അശ്-ശംസ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം. | وَٱلشَّمْسِ وَضُحَىٰهَا. ﴿1﴾ |
| 2 ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍. | وَٱلْقَمَرِ إِذَا تَلَىٰهَا. ﴿2﴾ |
| 3 പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍ | وَٱلنَّهَارِ إِذَا جَلَّىٰهَا. ﴿3﴾ |
| 4 രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍. | وَٱلَّيْلِ إِذَا يَغْشَىٰهَا. ﴿4﴾ |
| 5 ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം. | وَٱلسَّمَآءِ وَمَا بَنَىٰهَا. ﴿5﴾ |
| 6 ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. | وَٱلْأَرْضِ وَمَا طَحَىٰهَا. ﴿6﴾ |
| 7 മനുഷ്യ മനസിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. | وَنَفْسٍۢ وَمَا سَوَّىٰهَا. ﴿7﴾ |
|
8
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.(1)
1) ധര്‍മത്തെയും അധര്‍മത്തെയും പറ്റിയുള്ള അവബോധം മനുഷ്യന്റെ പ്രകൃതിയില്‍ തന്നെ അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നു.
|
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا. ﴿8﴾ |
| 9 തീര്‍ച്ചയായും അതിനെ (മനസിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. | قَدْ أَفْلَحَ مَن زَكَّىٰهَا. ﴿9﴾ |
| 10 അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. | وَقَدْ خَابَ مَن دَسَّىٰهَا. ﴿10﴾ |
| 11 ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി. | كَذَّبَتْ ثَمُودُ بِطَغْوَىٰهَآ. ﴿11﴾ |
| 12 അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം. | إِذِ ٱنۢبَعَثَ أَشْقَىٰهَا. ﴿12﴾ |
|
13
അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക.(2)
2) 7:73-79, 11:64-66, 26:155-158 വചനങ്ങള്‍ കൂടി നോക്കുക.
|
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا. ﴿13﴾ |
| 14 അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു. | فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا. ﴿14﴾ |
| 15 അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല. | وَلَا يَخَافُ عُقْبَٰهَا. ﴿15﴾ |