അൽ-ബലദ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 ഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. | لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ. ﴿1﴾ |
|
2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(1)
1) 'ഹില്ല്' എന്ന പദത്തിന് നിവാസി എന്നും, അനുവാദമുള്ളവന്‍ എന്നും സ്വാതന്ത്ര്യമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്.
|
وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ. ﴿2﴾ |
|
3
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും(3) തന്നെയാണ സത്യം.
2) ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത് -മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ അതിസൂക്ഷ്മമായ വ്യവസ്ഥ പ്രകാരമത്രെ.
|
وَوَالِدٍۢ وَمَا وَلَدَ. ﴿3﴾ |
|
4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(3)
3) ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നിദാനം കഠിനാധ്വാനമാണ്. ഒട്ടും അധ്വാനിക്കാനോ ക്ലേശം സഹിക്കാനോ തയ്യാറില്ലാത്തവന് ജീവിതവിജയം അസാധ്യമായിരിക്കും.
|
لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ. ﴿4﴾ |
| 5 അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? | أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ. ﴿5﴾ |
|
6
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.(4)
4) റബ്ബിനെ ഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമില്ലാത്തവരുമാകുന്നു.
|
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا. ﴿6﴾ |
| 7 അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്? | أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ. ﴿7﴾ |
| 8 അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? | أَلَمْ نَجْعَل لَّهُۥ عَيْنَيْنِ. ﴿8﴾ |
| 9 ഒരു നാവും രണ്ടു ചുണ്ടുകളും? | وَلِسَانًۭا وَشَفَتَيْنِ. ﴿9﴾ |
|
10
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
5) സത്യത്തിന്റെയും അസത്യത്തിന്റെയും പാതകള്‍ തെളിഞ്ഞുകിടക്കുകയാണ്. ഒരു സംശയത്തിനും ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ മുഖേന അല്ലാഹു ആ പാതകള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്.
|
وَهَدَيْنَٰهُ ٱلنَّجْدَيْنِ. ﴿10﴾ |
|
11
എന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല.
6) സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.
|
فَلَا ٱقْتَحَمَ ٱلْعَقَبَةَ. ﴿11﴾ |
| 12 ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? | وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ. ﴿12﴾ |
| 13 ഒരു അടിമയെ മോചിപ്പിക്കുക. | فَكُّ رَقَبَةٍ. ﴿13﴾ |
| 14 അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. | أَوْ إِطْعَٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ. ﴿14﴾ |
| 15 കുടുംബബന്ധമുള്ള അനാഥയ്ക്ക്. | يَتِيمًۭا ذَا مَقْرَبَةٍ. ﴿15﴾ |
| 16 അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്. | أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ. ﴿16﴾ |
| 17 പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. | ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ. ﴿17﴾ |
| 18 അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍. | أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ. ﴿18﴾ |
|
19
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ(7) ആള്‍ക്കാര്‍.
7) വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നീ വാക്കുകളുടെ വിവക്ഷയെപ്പറ്റി മനസ്സിലാക്കാന്‍ സൂറത്തുല്‍ വാഖിഅഃയുടെ പരിഭാഷയും വ്യാഖ്യാനവും നോക്കുക.
|
وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ. ﴿19﴾ |
| 20 അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. | عَلَيْهِمْ نَارٌۭ مُّؤْصَدَةٌۢ. ﴿20﴾ |