അത്ത്-ത്വാരിഖ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം. | وَٱلسَّمَآءِ وَٱلطَّارِقِ. ﴿1﴾ |
| 2 രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | وَمَآ أَدْرَىٰكَ مَا ٱلطَّارِقُ. ﴿2﴾ |
| 3 തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്. | ٱلنَّجْمُ ٱلثَّاقِبُ. ﴿3﴾ |
| 4 തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല. | إِن كُلُّ نَفْسٍۢ لَّمَّا عَلَيْهَا حَافِظٌۭ. ﴿4﴾ |
| 5 എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. | فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ. ﴿5﴾ |
| 6 തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. | خُلِقَ مِن مَّآءٍۢ دَافِقٍۢ. ﴿6﴾ |
|
7
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.(1)
1) 'യഖ്‌റുജൂ' എന്ന വാക്കിന് 'അവന്‍ പുറത്തുവരുന്നു' എന്ന് അര്‍ത്ഥം നല്കിയ വ്യാഖ്യാതാക്കളുമുണ്ട്. 'യഖ്‌റുജൂ' എന്ന വാക്കിന് ആവിര്‍ഭവിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്. ഈ വചനത്തെപ്പറ്റി പ്രാചീനരും ആധുനികരുമായ വ്യാഖ്യാതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
|
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ. ﴿7﴾ |
| 8 അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു. | إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌۭ. ﴿8﴾ |
| 9 രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം. | يَوْمَ تُبْلَى ٱلسَّرَآئِرُ. ﴿9﴾ |
| 10 അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല. | فَمَا لَهُۥ مِن قُوَّةٍۢ وَلَا نَاصِرٍۢ. ﴿10﴾ |
| 11 ആവര്‍ത്തി(ച്ച് മഴ പെയ്യി)ക്കുന്ന ആകാശത്തെക്കൊണ്ടും. | وَٱلسَّمَآءِ ذَاتِ ٱلرَّجْعِ. ﴿11﴾ |
| 12 (സസ്യലതാദികള്‍) മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം. | وَٱلْأَرْضِ ذَاتِ ٱلصَّدْعِ. ﴿12﴾ |
| 13 തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു. | إِنَّهُۥ لَقَوْلٌۭ فَصْلٌۭ. ﴿13﴾ |
| 14 ഇതു തമാശയല്ല. | وَمَا هُوَ بِٱلْهَزْلِ. ﴿14﴾ |
| 15 തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. | إِنَّهُمْ يَكِيدُونَ كَيْدًۭا. ﴿15﴾ |
| 16 ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. | وَأَكِيدُ كَيْدًۭا. ﴿16﴾ |
| 17 ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക. | فَمَهِّلِ ٱلْكَٰفِرِينَ أَمْهِلْهُمْ رُوَيْدًۢا. ﴿17﴾ |