അൽ-ഇൻശിഖാഖ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 ആകാശം പിളരുമ്പോള്‍, | إِذَا ٱلسَّمَآءُ ٱنشَقَّتْ. ﴿1﴾ |
| 2 അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍ - അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും. | وَأَذِنَتْ لِرَبِّهَا وَحُقَّتْ. ﴿2﴾ |
| 3 ഭൂമി നീട്ടപ്പെടുമ്പോള്‍. | وَإِذَا ٱلْأَرْضُ مُدَّتْ. ﴿3﴾ |
| 4 അതിലുള്ളത് അത് (പുറത്തേക്ക്) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍, | وَأَلْقَتْ مَا فِيهَا وَتَخَلَّتْ. ﴿4﴾ |
|
5
അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍ - അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.(1)
1) അന്ത്യദിനത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒന്നുമുതല്‍ അഞ്ച് കൂടി വചനങ്ങളില്‍ പറയപ്പെട്ടതെല്ലാം.
|
وَأَذِنَتْ لِرَبِّهَا وَحُقَّتْ. ﴿5﴾ |
|
6
ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും(2) അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
2) നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തരമായ അധ്വാനത്തിനിടയിലാണ് മനുഷ്യന്‍ മരണത്തെ കണ്ടുമുട്ടുകയും അല്ലാഹുവിങ്കലേക്ക് തിരിച്ചുചെല്ലുകയും ചെയ്യുന്നത്.
|
يَٰٓأَيُّهَا ٱلْإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًۭا فَمُلَٰقِيهِ. ﴿6﴾ |
| 7 എന്നാല്‍ (പരലോകത്ത്) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ, | فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ. ﴿7﴾ |
| 8 അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്. | فَسَوْفَ يُحَاسَبُ حِسَابًۭا يَسِيرًۭا. ﴿8﴾ |
| 9 അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. | وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًۭا. ﴿9﴾ |
| 10 എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ | وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ. ﴿10﴾ |
| 11 അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, | فَسَوْفَ يَدْعُوا۟ ثُبُورًۭا. ﴿11﴾ |
| 12 ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും. | وَيَصْلَىٰ سَعِيرًا. ﴿12﴾ |
| 13 തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു. | إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا. ﴿13﴾ |
| 14 തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്. | إِنَّهُۥ ظَنَّ أَن لَّن يَحُورَ. ﴿14﴾ |
| 15 അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു. | بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا. ﴿15﴾ |
| 16 എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: | فَلَآ أُقْسِمُ بِٱلشَّفَقِ. ﴿16﴾ |
|
17
രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,(3)
3) പ്രഭാതത്തില്‍ കൂടുവിട്ട് പുറത്തിറങ്ങുന്ന ജന്തുജാലങ്ങളും, വീടു വിട്ട് വിവിധ ജോലികള്‍ക്ക് പുറപ്പെടുന്ന മനുഷ്യരും രാത്രിയില്‍ കൂടുകളിലും വീടുകളിലും ഒന്നിച്ചുചേരുന്നതിനെപ്പറ്റിയാകാം സൂചന.
|
وَٱلَّيْلِ وَمَا وَسَقَ. ﴿17﴾ |
| 18 ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും. | وَٱلْقَمَرِ إِذَا ٱتَّسَقَ. ﴿18﴾ |
|
19
തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്.(4)
4) മനുഷ്യജീവിതം ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. ഭൗതികവും ആത്മീയവുമായ എല്ലാ പുരോഗതിയും ഘട്ടംഘട്ടമായിട്ടാണല്ലോ നടക്കുന്നത്.
|
لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ. ﴿19﴾ |
| 20 എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല. | فَمَا لَهُمْ لَا يُؤْمِنُونَ. ﴿20﴾ |
|
21
അവര്‍ക്ക് ഖുര്‍ആന്‍ ഓതിക്കൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.(5)
5) ഈ വചനം പാരായണം ചെയ്യുന്ന സമയത്ത് നബി(ﷺ) സാഷ്ടാംഗം ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.
'ലാ യസ്ജുദൂന്‍' എന്ന വാക്കിന് 'അവര്‍ താഴ്മ കാണിക്കുന്നില്ല' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ഥം നല്കിയിട്ടുള്ളത്.
|
وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩. ﴿21﴾ |
| 22 പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്. | بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ. ﴿22﴾ |
| 23 അവര്‍ മനസ്സുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. | وَٱللَّهُ أَعْلَمُ بِمَا يُوعُونَ. ﴿23﴾ |
| 24 ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. | فَبَشِّرْهُم بِعَذَابٍ أَلِيمٍ. ﴿24﴾ |
| 25 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്. | إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ. ﴿25﴾ |