Wednesday, 12 August 2026 Hijri: 01:26:46 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ മുഅ്മിനൂൻ المؤمنون Al-Muminun

Surah 23 മക്കിയ്യ • مكية • Makkiyah 118 ആയത്തുകൾ • 118 Ayahs

സൂറത്ത് അൽ മുഅ്മിനൂൻ (Al-Muminun)യിലെ 118 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Muminun.

1

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.

قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ ۝١
തഫ്സീർആയത്ത് 1
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവർ തങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുത്തു കൊണ്ടും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും വിജയിച്ചിരിക്കുന്നു.
Source : QUL
2

തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,

ٱلَّذِينَ هُمۡ فِي صَلَاتِهِمۡ خَٰشِعُونَ ۝٢
തഫ്സീർആയത്ത് 2
തങ്ങളുടെ നിസ്കാരത്തിൽ ഭയഭക്തിയുള്ളവരാണവർ. നിസ്കാരത്തിൽ അവരുടെ അവയവങ്ങൾ ഒതുക്കമുള്ളതാകുകയും, ഹൃദയം മറ്റെല്ലാ ചിന്തകളിൽ നിന്നും മുക്തമാവുകയും ചെയ്തിരിക്കുന്നു.
Source : QUL
3

അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ,

وَٱلَّذِينَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ ۝٣
തഫ്സീർആയത്ത് 3
നിരർത്ഥകവും അനാവശ്യവുമായ കാര്യങ്ങളിൽ നിന്നും, തിന്മയാകുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും തിരിഞ്ഞു കളഞ്ഞവരുമാകുന്നു അവർ.
Source : QUL
4

സകാത്ത് നിര്‍വഹിക്കുന്നവരുമായ (മുഅ്മിനുകൾ).

وَٱلَّذِينَ هُمۡ لِلزَّكَوٰةِ فَٰعِلُونَ ۝٤
തഫ്സീർആയത്ത് 4
തങ്ങളുടെ സ്വദേഹങ്ങളെ മ്ലേഛതകളിൽ നിന്ന് ശുദ്ധീകരിക്കുന്നവരും, തങ്ങളുടെ സമ്പാദ്യം പരിശുദ്ധമാക്കുന്നതിനു വേണ്ടി സകാത്ത് നൽകുന്നവരുമാകുന്നു അവർ.
Source : QUL
5

തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍.

وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ ۝٥
തഫ്സീർആയത്ത് 5
വ്യഭിചാരത്തിൽ നിന്നും സ്വവർഗരതിയിൽ നിന്നും മറ്റു മ്ലേഛതകളിൽ നിന്നും അകന്നു നിന്നുകൊണ്ട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നവരത്രെ അവർ. അതിനാൽ അവർ ചാരിത്ര്യമുള്ളവരും പരിശുദ്ധരുമായിരിക്കും.
Source : QUL
6

തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ(1) ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.

إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ ۝٦
തഫ്സീർആയത്ത് 6
തങ്ങളുടെ ഇണകളിൽ നിന്നും, അവർ ഉടമപ്പെടുത്തിയ അടിമസ്ത്രീകളിൽ നിന്നും ഒഴികെ; അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മറ്റും ചെയ്യുന്നതിൽ അവർ ആക്ഷേപിക്കപ്പെടുകയില്ല.
Source : QUL
7

എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.

فَمَنِ ٱبۡتَغَىٰ وَرَآءَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡعَادُونَ ۝٧
തഫ്സീർആയത്ത് 7
അപ്പോൾ ആരെങ്കിലും തങ്ങളുടെ ഇണകളിലും അടിമസ്ത്രീകളിലുമല്ലാതെ ലൈംഗികതൃഷ്ണ നിർവ്വഹിക്കാൻ ശ്രമിച്ചാൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ധിക്കരിച്ചവനാകുന്നു. അല്ലാഹു അനുവദിച്ചത് വിട്ട് അല്ലാഹു നിരോധിച്ചതിലേക്ക് അവൻ പ്രവേശിച്ചിരിക്കുന്നു.
Source : QUL
8

തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,

وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ ۝٨
തഫ്സീർആയത്ത് 8
അല്ലാഹു അവരെ ഏൽപ്പിച്ചതും, അല്ലാഹുവിൻ്റെ ദാസന്മാർ അവരെ വിശ്വസിച്ചേൽപ്പിച്ചതുമായ കാര്യങ്ങളും, തങ്ങളുടെ കരാറുകളും സൂക്ഷിക്കുന്നവരാണവർ. അവ അവർ പാഴാക്കുകയില്ല. മറിച്ച്, അവ അവർ പൂർത്തീകരിക്കുന്നവരാണ്.
Source : QUL
9

തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.)

وَٱلَّذِينَ هُمۡ عَلَىٰ صَلَوَٰتِهِمۡ يُحَافِظُونَ ۝٩
തഫ്സീർആയത്ത് 9
തങ്ങളുടെ നിസ്കാരങ്ങൾ സൂക്ഷിച്ചു പോരുന്നവരുമത്രെ അവർ; അത് അവർ സ്ഥിരമായി നിലനിർത്തുകയും, അതിൻ്റെ നിശ്ചിത സമയങ്ങളിൽ നിസ്കാരത്തിൻ്റെ റുക്നുകളും (അതിലെ പരമപ്രധാനമായ അടിസ്ഥാനങ്ങൾ) വാജിബുകളും (നിസ്കാരത്തിലെ നിർബന്ധകർമ്മങ്ങൾ) പാലിച്ചു കൊണ്ട് നിർവ്വഹിക്കുകയും ചെയ്യുന്നവർ.
Source : QUL
10

അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍.

أُوْلَٰٓئِكَ هُمُ ٱلۡوَٰرِثُونَ ۝١٠
തഫ്സീർആയത്ത് 10
ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ തന്നെ അനന്തരാവകാശികൾ.
Source : QUL
11

അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.

ٱلَّذِينَ يَرِثُونَ ٱلۡفِرۡدَوۡسَ هُمۡ فِيهَا خَٰلِدُونَ ۝١١
തഫ്സീർആയത്ത് 11
സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസ് അനന്തരമായി എടുക്കുന്നവർ. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അതിലെ സുഖാനുഗ്രഹങ്ങൾ ഒരിക്കലും അവർക്ക് മുറിഞ്ഞു പോകുന്നതല്ല.
Source : QUL
12

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن سُلَٰلَةٖ مِّن طِينٖ ۝١٢
തഫ്സീർആയത്ത് 12
മനുഷ്യരുടെ പിതാവ് ആദമിനെ മണ്ണിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയിലെ മണ്ണിൻ്റെ മിശ്രിതം വെള്ളവുമായി കൂട്ടിക്കലർത്തിയ സത്തയിൽ നിന്നാണ് അദ്ദേഹത്തെ സൃഷ്ടിച്ച മണ്ണ് എടുത്തത്.
Source : QUL
13

പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.

ثُمَّ جَعَلۡنَٰهُ نُطۡفَةٗ فِي قَرَارٖ مَّكِينٖ ۝١٣
തഫ്സീർആയത്ത് 13
ബീജത്തിൽ നിന്ന് പ്രത്യുൽപാദനം ചെയ്യപ്പെടുന്നവരായി പിന്നീട് അദ്ദേഹത്തിൻ്റെ മക്കളെ നാം സൃഷ്ടിച്ചു. ബീജം ഗർഭപാത്രത്തിൽ പ്രസവസമയം വരെ കഴിഞ്ഞുകൂടുന്നു.
Source : QUL
14

പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.

ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةٗ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةٗ فَخَلَقۡنَا ٱلۡمُضۡغَةَ عِظَٰمٗا فَكَسَوۡنَا ٱلۡعِظَٰمَ لَحۡمٗا ثُمَّ أَنشَأۡنَٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَٰلِقِينَ ۝١٤
തഫ്സീർആയത്ത് 14
ഗർഭപാത്രത്തിൽ ഉറച്ചു നിലകൊള്ളുന്ന ആ ബീജത്തെ അതിന് ശേഷം ഒരു ചുവന്ന രക്തക്കട്ടയാക്കി നാം മാറ്റി. ശേഷം ആ ചുവന്ന രക്തക്കട്ടയെ ചവച്ച ഒരു ഇറച്ചിക്കഷ്ണം പോലെയാക്കി. അങ്ങനെ ആ മാംസപിണ്ഡത്തെ ഉറച്ച എല്ലായി രൂപപ്പെടുത്തി. ശേഷം ആ എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. ശേഷം ആത്മാവ് അതിൽ ഊതിക്കൊണ്ട് അവനെ മറ്റൊരു സൃഷ്ടിയായി നാം രൂപപ്പെടുത്തുകയും, ജീവലോകത്തേക്ക് പുറത്തു കൊണ്ടു വരികയും ചെയ്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.
Source : QUL
15

പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.

ثُمَّ إِنَّكُم بَعۡدَ ذَٰلِكَ لَمَيِّتُونَ ۝١٥
തഫ്സീർആയത്ത് 15
ശേഷം -മനുഷ്യരേ- തീർച്ചയായും നിങ്ങൾ ഈ ഘട്ടങ്ങളെല്ലാം കടന്നുപോയതിന് ശേഷം, നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ മരിച്ചു പോകുന്നവരാകുന്നു.
Source : QUL
16

പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌.

ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ تُبۡعَثُونَ ۝١٦
തഫ്സീർആയത്ത് 16
ശേഷം നിങ്ങൾ കാഴ്ച്ചവെച്ച പ്രവർത്തനങ്ങളെ കുറിച്ച് വിചാരണ ചെയ്യപ്പെടുന്നതിനായി നിങ്ങളുടെ മരണശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഖബറുകളിൽ നിന്ന് നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണ്.
Source : QUL
17

തീര്‍ച്ചയായും നിങ്ങള്‍ക്ക് മീതെ നാം ഏഴുപഥങ്ങള്‍(2) സൃഷ്ടിച്ചിട്ടുണ്ട്‌. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.

وَلَقَدۡ خَلَقۡنَا فَوۡقَكُمۡ سَبۡعَ طَرَآئِقَ وَمَا كُنَّا عَنِ ٱلۡخَلۡقِ غَٰفِلِينَ ۝١٧
തഫ്സീർആയത്ത് 17
മനുഷ്യരേ! നിങ്ങൾക്ക് മുകളിൽ ഒന്നിന് മുകളിൽ ഒന്നായി ഏഴ് ആകാശങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ സൃഷ്ടിപ്പിനെ കുറിച്ച് നാം അശ്രദ്ധയിലായിരുന്നില്ല. അവ നാം മറക്കുന്നതുമല്ല.
Source : QUL
18

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് നീക്കിക്കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.

وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَسۡكَنَّٰهُ فِي ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ ۝١٨
തഫ്സീർആയത്ത് 18
ആകാശത്ത് നിന്ന് നാം ആവശ്യമുള്ളത്ര മഴവെള്ളം വർഷിക്കുകയും ചെയ്തിരിക്കുന്നു; അത് കൂടുതലാവുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നില്ല. കുറച്ചാവുകയും ആവശ്യത്തിന് തികയാതെ വരികയും ചെയ്യുന്നില്ല. അങ്ങനെ, നാമതിനെ ഭൂമിയിൽ നിലനിർത്തുകയും, ജനങ്ങളും കന്നുകാലികളും അതിൽ നിന്ന് പ്രയോജനമെടുക്കുകയും ചെയ്യുന്നു. ആ വെള്ളം വറ്റിച്ചു കളയാൻ നാം ശക്തിയുള്ളവരാകുന്നു; അപ്പോൾ നിങ്ങൾക്ക് അതിൽ നിന്ന് യാതൊരു പ്രയോജനവും എടുക്കാൻ കഴിയുന്നതല്ല.
Source : QUL
19

അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

فَأَنشَأۡنَا لَكُم بِهِۦ جَنَّٰتٖ مِّن نَّخِيلٖ وَأَعۡنَٰبٖ لَّكُمۡ فِيهَا فَوَٰكِهُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ ۝١٩
തഫ്സീർആയത്ത് 19
അങ്ങനെ നിങ്ങൾക്കായി ആ വെള്ളം മുഖേന നാം ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങൾ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൽ -അത്തിയും മാതളവും ആപ്പിളും പോലെ- വ്യത്യസ്ത രൂപങ്ങളിലും നിറങ്ങളിലുമുള്ള പഴങ്ങൾ നിങ്ങൾക്കായുണ്ട്. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
Source : QUL
20

സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും(3) (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു.

وَشَجَرَةٗ تَخۡرُجُ مِن طُورِ سَيۡنَآءَ تَنۢبُتُ بِٱلدُّهۡنِ وَصِبۡغٖ لِّلۡأٓكِلِينَ ۝٢٠
തഫ്സീർആയത്ത് 20
നിങ്ങൾക്കായി അത് മുഖേന സീനാ പർവ്വതത്തിൻ്റെ ഭാഗങ്ങളിലായി വളരുന്ന സൈത്തൂൻ (ഒലീവ്) വൃക്ഷവും അവൻ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൻ്റെ കായയിൽ നിന്ന് വരുന്ന എണ്ണ അത് ഉൽപാദിപ്പിക്കുന്നു. പുരട്ടാനും കറിയായും അത് ഉപയോഗിക്കുന്നു.
Source : QUL
21

തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍(4) ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.

وَإِنَّ لَكُمۡ فِي ٱلۡأَنۡعَٰمِ لَعِبۡرَةٗۖ نُّسۡقِيكُم مِّمَّا فِي بُطُونِهَا وَلَكُمۡ فِيهَا مَنَٰفِعُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ ۝٢١
തഫ്സീർആയത്ത് 21
ജനങ്ങളേ! തീർച്ചയായും നിങ്ങൾക്ക് ഒട്ടകവും പശുവും ആടും അടങ്ങുന്ന കന്നുകാലികളിൽ ഗുണപാഠവും, അല്ലാഹുവിൻ്റെ ശക്തിയും നിങ്ങളോടുള്ള അനുകമ്പയും തെളിയിക്കുന്ന അടയാളങ്ങളുമുണ്ട്. ഈ കന്നുകാലികളുടെ അകിടുകളിൽ നിന്ന് കുടിക്കാൻ ശുദ്ധമായ പാല് നാം നിങ്ങളെ കുടിപ്പിക്കുന്നു. മറ്റനേകം ഉപകാരങ്ങളും അവയിൽ നിങ്ങൾക്കുണ്ട്. അവയെ വാഹനമായി ഉപയോഗിക്കാനും, കമ്പിളിയെടുക്കാനും, തൊലിയും രോമങ്ങളും ഉപയോഗപ്പെടുത്താനും, അവയുടെ മാംസം ഭക്ഷിക്കാനും നിങ്ങൾക്ക് സാധിക്കുന്നു.
Source : QUL
22

അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.

وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ ۝٢٢
തഫ്സീർആയത്ത് 22
കന്നുകാലികളിൽ പെട്ട ഒട്ടകത്തിൻ്റെ പുറത്ത് കരയിലും, കപ്പലുകളിൽ കടലിലും നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
Source : QUL
23

നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ۝٢٣
തഫ്സീർആയത്ത് 23
നൂഹ് -عَلَيْهِ السَّلَامُ- നെ അദ്ദേഹത്തിൻ്റെ സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനായി നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: എൻ്റെ സമൂഹമേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! നിങ്ങൾക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!
Source : QUL
24

അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല.

فَقَالَ ٱلۡمَلَؤُاْ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يُرِيدُ أَن يَتَفَضَّلَ عَلَيۡكُمۡ وَلَوۡ شَآءَ ٱللَّهُ لَأَنزَلَ مَلَٰٓئِكَةٗ مَّا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിനെ നിഷേധിച്ചവരിൽ പെട്ട, അദ്ദേഹത്തിൻ്റെ ജനതയിൽ നേതാക്കന്മാരും പ്രമാണിമാരുമായിരുന്നവർ അവരുടെ അനുയായികളോടും പൊതുജനങ്ങളോടുമായി പറഞ്ഞു: താൻ (അല്ലാഹുവിൽ നിന്നുള്ള) ദൂതനാണെന്ന് അവകാശപ്പെടുന്ന ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ മേൽ അധികാരവും നേതൃത്വവും നേടിയെടുക്കലാണ് അവൻ്റെ ഉദ്ദേശം. നമ്മളിലേക്ക് ഒരു ദൂതനെ നിയോഗിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ മലക്കുകളിൽ പെട്ട ഒരു ദൂതനെ അയക്കുമായിരുന്നു. മനുഷ്യരിൽ നിന്ന് ഒരു ദൂതനെ അവൻ അയക്കില്ലായിരുന്നു. നമുക്ക് മുൻപ് കഴിഞ്ഞു പോയ നമ്മുടെ പൂർവ്വികരിൽ ഇവൻ ജൽപ്പിക്കുന്നതിന് സമാനമായത് ഞങ്ങൾ കേട്ടിട്ടേയില്ല.
Source : QUL
25

ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്‍റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍.

إِنۡ هُوَ إِلَّا رَجُلُۢ بِهِۦ جِنَّةٞ فَتَرَبَّصُواْ بِهِۦ حَتَّىٰ حِينٖ ۝٢٥
തഫ്സീർആയത്ത് 25
ഭ്രാന്ത് ബാധിച്ച ഒരുത്തൻ മാത്രമാകുന്നു ഇവൻ. താൻ പറയുന്നതെന്താണെന്ന ബോധ്യം പോലും അവനില്ല. അതിനാൽ അവൻ്റെ കാര്യം ജനങ്ങൾക്ക് വ്യക്തമാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുക.
Source : QUL
26

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.

قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ ۝٢٦
തഫ്സീർആയത്ത് 26
നൂഹ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ എന്നെ കളവാക്കിയെന്നതിനാൽ എനിക്കായി നീ അവരോട് പ്രതികാരം ചെയ്തുകൊണ്ട് അവർക്കെതിരെ നീ എന്നെ സഹായിക്കേണമേ!
Source : QUL
27

അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ.(5) അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്‌.

فَأَوۡحَيۡنَآ إِلَيۡهِ أَنِ ٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا فَإِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ فَٱسۡلُكۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ مِنۡهُمۡۖ وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ۝٢٧
തഫ്സീർആയത്ത് 27
അപ്പോൾ അദ്ദേഹത്തിന് നാം ഇപ്രകാരം സന്ദേശം നൽകി: നമ്മുടെ മേൽനോട്ടത്തിലും, നാം നിനക്ക് എങ്ങനെ നിർമ്മിക്കണമെന്ന് പഠിപ്പിച്ചു നൽകുന്നോ; അതനുസരിച്ചും നീ ഒരു കപ്പൽ നിർമ്മിക്കുക. അങ്ങനെ അവരെ നശിപ്പിക്കാനുള്ള നമ്മുടെ കൽപ്പന വരികയും, അടുപ്പ് കൂട്ടുന്നയിടത്ത് നിന്ന് ശക്തിയോടെ വെള്ളം ഉറവ പൊട്ടുകയും ചെയ്താൽ എല്ലാ ജീവവർഗങ്ങളിൽ നിന്നും ഒരു ആണിനെയും പെണ്ണിനെയും നീ ആ കപ്പലിൽ പ്രവേശിപ്പിക്കുക; അവരുടെ വംശം നിലനിൽക്കുന്നതിന് വേണ്ടിയത്രെ അത്. നിൻ്റെ കുടുംബത്തെയും നീ അതിൽ പ്രവേശിപ്പിക്കുക; അല്ലാഹു നശിപ്പിക്കുന്നവരിൽ ഉൾപ്പെടുമെന്ന തീരുമാനം മുൻപ് വന്നവരായ നിൻ്റെ ഭാര്യയും സന്താനവും പോലുള്ളവരൊഴികെ. (എന്നെ) നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരെ രക്ഷപ്പെടുത്തണമെന്നും, അവരെ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് നീ എന്നോട് സംസാരിച്ചു പോകരുത്. തീർച്ചയായും അവർ പ്രളയജലത്തിൽ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്; അതിൽ യാതൊരു സംശയമില്ല.
Source : QUL
28

അങ്ങനെ നീയും നിന്‍റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.

فَإِذَا ٱسۡتَوَيۡتَ أَنتَ وَمَن مَّعَكَ عَلَى ٱلۡفُلۡكِ فَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِي نَجَّىٰنَا مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٢٨
തഫ്സീർആയത്ത് 28
അങ്ങനെ നീയും നിന്നോടൊപ്പം രക്ഷപ്പെട്ട (അല്ലാഹുവിൽ) വിശ്വസിച്ചവരും കപ്പലിൽ കയറിക്കഴിഞ്ഞാൽ നീ പറയുക: (അല്ലാഹുവിനെ) നിഷേധിച്ച സമൂഹത്തിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും, അവരെ നശിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും.
Source : QUL
29

എന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ, നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍' എന്നും നീ പറയുക.

وَقُل رَّبِّ أَنزِلۡنِي مُنزَلٗا مُّبَارَكٗا وَأَنتَ خَيۡرُ ٱلۡمُنزِلِينَ ۝٢٩
തഫ്സീർആയത്ത് 29
നീ പറയുക: എൻ്റെ രക്ഷിതാവേ! ഭൂമിയിൽ അനുഗൃഹീതമായ നിലക്ക് നീ എന്നെ ഇറക്കിത്തരേണമേ! നീയാണല്ലോ (വാസയോഗ്യമായ സ്ഥലത്ത്) ഏറ്റവും നന്നായി ഇറക്കി നൽകുന്നവൻ.
Source : QUL
30

തീര്‍ച്ചയായും അതില്‍ (പ്രളയത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. തീര്‍ച്ചയായും നാം പരീക്ഷണം നടത്തുന്നവന്‍ തന്നെയാകുന്നു.

إِنَّ فِي ذَٰلِكَ لَأٓيَٰتٖ وَإِن كُنَّا لَمُبۡتَلِينَ ۝٣٠
തഫ്സീർആയത്ത് 30
തീർച്ചയായും ഈ പറയപ്പെട്ട ചരിത്രത്തിൽ -നൂഹിനെയും അദ്ദേഹത്തോടൊപ്പമുള്ള (അല്ലാഹുവിൽ) വിശ്വസിച്ചവരെയും രക്ഷപ്പെടുത്തിയതിലും, (അല്ലാഹുവിനെ) നിഷേധിച്ചവരെ നശിപ്പിച്ചതിലും- നമ്മുടെ ദൂതന്മാരെ സഹായിക്കാനും അവരെ നിഷേധിക്കുന്നവരെ നശിപ്പിക്കുവാനും നാം കഴിവുള്ളവരാണ് എന്നതിനുള്ള വ്യക്തമായ തെളിവുകളുണ്ട്. നൂഹിൻ്റെ ജനതയിലേക്ക് അദ്ദേഹത്തെ അയച്ചു കൊണ്ട് അവരെ നാം പരീക്ഷിക്കുക തന്നെ ചെയ്തു. (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ നിഷേധികളിൽ നിന്നും, (അല്ലാഹുവിനെ) അനുസരിക്കുന്നവർ ധിക്കാരികളിൽ നിന്നും വ്യക്തമാകുന്നതിനു വേണ്ടിയാണത്.
Source : QUL
31

പിന്നീട് അവര്‍ക്ക് ശേഷം നാം മറ്റൊരു തലമുറയെ വളര്‍ത്തിയെടുത്തു.

ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ ۝٣١
തഫ്സീർആയത്ത് 31
നൂഹിൻ്റെ ജനതയെ നശിപ്പിച്ചതിന് ശേഷം നാം മറ്റൊരു സമൂഹത്തെ വളർത്തിയെടുത്തു.
Source : QUL
32

അപ്പോള്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിലേക്ക് നാം അയച്ചു. (അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. ആരാധനക്കർഹനായി അവനല്ലാതെ മറ്റാരും നിങ്ങള്‍ക്കില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

فَأَرۡسَلۡنَا فِيهِمۡ رَسُولٗا مِّنۡهُمۡ أَنِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ۝٣٢
തഫ്സീർആയത്ത് 32
അങ്ങനെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരു ദൂതനെ നാം അവരിലേക്ക് നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?!
Source : QUL
33

അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്‌. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്‌.

وَقَالَ ٱلۡمَلَأُ مِن قَوۡمِهِ ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِلِقَآءِ ٱلۡأٓخِرَةِ وَأَتۡرَفۡنَٰهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يَأۡكُلُ مِمَّا تَأۡكُلُونَ مِنۡهُ وَيَشۡرَبُ مِمَّا تَشۡرَبُونَ ۝٣٣
തഫ്സീർആയത്ത് 33
അല്ലാഹുവിനെ നിഷേധിക്കുകയും അന്ത്യനാളിനെയും അവിടെയുള്ള പ്രതിഫലത്തെയും ശിക്ഷയെയും കളവാക്കുകയും ചെയ്ത, നാം ഇഹലോകത്ത് നൽകിയ സാമ്പത്തിക വിശാലത ധിക്കാരികളാക്കി തീർത്ത, അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കളും പ്രമാണിമാരുമായവർ തങ്ങളുടെ അനുയായികളോടും പൊതുജനങ്ങളോടും പറഞ്ഞു: ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ കഴിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും ഭക്ഷിക്കുന്നത്. നിങ്ങൾ കുടിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളിലേക്ക് ഒരു ദൂതനായി നിയോഗിക്കപ്പെടാൻ മാത്രമുള്ള, നിങ്ങളെ കവച്ചു വെക്കുന്ന ഒരു പ്രത്യേകതയും അവനില്ല.
Source : QUL
34

നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു.

وَلَئِنۡ أَطَعۡتُم بَشَرٗا مِّثۡلَكُمۡ إِنَّكُمۡ إِذٗا لَّخَٰسِرُونَ ۝٣٤
തഫ്സീർആയത്ത് 34
നിങ്ങളെ പോലുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നഷ്ടക്കാർ തന്നെയായിരിക്കും. കാരണം, അവനെ അനുസരിക്കുകയും, നിങ്ങളുടെ ആരാധ്യവസ്തുക്കളെ ഉപേക്ഷിക്കുകയും, നിങ്ങളെക്കാൾ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരാളെ പിൻപറ്റുകയും ചെയ്താൽ യാതൊരു പ്രയോജനവും അത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നില്ല.
Source : QUL
35

നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്‌?

أَيَعِدُكُمۡ أَنَّكُمۡ إِذَا مِتُّمۡ وَكُنتُمۡ تُرَابٗا وَعِظَٰمًا أَنَّكُم مُّخۡرَجُونَ ۝٣٥
തഫ്സീർആയത്ത് 35
നിങ്ങൾ മരിക്കുകയും, നുരുമ്പിയ എല്ലും മണ്ണുമായി തീരുകയും ചെയ്തതിന് ശേഷം നിങ്ങളുടെ ഖബ്റുകളിൽ നിന്ന് ജീവനുള്ളവരായി നിങ്ങൾ പുറത്തു കൊണ്ടു വരപ്പെടും എന്നാണോ അല്ലാഹുവിൻ്റെ ദൂതനാണ് ഞാനെന്ന് അവകാശപ്പെടുന്ന ഈ മനുഷ്യൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്?!
Source : QUL
36

നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!

۞ هَيۡهَاتَ هَيۡهَاتَ لِمَا تُوعَدُونَ ۝٣٦
തഫ്സീർആയത്ത് 36
മരിക്കുകയും, നുരുമ്പിയ എല്ലും മണ്ണുമായി തീർന്നതിന് ശേഷം ജീവനുള്ളവരായി നിങ്ങൾ ഖബറുകളിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടും എന്ന ഈ വാഗ്ദാനം വളരെ വിദൂരം തന്നെ!
Source : QUL
37

ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ.

إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا نَحۡنُ بِمَبۡعُوثِينَ ۝٣٧
തഫ്സീർആയത്ത് 37
ജീവിതമെന്നാൽ ഈ ഐഹികജീവിതം മാത്രമാകുന്നു. പരലോകജീവിതം എന്നൊന്നില്ല. നമ്മളിൽ ജീവിച്ചിരിക്കുന്നവർ (ഒരിക്കൽ) മരിക്കും; പിന്നീട് (അവരാരും) ജീവിക്കുകയില്ല. (അതു കഴിഞ്ഞാൽ) മറ്റു ചിലർ ജനിക്കുകയും, അവർ (ഇവിടെ) ജീവിക്കുകയും ചെയ്യും. മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കായി നാം പുറത്തു കൊണ്ടുവരപ്പെടുകയില്ല.
Source : QUL
38

ഇവന്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷന്‍ മാത്രമാകുന്നു. ഞങ്ങള്‍ അവനെ വിശ്വസിക്കുന്നവരേ അല്ല.

إِنۡ هُوَ إِلَّا رَجُلٌ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا وَمَا نَحۡنُ لَهُۥ بِمُؤۡمِنِينَ ۝٣٨
തഫ്സീർആയത്ത് 38
നിങ്ങളിലേക്ക് വന്നിരിക്കുന്ന (അല്ലാഹുവിൻ്റെ) ദൂതനാണെന്ന് അവകാശപ്പെടുന്ന ഇവൻ തൻ്റെ ഈ സംസാരത്തിലൂടെ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ച ഒരുത്തൻ മാത്രമാകുന്നു. ഞങ്ങൾ അവനിൽ വിശ്വസിക്കുന്നവരേ അല്ല.
Source : QUL
39

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.

قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ ۝٣٩
തഫ്സീർആയത്ത് 39
ആ ദൂതൻ പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ എന്നെ കളവാക്കിയെന്നതിനാൽ എനിക്കായി നീ അവരോട് പ്രതികാരം ചെയ്തുകൊണ്ട് അവർക്കെതിരെ നീ എന്നെ സഹായിക്കേണമേ!
Source : QUL
40

അവന്‍ (അല്ലാഹു) പറഞ്ഞു: അടുത്തു തന്നെ അവര്‍ ഖേദിക്കുന്നവരായിത്തീരും.

قَالَ عَمَّا قَلِيلٖ لَّيُصۡبِحُنَّ نَٰدِمِينَ ۝٤٠
തഫ്സീർആയത്ത് 40
അല്ലാഹു അദ്ദേഹത്തിന് മറുപടി നൽകി: താങ്കൾ എത്തിച്ചു നൽകിയതിനെ നിഷേധിച്ച ഇക്കൂട്ടർ കുറഞ്ഞ കാലം കൊണ്ടുതന്നെ തങ്ങളിൽ നിന്ന് സംഭവിച്ചു പോയ നിഷേധത്തിൽ ഖേദിക്കുന്നവരായി തീരുന്നതാണ്.
Source : QUL
41

അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട് നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക് (അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന്) വിദൂരത!

فَأَخَذَتۡهُمُ ٱلصَّيۡحَةُ بِٱلۡحَقِّ فَجَعَلۡنَٰهُمۡ غُثَآءٗۚ فَبُعۡدٗا لِّلۡقَوۡمِ ٱلظَّٰلِمِينَ ۝٤١
തഫ്സീർആയത്ത് 41
അപ്പോൾ അവരുടെ കടുത്ത നിഷേധഫലമായി കഠിനവും നാശകാരിയുമായ ഒരു ശബ്ദം അവരെ പിടികൂടി. അങ്ങനെ അത് അവരെ ഒഴുക്കിന് മുകളിലെ ചണ്ടി പോലെയാക്കി തീർത്തു. അപ്പോൾ അതിക്രമികളായ ജനതക്ക് നാശമുണ്ടാകട്ടെ!
Source : QUL
42

പിന്നെ അവര്‍ക്ക് ശേഷം വേറെ തലമുറകളെ നാം വളര്‍ത്തിയെടുത്തു.

ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قُرُونًا ءَاخَرِينَ ۝٤٢
തഫ്സീർആയത്ത് 42
അങ്ങനെ അവരെ നശിപ്പിച്ചതിന് ശേഷം വേറെ ജനതകളെയും സമൂഹങ്ങളെയും നാം വളർത്തി കൊണ്ടുവന്നു. ലൂത്വിൻ്റെയും ശുഐബിൻ്റെയും യൂനുസിൻ്റെയും ജനതകളെ പോലെ.
Source : QUL
43

ഒരു സമുദായവും അതിന്‍റെ അവധി വിട്ട് മുന്നോട്ട് പോകുകയോ പിന്നോട്ട് പോകുകയോ ഇല്ല.

مَا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ ۝٤٣
തഫ്സീർആയത്ത് 43
നിഷേധികളായ ഈ ജനതകളിൽ ഒരു ജനതയും തന്നെ അവർക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷയുടെ സമയത്തിൽ നിന്ന് നേരത്തെയാവുകയോ വൈകുകയോ ഇല്ല; അവർക്ക് എന്തെല്ലാം മാർഗങ്ങൾ കൈക്കലുണ്ടെങ്കിലും (അല്ലാഹുവിൻ്റെ ശിക്ഷയെ തടയുക സാധ്യമല്ല).
Source : QUL
44

പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്‍റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് (അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന്) വിദൂരത!

ثُمَّ أَرۡسَلۡنَا رُسُلَنَا تَتۡرَاۖ كُلَّ مَا جَآءَ أُمَّةٗ رَّسُولُهَا كَذَّبُوهُۖ فَأَتۡبَعۡنَا بَعۡضَهُم بَعۡضٗا وَجَعَلۡنَٰهُمۡ أَحَادِيثَۚ فَبُعۡدٗا لِّقَوۡمٖ لَّا يُؤۡمِنُونَ ۝٤٤
തഫ്സീർആയത്ത് 44
ശേഷം തുടരെത്തുടരെയായി ഒരു ദൂതന് ശേഷം അടുത്ത ദൂതൻ എന്ന നിലക്ക് നാം ദൂതന്മാരെ അയച്ചു. ആ ജനതകളിൽ ഓരോ വിഭാഗത്തിൻ്റെ അരികിലും അവരുടെ ദൂതൻ ചെന്നപ്പോഴും അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അപ്പോൾ അവരെയെല്ലാം ഒന്നിന് പിറകെ ഒന്നായി നാം നശിപ്പിച്ചു. അങ്ങനെ അവരുടെ യാതൊന്നും ബാക്കിയായില്ല; ജനങ്ങൾക്കിടയിൽ അവരെ കുറിച്ചുള്ള സംസാരമല്ലാതെ. അതിനാൽ തങ്ങളുടെ രക്ഷിതാവിൽ നിന്ന് ദൂതന്മാർ കൊണ്ടുവന്നതിൽ വിശ്വസിക്കാത്ത ജനതക്ക് നാശമുണ്ടാകട്ടെ!
Source : QUL
45

പിന്നീട് മൂസായെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ പ്രമാണത്തോടും കൂടി നാം അയക്കുകയുണ്ടായി.

ثُمَّ أَرۡسَلۡنَا مُوسَىٰ وَأَخَاهُ هَٰرُونَ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ ۝٤٥
തഫ്സീർആയത്ത് 45
ശേഷം മൂസായെയും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെയും നമ്മുടെ ഒമ്പത് ദൃഷ്ടാന്തങ്ങളും, വ്യക്തമായ തെളിവുമായി നാം നിയോഗിച്ചു. (സർപ്പമായി മാറുന്ന) വടി, (വെളുത്ത നിറത്തിൽ പ്രകാശിക്കുന്ന) കൈ, വെട്ടുകിളി, പേൻ, തവള, രക്തം, പ്രളയം, വരൾച്ച, വിഭവങ്ങളിലെ കുറവ് എന്നിവയായിരുന്നു ആ ദൃഷ്ടാന്തങ്ങൾ.
Source : QUL
46

ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമാണിസംഘത്തിന്‍റെയും അടുത്തേക്ക്‌. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്‌. അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.

إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمًا عَالِينَ ۝٤٦
തഫ്സീർആയത്ത് 46
അവരെ രണ്ടു പേരെയും ഫിർഔനിൻ്റെയും അവൻ്റെ ജനതയിലെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അപ്പോൾ അവർ അഹങ്കാരം നടിച്ചു. അവരിൽ (മൂസായിലും ഹാറൂനിലും) വിശ്വസിക്കുന്നതിനായി അവർ കീഴൊതുക്കം കാണിച്ചില്ല. ജനങ്ങളെ അടിച്ചമർത്തിയും, അവരോട് അതിക്രമം പ്രവർത്തിച്ചും അഹങ്കാരികളായി കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു അത്.
Source : QUL
47

അതിനാല്‍ അവര്‍ പറഞ്ഞു: നമ്മളെപ്പോലെയുള്ള രണ്ടു മനുഷ്യരെ നാം വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ നമുക്ക് അടിമവേല ചെയ്യുന്നവരാണ് താനും.

فَقَالُوٓاْ أَنُؤۡمِنُ لِبَشَرَيۡنِ مِثۡلِنَا وَقَوۡمُهُمَا لَنَا عَٰبِدُونَ ۝٤٧
തഫ്സീർആയത്ത് 47
അപ്പോൾ അവർ പറഞ്ഞു: നമ്മെ പോലുള്ള രണ്ട് മനുഷ്യരെ നാം പിൻപറ്റുകയോ?! അവർക്കാകട്ടെ, നമ്മെക്കാൾ യാതൊരു പ്രത്യേകതയുമില്ല. അവരുടെ ജനതയായ ഇസ്രാഈല്യർ നമ്മെ അനുസരിക്കുകയും നമുക്ക് കീഴൊതുങ്ങുകയും ചെയ്തവരാണ് താനും.
Source : QUL
48

അങ്ങനെ അവരെ രണ്ടുപേരെയും അവര്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു.

فَكَذَّبُوهُمَا فَكَانُواْ مِنَ ٱلۡمُهۡلَكِينَ ۝٤٨
തഫ്സീർആയത്ത് 48
അങ്ങനെ അവർ രണ്ടു പേരും അല്ലാഹുവിങ്കൽ നിന്ന് കൊണ്ടു വന്നതിനെ അവർ നിഷേധിച്ചു തള്ളി. അവരുടെ നിഷേധഫലമായി മുക്കിനശിപ്പിക്കപ്പെട്ടവരിൽ അവർ ഉൾപ്പെടുകയും ചെയ്തു.
Source : QUL
49

അവര്‍ (ജനങ്ങള്‍) സന്മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി.

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ لَعَلَّهُمۡ يَهۡتَدُونَ ۝٤٩
തഫ്സീർആയത്ത് 49
മൂസാക്ക് നാം തൗറാത്ത് നൽകുകയുണ്ടായി. അദ്ദേഹത്തിൻ്റെ ജനത സത്യത്തിലേക്ക് വഴികണ്ടെത്തുന്നതിനും, തൗറാത്ത് അനുസരിച്ച് പ്രവർത്തിക്കുന്നതിനും വേണ്ടിയായിരുന്നു അത്.
Source : QUL
50

മര്‍യമിന്‍റെ പുത്രനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.

وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ ۝٥٠
തഫ്സീർആയത്ത് 50
മർയമിൻ്റെ പുത്രൻ ഈസായെയും അദ്ദേഹത്തിൻ്റെ മാതാവ് മർയമിനെയും നമ്മുടെ ശക്തിയുടെ അടയാളമാക്കി നാം മാറ്റിയിരിക്കുന്നു. ഈസായെ പിതാവില്ലാതെയാണ് അവർ ഗർഭം ചുമന്നത്. ഭൂമിയിൽ ഉയർന്നു നിൽക്കുന്ന, ഉറച്ചതും വാസയോഗ്യവുമായ ഒരിടത്ത് അവർക്ക് രണ്ടു പേർക്കും നാം അഭയം നൽകുകയും ചെയ്തു. അതിൽ ഒഴുകുന്ന പുതുവെള്ളവുമുണ്ട്.
Source : QUL
51

ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.

يَٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ عَلِيمٞ ۝٥١
തഫ്സീർആയത്ത് 51
ഹേ ദൂതന്മാരെ! ഞാൻ നിങ്ങൾക്ക് അനുവദിച്ചു നൽകിയ, വിശിഷ്ട ഭക്ഷണങ്ങളിൽ നിന്ന് കഴിക്കുകയും, (എൻ്റെ) മതനിയമങ്ങൾക്ക് യോജിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്ന ഏതൊരു പ്രവർത്തനത്തെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു ഞാൻ. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല.
Source : QUL
52

തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ മതം. ഏകമതം (ഇസ്‌ലാം). ഞാനാണ് നിങ്ങളുടെ രക്ഷിതാവ്‌. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍.

وَإِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱتَّقُونِ ۝٥٢
തഫ്സീർആയത്ത് 52
ഹേ ദൂതന്മാരേ! തീർച്ചയായും നിങ്ങളുടെ മതം ഏകമതമാകുന്നു. ഇസ്ലാമാകുന്നു അത്. ഞാൻ നിങ്ങളുടെ രക്ഷിതാവുമാകുന്നു. നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു രക്ഷിതാവില്ല. അതിനാൽ എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, ഞാൻ വിലക്കിയതിൽ നിന്ന് വിട്ടുനിന്നു കൊണ്ടും നിങ്ങൾ എന്നെ സൂക്ഷിക്കുക.
Source : QUL
53

എന്നാല്‍ അവര്‍ (ജനങ്ങള്‍) കക്ഷികളായിപിരിഞ്ഞു കൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു.

فَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡ زُبُرٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ ۝٥٣
തഫ്സീർആയത്ത് 53
എന്നാൽ അവരുടെ പിൻഗാമികൾ അവർക്ക് ശേഷം മതത്തിൻ്റെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങനെ വ്യത്യസ്ത കക്ഷികളും സംഘങ്ങളുമായി അവർ മാറി. ഓരോ വിഭാഗവും അവരവർ അല്ലാഹുവിൻ്റെ അടുക്കൽ തൃപ്തികരമായിരിക്കും എന്ന് വിചാരിക്കുന്ന മതമേതോ; അതിൽ സംതൃപ്തി അടയുകയും, അപരൻ്റെ പക്കലുള്ളത് എന്താണെന്ന് നോക്കാതിരിക്കുകയും ചെയ്യുന്നു.
Source : QUL
54

(നബിയേ,) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട് വിട്ടേക്കുക.

فَذَرۡهُمۡ فِي غَمۡرَتِهِمۡ حَتَّىٰ حِينٍ ۝٥٤
തഫ്സീർആയത്ത് 54
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ ശിക്ഷ അവർക്ക് മേൽ ഇറങ്ങുന്നത് വരെ അവർ നിലകൊള്ളുന്ന അജ്ഞതയിലും പരിഭ്രാന്തിയിലും തന്നെ അവരെ താങ്കൾ വിട്ടേക്കുക.
Source : QUL
55

അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌

أَيَحۡسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٖ وَبَنِينَ ۝٥٥
തഫ്സീർആയത്ത് 55
തങ്ങളുടെ പക്കലുള്ളതെന്തോ അതിൽ സന്തോഷം കണ്ടെത്തുന്ന ഈ കക്ഷികൾ വിചാരിക്കുന്നോ; അവർക്ക് നാം ഇഹലോകത്ത് നൽകിയിരിക്കുന്ന സമ്പാദ്യങ്ങളും സന്താനങ്ങളും അവർക്ക് അവകാശപ്പെട്ട നന്മകൾ നേരത്തെ നൽകപ്പെട്ടതാണെന്ന്? എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം. അതെല്ലാം അവർക്ക് നാം നൽകിയിരിക്കുന്നത് ക്രമേണ അവരെ പിടികൂടുന്നതിനായാണ്. എന്നാൽ അവർ അക്കാര്യം തിരിച്ചറിയുന്നേയില്ല.
Source : QUL
56

നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്?(6) അല്ല, അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.

نُسَارِعُ لَهُمۡ فِي ٱلۡخَيۡرَٰتِۚ بَل لَّا يَشۡعُرُونَ ۝٥٦
തഫ്സീർആയത്ത് 56
തങ്ങളുടെ പക്കലുള്ളതെന്തോ അതിൽ സന്തോഷം കണ്ടെത്തുന്ന ഈ കക്ഷികൾ വിചാരിക്കുന്നോ; അവർക്ക് നാം ഇഹലോകത്ത് നൽകിയിരിക്കുന്ന സമ്പാദ്യങ്ങളും സന്താനങ്ങളും അവർക്ക് അവകാശപ്പെട്ട നന്മകൾ നേരത്തെ നൽകപ്പെട്ടതാണെന്ന്? എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം. അതെല്ലാം അവർക്ക് നാം നൽകിയിരിക്കുന്നത് ക്രമേണ അവരെ പിടികൂടുന്നതിനായാണ്. എന്നാൽ അവർ അക്കാര്യം തിരിച്ചറിയുന്നേയില്ല.
Source : QUL
57

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും,

إِنَّ ٱلَّذِينَ هُم مِّنۡ خَشۡيَةِ رَبِّهِم مُّشۡفِقُونَ ۝٥٧
തഫ്സീർആയത്ത് 57
അല്ലാഹുവിൽ വിശ്വസിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ രക്ഷിതാവിനെ (ഭയന്ന് കൊണ്ട്) ഹൃദയം വിറക്കുന്നവർ.
Source : QUL
58

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,

وَٱلَّذِينَ هُم بِـَٔايَٰتِ رَبِّهِمۡ يُؤۡمِنُونَ ۝٥٨
തഫ്സീർആയത്ത് 58
അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ആയത്തുകളിൽ വിശ്വസിക്കുന്നവരും,
Source : QUL
59

തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും,

وَٱلَّذِينَ هُم بِرَبِّهِمۡ لَا يُشۡرِكُونَ ۝٥٩
തഫ്സീർആയത്ത് 59
തങ്ങളുടെ രക്ഷിതാവിനെ ഏകനാക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നവർ,
Source : QUL
60

രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് ഹൃദയങ്ങളിൽ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ

وَٱلَّذِينَ يُؤۡتُونَ مَآ ءَاتَواْ وَّقُلُوبُهُمۡ وَجِلَةٌ أَنَّهُمۡ إِلَىٰ رَبِّهِمۡ رَٰجِعُونَ ۝٦٠
തഫ്സീർആയത്ത് 60
നന്മകൾ പ്രവർത്തിക്കുന്നതിൽ കഠിനമായി പരിശ്രമിക്കുകയും, സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുകയും ചെയ്യുന്നതോടൊപ്പം, അല്ലാഹുവിൻ്റെ അടുക്കലേക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മടങ്ങിയാൽ അവൻ തങ്ങളുടെ ദാനധർമ്മങ്ങളും സൽകർമ്മങ്ങളും സ്വീകരിക്കുമോ എന്ന് ഭയക്കുകയും ചെയ്യുന്നവർ.
Source : QUL
61

അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.

أُوْلَٰٓئِكَ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَهُمۡ لَهَا سَٰبِقُونَ ۝٦١
തഫ്സീർആയത്ത് 61
ഈ മഹത്തരമായ വിശേഷണങ്ങൾ ഉള്ളവർ ആരോ; അവർ തന്നെയാകുന്നു സൽകർമ്മങ്ങൾക്കായി ധൃതി കൂട്ടുന്നവർ. അവർ തന്നെയാകുന്നു മറ്റുള്ളവരെക്കാളെല്ലാം മുൻപ് അതിലേക്ക് എത്തിപ്പെട്ടവർ.
Source : QUL
62

ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ട്‌. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.

وَلَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۚ وَلَدَيۡنَا كِتَٰبٞ يَنطِقُ بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ ۝٦٢
തഫ്സീർആയത്ത് 62
ഒരാളോടും അയാൾക്ക് സാധിക്കുന്ന പ്രവർത്തനമല്ലാതെ നാം ബാധ്യത ഏൽപ്പിക്കുകയില്ല. ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെച്ച ഗ്രന്ഥം നമ്മുടെ പക്കലുണ്ട്. ഒരു സംശയവുമില്ലാത്ത വിധം അത് സംസാരിക്കുന്നതാണ്. അവരുടെ നന്മകൾ കുറച്ചു കൊണ്ടോ, തിന്മകൾ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
Source : QUL
63

പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്‌. അവര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാകുന്നു.

بَلۡ قُلُوبُهُمۡ فِي غَمۡرَةٖ مِّنۡ هَٰذَا وَلَهُمۡ أَعۡمَٰلٞ مِّن دُونِ ذَٰلِكَ هُمۡ لَهَا عَٰمِلُونَ ۝٦٣
തഫ്സീർആയത്ത് 63
എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഹൃദയങ്ങൾ സത്യം വെളിപ്പെടുത്തി സംസാരിക്കുന്ന ഈ ഗ്രന്ഥത്തെ കുറിച്ചും, അവരുടെ മേൽ അവതരിച്ചിരിക്കുന്ന (ഖുർആനാകുന്ന) ഗ്രന്ഥത്തിൽ നിന്നും അശ്രദ്ധയിലാകുന്നു. അവർ നിലകൊള്ളുന്ന ഈ നിഷേധമല്ലാതെ അവർ ചെയ്തുകൂട്ടുന്ന മറ്റു ചില പ്രവർത്തനങ്ങൾ കൂടി അവർക്കുണ്ട്.
Source : QUL
64

അങ്ങനെ അവരിലെ സുഖലോലുപന്‍മാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോള്‍ അവരതാ നിലവിളികൂട്ടുന്നു.

حَتَّىٰٓ إِذَآ أَخَذۡنَا مُتۡرَفِيهِم بِٱلۡعَذَابِ إِذَا هُمۡ يَجۡـَٔرُونَ ۝٦٤
തഫ്സീർആയത്ത് 64
അങ്ങനെ ഇഹലോകത്ത് സുഖാനുഗ്രഹങ്ങളിൽ അഭിരമിച്ചവരെ നാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷിച്ചപ്പോഴതാ; അവർ സഹായം തേടിക്കൊണ്ട് തങ്ങളുടെ ശബ്ദം ഉയർത്തുന്നു.
Source : QUL
65

(നാം പറയും:) നിങ്ങളിന്ന് നിലവിളി കൂട്ടേണ്ട. തീര്‍ച്ചയായും നിങ്ങള്‍ക്ക് നമ്മുടെ പക്കല്‍ നിന്ന് സഹായം നല്‍കപ്പെടുകയില്ല.

لَا تَجۡـَٔرُواْ ٱلۡيَوۡمَۖ إِنَّكُم مِّنَّا لَا تُنصَرُونَ ۝٦٥
തഫ്സീർആയത്ത് 65
അപ്പോൾ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശപ്പെടുത്തി കൊണ്ട് അവരോട് പറയപ്പെടും: ഇന്നേ ദിവസം നിങ്ങൾ അട്ടഹസിക്കുകയോ, സഹായത്തിനായി കേഴുകയോ ചെയ്യേണ്ടതില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ ഒരു സഹായിയും നിങ്ങൾക്ക് ഇല്ല.
Source : QUL
66

എന്‍റെ തെളിവുകള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടാറുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ പുറം തിരിഞ്ഞുപോകുകയായിരുന്നു.

قَدۡ كَانَتۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُمۡ عَلَىٰٓ أَعۡقَٰبِكُمۡ تَنكِصُونَ ۝٦٦
തഫ്സീർആയത്ത് 66
അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ആയത്തുകൾ ഇഹലോകത്ത് നിങ്ങൾക്ക് മേൽ പാരായണം ചെയ്യപ്പെട്ടിരുന്നു. അത് കേൾക്കുമ്പോൾ -ഖുർആനിനോടുള്ള വെറുപ്പ് കാരണത്താൽ- നിങ്ങൾ അതിൽ നിന്ന് തിരിഞ്ഞു കളയുകയാണുണ്ടായിരുന്നത്.
Source : QUL
67

അതിന്റെ (മസ്ജിദുൽ ഹറാമിന്റെ) പേരിൽ പൊങ്ങച്ചം നടിച്ചുകൊണ്ട്‌,(7) രാത്രിയിൽ (അതിനു ചുറ്റുമിരുന്ന്) നിങ്ങള്‍ അതിനെപ്പറ്റി (ഖുര്‍ആനെപ്പറ്റി) അസംബന്ധങ്ങള്‍ പുലമ്പുകയായിരുന്നു.

مُسۡتَكۡبِرِينَ بِهِۦ سَٰمِرٗا تَهۡجُرُونَ ۝٦٧
തഫ്സീർആയത്ത് 67
ഞങ്ങൾ കഅ്ബയുടെ ആളുകളാണ് എന്ന് ജൽപ്പിച്ചു കൊണ്ട്, ജനങ്ങൾക്ക് മേൽ അഹങ്കാരം പുലർത്തി കൊണ്ടായിരുന്നു നിങ്ങൾ അപ്രകാരം (ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുക എന്ന പ്രവൃത്തി) ചെയ്തത്. എന്നാൽ നിങ്ങൾ കഅ്ബയുടെ ആളുകളല്ല. കാരണം, അതിൻ്റെ ആളുകൾ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകുന്നു. രാത്രിയിൽ കഅ്ബയുടെ ചുറ്റുമിരുന്ന് അസംബന്ധങ്ങൾ പുലമ്പുകയാണ് നിങ്ങൾ; നിങ്ങൾ കഅ്ബക്ക് പരിശുദ്ധി കൽപ്പിക്കുന്നില്ല.
Source : QUL
68

ഈ വാക്കിനെ(ഖുര്‍ആനിനെ)പ്പറ്റി അവര്‍ ആലോചിച്ച് നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്?(8)

أَفَلَمۡ يَدَّبَّرُواْ ٱلۡقَوۡلَ أَمۡ جَآءَهُم مَّا لَمۡ يَأۡتِ ءَابَآءَهُمُ ٱلۡأَوَّلِينَ ۝٦٨
തഫ്സീർആയത്ത് 68
അല്ലാഹു അവതരിപ്പിച്ച ഈ ഖുർആനിനെ കുറിച്ച് ബഹുദൈവാരാധകർ ഉറ്റാലോചിക്കുകയുണ്ടായില്ലേ; അങ്ങനെ അവർക്കതിൽ വിശ്വസിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യാമായിരുന്നില്ലേ?! അതല്ല, അവർക്ക് മുൻപുള്ള പൂർവ്വികർക്കൊന്നും വന്നെത്താത്തതാണോ അവർക്ക് ലഭിച്ചിരിക്കുന്നത്. അതു കൊണ്ടാണോ അവർ അതിൽ നിന്ന് തിരിഞ്ഞു കളയുകയും അതിനെ നിഷേധിക്കുകയും ചെയ്തത്?
Source : QUL
69

അതല്ല അവരുടെ ദൂതനെ അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നത്?(9)

أَمۡ لَمۡ يَعۡرِفُواْ رَسُولَهُمۡ فَهُمۡ لَهُۥ مُنكِرُونَ ۝٦٩
തഫ്സീർആയത്ത് 69
അതല്ല, അല്ലാഹു അവരിലേക്ക് നിയോഗിച്ച മുഹമ്മദ് നബി -ﷺ- യെ അവർ അറിഞ്ഞിട്ടില്ലേ?! അതിനാൽ അവർക്ക് അദ്ദേഹം അപരിചിതനാണോ?! (എന്നാൽ അങ്ങനെയൊന്നുമല്ല). അവർക്ക് നബി -ﷺ- യെയും അദ്ദേഹത്തിൻ്റെ സത്യസന്ധതയെയും വിശ്വസ്തതയെയും നല്ലവണ്ണം ബോധ്യപ്പെട്ടിട്ടുണ്ട്.
Source : QUL
70

അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്‌? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്‌. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.

أَمۡ يَقُولُونَ بِهِۦ جِنَّةُۢۚ بَلۡ جَآءَهُم بِٱلۡحَقِّ وَأَكۡثَرُهُمۡ لِلۡحَقِّ كَٰرِهُونَ ۝٧٠
തഫ്സീർആയത്ത് 70
എന്നാൽ അവർ പറയുന്നു: അദ്ദേഹം ഭ്രാന്തനാണ്. തീർച്ചയായും അവർ പറഞ്ഞത് കളവാണ്. മറിച്ച്, അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയവുമില്ലാത്ത വിധത്തിലാണ് അദ്ദേഹം അവരുടെ അടുക്കൽ (ഈ ഖുർആൻ) കൊണ്ടുവന്നത്. അവരിൽ ബഹുഭൂരിപക്ഷവും സത്യത്തെ വെറുക്കുന്നവരാണ്. അവരുടെ മനസ്സിലുള്ള അസൂയയും, അസത്യത്തോടുള്ള പക്ഷപാതിത്വവും കാരണത്താൽ അവർ സത്യത്തോട് വിരോധം വെച്ചുപുലർത്തുകയാണ്.
Source : QUL
71

സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്‌. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു.

وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَآءَهُمۡ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ وَمَن فِيهِنَّۚ بَلۡ أَتَيۡنَٰهُم بِذِكۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ ۝٧١
തഫ്സീർആയത്ത് 71
അവരുടെ മനസ്സുകൾ ഇഛിക്കുന്ന തരത്തിൽ അല്ലാഹു കാര്യങ്ങൾ നടപ്പിലാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അതിലുള്ളവരും തകർന്നുതരിപ്പണമാകുമായിരുന്നു. കാരണം, കാര്യങ്ങളുടെ പര്യവസാനം എവിടെയാണെന്ന കാര്യത്തിലും, നിയന്ത്രിക്കേണ്ടതിലെ ശരിയും തെറ്റും വേർതിരിച്ചറിയേണ്ട വിഷയത്തിലും അവർ അജ്ഞരാണ്. മറിച്ച്, അവർക്ക് പ്രതാപം നൽകുന്നതും, അവരുടെ ശ്രേഷ്ഠത നിലനിർത്തുന്നതുമായ വിശുദ്ധ ഖുർആൻ നാം അവർക്ക് നൽകിയിരിക്കുന്നു. അവരാകട്ടെ, അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയുമാണ്.
Source : QUL
72

അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്‌. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു.

أَمۡ تَسۡـَٔلُهُمۡ خَرۡجٗا فَخَرَاجُ رَبِّكَ خَيۡرٞۖ وَهُوَ خَيۡرُ ٱلرَّٰزِقِينَ ۝٧٢
തഫ്സീർആയത്ത് 72
അല്ലാഹുവിൻ്റെ റസൂലേ! നീ കൊണ്ടുവന്നു നൽകിയ കാര്യത്തിൽ അവരോട് വല്ല പ്രതിഫലമെങ്ങാനും നീ ചോദിച്ചുവോ?! അതാണോ നിൻ്റെ പ്രബോധനം തള്ളിക്കളയാൻ അവരെ പ്രേരിപ്പിച്ചത്?! എന്നാൽ അങ്ങനെയൊന്നും നിൻ്റെ പക്കൽ നിന്ന് സംഭവിച്ചിട്ടില്ല. നിൻ്റെ രക്ഷിതാവിൻ്റെ പ്രതിഫലമാകുന്നു ഇവരുടെയോ മറ്റാരുടെയോ പ്രതിഫലത്തെക്കാളും ഉത്തമം. അവനാകുന്നു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.
Source : QUL
73

തീര്‍ച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്‌.

وَإِنَّكَ لَتَدۡعُوهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٧٣
തഫ്സീർആയത്ത് 73
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾ ഇവരെയും മറ്റെല്ലാവരെയും നേരായ -വളവുകളില്ലാത്ത- പാതിയിലേക്ക് തന്നെയാണ് ക്ഷണിക്കുന്നത്. ഇസ്ലാമിൻ്റെ വഴിയാകുന്നു അത്.
Source : QUL
74

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ആ പാതയില്‍ നിന്ന് തെറ്റിപ്പോകുന്നവരാകുന്നു.

وَإِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ ۝٧٤
തഫ്സീർആയത്ത് 74
തീർച്ചയായും പരലോകത്തിലും അവിടെയുള്ള വിചാരണയിലും ശിക്ഷയിലും പ്രതിഫലത്തിലുമൊന്നും വിശ്വസിക്കാത്തവർ ഇസ്ലാമിൻ്റെ വഴിയിൽ നിന്ന് അതല്ലാത്ത വക്രമായതും നരകത്തിലേക്ക് എത്തിക്കുന്നതുമായ, വഴികളിലേക്ക് ചാഞ്ഞു നിൽക്കുന്നവരാകുന്നു.
Source : QUL
75

നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള കഷ്ടത നീക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കുന്ന അവസ്ഥയില്‍ തന്നെ ശഠിച്ചുനില്‍ക്കുമായിരുന്നു.

۞ وَلَوۡ رَحِمۡنَٰهُمۡ وَكَشَفۡنَا مَا بِهِم مِّن ضُرّٖ لَّلَجُّواْ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝٧٥
തഫ്സീർആയത്ത് 75
നാം അവരോട് കരുണ ചൊരിയുകയും, അവരെ ബാധിച്ച വരൾച്ചയും പട്ടിണിയും നീക്കുകയും ചെയ്തിരുന്നെങ്കിലും അവർ സത്യം സ്വീകരിക്കാതെ അവരുടെ വഴികേടിൽ തന്നെ ആടിക്കളിച്ചും തോന്നിവാസികളായും തുടരുമായിരുന്നു.
Source : QUL
76

നാം അവരെ ശിക്ഷയുമായി പിടികൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല.

وَلَقَدۡ أَخَذۡنَٰهُم بِٱلۡعَذَابِ فَمَا ٱسۡتَكَانُواْ لِرَبِّهِمۡ وَمَا يَتَضَرَّعُونَ ۝٧٦
തഫ്സീർആയത്ത് 76
അവരെ നാം പല തരം പ്രയാസങ്ങൾ കൊണ്ട് പരീക്ഷിച്ചു. അപ്പോഴൊന്നും അവർ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങുകയോ അവനോട് താഴ്മ കാണിക്കുകയോ ചെയ്തില്ല. തങ്ങളെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങൾ എടുത്തുമാറ്റാൻ താഴ്മയോടെ അല്ലാഹുവിനെ അവർ വിളിച്ചു പ്രാർത്ഥിച്ചതുമില്ല.
Source : QUL
77

അങ്ങനെ നാം അവരുടെ നേരെ കഠിനശിക്ഷയുടെ ഒരു കവാടമങ്ങ് തുറന്നാല്‍ അവരതാ അതില്‍ നൈരാശ്യം പൂണ്ടവരായിക്കഴിയുന്നു.

حَتَّىٰٓ إِذَا فَتَحۡنَا عَلَيۡهِم بَابٗا ذَا عَذَابٖ شَدِيدٍ إِذَا هُمۡ فِيهِ مُبۡلِسُونَ ۝٧٧
തഫ്സീർആയത്ത് 77
അങ്ങനെ കഠിനമായ ശിക്ഷയുടെ ഒരു വാതിൽ അവർക്ക് മേൽ നാം തുറന്നു വെച്ചാലാകട്ടെ, അവരതാ എല്ലാ നന്മയിൽ നിന്നും തുറവിയിൽ നിന്നും നിരാശരാകുന്നു.
Source : QUL
78

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു.

وَهُوَ ٱلَّذِيٓ أَنشَأَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ۝٧٨
തഫ്സീർആയത്ത് 78
പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! അല്ലാഹുവാകുന്നു നിങ്ങൾക്ക് കേൾക്കാൻ കേൾവിശക്തിയും, വീക്ഷിക്കുവാനായി കാഴ്ചകളും, ഗ്രഹിക്കുവാനായി ഹൃദയങ്ങളും നൽകിയത്. എന്നാൽ ഇതെല്ലാം നൽകിയിട്ടും നിങ്ങൾ ആ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ചല്ലാതെ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല.
Source : QUL
79

അവനാകുന്നു ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവന്‍. അവന്‍റെ അടുക്കലേക്കാകുന്നു നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.

وَهُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ ۝٧٩
തഫ്സീർആയത്ത് 79
ജനങ്ങളേ! അവനാകുന്നു ഭൂമിയിൽ നിങ്ങളെ സൃഷ്ടിച്ചത്. അവനിലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ മടക്കപ്പെടുന്നത്.
Source : QUL
80

അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

وَهُوَ ٱلَّذِي يُحۡيِۦ وَيُمِيتُ وَلَهُ ٱخۡتِلَٰفُ ٱلَّيۡلِ وَٱلنَّهَارِۚ أَفَلَا تَعۡقِلُونَ ۝٨٠
തഫ്സീർആയത്ത് 80
അവൻ മാത്രമാകുന്നു ജീവിപ്പിക്കുന്നവൻ; അവനല്ലാതെ മറ്റാരും ജീവൻ നൽകുന്നവരായില്ല. അവൻ മാത്രമാകുന്നു മരിപ്പിക്കുന്നവനും; അവനല്ലാതെ മറ്റാർക്കും മരിപ്പിക്കുകയും സാധ്യമല്ല. അവൻ മാത്രമാകുന്നു രാപ്പകലുകളുടെ ഇരുട്ടും പ്രകാശവും ദൈർഘ്യവും കുറവുമെല്ലാം നിർണ്ണയിക്കുന്നത്. അപ്പോൾ അവൻ്റെ ശക്തിയെ കുറിച്ച് നിങ്ങൾ ഉറ്റാലോചിക്കുകയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അവൻ ഏകനാണെന്നത് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നില്ലേ?!
Source : QUL
81

അല്ല, പൂര്‍വ്വികന്‍മാര്‍ പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്‌.

بَلۡ قَالُواْ مِثۡلَ مَا قَالَ ٱلۡأَوَّلُونَ ۝٨١
തഫ്സീർആയത്ത് 81
അല്ല! അവരുടെ പിതാക്കളും പൂർവ്വികരും നിഷേധിച്ചു തള്ളുന്നതിനായി പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്.
Source : QUL
82

അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

قَالُوٓاْ أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ۝٨٢
തഫ്സീർആയത്ത് 82
നിഷേധിച്ചു കൊണ്ടും, അസാധ്യമെന്ന് ധരിച്ചു കൊണ്ടും അവർ പറഞ്ഞു: ഞങ്ങൾ മരിച്ച്, മണ്ണും നുരുമ്പിയ എല്ലുകളുമായതിന് ശേഷം വിചാരണക്കായി ഞങ്ങൾ ജീവനോടെ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!
Source : QUL
83

ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.

لَقَدۡ وُعِدۡنَا نَحۡنُ وَءَابَآؤُنَا هَٰذَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝٨٣
തഫ്സീർആയത്ത് 83
ഈ വാഗ്ദാനം -പുനരുജ്ജീവിപ്പിക്കപ്പെടും എന്ന അവകാശവാദം- ഞങ്ങൾക്കും ഞങ്ങളുടെ പൂർവ്വികർക്കും ഇതിന് മുൻപ് നൽകപ്പെട്ടിട്ടുണ്ട്. എന്നെങ്കിലും ആ വാഗ്ദാനം സത്യമായി പുലരുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ഇത് പൂർവ്വികരുടെ ഐതിഹ്യങ്ങളും അവരുടെ കളവുകളുമല്ലാതെ മറ്റൊന്നുമല്ല.
Source : QUL
84

(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)

قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن كُنتُمۡ تَعۡلَمُونَ ۝٨٤
തഫ്സീർആയത്ത് 84
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ കളവാക്കുന്ന ഈ നിഷേധികളോട് ചോദിക്കൂ: ആരുടേതാണ് ഈ ഭൂമിയും, അതിന് മുകളിലുള്ളവരും; നിങ്ങൾക്ക് അറിവുണ്ടെങ്കിൽ പറയൂ?
Source : QUL
85

അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?

سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ ۝٨٥
തഫ്സീർആയത്ത് 85
അവർ പറയും: ഭൂമിയും അതിന് മുകളിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റേതാകുന്നു എന്ന്. അപ്പോൾ അവരോട് ചോദിക്കുക: ഭൂമിയും അതിന് മുകളിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റേതാണെങ്കിൽ അവന് നിങ്ങളെ മരണശേഷം പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്ന കാര്യം നിങ്ങൾ ചിന്തിച്ചു നോക്കുന്നില്ലേ?!
Source : QUL
86

നീ ചോദിക്കുക: ഏഴു ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?

قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ ۝٨٦
തഫ്സീർആയത്ത് 86
അവരോട് ചോദിക്കുക: ആരാണ് ഏഴ് ആകാശങ്ങളുടെ രക്ഷിതാവ്? ആരാണ് എല്ലാ സൃഷ്ടികളിലും വെച്ചേറ്റവും വലിയ മഹത്തരമായ സിംഹാസനത്തിൻ്റെ രക്ഷിതാവ്?!
Source : QUL
87

അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ ۝٨٧
തഫ്സീർആയത്ത് 87
അവർ പറയും: ഏഴ് ആകാശങ്ങളും മഹത്തരമായ സിംഹാസനവും അല്ലാഹുവിൻ്റെ അധീനതയിലാകുന്നു. അപ്പോൾ അവരോട് ചോദിക്കുക: എങ്കിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നില്ലേ?!
Source : QUL
88

നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)

قُلۡ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَيۡءٖ وَهُوَ يُجِيرُ وَلَا يُجَارُ عَلَيۡهِ إِن كُنتُمۡ تَعۡلَمُونَ ۝٨٨
തഫ്സീർആയത്ത് 88
അവരോട് ചോദിക്കുക: ആരുടെ കയ്യിലാണ് സർവ്വതിൻ്റെയും അധികാരമുള്ളത്. അവൻ്റെ അധികാരത്തിൽ നിന്ന് ഒന്നും തന്നെ വിട്ടുപോവുകയില്ല. അവൻ താൻ ഉദ്ദേശിക്കുന്ന തൻ്റെ ദാസന്മാരെ സഹായിക്കുന്നു. അവൻ ആർക്കെങ്കിലും എന്തെങ്കിലും ഉപദ്രവം ഉദ്ദേശിച്ചാൽ അത് തടഞ്ഞു വെക്കാനും, അവൻ്റെ ശിക്ഷയെ പ്രതിരോധിക്കാനും ആരുമില്ല. നിങ്ങൾക്കറിയുമെങ്കിൽ പറയൂ; (ആരാണ് ഇങ്ങനെയുള്ളവൻ)?!
Source : QUL
89

അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ (സത്യത്തിൽ നിന്നും) തെറ്റിപ്പോകുന്നത്‌?

سَيَقُولُونَ لِلَّهِۚ قُلۡ فَأَنَّىٰ تُسۡحَرُونَ ۝٨٩
തഫ്സീർആയത്ത് 89
അവർ പറയും: സർവ്വതിൻ്റെയും അധികാരം അല്ലാഹുവിൻ്റെ കയ്യിലാണ്. അവരോട് ചോദിക്കുക: അപ്പോൾ എങ്ങനെയാണ് നിങ്ങളുടെ ബുദ്ധി നഷ്ടപ്പെടുന്നത്? ഇതെല്ലാം അംഗീകരിച്ചതിന് ശേഷം എങ്ങനെയാണ് അല്ലാഹുവല്ലാത്തവരെ നിങ്ങൾ ആരാധിക്കുന്നത്?!
Source : QUL
90

അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്‌. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു.

بَلۡ أَتَيۡنَٰهُم بِٱلۡحَقِّ وَإِنَّهُمۡ لَكَٰذِبُونَ ۝٩٠
തഫ്സീർആയത്ത് 90
അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. മറിച്ച്, നാം അവരിലേക്ക് -ഒരു സംശയത്തിനും ഇടയില്ലാത്ത സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ അല്ലാഹുവിന് പങ്കുകാരനും സന്താനവുമുണ്ടെന്ന് ജൽപ്പിച്ചു കൊണ്ട് കളവു പറയുന്നവരുമാണ്. അല്ലാഹു അവരുടെ ഈ വാക്കിൽ നിന്ന് വളരെ ഉന്നതനായിരിക്കുന്നു.
Source : QUL
91

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ആരാധനക്കർഹനുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!

مَا ٱتَّخَذَ ٱللَّهُ مِن وَلَدٖ وَمَا كَانَ مَعَهُۥ مِنۡ إِلَٰهٍۚ إِذٗا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٖۚ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ ۝٩١
തഫ്സീർആയത്ത് 91
കാഫിറുകൾ ജൽപ്പിച്ചുണ്ടാക്കുന്നത് പോലെ, അല്ലാഹു ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനുമില്ല. അങ്ങനെ ആരാധിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഓരോ ആരാധ്യനും താൻ സൃഷ്ടിച്ച തൻ്റെ പങ്കുമായി പോയ്ക്കളയുമായിരുന്നു. അവർ പരസ്പരം പരാജയപ്പെടുത്താൻ ശ്രമിക്കുകയും, അങ്ങനെ ലോകത്തിൻ്റെ കെട്ടുറപ്പ് തകരുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. അതിൽ നിന്ന് ആരാധനക്കർഹനായ ആരാധ്യൻ ഏകനായ ഒരുവനാണെന്ന് ബോധ്യപ്പെടും; അവൻ അല്ലാഹു മാത്രമാകുന്നു. ബഹുദൈവാരാധകർ അല്ലാഹുവിന് യോജിക്കാത്ത സന്താനത്തെയും പങ്കുകാരെയും അവന് നിശ്ചയിച്ചു നൽകുന്നു; അതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.
Source : QUL
92

അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെക്കാളെല്ലാം ഉന്നതനായിരിക്കുന്നു.

عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝٩٢
തഫ്സീർആയത്ത് 92
അവൻ്റെ സൃഷ്ടികൾക്ക് മറഞ്ഞിരിക്കുന്നതും, കാണാനും അനുഭവിച്ചറിയാനും കഴിയുന്നതും അറിയുന്നവനാകുന്നു അവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അപ്പോൾ അല്ലാഹു അവനൊരു പങ്കാളിയുണ്ടാവുക എന്നതിൽ നിന്ന് ഔന്നത്യമുള്ളവനായിരിക്കുന്നു.
Source : QUL
93

(നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, ഇവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന ശിക്ഷ നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,

قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ ۝٩٣
തഫ്സീർആയത്ത് 93
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! ഈ ബഹുദൈവാരാധകർക്ക് നീ താക്കീത് നൽകിയ ശിക്ഷ നീ എനിക്ക് ഇവരിൽ കാണിച്ചു തരികയാണെങ്കിൽ.
Source : QUL
94

എന്‍റെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തില്‍ പെടുത്തരുതേ.

رَبِّ فَلَا تَجۡعَلۡنِي فِي ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٩٤
തഫ്സീർആയത്ത് 94
ഞാൻ വീക്ഷിച്ചു കൊണ്ടിരിക്കെ അവരെ നീ ശിക്ഷിക്കുകയാണെങ്കിൽ അവരുടെ കൂട്ടത്തിൽ നീ എന്നെ പെടുത്തരുതേ! അങ്ങനെ അവരെ ബാധിക്കുന്ന ശിക്ഷ എന്നെയും ബാധിക്കരുതേ!
Source : QUL
95

നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന്‍ തന്നെയാകുന്നു.

وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمۡ لَقَٰدِرُونَ ۝٩٥
തഫ്സീർആയത്ത് 95
അവർക്ക് നാം താക്കീത് നൽകിയിരിക്കുന്ന ശിക്ഷ നിനക്ക് കാണിച്ചു തരുവാനും, നിന്നെ അതിന് സാക്ഷിയാക്കുവാനും നാം കഴിവുള്ളവൻ തന്നെയാകുന്നു. അതോ മറ്റെന്തെങ്കിലും കാര്യമോ നമുക്ക് കഴിയാത്തതായില്ല.
Source : QUL
96

ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.

ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ ٱلسَّيِّئَةَۚ نَحۡنُ أَعۡلَمُ بِمَا يَصِفُونَ ۝٩٦
തഫ്സീർആയത്ത് 96
അല്ലാഹുവിൻ്റെ റസൂലേ! താങ്കളോട് തെറ്റു ചെയ്യുന്നവരെ ഏറ്റവും നല്ല സ്വഭാവം കൊണ്ട് താങ്കൾ പ്രതിരോധിക്കുക. അവർക്ക് വിട്ടുകൊടുക്കുകയും, അവരുടെ ഉപദ്രവത്തിൽ ക്ഷമിക്കുകയും ചെയ്യുക. അവർ പറഞ്ഞുണ്ടാക്കുന്ന ബഹുദൈവാരാധനയും നിഷേധവും നാം നല്ലവണ്ണം അറിയുന്നവനാകുന്നു. അവർ താങ്കൾക്ക് മാരണക്കാരനെന്നും ഭ്രാന്തനെന്നും മറ്റുമുള്ള ശരിയല്ലാത്ത വിശേഷണങ്ങൾ പതിച്ചു നൽകുന്നതും നാം നല്ലവണം അറിയുന്നവനാകുന്നു.
Source : QUL
97

നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.

وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ ۝٩٧
തഫ്സീർആയത്ത് 97
നീ പറയുക: എൻ്റെ രക്ഷിതാവേ! പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നും ദുർമന്ത്രണങ്ങളിൽ നിന്നും ഞാൻ നിന്നെ കൊണ്ട് രക്ഷതേടുന്നു.
Source : QUL
98

അവര്‍ (പിശാചുക്കള്‍) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.

وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ ۝٩٨
തഫ്സീർആയത്ത് 98
അവർ എൻ്റെ കാര്യങ്ങളിലേതെങ്കിലും ഒരു കാര്യത്തിൽ എൻ്റെ അരികിൽ സന്നിഹിതരാകുന്നതിൽ നിന്നും -എൻ്റെ രക്ഷിതാവേ!- ഞാൻ നിന്നോട് രക്ഷതേടുന്നു.
Source : QUL
99

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്‍റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ

حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلۡمَوۡتُ قَالَ رَبِّ ٱرۡجِعُونِ ۝٩٩
തഫ്സീർആയത്ത് 99
അങ്ങനെ ഈ ബഹുദൈവാരാധകരിൽ ആർക്കെങ്കിലും മരണം വന്നെത്തുകയും, തൻ്റെ മേൽ വന്നിറങ്ങിയിരിക്കുന്നത് അവൻ കാണുകയും ചെയ്താൽ നഷ്ടപ്പെട്ടു പോയ തൻ്റെ ആയുസ്സിനെ കുറിച്ചും, അല്ലാഹുവിൻ്റെ കാര്യത്തിൽ അവൻ വരുത്തിയ വീഴ്ചകളിലുമുള്ള ഖേദത്തിൽ അവൻ പറയും: എൻ്റെ രക്ഷിതാവേ! എന്നെ നീ ഐഹികജീവിതത്തിലേക്ക് തന്നെ മടക്കേണമേ!
Source : QUL
100

ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌.(100)

لَعَلِّيٓ أَعۡمَلُ صَٰلِحٗا فِيمَا تَرَكۡتُۚ كـَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرۡزَخٌ إِلَىٰ يَوۡمِ يُبۡعَثُونَ ۝١٠٠
തഫ്സീർആയത്ത് 100
ഐഹികജീവിതത്തിലേക്ക് മടങ്ങിയാൽ ഇനി ഞാൻ സൽകർമ്മം പ്രവർത്തിച്ചേക്കാം. എന്നാൽ ഒരിക്കലുമല്ല! അവൻ ആവശ്യപ്പെട്ടതു പോലെയല്ല കാര്യം! അതവൻ്റെ വെറും വർത്തമാനം മാത്രമാണ്; അവനതു പറഞ്ഞു കൊണ്ടിരിക്കും. അവൻ ഐഹികജീവിതത്തിലേക്ക് മടക്കപ്പെട്ടാൽ അവനീ പറയുന്ന വാഗ്ദാനങ്ങളൊന്നും അവൻ പാലിക്കുകയില്ല. അങ്ങനെ ഈ മരിച്ചു പോയവർ ഇഹലോകത്തിനും പരലോകത്തിനും ഇടയിലുള്ള ഒരു മറയിൽ പുനരുത്ഥാനത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും നാൾ വരെ കഴിച്ചു കൂട്ടുന്നതാണ്. തങ്ങൾ നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാനും, തെറ്റുവരുത്തിയവ ശരിപ്പെടുത്താനും അവിടെ നിന്ന് അവർ ഇഹലോകത്തേക്ക് മടങ്ങുകയില്ല.
Source : QUL
101

എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല.(11)

فَإِذَا نُفِخَ فِي ٱلصُّورِ فَلَآ أَنسَابَ بَيۡنَهُمۡ يَوۡمَئِذٖ وَلَا يَتَسَآءَلُونَ ۝١٠١
തഫ്സീർആയത്ത് 101
കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ വിളംബരമായി കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതിയാൽ! അന്ത്യനാളിൻ്റെ ഭയാനകതയിൽ അവർ പ്രൗഢി നടിച്ചിരുന്ന അവർക്കിടയിലെ കുടുംബബന്ധങ്ങൾ ഇല്ലാതെയാകും. തങ്ങളുടെ സ്വന്തം കാര്യങ്ങളെ കുറിച്ചുള്ള വേവലാതിയിൽ അവർ പരസ്പരം (തങ്ങളുടെ ബന്ധുക്കളെ) അന്വേഷിക്കുകയില്ല.
Source : QUL
102

അപ്പോള്‍ ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍.

فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝١٠٢
തഫ്സീർആയത്ത് 102
അപ്പോൾ ആരുടെ തുലാസിലെ നന്മകൾ തിന്മകളെക്കാൾ കനം തൂങ്ങിയോ; അവർ തന്നെയാകുന്നു വിജയികൾ. അവർ തേടിയിരുന്നത് അവരവിടെ നേടിയെടുക്കുകയും, അവർ ഭയപ്പെട്ടിരുന്നതിൽ നിന്ന് അവർ രക്ഷപ്പെടുകയും ചെയ്യും.
Source : QUL
103

ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍.

وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فِي جَهَنَّمَ خَٰلِدُونَ ۝١٠٣
തഫ്സീർആയത്ത് 103
ആരുടെ തിന്മകൾ അവൻ്റെ നന്മകളെക്കാൾ കനം തൂങ്ങുകയും, അങ്ങനെ തുലാസ് താഴുകയും ചെയ്തുവോ; അക്കൂട്ടർ തന്നെയാകുന്നു തങ്ങൾക്കുതന്നെ ഉപദ്രവം വരുത്തിവെക്കുന്ന പ്രവർത്തനം ചെയ്തുകൊണ്ടും, ഉപകാരപ്രദമായ അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങളും ഉപേക്ഷിച്ചു കൊണ്ടും തങ്ങളെത്തന്നെ പാഴാക്കികളഞ്ഞവർ. അവർ നരകാഗ്നിയിൽ ശാശ്വതരായി വസിക്കുന്നതാണ്. അവരതിൽ നിന്ന് പുറത്തു പോവുകയില്ല.
Source : QUL
104

നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.

تَلۡفَحُ وُجُوهَهُمُ ٱلنَّارُ وَهُمۡ فِيهَا كَٰلِحُونَ ۝١٠٤
തഫ്സീർആയത്ത് 104
നരകാഗ്നി അവരുടെ മുഖങ്ങൾ കരിച്ചു കളയും. അവരുടെ മുഖം കഠിനമായി ചുളിഞ്ഞ്, അവരുടെ മേൽചുണ്ടുകളും കീഴ്ചുണ്ടുകളും വലിഞ്ഞു മുറുകി, പല്ലിളിച്ച നിലയിലായിരിക്കും.
Source : QUL
105

(അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ നിഷേധിച്ചു തള്ളുകയായിരുന്നുവല്ലോ.

أَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُم بِهَا تُكَذِّبُونَ ۝١٠٥
തഫ്സീർആയത്ത് 105
അവരെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം ചോദിക്കപ്പെടും: ഇഹലോകത്തായിരിക്കെ നിങ്ങൾക്ക് ഖുർആനിലെ ആയത്തുകൾ ഓതികേൾപ്പിക്കപ്പെട്ടിരുന്നില്ലേ?! അപ്പോൾ നിങ്ങൾ അവ നിഷേധിച്ചു തള്ളുകയായിരുന്നു.
Source : QUL
106

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി.

قَالُواْ رَبَّنَا غَلَبَتۡ عَلَيۡنَا شِقۡوَتُنَا وَكُنَّا قَوۡمٗا ضَآلِّينَ ۝١٠٦
തഫ്സീർആയത്ത് 106
അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! മുൻപെ നിൻ്റെ അറിവിലുണ്ടായിരുന്നതു പോലെ, ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. സത്യത്തിൽ നിന്ന് വഴിതെറ്റിയ ഒരു സമൂഹമായിരുന്നു ഞങ്ങൾ.
Source : QUL
107

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ടുവരേണമേ. ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.

رَبَّنَآ أَخۡرِجۡنَا مِنۡهَا فَإِنۡ عُدۡنَا فَإِنَّا ظَٰلِمُونَ ۝١٠٧
തഫ്സീർആയത്ത് 107
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്തേക്ക് രക്ഷപ്പെടുത്തേണമേ! ഞങ്ങൾ മുൻപുണ്ടായിരുന്നത് പോലുള്ള കുഫ്റിലേക്കും വഴികേടിലേക്കും വീണ്ടും തിരിച്ചു പോവുകയാണെങ്കിൽ ഞങ്ങൾ ഞങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചവർ തന്നെ. അതോടെ ഞങ്ങളുടെ ഒഴിവുകഴിവുകളെല്ലാം അവസാനിച്ചിരിക്കുന്നു.
Source : QUL
108

അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്‌.

قَالَ ٱخۡسَـُٔواْ فِيهَا وَلَا تُكَلِّمُونِ ۝١٠٨
തഫ്സീർആയത്ത് 108
അല്ലാഹു പറയും: നിന്ദ്യരും അപമാനിതരുമായി നരകത്തിൽ തന്നെ കഴിഞ്ഞു കൊള്ളുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്.
Source : QUL
109

തീര്‍ച്ചയായും എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ.

إِنَّهُۥ كَانَ فَرِيقٞ مِّنۡ عِبَادِي يَقُولُونَ رَبَّنَآ ءَامَنَّا فَٱغۡفِرۡ لَنَا وَٱرۡحَمۡنَا وَأَنتَ خَيۡرُ ٱلرَّٰحِمِينَ ۝١٠٩
തഫ്സീർആയത്ത് 109
തീർച്ചയായും എന്നിൽ വിശ്വസിച്ച എൻ്റെ ദാസന്മാരിൽ ഒരു വിഭാഗം പറയാറുണ്ടായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിന്നിൽ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു നൽകുകയും, നിൻ്റെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയുകയും ചെയ്യേണമേ! കാരുണ്യവാന്മാരിൽ ഏറ്റവും ഉത്തമൻ നീയാണല്ലോ.
Source : QUL
110

അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്‌. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

فَٱتَّخَذۡتُمُوهُمۡ سِخۡرِيًّا حَتَّىٰٓ أَنسَوۡكُمۡ ذِكۡرِي وَكُنتُم مِّنۡهُمۡ تَضۡحَكُونَ ۝١١٠
തഫ്സീർആയത്ത് 110
തങ്ങളുടെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നവരെ നിങ്ങൾ പരിഹാസപാത്രമാക്കുകയും, പുഛിച്ചു തള്ളുകയും ചെയ്തു. അങ്ങനെ അവരെ പരിഹസിക്കുന്നതിൽ മുഴുകി അല്ലാഹുവിനെ സ്മരിക്കുന്നത് നിങ്ങൾ മറന്നു പോവുകയും ചെയ്തു. അവരെ പുഛിച്ചും പരിഹസിച്ചും നിങ്ങൾ ചിരിക്കുകയായിരുന്നു.
Source : QUL
111

അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍.

إِنِّي جَزَيۡتُهُمُ ٱلۡيَوۡمَ بِمَا صَبَرُوٓاْ أَنَّهُمۡ هُمُ ٱلۡفَآئِزُونَ ۝١١١
തഫ്സീർആയത്ത് 111
അല്ലാഹുവിനെ അനുസരിക്കുന്നതിലും, നിങ്ങളുടെ അടുക്കൽ നിന്ന് നേരിട്ടിരുന്ന ഉപദ്രവങ്ങളിലും ക്ഷമിച്ചു നിലകൊണ്ടതിനാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സ്വർഗം നൽകിക്കൊണ്ട് ഞാനിതാ (എന്നിൽ) വിശ്വസിച്ചവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു.
Source : QUL
112

അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു?

قَٰلَ كَمۡ لَبِثۡتُمۡ فِي ٱلۡأَرۡضِ عَدَدَ سِنِينَ ۝١١٢
തഫ്സീർആയത്ത് 112
അവൻ ചോദിക്കും: എത്ര വർഷങ്ങളാണ് നിങ്ങൾ ഭൂമിയിൽ കഴിച്ചു കൂട്ടിയത്? എത്ര സമയമാണ് അവിടെ നിങ്ങൾ പാഴാക്കി കളഞ്ഞത്?
Source : QUL
113

അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക.

قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖ فَسۡـَٔلِ ٱلۡعَآدِّينَ ۝١١٣
തഫ്സീർആയത്ത് 113
അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിൻ്റെ കുറച്ചു ഭാഗമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ. ദിവസങ്ങളും മാസങ്ങളും എണ്ണിക്കണക്കാക്കുന്നവരോട് നീ ചോദിച്ചു നോക്കുക.
Source : QUL
114

അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)

قَٰلَ إِن لَّبِثۡتُمۡ إِلَّا قَلِيلٗاۖ لَّوۡ أَنَّكُمۡ كُنتُمۡ تَعۡلَمُونَ ۝١١٤
തഫ്സീർആയത്ത് 114
അവൻ പറയും: നിങ്ങൾ ഇഹലോകത്ത് വളരെ കുറഞ്ഞ സമയമല്ലാതെ കഴിച്ചു കൂട്ടിയിട്ടില്ല. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നതിൽ ക്ഷമിച്ചു നിൽക്കാൻ എളുപ്പമുള്ള അത്രയും കുറച്ചുകാലം! എത്ര (കുറച്ചു) കാലമാണ് നിങ്ങൾ ഇഹലോകത്ത് കഴിയുക എന്നത് നിങ്ങൾക്കറിയുമായിരുന്നെങ്കിൽ, ആ (കുറച്ചു) സമയം അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമിച്ചു നിലകൊള്ളാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നു.
Source : QUL
115

അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?

أَفَحَسِبۡتُمۡ أَنَّمَا خَلَقۡنَٰكُمۡ عَبَثٗا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ ۝١١٥
തഫ്സീർആയത്ത് 115
ജനങ്ങളേ! നാം നിങ്ങളെ ഒരർത്ഥവുമില്ലാതെ കളിയായി -(ചെയ്ത പ്രവർത്തനങ്ങൾക്ക്) പ്രതിഫലമോ ശിക്ഷയോ ഒന്നുമില്ലാതെ- കന്നുകാലികളെ പോലെ സൃഷ്ടിച്ചു വിട്ടതാണെന്നും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ എൻ്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നുമാണോ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?!
Source : QUL
116

എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍.

فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۖ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡكَرِيمِ ۝١١٦
തഫ്സീർആയത്ത് 116
തൻ്റെ സൃഷ്ടികളിൽ ഉദ്ദേശിക്കുന്നത് പ്രകാരം കൈകാര്യകർതൃത്വം നടത്തുന്ന സർവ്വരുടെയും രാജാവായ (മലിക്) അല്ലാഹു പരിശുദ്ധനായിരിക്കുന്നു. അവൻ സത്യമാണ്. അവൻ്റെ വാഗ്ദാനവും, അവൻ്റെ വാക്കുകളും സത്യവും യാഥാർഥ്യവുമാണ്. അവനല്ലാതെ മറ്റൊരു ആരാധനക്കർഹനില്ല താനും. ഏറ്റവും മഹത്തരമായ സൃഷ്ടിയായ ശ്രേഷ്ഠ സിംഹാസനത്തിൻ്റെ നാഥൻ. ഏറ്റവും വലിയ സൃഷ്ടിയുടെ രക്ഷിതാവാരോ; അവൻ തന്നെ സർവ്വതിൻ്റെയും രക്ഷിതാവ്.
Source : QUL
117

വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.

وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ۝١١٧
തഫ്സീർആയത്ത് 117
ആരെങ്കിലും അല്ലാഹുവിനോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം ഈ ആരാധ്യന് ആരാധിക്കപ്പെടാനുള്ള അർഹതയുണ്ട് എന്ന് തെളിയിക്കുന്ന ഒരു പ്രമാണവും അവൻ്റെ പക്കലില്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൻ്റെയും കാര്യം ഇപ്രകാരം തന്നെയാണ്. അവൻ്റെ ഈ തെറ്റായ പ്രവൃത്തിക്കുള്ള പ്രതിഫലം അവൻ്റെ രക്ഷിതാവിൻ്റെ പക്കലുണ്ട്. അവനാകുന്നു അതിനുള്ള ശിക്ഷ പ്രതിഫലമായി നൽകുന്നവൻ. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ തേടിക്കൊണ്ടിരുന്നത് നേടിയെടുത്തു കൊണ്ടോ, അവർ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടോ വിജയികളാകാൻ സാധിക്കുകയില്ല.
Source : QUL
118

(നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.

وَقُل رَّبِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّٰحِمِينَ ۝١١٨
തഫ്സീർആയത്ത് 118
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! എനിക്ക് നീ എൻ്റെ തെറ്റുകൾ പൊറുത്തു തരികയും, നിൻ്റെ കാരുണ്യം എൻ്റെ മേൽ ചൊരിയുകയും ചെയ്യേണമേ! തെറ്റുകൾ സംഭവിച്ചവരോട് കാരുണ്യം ചൊരിയുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീ തന്നെ.
Source : QUL