Sunday, 11 October 2026 Hijri: — 07:37:04 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Complete Surah Tafsir

അൽ ഹുമസ الهمزة Al-Humazah

Surah 104 മക്കിയ്യ • مكية • Makkiyah 9 ആയത്തുകൾ • 9 Ayahs

സൂറത്ത് അൽ ഹുമസ (Al-Humazah)യിലെ 9 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Humazah.

1

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ ۝١
തഫ്സീർആയത്ത് 1
ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തി പറയുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.
Source : QUL
2

അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.

ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ ۝٢
തഫ്സീർആയത്ത് 2
അവൻ്റെ കാര്യമായ ചിന്ത സമ്പത്ത് സ്വരുക്കൂട്ടലും അതെണ്ണി തിട്ടപ്പെടുത്തി വെക്കലുമാണ്. അതല്ലാത്ത മറ്റൊരു ചിന്തയും അവനില്ല.
Source : QUL
3

അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.

يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ ۝٣
തഫ്സീർആയത്ത് 3
അവൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് അവനെ രക്ഷിക്കുകയും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്.
Source : QUL
4

നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

كـَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ ۝٤
തഫ്സീർആയത്ത് 4
ഈ വിഡ്ഡി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. കാഠിന്യം കാരണം വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന, നരകാഗ്നിയിൽ അവൻ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും.
Source : QUL
5

ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിൻ്റെ റസൂലേ! വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന ഈ നരകാഗ്നി -ഹുത്വമ- എന്താണെന്ന് അങ്ങേക്ക് അറിയുമോ?
Source : QUL
6

അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.

نَارُ ٱللَّهِ ٱلۡمُوقَدَةُ ۝٦
തഫ്സീർആയത്ത് 6
കത്തിജ്വലിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ നരഗാഗ്നിയാകുന്നു അത്.
Source : QUL
7

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ).

ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ ۝٧
തഫ്സീർആയത്ത് 7
മനുഷ്യരുടെ ശരീരങ്ങൾ കത്തിക്കരിച്ചതിന് ശേഷം അത് അവരുടെ ഹൃദയങ്ങളിലേക്ക് എത്തും.
Source : QUL
8

തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.

إِنَّهَا عَلَيۡهِم مُّؤۡصَدَةٞ ۝٨
തഫ്സീർആയത്ത് 8
അതിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.
Source : QUL
9

നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

فِي عَمَدٖ مُّمَدَّدَةِۭ ۝٩
തഫ്സീർആയത്ത് 9
അതിൽ നിന്ന് പുറത്തു കടക്കാതിരിക്കാൻ നീട്ടിയുണ്ടാക്കപ്പെട്ട തൂണുകളിൽ (ബന്ധിക്കപ്പെടും)
Source : QUL