സൂറത്ത് അത്തകാസുർ (At-Takathur)യിലെ 8 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah At-Takathur.
1
പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
أَلۡهَىٰكُمُ ٱلتَّكَاثُرُ ١
തഫ്സീർആയത്ത് 1
അല്ലയോ ജനങ്ങളേ! സമ്പാദ്യവും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ നിങ്ങളെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.
നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍.
كـَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ ٥
തഫ്സീർആയത്ത് 5
നിങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവർ ആണെന്നും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുമെന്നും നിങ്ങൾക്ക് ദൃഢമായ ബോധ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളൊരിക്കലും സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറുമായിരുന്നില്ല. സത്യം!
6
ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
لَتَرَوُنَّ ٱلۡجَحِيمَ ٦
തഫ്സീർആയത്ത് 6
അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.
7
പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.
ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ ٧
തഫ്സീർആയത്ത് 7
വീണ്ടും! നിങ്ങൾ നരകത്തെ -ഒരു സംശയവുമില്ലാത്ത വണ്ണം- നന്നായി കാണുക തന്നെ ചെയ്യും.
8
പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.(2)