1
ഭയങ്കരമായ ആ സംഭവം.
ٱلۡقَارِعَةُ ١
സൂറത്ത് അൽ ഖാരിഅ (Al-Qariah), ഖുർആൻ അധ്യായം 101 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Qariah with Arabic text and മലയാളം translation.
ഭയങ്കരമായ ആ സംഭവം.
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ചൂടേറിയ നരകാഗ്നിയത്രെ അത്.