Sunday, 11 October 2026 Hijri: — 05:57:33 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Complete Surah Tafsir

അൽ കാഫിറൂൻ الكافرون Al-Kafirun

Surah 109 മക്കിയ്യ • مكية • Makkiyah 6 ആയത്തുകൾ • 6 Ayahs

സൂറത്ത് അൽ കാഫിറൂൻ (Al-Kafirun)യിലെ 6 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Kafirun.

1

(നബിയേ,) പറയുക: അവിശ്വാസികളേ,

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ ۝١
തഫ്സീർആയത്ത് 1
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!
Source : QUL
2

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

لَآ أَعۡبُدُ مَا تَعۡبُدُونَ ۝٢
തഫ്സീർആയത്ത് 2
ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല.
Source : QUL
3

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ۝٣
തഫ്സീർആയത്ത് 3
ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല.
Source : QUL
4

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ ۝٤
തഫ്സീർആയത്ത് 4
നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ.
Source : QUL
5

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ۝٥
തഫ്സീർആയത്ത് 5
ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല.
Source : QUL
6

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)

لَكُمۡ دِينُكُمۡ وَلِيَ دِينِ ۝٦
തഫ്സീർആയത്ത് 6
നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങൾക്കാവാം; എനിക്ക് അല്ലാഹു എൻ്റെ മേൽ അവതരിപ്പിച്ചു തന്ന എൻ്റെ മതം മതി.
Source : QUL