Monday, 12 October 2026 Hijri: — 04:15:21 pm
MalayalamQuran.in
Quran translation reader

അത്താരിഖ് الطارق At-Tariq

Surah 86 മക്കിയ്യ • مكية • Makkiyah 17 ആയത്തുകൾ • 17 Ayahs

സൂറത്ത് അത്താരിഖ് (At-Tariq), ഖുർആൻ അധ്യായം 86 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 17 ആയത്തുകൾ വായിക്കുക. Read Surah At-Tariq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി.

وَٱلسَّمَآءِ وَٱلطَّارِقِ ۝١
2

രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം?

وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ۝٢
3

തുളച്ചുകയറും നക്ഷത്രമാണത്.

ٱلنَّجۡمُ ٱلثَّاقِبُ ۝٣
4

ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല.

إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ ۝٤
5

മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്.

فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ ۝٥
6

അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്.

خُلِقَ مِن مَّآءٖ دَافِقٖ ۝٦
7

മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം.

يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ ۝٧
8

അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു.

إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ ۝٨
9

രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക.

يَوۡمَ تُبۡلَى ٱلسَّرَآئِرُ ۝٩
10

അന്നവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല.

فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ ۝١٠
11

മഴപൊഴിക്കും മാനം സാക്ഷി.

وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ۝١١
12

സസ്യങ്ങള്‍ കിളുര്‍പ്പിക്കും ഭൂമി സാക്ഷി!

وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ۝١٢
13

നിശ്ചയമായും ഇതൊരു നിര്‍ണായക വചനമാണ്.

إِنَّهُۥ لَقَوۡلٞ فَصۡلٞ ۝١٣
14

ഇത് തമാശയല്ല.

وَمَا هُوَ بِٱلۡهَزۡلِ ۝١٤
15

അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും.

إِنَّهُمۡ يَكِيدُونَ كَيۡدٗا ۝١٥
16

നാമും തന്ത്രം പ്രയോഗിക്കും.

وَأَكِيدُ كَيۡدٗا ۝١٦
17

അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക.

فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا ۝١٧