Sunday, 11 October 2026 Hijri: — 08:26:54 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Complete Surah Tafsir

അൽ ഫാതിഹ الفاتحة Al-Fatihah

Surah 1 മക്കിയ്യ • مكية • Makkiyah 7 ആയത്തുകൾ • 7 Ayahs

സൂറത്ത് അൽ ഫാതിഹ (Al-Fatihah)യിലെ 7 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Fatihah.

1

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ۝١
തഫ്സീർആയത്ത് 1
അല്ലാഹുവിൻറെ നാമം സ്മരിക്കുന്നതിൽ അനുഗ്രഹം (ബറകത്) പ്രതീക്ഷിച്ച് കൊണ്ടും, അവനോട് സഹായം ചോദിച്ചുകൊണ്ടും, അവൻറെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു. ബിസ്മി അല്ലാഹുവിൻറെ മൂന്ന് ഉന്നതമായ നാമങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. അവ: 1- ((അല്ലാഹു)); അഥവാ യഥാർത്ഥ ആരാധ്യൻ . അല്ലാഹു എന്നത് അവന്റെ ഏറ്റവും പ്രത്യേകമായ പേരാണ്. അവനല്ലാത്ത മറ്റൊരാൾക്കും പറയാൻ പാടില്ലാത്ത നാമവുമാണത്. 2- ((അർറഹ്മാൻ)); അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവൻ. അവൻ സ്വയം തന്നെ പരമ കാരുണികനായ റഹ്മാനാകുന്നു. 3- ((അർറഹീം)); സൃഷ്ടികൾക്ക് കാരുണ്യം നല്കുന്നവനാകുന്നു. അവൻറെ റഹ്മത് കൊണ്ട് അവനുദ്ദേശിക്കുന്ന അവൻറെ സൃഷ്ടികൾക്കവൻ കാരുണ്യം ചെയ്യുന്നു. (അല്ലാഹുവിലും അവന്റെ ദീനിലും) വിശ്വസിച്ചവരായ അവന്റെ അടിമകൾ ആ റഹ്മത് ലഭിക്കുന്നവരാണ്.
Source : QUL
2

സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٢
തഫ്സീർആയത്ത് 2
മഹത്വത്തിൻറെയും പൂർണതയുടെയും വിശേഷണമായ എല്ലാ സ്തുതികളും അവന് മാത്രമാണ്; കാരണം അവനാണ് എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനും സ്രഷ്ടാവും നിയന്താവും. (ആലമൂൻ) എന്നത് (ആലം) «عالَم» എന്നതിൻറെ ബഹുവചനമാണ്. അല്ലാഹുവല്ലാത്ത സർവ്വതും ആലം എന്നതിൽ ഉൾപ്പെടും.
Source : QUL
3

പരമകാരുണികനും കരുണാനിധിയും

ٱلرَّحۡمَٰنِ ٱلرَّحِيمِ ۝٣
തഫ്സീർആയത്ത് 3
മുൻ കഴിഞ്ഞ ആയത്തിൽ അല്ലാഹുവിനെ സ്തുതിച്ച ശേഷമുള്ള പുകഴ്ത്തലാണ് ഈ ആയത്തിലുള്ളത്.
Source : QUL
4

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്)

مَٰلِكِ يَوۡمِ ٱلدِّينِ ۝٤
തഫ്സീർആയത്ത് 4
ഖിയാമത്ത് നാളിലുള്ള എല്ലാത്തിൻറെയും ഉടമസ്ഥൻ എന്ന് അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ് ഈ ആയത്തിലുള്ളത്. കാരണം ഒരാളും മറ്റൊരാൾക്ക് യാതൊന്നും അധീനമാക്കാത്ത ദിവസമാകുന്നു അത്. "യൗമുദ്ദീൻ" എന്നാൽ വിചാരണയുടെയും പ്രതിഫലത്തിൻറെയും ദിവസം.
Source : QUL
5

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു(1)

إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ۝٥
തഫ്സീർആയത്ത് 5
ആരാധനയുടെ എല്ലാ ഇനങ്ങളും നിനക്ക് മാത്രമാക്കുന്നു. നിന്നോടൊപ്പം ഞങ്ങൾ മറ്റാരെയും പങ്ക്ചേർക്കുകയില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് സഹായം ചോദിക്കുന്നു. മുഴുവൻ നന്മയും നിന്നിൽ നിന്നാണ്. നീയല്ലാതെ സഹായിയായി മറ്റാരുമില്ല.
Source : QUL
6

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.

ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ۝٦
തഫ്സീർആയത്ത് 6
ചൊവ്വായ പാതയിലേക്ക് ഞങ്ങളെ നീ വഴി കാണിക്കുകയും അതിലൂടെ നടത്തുകയും അതിൽ ഉറപ്പിച്ച് നിർത്തുകയും സന്മാർഗ്ഗം വർദ്ധിപ്പിക്കുകയും ചെയ്യണമേ. "الصراط المستقيم" എന്നാൽ വക്രതയില്ലാത്ത വ്യക്തമായ വഴി. അല്ലാഹു മുഹമ്മദ് നബി (സ) യെ നിയോഗിച്ച ഇസ്ലാമാകുന്നു അത്.
Source : QUL
7

അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍(2) . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.(3) പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ ۝٧
തഫ്സീർആയത്ത് 7
സന്മാർഗ്ഗം കൊണ്ട് നീ അനുഗ്രഹിച്ച നബിമാർ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവരുടെ മാർഗ്ഗത്തിൽ. അവർ എത്ര നല്ല കൂട്ടുകാർ! ജൂതന്മാരെ പോലെ, സത്യമറിയുകയും എന്നാൽ അത് പിൻപറ്റാതിരിക്കുകയും ചെയ്ത കോപത്തിനിരയായവരുടെ പാതയിലല്ല. നസ്രാണികളെപ്പോലെ, സത്യത്തിൻറെ പാതയന്വേഷിക്കാനോ അതിലൂടെ നടക്കാനോ ശ്രമിക്കാതെ വീഴ്ച വരുത്തിയതിനാൽ സത്യത്തിൽ നിന്ന് വഴിതെറ്റിപ്പോയവരുടെ പാതയിലുമല്ല.
Source : QUL