← എല്ലാ സൂറത്തുകളും കാണുക

101. അൽ-ഖാരിഅ

മലയാള വിവർത്തനം

1
ഭയങ്കരമായ ആ സംഭവം.
2
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
3
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
4
മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
5
പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞു പോലെയും ആയിത്തീരും.
6
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
7
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)
കുറിപ്പ്: 1) സല്‍കര്‍മങ്ങളുടെ തുലാസ്സു തട്ടുകള്‍ക്ക് ഘനമുണ്ടെങ്കില്‍ പരലോകത്ത് സംതൃപ്തമായ ജീവിതം ഉറപ്പാണെന്നര്‍ത്ഥം. കര്‍മങ്ങളുടെ തൂക്കവും, അത് കണക്കാക്കാനുള്ള തുലാസ്സും അദൃശ്യലോകത്തെ യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ഭൗതിക ലോകത്തുവെച്ച് നമുക്ക് ഗ്രഹിക്കാനാവില്ല.
8
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
9
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
10
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
11
ചൂടേറിയ നരകാഗ്നിയത്രെ അത്‌.