← എല്ലാ സൂറത്തുകളും കാണുക

113. അൽ-ഫലഖ്

മലയാള വിവർത്തനം

1
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
2
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.
3
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
4
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും(1)
കുറിപ്പ്: 1) 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതുകൊണ്ടുള്ള വിവക്ഷ മന്ത്രിച്ചൂതുന്ന മാരണക്കാരികളായ സ്ത്രീകളാണ്.
5
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.