അസ്-സൽസല
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം. | إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا. ﴿1﴾ |
| 2 ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളിയാൽ, | وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا. ﴿2﴾ |
|
3
അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.(1)
1) അന്ത്യദിനത്തിലുണ്ടാകുന്ന സംഭവങ്ങളത്രെ ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
|
وَقَالَ ٱلْإِنسَٰنُ مَا لَهَا. ﴿3﴾ |
| 4 അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. | يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا. ﴿4﴾ |
| 5 നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. | بِأَنَّ رَبَّكَ أَوْحَىٰ لَهَا. ﴿5﴾ |
| 6 അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. | يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَٰلَهُمْ. ﴿6﴾ |
| 7 അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. | فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ. ﴿7﴾ |
|
8
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(2)
2) ഇഹലോകത്ത് മനുഷ്യന്‍ ചെയ്ത ഏത് നിസ്സാരമായ പ്രവൃത്തിക്കും കണിശമായ പ്രതിഫലം പരലോകത്ത് അല്ലാഹു നല്കുന്നതാണ് എന്നര്‍ത്ഥം.
|
وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ. ﴿8﴾ |