദൈവങ്ങളെ സ്വീകരിക്കുകയും ചെയ്തത്?' എന്നര്‍ത്ഥം.
|
يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ. ﴿6﴾ |
| 7 നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. | ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ. ﴿7﴾ |
| 8 താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. | فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ. ﴿8﴾ |
| 9 അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു. | كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ. ﴿9﴾ |
| 10 തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. | وَإِنَّ عَلَيْكُمْ لَحَٰفِظِينَ. ﴿10﴾ |
|
11
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.(2)
2) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഓരോ മനുഷ്യന്റെയും വാക്കുകളും പ്രവൃത്തികളും രേഖപ്പെടുത്തിവെക്കുന്ന മലക്കുകള്‍.
|
كِرَامًۭا كَٰتِبِينَ. ﴿11﴾ |
| 12 നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. | يَعْلَمُونَ مَا تَفْعَلُونَ. ﴿12﴾ |
| 13 തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. | إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ. ﴿13﴾ |
| 14 തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും. | وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ. ﴿14﴾ |
| 15 പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്. | يَصْلَوْنَهَا يَوْمَ ٱلدِّينِ. ﴿15﴾ |
| 16 അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. | وَمَا هُمْ عَنْهَا بِغَآئِبِينَ. ﴿16﴾ |
| 17 പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ. ﴿17﴾ |
| 18 വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ. ﴿18﴾ |
| 19 ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും. | يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ. ﴿19﴾ |