സൂറത്ത് അൽ അഅ്റാഫ് (Al-Araf)യിലെ 206 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Araf.
1
അലിഫ്-ലാം-മീം-സ്വാദ്.
الٓمٓصٓ ١
തഫ്സീർആയത്ത് 1
അലിഫ് ലാം മീം സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
2
(നബിയേ,) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച് നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍ വേണ്ടിയുമാണത്.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് മേൽ ഇറക്കി നൽകിയ ഗ്രന്ഥമാകുന്നു വിശുദ്ധ ഖുർആൻ. അതിനെ കുറിച്ച് താങ്കളുടെ മനസ്സിൽ ഒരു ഇടുക്കമോ സംശയമോ ഉണ്ടാകേണ്ടതില്ല. താങ്കൾ ജനങ്ങൾക്ക് താക്കീത് നൽകുന്നതിനും, അവരുടെ മേൽ തെളിവുകൾ സ്ഥാപിക്കുന്നതിനുമത്രെ അവൻ താങ്കൾക്ക് ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ ഖുർആൻ മുഖേന താങ്കൾ ഉൽബോധിപ്പിക്കുന്നതിനുമാണ് താങ്കൾക്ക് അവൻ ഖുർആൻ അവതരിപ്പിച്ചിക്കുന്നത്. ഉൽബോധനം പ്രയോജനപ്പെടുന്നത് അവർക്കാകുന്നു.
3
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥവും നിങ്ങളുടെ നബിയുടെ ചര്യയും നിങ്ങൾ പിൻപറ്റുക. രക്ഷാധികാരികളെന്ന് നിങ്ങൾ ധരിക്കുന്ന പിശാചുക്കളുടെയോ അധർമ്മികളായ പുരോഹിതരുടെയോ ദേഹേഛകളെ നിങ്ങൾ പിൻപറ്റരുത്. അവരുടെ ദേഹേഛകൾ നിങ്ങൾക്ക് മന്ത്രിച്ചു നൽകിയവയുടെ പേരിൽ അല്ലാഹു നിങ്ങൾക്ക് മേൽ അവതരിപ്പിച്ചത് ഉപേക്ഷിക്കുന്നവരാകരുത് നിങ്ങൾ. നിങ്ങൾ വളരെ കുറച്ചു മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ചിന്തിച്ചിരുന്നെങ്കിൽ സത്യത്തിന് പകരമായി മറ്റൊന്നും നിങ്ങൾ പരിഗണിക്കില്ലായിരുന്നു. നിങ്ങളുടെ റസൂൽ -ﷺ- കൊണ്ടുവന്നതിനെ നിങ്ങൾ പിൻപറ്റുകയും, അത് പ്രാവർത്തികമാക്കുകയും, അതിന് പുറമെയുള്ളതെല്ലാം നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു.
4
എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നുഭവിച്ചു.
തങ്ങളുടെ വഴികേടിലും നിഷേധത്തിലും തുടർന്നതിനാൽ എത്രയധികം രാജ്യങ്ങളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ അവർ അശ്രദ്ധരായിരിക്കുന്ന വേളയിൽ -രാത്രിയിലോ പകലിലോ ആയി- അവർക്ക് മേൽ നമ്മുടെ കഠിന ശിക്ഷ വന്നിറങ്ങി. തങ്ങളെ ബാധിക്കുന്ന ശിക്ഷയെ തടുത്തു നിർത്താൻ അവർക്കോ, അവരുടെ വ്യാജ ആരാധ്യവസ്തുക്കൾക്കോ സാധിച്ചില്ല.
5
അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നുഭവിച്ചപ്പോള്‍ ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ എന്ന് പറയുക മാത്രമായിരുന്നു അവരുടെ മുറവിളി.
തങ്ങൾ അല്ലാഹുവിനെ നിഷേധിച്ചതിനാൽ അതിക്രമികളായിരുന്നു എന്ന് അംഗീകരിക്കുക മാത്രമായിരുന്നു ശിക്ഷ വന്നിറങ്ങിയതിന് ശേഷം അവർക്കാകെ ചെയ്യാനുണ്ടായിരുന്നത്.
6
എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും.
നമ്മുടെ റസൂലുകളെ നാം അയച്ച സമൂഹങ്ങളോട് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാം ചോദിക്കുക തന്നെ ചെയ്യും; എന്താണ് ആ ദൂതന്മാർക്ക് അവർ മറുപടിയായി നൽകിയതെന്ന്. എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം പ്രബോധനം ചെയ്തതിനെ കുറിച്ചും, ഓരോരുത്തരുടെയും സമൂഹം നൽകിയ മറുപടിയെ കുറിച്ചും റസൂലുകളോടും നാം ചോദിക്കുക തന്നെ ചെയ്യും.
7
എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്കു (കാര്യം) വിവരിച്ചുകൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല.
നമ്മുടെ പക്കലുള്ള അറിവിനാൽ സർവ്വ സൃഷ്ടികൾക്കും അവർ ഇഹലോകത്ത് വെച്ച് പ്രവർത്തിച്ചവയെ കുറിച്ച് നാം വിവരിച്ചു നൽകുന്നതാണ്. അവരുടെ മുഴുവൻ പ്രവർത്തനങ്ങളെ കുറിച്ചും നാം അറിയുന്നവനായിരുന്നു. അതിൽ ഒന്നും നമുക്ക് അദൃശ്യമായിട്ടില്ല. ഒരു സമയത്തും അവരിൽ നിന്ന് നാം മറഞ്ഞു പോയിട്ടുമില്ല.
8
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍.
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്നത് നീതിപൂർവ്വകമായിരിക്കും.അക്രമമോ അനീതിയോ അതിലുണ്ടാവുകയില്ല. (പ്രവർത്തനങ്ങൾ) തൂക്കിക്കണക്കാക്കുമ്പോൾ തിന്മകളെക്കാൾ സൽകർമ്മങ്ങളുടെ തട്ട് കനം തൂങ്ങിയത് ആരുടേതാണോ; അവരാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും (അവർ) ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തവർ.
9
ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്.
(പ്രവർത്തനങ്ങൾ) തൂക്കിക്കണക്കാക്കുമ്പോൾ നന്മകളെക്കാൾ തിന്മകളുടെ തട്ട് കനം തൂങ്ങിയത് ആരുടേതാണോ; അവരാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാശങ്ങളിലേക്ക് സ്വന്തത്തെ തള്ളിയിട്ടു കൊണ്ട് സ്വയം നഷ്ടം വരുത്തിയവർ. അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചത് കാരണത്താലാണത്.
10
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
ആദമിൻ്റെ സന്തതികളേ! നിങ്ങൾക്ക് നാം ഭൂമിയിൽ ആധിപത്യം നൽകുകയും, ജീവിതവഴികൾ അവിടെ നിങ്ങൾക്ക് നാം ഒരുക്കി നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവക്കെല്ലാം അല്ലാഹുവിനോട് നന്ദി കാണിക്കുക എന്നത് നിങ്ങളുടെ മേലുള്ള ബാധ്യതയായുണ്ട്. എന്നാൽ നിങ്ങൾ വളരെ കുറച്ചേ നന്ദി കാണിക്കുന്നുള്ളൂ.
11
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.
ജനങ്ങളേ! നിങ്ങളുടെ പിതാവ് ആദമിനെ നാം ഉണ്ടാക്കുകയും, ശേഷം അദ്ദേഹത്തെ ഏറ്റവും നല്ല രൂപത്തിലും ഘടനയിലും നാം സംവിധാനിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനോടുള്ള ആദരവായി കൊണ്ട് അദ്ദേഹത്തിന് സുജൂദ് ചെയ്യുവാൻ (സാഷ്ടാംഗം നമിക്കുവാൻ) നാം മലക്കുകളോട് കൽപ്പിച്ചു. അവർ കൽപ്പന നിറവേറ്റുകയും സുജൂദ് ചെയ്യുകയുമുണ്ടായി; ഇബ്'ലീസൊഴികെ. അവൻ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സുജൂദ് ചെയ്യാൻ വിസമ്മതിച്ചു നിലകൊണ്ടു.
12
അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.
അല്ലാഹു ഇബ്'ലീസിനെ ആക്ഷേപിച്ചു കൊണ്ട് അവനോട് ചോദിച്ചു: ആദമിന് സുജൂദ് ചെയ്യൂ എന്ന എൻ്റെ കൽപ്പന പ്രാവർത്തികമാക്കുന്നതിൽ നിന്ന് നിന്നെ തടഞ്ഞത് എന്താണ്?! ഇബ്'ലീസ് അല്ലാഹുവിനോട് മറുപടിയായി പറഞ്ഞു: ഞാൻ അവനെക്കാൾ ശ്രേഷ്ഠനാണെന്നതാണ് എന്നെ തടഞ്ഞ കാര്യം. നീ എന്നെ സൃഷ്ടിച്ചിട്ടുള്ളത് അഗ്നിയിൽ നിന്നാണ്. അവനെയാകട്ടെ, മണ്ണിൽ നിന്നുമാണ് നീ സൃഷ്ടിച്ചത്. അഗ്നി മണ്ണിനെക്കാൾ ശ്രേഷ്ഠമാണ്.
13
അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. പുറത്തു കടക്കുക. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.
അല്ലാഹു അവനോട് പറഞ്ഞു: സ്വർഗത്തിൽ നിന്ന് ഇറങ്ങിപ്പോവുക നീ. അവിടെ അഹങ്കരിക്കാൻ നിനക്ക് അവകാശമില്ല. കാരണം പരിശുദ്ധരുടെയും നല്ലവരുടെയും ഗേഹമാകുന്നു അത്. അവിടെ നിലകൊള്ളാൻ നിനക്ക് അനുവാദമില്ല. ഹേ ഇബ്'ലീസ്! ആദമിനേക്കാൾ ശ്രേഷ്ഠനാണ് നീയെന്ന് സ്വയം നീ കരുതുന്നുണ്ടെങ്കിലും നിന്ദ്യരും അപമാനിതരുമായവരുടെ കൂട്ടത്തിലാണ് നീയുള്ളത്.
14
അവന്‍ പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നല്‍കേണമേ.
قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ١٤
തഫ്സീർആയത്ത് 14
ഇബ്'ലീസ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! പുനരുത്ഥാനനാൾ വരെ എനിക്ക് നീ അവധി നൽകേണമേ! എങ്കിൽ മനുഷ്യരിൽ വഴിപിഴപ്പിക്കാൻ സാധിക്കുന്നവരെയെല്ലാം ഞാൻ വഴിപിഴപ്പിക്കുന്നതാണ്.
15
അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.(1)
قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ ١٥
തഫ്സീർആയത്ത് 15
അല്ലാഹു അവനോട് പറഞ്ഞു: ഹേ ഇബ്'ലീസ്! കാഹളത്തിൽ ആദ്യമായി ഊതപ്പെടുന്ന അന്ന് മരിക്കുമെന്ന് വിധിക്കപ്പെട്ട, (ആയുസ്സ്) നീട്ടിനൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു നീ. സൃഷ്ടികളെല്ലാം മരിക്കുന്ന, അവരുടെ സ്രഷ്ടാവ് മാത്രം അവശേഷിക്കുന്ന ദിവസമാകുന്നു അത്.
16
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.
ഇബ്'ലീസ് പറഞ്ഞു: നീ എന്നെ വഴികേടിലാക്കുകയും, അങ്ങനെ ആദമിന് സുജൂദ് ചെയ്യാനുള്ള കൽപ്പന ഞാൻ ഉപേക്ഷിക്കുകയും ചെയ്തു. അതിനാൽ ആദമിൻ്റെ സന്തതികൾക്കായി നിൻ്റെ നേരായ പാതയിൽ ഞാൻ ഇരിപ്പുറപ്പിക്കുക തന്നെ ചെയ്യും. അവരുടെ പിതാവ് ആദമിന് സുജൂദ് ചെയ്യുന്നതിൽ ഞാൻ വഴികേടിലായതു പോലെ, അവരെ ഞാൻ അതിൽ നിന്ന് (നിൻ്റെ പാതയിൽ നിന്ന്) വഴികേടിലാക്കുകയും വഴിതിരിക്കുകയും ചെയ്യും.
17
പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.
ശേഷം സർവ്വദിശകളിലൂടെയും ഞാൻ അവരിലേക്ക് ചെല്ലും; പരലോകത്തെ വിലയില്ലാത്തതാക്കിയും, ഇഹലോകത്തോട് താല്പര്യം ജനിപ്പിച്ചും, ആശയക്കുഴപ്പങ്ങൾ (അവരുടെ മനസ്സുകളിൽ) ഇട്ടുനൽകിയും, ദേഹേഛകൾ അലംകൃതമാക്കി നൽകിയും (ഞാൻ അവരെ വഴിപിഴപ്പിക്കും). എൻ്റെ രക്ഷിതാവേ! അവരിൽ ബഹുഭൂരിപക്ഷത്തെയും നിന്നോട് നന്ദിയുള്ളവരായി നിനക്ക് കാണാൻ കഴിയില്ല; കാരണം ഞാനവർക്ക് നന്ദികേട് മന്ത്രിച്ചു നൽകിക്കൊണ്ടേയിരിക്കുന്നതാണ്.
18
അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
അല്ലാഹു അവനോട് പറഞ്ഞു: ഹേ ഇബ്'ലീസ്! നീ സ്വർഗത്തിൽ നിന്ന് നിന്ദ്യനും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനുമായ സ്ഥിതിയിൽ പുറത്തു പോവുക! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിന്നെയും നിന്നെ പിൻപറ്റുകയും അനുസരിക്കുകയും തൻ്റെ രക്ഷിതാവിൻ്റെ കൽപ്പന ധിക്കരിക്കുകയും ചെയ്ത സർവ്വരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ്.
19
ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു.)
അല്ലാഹു ആദമിനോട് പറഞ്ഞു: നീയും നിൻ്റെ ഇണ ഹവ്വാഉം കൂടി സ്വർഗത്തിൽ വസിച്ചു കൊള്ളുക; അതിലുള്ള പരിശുദ്ധവിഭവങ്ങളിൽ നിന്ന് നിങ്ങൾ രണ്ട് പേരും ഉദ്ദേശിക്കുന്നതെല്ലാം ഭക്ഷിച്ചു കൊള്ളുക. ഈ വൃക്ഷത്തിൽ (അല്ലാഹു അവർക്ക് നിർണ്ണയിച്ചു നൽകിയ ഒരു വൃക്ഷം) നിന്ന് മാത്രം നിങ്ങൾ ഭക്ഷിച്ചു പോകരുത്. ഞാൻ നിങ്ങളെ വിലക്കിയതിന് ശേഷവും അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവരിൽ തന്നെയാകുന്നു നിങ്ങൾ ഉൾപ്പെടുക.
20
അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.
അങ്ങനെ ഇബ്'ലീസ് അവരോട് ഒരു ദുർമന്ത്രണം നടത്തി. അവരിൽ നിന്ന് മറച്ചു വെക്കപ്പെട്ട അവരുടെ രണ്ട് പേരുടെയും ഗോപ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെടുത്തുന്നതിനായിരുന്നു അത്. അവരോട് അവൻ പറഞ്ഞു: ഈ മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് അല്ലാഹു നിങ്ങളോട് വിലക്കിയത് നിങ്ങൾ രണ്ട് പേരും മലക്കുകളാകുന്നത് അവൻ ഇഷ്ടപ്പെടാത്തത് കൊണ്ടോ, നിങ്ങൾ രണ്ട് പേരും സ്വർഗത്തിൽ സ്ഥിരവാസികളായി പോകുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടോ ആണ്.
21
തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു.
അല്ലാഹുവിൻ്റെ പേരിൽ അവൻ അവരോട് രണ്ട് പേരോടും സത്യം ചെയ്തു പറഞ്ഞു: ഹേ ആദം! ഹേ ഹവ്വാ! തീർച്ചയായും ഞാൻ നിങ്ങളോട് സൂചിപ്പിച്ച കാര്യത്തിൽ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനാകുന്നു ഞാൻ.
22
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?
അവർ രണ്ടു പേരും ഉണ്ടായിരുന്ന ഉന്നതസ്ഥാനത്ത് നിന്ന് വഞ്ചനയിലൂടെയും ചതിയിലൂടെയും അവൻ അവരെ തരംതാഴ്ത്തി. അവർ രണ്ട് പേരും വിലക്കപ്പെട്ട ആ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചതോടെ അവർ രണ്ട് പേർക്കും തങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറനീക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ ഗുഹ്യസ്ഥാനം മറക്കുന്നതിനായി അവർ രണ്ട് പേരും സ്വർഗത്തിലെ ഇലകൾ കൊണ്ട് തങ്ങളുടെ ശരീരം പൊതിയാൻ തുടങ്ങി. അവരുടെ രക്ഷിതാവ് അവരെ വിളിച്ചു കൊണ്ട് പറഞ്ഞു: ഈ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുന്നത് ഞാൻ നിങ്ങളോട് വിലക്കിയിരുന്നില്ലേ?! തീർച്ചയായും പിശാച് നിങ്ങളോട് രണ്ട് പേരോടും വ്യക്തമായ ശത്രുതയുള്ളവനാകുന്നു എന്ന് ഞാൻ നിങ്ങളോട് താക്കീതായി പറഞ്ഞിരുന്നില്ലേ?!
23
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
ആദമും ഹവ്വാഉം പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! നീ ഞങ്ങളെ വിലക്കിയ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീ ഞങ്ങളുടെ തിന്മകൾ പൊറുത്തു നൽകുകയും, ഞങ്ങൾക്ക് മേൽ നിൻ്റെ കാരുണ്യം വർഷിക്കുകയും ചെയ്തില്ലെങ്കിൽ ഐഹികജീവിതത്തിലും പാരത്രികലോകത്തും വിഹിതം നഷ്ടപ്പെടുത്തിയ നഷ്ടക്കാരിൽ ഞങ്ങൾ ഉൾപ്പെടുന്നതാണ്; തീർച്ച.
24
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിത സൗകര്യങ്ങളുമുണ്ട്.
അല്ലാഹു ആദമിനോടും ഹവ്വാഇനോടും ഇബ്'ലീസിനോടുമായി പറഞ്ഞു: സ്വർഗത്തിൽ നിന്ന് നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിപ്പോവുക. നിങ്ങളിൽ ചിലർ മറ്റു ചിലർക്ക് ശത്രുക്കളായിരിക്കും. നിശ്ചയിക്കപ്പെട്ട ഒരു സമയം വരെ നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമുണ്ടായിരിക്കും. നിർണ്ണയിക്കപ്പെട്ട ഒരു അവധി വരെ അവിടെയുള്ളത് നിങ്ങൾക്ക് ആസ്വദിക്കുകയും ചെയ്യാം.
25
അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുകയും ചെയ്യും.
ആദമിനോടും ഹവ്വാഇനോടും അവരുടെ സന്താനങ്ങളോടുമായി അല്ലാഹു പറയുന്നു: നിങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചു തന്ന അവധി വരെ ഈ ഭൂമിയിൽ തന്നെ നിങ്ങൾ ജീവിക്കുന്നതാണ്. അവിടെ തന്നെ നിങ്ങൾ മരിക്കുകയും മറമാടപ്പെടുകയും ചെയ്യും. (പിന്നീട്) ഖബ്റുകളിൽ നിന്ന് പുനരുത്ഥാനത്തിനായി നിങ്ങൾ പുറത്തു കൊണ്ടുവരപ്പെടുകയും ചെയ്യും.
26
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.
ആദം സന്തതികളേ! നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കുവാൻ നാം നിങ്ങൾക്ക് അനിവാര്യമായും വേണ്ട വസ്ത്രം നൽകിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ അലങ്കാരം സ്വീകരിക്കാനായി പൂർണ്ണതയുടെ വസ്ത്രവും നാം നിങ്ങൾക്ക് നൽകിയിരിക്കുന്നു. പ്രകടമായ ഈ വസ്ത്രങ്ങളെക്കാൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് നിങ്ങളണിയുന്ന തഖ്'വയുടെ (സൂക്ഷ്മത) വസ്ത്രമാകുന്നു കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു ഈ പറയപ്പെട്ട വസ്ത്രം. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുന്നതിനും, അവക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കുന്നതിനുമത്രെ അത്.
27
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
ആദമിൻ്റെ സന്തതികളേ! നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കാൻ വേണ്ട പ്രകടവസ്ത്രമോ, സൂക്ഷ്മതയുടെ വസ്ത്രമോ എടുത്തു നീക്കി കൊണ്ട് തിന്മകൾ അലങ്കൃതമാക്കി നൽകിക്കൊണ്ട് പിശാച് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (അല്ലാഹു വിലക്കിയ) വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുക എന്നത് മനോഹരമാക്കി തോന്നിപ്പിച്ചു കൊണ്ട് നിങ്ങളുടെ മാതാപിതാക്കളെ അവൻ വഞ്ചിട്ടുണ്ട്. അവർ രണ്ട് പേരും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെടുകയും, അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്ക് വെളിവാവുകയും ചെയ്തു എന്നതായിരുന്നു അതിൻ്റെ പര്യവസാനം. തീർച്ചയായും പിശാചും അവൻ്റെ സന്താനങ്ങളും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയും, നിങ്ങളെ വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളാകട്ടെ അവരെ കാണുകയോ വീക്ഷിക്കുകയോ ചെയ്യുന്നില്ല. അതിനാൽ അവരിൽ നിന്നും അവരുടെ സന്താനങ്ങളിൽ നിന്നും ജാഗ്രത കൈക്കൊള്ളുക എന്നത് നിങ്ങൾക്ക് മേൽ നിർബന്ധമാകുന്നു. അല്ലാഹുവിൽ വിശ്വസിക്കാത്തവർക്ക് പിശാചുക്കളെ നാം കൂട്ടാളികളാക്കി നൽകിയിരിക്കുന്നു. എന്നാൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന (അല്ലാഹുവിൽ) വിശ്വസിച്ചവരായ ജനങ്ങളുടെ മേൽ അവർക്ക് യാതൊരു മാർഗവുമില്ല.
28
അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട് കല്‍പിച്ചതാണത് എന്നുമാണവര്‍ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?
ബഹുദൈവാരാധകർ അങ്ങേയറ്റം നീചമായ വല്ല പ്രവൃത്തികളും ചെയ്താൽ -ബഹുദൈവാരാധനയോ കഅ്ബയെ നഗ്നരായി ത്വവാഫ് ചെയ്യുകയോ മറ്റോ പോലുള്ളവ പ്രവർത്തിച്ചാൽ- ഞങ്ങളുടെ പിതാക്കൾ ഇപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട് എന്നും, അല്ലാഹു അവരോട് അപ്രകാരം കൽപ്പിച്ചിട്ടുണ്ടെന്നുമായിരിക്കും തങ്ങളുടെ ന്യായമായി പറയുക. അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് മറുപടിയായി പറയുക: തീർച്ചയായും അല്ലാഹു തിന്മകൾ പ്രവർത്തിക്കാൻ കൽപ്പിക്കുകയില്ല. മറിച്ച് അവൻ അവയെ വിരോധിക്കുകയാണ് ചെയ്യുക. പിന്നെങ്ങനെയാണ് അല്ലാഹുവിൻ്റെ മേൽ നിങ്ങളിങ്ങനെ പറയുക?! ബഹുദൈവാരാധകരേ! അല്ലാഹുവിൻ്റെ മേൽ നിങ്ങൾക്കറിയാത്ത കാര്യങ്ങൾ കള്ളമായും കെട്ടിച്ചമച്ചു കൊണ്ടും നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ?!
29
പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളയിലും(2) (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു(3)
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: തീർച്ചയായും അല്ലാഹു നീതി പാലിക്കാൻ കൽപ്പിച്ചിരിക്കുന്നു. മ്ലേഛതകളോ തിന്മകളോ അവൻ കൽപ്പിച്ചിട്ടില്ല. എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കണമെന്ന് പൊതുവെ അവൻ കൽപ്പിച്ചിരിക്കുന്നു. മസ്ജിദുകളിൽ വെച്ചുള്ളവ പ്രത്യേകിച്ചും അവൻ (അല്ലാഹുവിന് നിഷ്കളങ്കമാക്കണമെന്ന്) കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കണമെന്നും അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. ശൂന്യതയിൽ നിന്ന് നിങ്ങളെ ആദ്യത്തെ തവണ സൃഷ്ടിച്ചത് പോലെ, ഒരിക്കൽ കൂടി നിങ്ങളെ അവൻ ജീവനോടെ തിരിച്ചു കൊണ്ടുവരുന്നതാണ്. നിങ്ങളെ ആദ്യമായി സൃഷ്ടിച്ചവൻ നിങ്ങളെ വീണ്ടും മടക്കിക്കൊണ്ടു വരാനും പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാകുന്നു.
30
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു.
അല്ലാഹു ജനങ്ങളെ രണ്ട് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തെ അവൻ സന്മാർഗത്തിലേക്ക് നയിക്കുകയും, അവർക്ക് സന്മാർഗത്തിൻ്റെ വഴികൾ എളുപ്പമാക്കി നൽകുകയും, അതിൽ നിന്ന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങൾ അവരിൽ നിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിഭാഗത്തിൻ്റെ മേലാകട്ടെ; സത്യപാതയിൽ നിന്ന് വഴിതെറ്റുക എന്നത് അവർക്ക് അനിവാര്യമായിരിക്കുന്നു. കാരണം, അല്ലാഹുവിന് പുറമെ പിശാചുക്കളെയാണ് അവർ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നത്. വിവരമില്ലാതെ, പിശാചുക്കൾക്ക് അവർ കീഴൊതുങ്ങിയിരിക്കുന്നു. തങ്ങൾ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ സത്യമാർഗം) എത്തിപ്പെട്ടവരാണെന്ന് അവർ ധരിക്കുകയും ചെയ്യുന്നു.
31
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.(4) എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.
ആദമിൻ്റെ സന്തതികളേ! നിങ്ങളുടെ നിസ്കാര വേളയിലും കഅ്ബ ത്വവാഫ് ചെയ്യുന്ന വേളയിലും ഗോപ്യസ്ഥാനങ്ങൾ മറക്കുന്നതും, അണിഞ്ഞൊരുങ്ങാൻ ശുദ്ധിയും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ നിങ്ങൾ ധരിക്കുക. അല്ലാഹു അനുവദിച്ചു തന്ന പരിശുദ്ധ വിഭവങ്ങളിൽ നിന്ന് നിങ്ങൾ ഉദ്ദേശിക്കുന്നവ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ അതിൽ നിങ്ങൾ അതിരുവിട്ടു പോകരുത്. അനുവദനീയമായത് വിട്ട് നിഷിദ്ധമായവ ഭക്ഷിക്കുകയുമരുത്. തീർച്ചയായും അല്ലാഹു അതിർവരമ്പുകൾ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല.
32
(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അനുവദിച്ച വസ്ത്രങ്ങളും പരിശുദ്ധമായ ഭക്ഷ്യവിഭവങ്ങളും നിഷിദ്ധമാക്കുന്ന ബഹുദൈവാരാധകരോട് ചോദിക്കുക: നിങ്ങളുടെ അലങ്കാരമായി നിശ്ചയിക്കപ്പെട്ട വസ്ത്രങ്ങൾ ആരാണ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത്?! അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകിയ പരിശുദ്ധമായ ഭക്ഷണങ്ങളും പാനീയങ്ങളും മറ്റും ആരാണ് നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയത്?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും ആ പരിശുദ്ധ വിഭവങ്ങൾ ഇഹലോകത്ത് (അല്ലാഹുവിൽ) വിശ്വസിച്ചവർക്കുള്ളതാണ്. ഇഹലോകത്ത് അവരോടൊപ്പം മറ്റുള്ളവരും അതിൽ അവരോടൊപ്പം പങ്കുചേരുന്നുണ്ടെങ്കിൽ പരലോകത്ത് അവ അവർക്ക് മാത്രമുള്ളതായിരിക്കും. അവരോടൊപ്പം (അല്ലാഹുവിനെ) നിഷേധിച്ച ഒരാൾക്കും അതിൽ പങ്കുണ്ടായിരിക്കുകയില്ല. കാരണം സ്വർഗം (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് മേൽ നിഷിദ്ധമായിരിക്കും. കാര്യങ്ങൾ മനസ്സിലാക്കുന്ന ജനതക്ക് ഈ രൂപത്തിൽ നാം വിശദീകരിച്ചു നൽകുന്നു. കാരണം അവരാണ് അതിൽ നിന്ന് പ്രയോജനമെടുക്കുക.
33
പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അനുവദനീയമാക്കിയവയെ നിഷിദ്ധമാക്കിയിട്ടുള്ള ഈ ബഹുദൈവാരാധകരോട് പറയുക: തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളുടെ മേൽ നിഷിദ്ധമാക്കിയിട്ടുള്ളത് രഹസ്യവും പരസ്യവുമായുള്ള മ്ലേഛവൃത്തികളും, എല്ലാ തിന്മകളും, ജനങ്ങളുടെ രക്തമോ സമ്പാദ്യമോ അഭിമാനമോ അന്യായമായി വ്രണപ്പെടുത്തുന്നതും മാത്രമാകുന്നു. അല്ലാഹുവിനോടൊപ്പം യാതൊരു തെളിവുമില്ലാത്തവയെ അവന് പുറമെ പങ്കുചേർക്കുന്നതും അവൻ നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ മേൽ -അവൻ്റെ നാമഗുണ വിശേഷണങ്ങളിലോ പ്രവൃത്തികളിലോ മതനിയമങ്ങളിലോ- അറിവില്ലാതെ സംസാരിക്കുന്നതും അവൻ നിഷിദ്ധമാക്കിയിരിക്കുന്നു.
34
ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല.
ഓരോ തലമുറക്കും അവരുടെ ആയുസ്സായി നിശ്ചയിക്കപ്പെട്ട അവധിയും സമയവുമുണ്ട്. അവരുടെ മേൽ നിശ്ചയിക്കപ്പെട്ട സമയം വന്നെത്തിയാൽ അവർ അതിൽ നിന്ന് അൽപ നേരം പോലും വൈകുകയോ നേരത്തെയാവുകയോ ഇല്ല.
35
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
ആദം സന്തതികളേ! നിങ്ങളുടെ ജനതയിൽ നിന്ന് തന്നെ എൻ്റെ ഒരു ദൂതൻ -അവർക്ക് മേൽ ഞാൻ അവതരിപ്പിച്ച എൻ്റെ ഗ്രന്ഥം നിങ്ങൾക്ക് പാരായണം ചെയ്തു നൽകിക്കൊണ്ട്- നിങ്ങളിലേക്ക് വന്നാൽ അദ്ദേഹത്തെ നിങ്ങൾ അനുസരിക്കുക. ആ ദൂതന്മാർ കൊണ്ടു വന്നതിനെ നിങ്ങൾ പിൻപറ്റുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കി തീർക്കുകയും ചെയ്തവർ; അവർ പരലോകത്ത് ഭയക്കേണ്ടതില്ല. ഐഹികലോകത്ത് നഷ്ടപ്പെട്ട വിഭവങ്ങളിൽ അവർ ദുഃഖിക്കേണ്ടതുമില്ല.
36
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
എന്നാൽ നമ്മുടെ ആയത്തുകളെ നിഷേധിക്കുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്നത് അനുസരിച്ച് പ്രവർത്തിക്കാതെ അഹങ്കാരവും ഔന്നത്യവും നടിക്കുകയും ചെയ്തവർ; അവർ തന്നെയാകുന്നു നരകത്തിൽ എന്നെന്നും കഴിഞ്ഞു കൂടുന്ന നരകവാസികൾ.
37
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ തെളിവുകളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്‍റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്കു ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും : അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും.
അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് ആരോപിച്ചു കൊണ്ട് കളവ് കെട്ടിച്ചമക്കുകയോ, അവന് കുറവുകളുണ്ടെന്ന് ജൽപ്പിക്കുകയോ, അല്ലാഹു പറയാത്തത് അവൻ്റെ മേൽ പറഞ്ഞുണ്ടാക്കുകയോ, അവൻ്റെ നേരായ മാർഗത്തിലേക്ക് നയിക്കുന്ന സുവ്യക്തമായ ദൃഷ്ടാന്തങ്ങളെ കളവാക്കുകയോ ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരുമില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്ക് ഇഹലോകത്ത് ലഭിക്കേണ്ട നന്മയും തിന്മയും ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് പ്രകാരം ലഭിക്കുന്നതാണ്. അങ്ങനെ മരണത്തിൻ്റെ മലക്കും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ഇക്കൂട്ടരുടെ ആത്മാവുകൾ പിടികൂടുന്നതിനായി അവരുടെ അടുക്കൽ എത്തിയാൽ ആക്ഷേപിച്ചു കൊണ്ട് അവർ പറയും: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ എവിടെ?! നിങ്ങളെ സഹായിക്കുന്നതിനായി അവരെ വിളിച്ചു നോക്കുക. അപ്പോൾ ബഹുദൈവാരാധകർ മലക്കുകളോട് പറയും: ഞങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ ഞങ്ങളെ വിട്ടുപോവുകയും, മറയുകയും ചെയ്തിരിക്കുന്നു. അവയെല്ലാം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. തങ്ങൾ അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നെന്ന് അവർ സ്വയം സമ്മതിക്കും. എന്നാൽ ആ സന്ദർഭത്തിൽ അവരുടെ തിരിച്ചറിവ് അവർക്കെതിരെയുള്ള തെളിവ് മാത്രമായിരിക്കും; അത് അവർക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല.
38
അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
മലക്കുകൾ അവരോട് പറയും: ബഹുദൈവാരാധകരേ! നിങ്ങൾക്ക് മുൻപ് നിഷേധത്തിലും വഴികേടിലും കടന്നു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളോടൊപ്പം നരകത്തിൽ നിങ്ങളും പ്രവേശിച്ചു കൊള്ളുക. ഓരോ ജനതയും നരകത്തിൽ പ്രവേശിക്കുമ്പോൾ അതിന് മുൻപ് നരകത്തിൽ കടന്ന സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാം അതിൽ വെച്ച് പരസ്പരം കണ്ടുമുട്ടുകയും, ഒരുമിച്ചുകൂടുകയും ചെയ്താൽ അവരിലെ ഏറ്റവും അവസാനത്തെ കൂട്ടം -അതായത് അനുയായികളായി നടന്ന പാമരന്മാർ- അവരിലെ നേതാക്കന്മാരും തലവന്മാരുമായ ആദ്യത്തെ കൂട്ടരെ കുറിച്ച് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഈ നേതാക്കന്മാരാണ് സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് ഞങ്ങളെ തെറ്റിച്ചു കളഞ്ഞത്. ഞങ്ങൾക്ക് അവർ വഴികേട് അലങ്കരിച്ചു നൽകിയതിനാൽ അവർക്ക് നീ ഇരട്ടി ശിക്ഷ നൽകേണമേ! അല്ലാഹു അവർക്ക് മറുപടിയായി പറയും: നിങ്ങളിൽ എല്ലാ വിഭാഗത്തിനും ശിക്ഷയുടെ ഓഹരി ഇരട്ടി തന്നെയുണ്ട്. എന്നാൽ നിങ്ങളതിനെ കുറിച്ച് അജ്ഞരും, അത് മനസ്സിലാക്കാത്തവരുമാണ്.
39
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
നേതാക്കന്മാർ തങ്ങളുടെ അനുയായികളോട് പറയും: ഞങ്ങളെ പിൻപറ്റിയവരേ! ശിക്ഷയിൽ എന്തെങ്കിലും ഇളവ് നൽകപ്പെടാൻ മാത്രം നിങ്ങൾക്ക് ഞങ്ങളുടെ മേൽ യാതൊരു പ്രത്യേകതയുമില്ല. നിങ്ങൾ ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ പരിഗണിക്കപ്പെടുക. അസത്യത്തെ പിൻപറ്റിയെന്നതിന് നിങ്ങൾക്ക് യാതൊരു ന്യായവുമില്ല. അതിനാൽ -ഞങ്ങളെ പിൻപറ്റിയവരേ!- നിങ്ങൾ പ്രവർത്തിച്ച നിഷേധവും തിന്മകളും കാരണത്താൽ ഞങ്ങൾ അനുഭവിച്ചത് പോലുള്ള ശിക്ഷ നിങ്ങളും അനുഭവിച്ചോളൂ.
40
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല.(5) ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.
നമ്മുടെ സുവ്യക്തമായ ആയത്തുകളെ നിഷേധിക്കുകയും, അതിന് കീഴൊതുങ്ങുകയും വഴങ്ങുകയും ചെയ്യാതെ അഹങ്കാരം നടിക്കുകയും ചെയ്തവർ എല്ലാ നന്മകളിൽ നിന്നും നിരാശരാണ്; തീർച്ച. അവരുടെ നിഷേധം കാരണത്താൽ ആകാശത്തിൻ്റെ കവാടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ കയറിപ്പോകാനായി തുറക്കപ്പെടുകയില്ല. അവർ മരിച്ചാൽ അവരുടെ ആത്മാവുകൾക്ക് വേണ്ടിയും അവ തുറക്കപ്പെടുകയില്ല. മൃഗങ്ങളുടെ കൂട്ടത്തിൽ ഏറെ വലിപ്പമുള്ള ഒട്ടകം, വസ്തുക്കളുടെ കൂട്ടത്തിൽ വളരെ ചെറുതായ സൂചിയുടെ ദ്വാരത്തിലൂടെ പ്രവേശിക്കുന്നത് വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല. അത് -ഒട്ടകം സൂചിക്കുഴലിലൂടെ പ്രവേശിക്കുക എന്നത്- അസാധ്യമാണ് താനും. അതിനാൽ അവരുടെ സ്വർഗപ്രവേശനവും അസാധ്യമാണ്. ഈ രൂപത്തിലുള്ള പ്രതിഫലമാണ് ഗുരുതരമായ തിന്മകൾ പ്രവർത്തിച്ചവർക്ക് നാം നൽകുക.
41
അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്.
നിഷേധികളും അഹങ്കാരികളുമായ ഇക്കൂട്ടർക്ക് നരകത്തിൽ നിന്നുള്ള മെത്ത ഉണ്ടായിരിക്കും. അവർക്ക് മുകളിൽ അഗ്നിയുടെ മൂടികളും ഉണ്ടായിരിക്കും. അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവർക്ക് അവരുടെ നിഷേധത്തിൻ്റെയും അവഗണനയുടെയും ഫലമായി ഈ രൂപത്തിലുള്ള പ്രതിഫലമാണ് നാം ശിക്ഷയായി നൽകുക.
42
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
തങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുകയും, സാധ്യമാകുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ -അല്ലാഹു ഒരാൾക്കും സാധ്യമാകാത്തത് അവരുടെ മേൽ ബാധ്യതയാക്കുകയില്ല-; അവരാകുന്നു സ്വർഗവാസികൾ. അവരതിൽ എന്നെന്നും വസിക്കുന്നവരായി പ്രവേശിക്കുന്നതാണ്.
43
അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കികളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: 'ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്.' അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.
സ്വർഗത്തിലെ അവരുടെ സുഖാനുഗ്രഹങ്ങളുടെ പൂർത്തീകരണമെന്നോണം അവരുടെ ഹൃദയത്തിലെ വെറുപ്പും വിദ്വേഷവും അല്ലാഹു എടുത്തു മാറ്റും. അവരുടെ താഴ്ഭാഗത്തു കൂടെ അവൻ അരുവികളൊഴുക്കും. അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ അംഗീകരിച്ചു കൊണ്ട് അവർ പറയും: ഈ പദവി ഞങ്ങൾക്ക് നേടിത്തന്ന സൽകർമ്മത്തിലേക്ക് ഞങ്ങളെ നയിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹു ഞങ്ങളെ അതിലേക്ക് വഴിനയിച്ചില്ലായിരുന്നില്ലെങ്കിൽ ഞങ്ങൾക്ക് സ്വയം അതിലേക്ക് എത്തിപ്പെടാൻ കഴിയില്ലായിരുന്നു. നമ്മുടെ രക്ഷിതാവിൻ്റെ ദൂതന്മാർ, യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യവും (ഇസ്ലാം ദീൻ), സത്യസന്ധമായ വാഗ്ദാനവും താക്കീതുമായാണ് നമ്മിലേക്ക് വന്നത്. അവരുടെ ഇടയിൽ ഒരാൾ വിളിച്ചു പറയും: എൻ്റെ ദൂതന്മാർ ഇഹലോകത്ത് നിങ്ങൾക്ക് അറിയിച്ചു നൽകിയ സ്വർഗം; ഇതാകുന്നു അത്. അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളുടെ ഫലമായി അല്ലാഹു നിങ്ങൾക്ക് നൽകിയതാകുന്നു ഇത്.
44
സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചു പറയും: 'ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിയോ?' അവര്‍ പറയും: 'അതെ.' അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: 'അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലാകുന്നു.'
സ്വർഗത്തിൽ ശാശ്വതമായി വസിക്കുന്ന സ്വർഗാവകാശികൾ നരകത്തിലെ ശാശ്വതവാസികളായ നരകാവകാശികളോട് -തങ്ങൾക്ക് ഒരുക്കിവെക്കപ്പെട്ട സ്ഥലത്ത് രണ്ട് കൂട്ടരും പ്രവേശിച്ചു കഴിഞ്ഞ ശേഷം- പറയും: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദാനം ചെയ്ത സ്വർഗം യാഥാർഥ്യമായി സംഭവിക്കുന്നത് ഞങ്ങൾ കണ്ടുകഴിഞ്ഞു. അവൻ ഞങ്ങളെ അവിടെ പ്രവേശിപ്പിച്ചിരിക്കുന്നു. എന്നാൽ -അല്ലാഹുവിനെ നിഷേധിച്ചവരേ!- നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് താക്കീത് ചെയ്ത നരകം യാഥാർത്ഥ്യമായി പുലരുന്നത് നിങ്ങൾ കണ്ടെത്തിയോ?! അല്ലാഹുവിനെ നിഷേധിച്ചവർ പറയും: അല്ലാഹു ഞങ്ങളോട് താക്കീത് ചെയ്ത നരകം ഞങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിയിരിക്കുന്നു. അപ്പോൾ ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം വിളിച്ചു പറയും: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അതിക്രമികളെ അകറ്റേണമേ! ഐഹികജീവിതത്തിൽ അവർക്ക് അവൻ കാരുണ്യത്തിൻ്റെ വാതിലുകൾ തുറന്നിട്ടു കൊടുത്തിരുന്നെങ്കിലും അവരതിൽ നിന്ന് തിരിഞ്ഞു കളയുകയാണ് ഉണ്ടായത്.
45
അതായത്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അത് വക്രമാക്കാന്‍ ആഗ്രഹിക്കുകയും, പരലോകത്തില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേല്‍.
(കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടുന്ന) അതിക്രമികളായ അക്കൂട്ടർ; അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുകയും, അത് അവഗണിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും, ജനങ്ങൾ സത്യത്തിൻ്റെ മാർഗത്തിൽ പ്രവേശിക്കാതിരിക്കുന്നതിന് അത് വക്രതയുള്ളതായി തീരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരുന്നു. പരലോകത്തെ നിഷേധിക്കുന്നവരും, അതിനായി തയ്യാറെടുക്കാത്തവരുമാണ് അക്കൂട്ടർ.
46
ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും.(6) ഓരോ വിഭാഗത്തെയും(7) അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്) ആശിച്ചുകൊണ്ടിരിക്കുകയാണ്.
ഈ രണ്ട് കൂട്ടർക്കും -സ്വർഗവാസികൾക്കും നരകവാസികൾക്കും- ഇടയിൽ ഒരു ഉയരമുള്ള മറയുണ്ട്. അഅ്റാഫ് എന്നാകുന്നു അതിൻ്റെ പേര്. ഈ ഉയർന്ന മറക്ക് മുകളിൽ ചിലരുണ്ട്; അവരുടെ നന്മകളും തിന്മകളും സമമായിരിക്കുന്നു. വെളുത്ത മുഖമുള്ള സ്വർഗവാസികളെ അവരുടെ അടയാളങ്ങളിലൂടെയും, കറുത്തിരുണ്ട മുഖമുള്ള നരകവാസികളെ അവരുടെ അടയാളങ്ങളിലൂടെയും അവർ (അഅ്റാഫിൽ നിൽക്കുന്നവർ) തിരിച്ചറിയുന്നതാണ്. സ്വർഗവാസികളെ ആദരവോടെ വിളിച്ചു കൊണ്ട് അവർ പറയും: സലാമുൻ അലൈകും (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ). അവർ സ്വർഗത്തിൽ ഇതുവരെയായും പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. അല്ലാഹുവിൻ്റെ കാരുണ്യത്താൽ അതിൽ പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
47
അവരുടെ ദൃഷ്ടികള്‍ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ.
അഅ്റാഫിലുള്ളവരുടെ ദൃഷ്ടികൾ നരകവാസികളുടെ നേർക്ക് തിരിക്കപ്പെടുകയും, അവർ അനുഭവിക്കുന്ന കഠിനശിക്ഷകൾ കാണുകയും ചെയ്താൽ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! നിന്നെ നിഷേധിച്ചു കൊണ്ടും നിന്നിൽ പങ്കുചേർത്തു കൊണ്ടും അതിക്രമം പ്രവർത്തിച്ചവരോടൊപ്പം ഞങ്ങളെ ഉൾപ്പെടുത്തരുതേ!
48
ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?
അഅ്റാഫിലുള്ളവർ നരകക്കാരിൽ പെട്ട ചിലരെ അവരുടെ ചില അടയാളങ്ങൾ മുഖേന തിരിച്ചറിയും; അവരുടെ കണ്ണുകൾ നീലനിറമുള്ളതും മുഖങ്ങൾ കറുത്തിരുണ്ടതുമായിരിക്കും. അവരോട് (നരകവാസികളോട്) ഇവർ (അഅ്റാഫിലുള്ളവർ) പറയും: സമ്പാദ്യവും അനുയായികളും ധാരാളമുണ്ടെന്ന് പ്രൗഢി നടിച്ചതും നിങ്ങൾക്കൊട്ടും പ്രയോജനപ്പെട്ടില്ല. അഹങ്കാരവും ഔന്നത്യവും പ്രകടിപ്പിച്ച് സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞതും നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്തില്ല.
49
ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്!)
കാഫിറുകളെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു അവരോട് പറയും: അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള കാരുണ്യം ചൊരിയുകയില്ലെന്ന് നിങ്ങൾ സത്യം ചെയ്തുപറഞ്ഞ കൂട്ടരല്ലേ ഇവർ (സ്വർഗവാസികൾ)?! (അല്ലാഹുവിൽ) വിശ്വസിച്ചവരോട് അവൻ പറയും: എന്നിൽ വിശ്വസിച്ചവരേ! നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. നിങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് യാതൊരു ഭയവും വേണ്ടതില്ല. നിങ്ങൾക്ക് നഷ്ടപ്പെട്ട ഐഹിക സുഖങ്ങളോർത്ത് ദുഃഖവും വേണ്ട; കാരണം ശാശ്വതമായ സുഖാനുഗ്രഹങ്ങൾ നിങ്ങളിതാ കണ്ടുമുട്ടിയിരിക്കുന്നു.
50
നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.
നരകവാസികൾ സ്വർഗവാസികളോട് യാചിച്ചു കൊണ്ട് പറയും: സ്വർഗവാസികളേ! ഞങ്ങളുടെ മേൽ നിങ്ങൾ ധാരാളമായി വെള്ളം ചൊരിഞ്ഞു തരൂ! അതല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകിയ ഭക്ഷ്യവിഭവങ്ങളിൽ നിന്ന് എന്തെങ്കിലും. സ്വർഗവാസികൾ പറയും: തീർച്ചയായും അല്ലാഹു അവനെ നിഷേധിച്ചവർക്ക് അവയെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയതൊന്നും ഞങ്ങൾ നിങ്ങൾക്ക് സഹായമായി നൽകുന്നതല്ല.
51
(അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
തങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കി തീർത്തവരാണ് അല്ലാഹുവിനെ നിഷേധിച്ച അക്കൂട്ടർ. ഐഹികജീവിതം അതിൻ്റെ അലങ്കാരങ്ങളും ആഡംബരങ്ങളും കൊണ്ട് അവരെ വഞ്ചനയിൽ പെടുത്തി കളഞ്ഞു. അവർ പരലോകത്തെ മറന്നു കളയുകയും അതിന് വേണ്ടി തയ്യാറെടുക്കാതെ തിരിഞ്ഞു കളയുകയും ചെയ്ത പോലെ, പരലോകത്ത് അല്ലാഹു അവരെ വിസ്മരിച്ചു കളയുകയും, ശിക്ഷ അനുഭവിക്കാൻ അവരെ വിട്ടേക്കുന്നതുമാണ്. അല്ലാഹുവിൻ്റെ തെളിവുകളും പ്രമാണങ്ങളും അവർ നിഷേധിക്കുകയും, അവ സത്യമാണെന്ന് അറിഞ്ഞിട്ടും അവയെ തള്ളിക്കളയുകയും ചെയ്തതിനാലാണത്.
52
ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്.
അവർക്ക് നാം ഈ ഖുർആൻ നൽകി. മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാകുന്നു അത്. അതാകട്ടെ നമ്മിൽ നിന്നുള്ള വ്യക്തമായ അറിവോടെ നാം വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവരെ സന്മാർഗത്തിൻ്റെയും സത്യത്തിൻ്റെയും മാർഗത്തിലേക്ക് നയിക്കുകയും, ഐഹിക പാരത്രിക ലോകത്തിലെ നന്മകളിലേക്ക് വഴിനയിക്കുന്നതിനാൽ അവർക്ക് കാരുണ്യവുമാണ് ഈ ഗ്രന്ഥം.
53
അതിലുള്ളത് പുലര്‍ന്ന് കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്?(8) മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ സത്യവും കൊണ്ട് തന്നെയാണ് വന്നത്. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന് തിരിച്ചയക്കപ്പെടുമോ? എങ്കില്‍ ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമായിരുന്നു.' തങ്ങള്‍ക്ക് തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട് പോയിക്കളയുകയും ചെയ്തു.
(അല്ലാഹുവിനെ) നിഷേധിച്ചവർ കാത്തിരിക്കുന്നത് പരലോകത്ത് വേദനാജനകമായ ശിക്ഷയിലേക്ക് എത്തിപ്പെടുക എന്ന, അവർക്ക് താക്കീത് നൽകപ്പെട്ട ആ കാര്യം സംഭവിക്കുന്നത് മാത്രമാണ്. അവർക്ക് താക്കീത് നൽകപ്പെട്ട ആ ശിക്ഷ വന്നെത്തുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് വാഗ്ദാനം നൽകപ്പെട്ട പ്രതിഫലം യാഥാർത്ഥ്യമാവുകയും ചെയ്യുന്ന ദിവസമാണത്. ഇഹലോകത്തായിരിക്കെ ഖുർആനിനെയും മറക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്തവർ അന്ന് പറയും: ഞങ്ങളുടെ രക്ഷിതാവിൻ്റെ ദൂതന്മാർ യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യവുമായാണ് വന്നത്. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ യാതൊരു സംശയവുമില്ല. ഈ ശിക്ഷയിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താൻ അല്ലാഹുവിനോട് നമുക്ക് വേണ്ടി ശുപാർശ ചെയ്യുന്ന ചില മധ്യവർത്തികൾ നമുക്കുണ്ടായിരുന്നെങ്കിൽ! അതുമല്ലെങ്കിൽ ഇഹലോകജീവിതത്തിലേക്ക് മടങ്ങിപ്പോകുവാനും, (ശിക്ഷയിൽ നിന്ന്) രക്ഷപ്പെടാൻ കഴിയുന്ന രൂപത്തിൽ, നാം ചെയ്തു കൊണ്ടിരുന്ന തിന്മകൾക്ക് പകരമായി സൽകർമ്മം പ്രവർത്തിക്കാനും നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ! തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർ അവരുടെ നിഷേധം കാരണത്താൽ നാശത്തിലേക്ക് തങ്ങളെ എത്തിക്കുകയും, സ്വയം നഷ്ടക്കാരാവുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവയെല്ലാം അവരിൽ നിന്ന് മറഞ്ഞു പോവുകയും ചെയ്യും; അവർക്ക് യാതൊരു ഉപകാരവും അവ ചെയ്യുകയില്ല.
54
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു.(9) രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്.(10) ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.
ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് അല്ലാഹുവാകുന്നു. ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങൾ കൊണ്ട് മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനാകുന്നു അവൻ. ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മേൽ -അവൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ- ആരോഹിതനായിരിക്കുന്നു. അവൻ്റെ സിംഹാസനാരോഹണത്തിൻ്റെ രൂപം നമുക്ക് അറിയുകയില്ല. രാത്രിയുടെ ഇരുട്ടിനെ പകലിൻ്റെ പ്രകാശം കൊണ്ട് അവൻ മായ്ച്ചു കളയുന്നു. പകലിൻ്റെ പ്രകാശത്തെ രാത്രിയുടെ ഇരുട്ടിനെ കൊണ്ടും അവൻ മായ്ച്ചു കളയുന്നു. അവയോരോന്നും വേഗതയിൽ മറ്റേതിനെ തേടികൊണ്ടിരിക്കുന്നു; ഒന്നും അതിൻ്റെ സമയത്തിൽ നിന്ന് വൈകുന്നില്ല. ഇത് (രാത്രിയോ പകലോ) പോയാൽ അടുത്തത് വന്നെത്തുന്നു. അവൻ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കീഴൊതുക്കപ്പെട്ടതും ഒരുക്കപ്പെട്ടതുമായ നിലയിൽ സൃഷ്ടിച്ചിരിക്കുന്നു. അറിയുക! അല്ലാഹുവിൻ്റേത് മാത്രമാകുന്നു സർവ്വ സൃഷ്ടിപ്പും. അവന് പുറമെ മറ്റാരുണ്ട് സ്രഷ്ടാവായി?! അവന് മാത്രമാകുന്നു ശാസനാധികാരവും. അവൻ്റെ നന്മകൾ മഹത്തരമാവുകയും, അവൻ്റെ അനുഗ്രഹങ്ങൾ ധാരാളമാവുകയും ചെയ്തിരിക്കുന്നു. മഹത്വത്തിൻ്റെയും പൂർണതയുടെയും വിശേഷണങ്ങളുള്ള, ലോകങ്ങളുടെ രക്ഷിതാവാകുന്നു അവൻ.
55
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ രക്ഷിതാവിനെ പരിപൂർണ്ണമായ കീഴ്വണക്കത്തോടെ, രഹസ്യമായും പതുക്കെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുക. അവനുള്ള പ്രാർത്ഥനയിൽ നിഷ്കളങ്കതയുള്ളവരാവുകയും ചെയ്യുക.ആളുകളെ കാണിക്കാൻ വേണ്ടി ചെയ്യുന്നവരോ, അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരോ ആകരുത് നിങ്ങൾ. തീർച്ചയായും അല്ലാഹു പ്രാർത്ഥനയുടെ കാര്യത്തിൽ അവൻ്റെ അതിർവരമ്പുകളെ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. പ്രാർത്ഥനയിലുള്ള അതിർവരമ്പുകൾ ലംഘിക്കുന്നതിൽ ഏറ്റവും ഗൗരവതരം -ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ- അല്ലാഹുവോടൊപ്പം മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുന്നതാണ്.
56
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിക്കുകയും, അല്ലാഹുവിനെ മാത്രം അനുസരിക്കുന്നവരെ ഭൂമിയിലെ നിവാസികളാക്കുകയും ചെയ്തുകൊണ്ട് ഭൂമിയെ നന്നാക്കിയ ശേഷം, തിന്മകൾ ചെയ്തുകൂട്ടി കൊണ്ട് ഭൂമിയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കാതിരിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ചുള്ള ഭയം ബോധ്യപ്പെട്ടു കൊണ്ടും, അവൻ്റെ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും നിങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ കാരുണ്യം സൽകർമ്മികൾക്ക് വളരെ അടുത്ത് തന്നെയാകുന്നു. അതിനാൽ നിങ്ങൾ അക്കൂട്ടരിൽ ഉൾപ്പെടുക.
57
അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ നാം അതു മുഖേന വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.
മഴയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന കാറ്റിനെ അയക്കുന്നവൻ അല്ലാഹുവാകുന്നു. അങ്ങനെ ആ കാറ്റ് വെള്ളം നിറഞ്ഞ മേഘങ്ങളെ വഹിക്കുകയും, വരൾച്ച ബാധിച്ച നാട്ടിലേക്ക് ആ മേഘത്തെ നാം നയിക്കുകയും, അവിടെ നാം മഴ വർഷിക്കുകയും ചെയ്യും. ശേഷം ആ വെള്ളത്തിലൂടെ എല്ലാ തരം സസ്യങ്ങളെയും നാം മുളപ്പിക്കുന്നു. ഈ രൂപത്തിൽ സസ്യഫലങ്ങളെ നാം പുറത്തു കൊണ്ടുവരുന്നത് പോലെ, മരിച്ചവരെ അവരുടെ ഖബറുകളിൽ നിന്ന് ജീവനുള്ളവരായി നാം പുറത്തു കൊണ്ടുവരും. ജനങ്ങളേ! അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ചും അവൻ്റെ സൃഷ്ടിപ്പിലെ വൈവിധ്യത്തെ കുറിച്ചും, അവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാണെന്നും നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനത്രെ നാം അപ്രകാരം ചെയ്തത്.
58
നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു.
നല്ല ഭൂമി അതിൻ്റെ സസ്യങ്ങളെ നല്ല രൂപത്തിൽ പൂർണ്ണമായി മുളപ്പിക്കും; അല്ലാഹുവിൻ്റെ അനുമതിയോടെ. ഇതു പോലെയാണ് (അല്ലാഹുവിൽ) വിശ്വസിച്ച വ്യക്തിയും. അവൻ ഉപദേശം കേൾക്കുകയും, അത് പ്രയോജനപ്പെടുത്തുകയും, അങ്ങനെ അതിലൂടെ സൽകർമ്മങ്ങൾ മുളപൊട്ടുകയും ചെയ്യും. ചെളി നിറഞ്ഞ ഉപ്പുരസമുള്ള ഭൂമിയാകട്ടെ; അതിലെ ചെടികൾ ഉപകാരമില്ലാത്ത രൂപത്തിൽ പ്രയാസകരമായല്ലാതെ മുളക്കുകയില്ല. ഇതു പോലെയാണ് (അല്ലാഹുവിനെ) നിഷേധിച്ചവൻ; അവൻ ഉപദേശങ്ങളിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുകയില്ല. അവനിൽ സൽകർമ്മങ്ങൾ മുളപൊട്ടുകയില്ല. ഈ രൂപത്തിൽ സത്യം സ്ഥാപിക്കുന്നതിനായി വൈവിധ്യമാർന്ന നിലക്ക് നാം തെളിവുകളും പ്രമാണങ്ങളും വ്യത്യസ്തമായി നൽകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും, അതിനെ നിഷേധിക്കാതിരിക്കുകയും, അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് വേണ്ടിയാകുന്നു അത്.
59
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു.
തീർച്ചയായും നൂഹിനെ അദ്ദേഹത്തിൻ്റെ ജനതയിലേക്കുള്ള ദൂതനായി നാം നിയോഗിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവന് പുറമെയുള്ളവർക്കുള്ള ആരാധന ഉപേക്ഷിക്കാനും അവരോട് അദ്ദേഹം കൽപ്പിച്ചു. നൂഹ് അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനും നിങ്ങൾക്കില്ല. എൻ്റെ ജനങ്ങളേ! നിങ്ങൾ ഈ നിഷേധത്തിൽ തുടർന്നു പോയാൽ തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നു.
60
അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു.
അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കന്മാരും പ്രമാണിമാരുമായവർ പറഞ്ഞു: നൂഹ്! തീർച്ചയായും സത്യത്തിൽ നിന്ന് വ്യക്തമായി അകന്നു പോയിട്ടുള്ളവനായാണ് നിന്നെ ഞങ്ങൾ മനസ്സിലാക്കുന്നത്.
61
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷെ ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ദൂതനാകുന്നു.
നൂഹ് തൻ്റെ ജനതയിലെ നേതാക്കന്മാരോട് പറഞ്ഞു: നിങ്ങൾ ആരോപിക്കുന്നത് പോലെ ഞാൻ വഴിപിഴച്ച ഒരാളല്ലേയല്ല. എൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിൽ നിലകൊള്ളുന്ന ഒരാൾ മാത്രമാകുന്നു ഞാൻ. എൻ്റെയും നിങ്ങളുടെയും സർവ്വ ലോകങ്ങളുടെയും രക്ഷിതാവിൽ നിന്നുള്ള, നിങ്ങളിലേക്കുള്ള ദൂതനാകുന്നു ഞാൻ.
62
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്.
അല്ലാഹു എന്തൊരു കാര്യം എനിക്ക് സന്ദേശമായി അറിയിച്ചു തന്നു കൊണ്ട് നിങ്ങളിലേക്ക് എന്നെ അയച്ചുവോ; അത് നിങ്ങൾക്ക് എത്തിച്ചു നൽകുകയാണ് ഞാൻ ചെയ്യുന്നത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുവാനും അതുവഴി പ്രതിഫലം നേടുവാനും പ്രേരിപ്പിച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് നന്മ ഉദ്ദേശിക്കുന്നു. അല്ലാഹുവിൻ്റെ വിലക്കുകൾ പ്രവർത്തിക്കുന്നതിൽ നിന്നും അതിൻ്റെ ശിക്ഷയിൽ നിന്നും നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നതിലൂടെയും ഞാൻ നിങ്ങൾക്ക് നന്മ ഉദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു അവൻ്റെ സന്ദേശത്തിലൂടെ എനിക്ക് അറിയിച്ചു തന്നതിനാൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പലതും ഞാൻ അറിയുകയും ചെയ്യുന്നു.
63
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?
നിങ്ങൾക്ക് പരിചയമുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉപദേശവും സന്ദേശവും നിങ്ങൾക്ക് വന്നുചേർന്നു എന്നതാണോ നിങ്ങളിൽ അത്ഭുതവും ആശ്ചര്യവും ഉയർത്തിയിരിക്കുന്നത്?! അദ്ദേഹമാകട്ടെ നിങ്ങൾക്കിടയിൽ വളർന്നു വന്ന, ഒരിക്കലെങ്കിലും കളവ് പറയുകയോ വഴികേട് പ്രവർത്തിക്കുകയോ ചെയ്യാത്ത,മറ്റേതെങ്കിലും വർഗത്തിൽ പെട്ടതല്ലാത്ത വ്യക്തിയുമാകുന്നു. നിങ്ങൾ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് ബാധിക്കുമെന്ന് താക്കീത് നൽകുന്നതിനത്രെ അദ്ദേഹം നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിനുമത്രെ അത്. ആ നബിയിൽ നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾക്ക് മേൽ (അല്ലാഹുവിൻ്റെ) കാരുണ്യം ചൊരിയപ്പെടുന്നതിനത്രെ ഇതെല്ലാം.
64
എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
അപ്പോൾ അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല. മറിച്ച് തങ്ങളുടെ നിഷേധത്തിൽ അവർ ഉറച്ചു നിലകൊള്ളുകയാണ് ചെയ്തത്. അങ്ങനെ അല്ലാഹു അവരെ നശിപ്പിക്കുന്നതിനായി നൂഹ് അവർക്കെതിരെ പ്രാർത്ഥിച്ചു. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുങ്ങിനശിക്കാതെ, കപ്പലിൽ നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അതിൽ തന്നെ ഉറച്ചു നിലകൊള്ളുകയും ചെയ്തവരെ, അവർക്ക് മേൽ ശിക്ഷയായി പെയ്ത പേമാരിയിലൂടെ നാം പ്രളയത്തിൽ മുക്കി നശിപ്പിച്ചു. തീർച്ചയായും അവരുടെ ഹൃദയങ്ങൾ സത്യത്തോട് അന്ധത പുലർത്തുന്നതായിരുന്നു.
65
ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?
ആദ് ഗോത്രത്തിലേക്ക് നാം അവരിൽ നിന്ന് തന്നെയുള്ള ഹൂദിനെ നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനും നിങ്ങൾക്കില്ല. അതിനാൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിനായി അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!
66
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
നിങ്ങൾക്ക് എത്തിച്ചു നൽകണമെന്ന് അല്ലാഹു എന്നോട് കൽപ്പിച്ച സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നതും, അവൻ്റെ മതത്തിലെ നിയമങ്ങളും ആ സന്ദേശങ്ങളിൽ പെട്ടതാണ്. എന്നിൽ ഏൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു നൽകുന്നതിൽ ഗുണകാംക്ഷയുള്ളവനും വിശ്വസ്തതയുള്ളവനുമാകുന്നു ഞാൻ. ഞാൻ ആ സന്ദേശത്തിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല.
69
നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക.(11) അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
-മലക്കുകളിൽ നിന്നോ ജിന്നുകളിൽ നിന്നോ അല്ലാതെ- നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉൽബോധനം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു എന്നതാണോ നിങ്ങളുടെ അത്ഭുതവും ആശ്ചര്യവും വർദ്ധിപ്പിച്ചിരിക്കുന്നത്?! ഭൂമിയിൽ നിങ്ങൾക്ക് ആധിപത്യം നൽകുകയും, നിഷേധികളായതിനാൽ അല്ലാഹു നശിപ്പിച്ചു കളഞ്ഞ നൂഹിൻ്റെ ജനതക്ക് ശേഷം നിങ്ങളെ പിൻഗാമികളാക്കുകയും ചെയ്തതിന് അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കുകയും, അവനോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങൾക്ക് പ്രത്യേകമായി ആകാരസൗഷ്ടവവും ശക്തിയും കരുത്തും നൽകിയതിനും അല്ലാഹുവിനോട് നിങ്ങൾ നന്ദിയുള്ളവരാവുക. നിങ്ങളുടെ മേൽ അല്ലാഹു ചൊരിഞ്ഞ വിശാലമായ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുക; നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു കൊണ്ട് വിജയികളാകാൻ നിങ്ങൾക്ക് സാധിക്കും.
70
അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: ഹൂദ്! അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, ഞങ്ങളുടെ പിതാക്കന്മാർ ആരാധിച്ചിരുന്നതിനെ ഉപേക്ഷിക്കണമെന്നും കൽപ്പിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നത്?! എങ്കിൽ നീ പറയുന്നതിൽ സത്യവാനാണെങ്കിൽ ഞങ്ങളോട് താക്കീത് ചെയ്ത ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ.
71
ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്.
ഹൂദ് അവർക്ക് മറുപടിയായി കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ ശിക്ഷയും കോപവും നിങ്ങൾ സ്വയം ചോദിച്ചു വാങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ മേൽ വന്നുപതിക്കുന്നതാണ്; അതിൽ യാതൊരു സംശയവുമില്ല. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ദൈവങ്ങളെന്നു വിളിച്ച ചില വിഗ്രഹങ്ങളുടെ കാര്യത്തിലാണോ നിങ്ങൾ എന്നോട് തർക്കിക്കുന്നത്?! യാതൊരു യാഥാർഥ്യവും അതിലില്ല താനും! എങ്കിൽ നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷ നിങ്ങൾ കാത്തിരുന്നു കൊള്ളുക; ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്. അത് സംഭവിക്കുക തന്നെ ചെയ്യും.
72
അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.(12)
അങ്ങനെ ഹൂദിനെയും അദ്ദേഹത്തോടൊപ്പം (അല്ലാഹുവിൽ) വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താൽ രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ നാം അടിവേരോടെ പിഴുതെടുത്ത് നശിപ്പിച്ചു. അവർ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല. മറിച്ച്, അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നു. അതിനാൽ അവർ ശിക്ഷക്ക് അർഹരായിരുന്നു.
73
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.'
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനെ ഏകനാക്കണമെന്നും കൽപ്പിച്ചു കൊണ്ട് ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെ നാം അയച്ചു. സ്വാലിഹ് അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധനക്ക് അർഹതയുള്ള മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. ഞാൻ കൊണ്ടുവന്ന മതത്തിൻ്റെ സത്യതക്ക് തെളിവായി വ്യക്തമായ ഒരു ദൃഷ്ടാന്തം നിങ്ങൾക്കിതാ വന്നെത്തിയിരിക്കുന്നു. ഒരു പാറയുടെ ഉള്ളിൽ നിന്ന് പുറത്തു വന്ന ഒട്ടകമാണത്. അതിന് വെള്ളം കുടിക്കാൻ ഒരു നിശ്ചിത സമയമുണ്ട്; നിങ്ങൾക്കും നിശ്ചിതമായ ഒരു സമയമുണ്ട്. അതിനാൽ ആ മൃഗത്തെ അല്ലാഹുവിൻ്റെ ഭൂമിയിൽ നിങ്ങൾ വെറുതെ വിട്ടേക്കുക. അതിൻ്റെ യാതൊരു ചെലവും നിങ്ങൾ ഏറ്റെടുക്കേണ്ടതില്ല. അതിനാൽ അതിനെ നിങ്ങൾ ഉപദ്രവിക്കാതിരിക്കുക; അങ്ങനെ നിങ്ങൾ അതിന് ഉപദ്രവമേൽപ്പിച്ചാൽ വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുന്നതാണ്.
74
ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.'
നിങ്ങൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുക. ആദ് സമൂഹത്തിന് ശേഷമുള്ള പിൻഗാമികളാക്കി അവൻ നിങ്ങളെ നിശ്ചയിച്ചു. ഭൂമിയിൽ സുഖിച്ചു കഴിയാനും, നിങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്താനും കഴിയുന്ന രൂപത്തിൽ അല്ലാഹു നിങ്ങൾക്ക് സൗകര്യം ചെയ്തു തന്നിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുകയും, (അല്ലാഹുവിൻ്റെ ദൂതനെ) കളവാക്കുകയും ചെയ്യുന്നതിൽ അവർ തുടർന്നു പോയപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചതിന് ശേഷമാകുന്നു ഇതെല്ലാം നടന്നത്. ഭൂമിയുടെ താഴ്ഭാഗങ്ങളിൽ നിങ്ങൾ കൊട്ടാരങ്ങൾ പടുത്തുയർത്തുന്നു. വീടുകൾ നിർമ്മിക്കാൻ പർവ്വതങ്ങൾ നിങ്ങൾ പിളർത്തുകയും ചെയ്യുന്നു. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുകയും, അവക്ക് അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നതും തിന്മകൾ പ്രവർത്തിക്കുന്നതും അവസാനിപ്പിച്ചുകൊണ്ടാണ് കുഴപ്പമുണ്ടാക്കുന്നത് നിർത്തേണ്ടത്.
75
അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
അദ്ദേഹത്തിൻ്റെ ജനതയിൽ അഹങ്കാരം നടിക്കുന്നവരായിരുന്ന നേതാക്കന്മാരും പ്രമാണിമാരുമായവർ അവർ അടിച്ചമർത്തിയിരുന്ന സാധുക്കളോട് പറഞ്ഞു: (സ്വാലിഹിൽ) വിശ്വസിച്ചവരേ! അല്ലാഹുവിൽ നിന്നുള്ള ദൂതൻ തന്നെയാണ് സ്വാലിഹെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ?! അടിച്ചമർത്തപ്പെട്ടവരായ, (അല്ലാഹുവിൽ) വിശ്വസിച്ച അക്കൂട്ടർ പറഞ്ഞു: സ്വാലിഹ് എന്തൊരു കാര്യവുമായി ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നോ; അത് സത്യപ്പെടുത്തുന്നവരും, അതിനെ അംഗീകരിക്കുന്നവരും, അതിന് കീഴൊതുങ്ങിയവരുമാണ് ഞങ്ങൾ. അദ്ദേഹത്തിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നവരുമാണ് ഞങ്ങൾ.
76
അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്.
അദ്ദേഹത്തിൻ്റെ ജനതയിലെ ഔന്നത്യം നടിച്ച (പ്രമാണിമാർ) പറഞ്ഞു: (അല്ലാഹുവിൽ) വിശ്വസിക്കുന്നവരേ! നിങ്ങൾ സത്യപ്പെടുത്തിയതെന്തോ, അതിനെ നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ. ഞങ്ങളൊരിക്കലും അതിൽ വിശ്വസിക്കുകയില്ല. സ്വാലിഹിൻ്റെ മതനിയമങ്ങൾ ഞങ്ങളൊരിക്കലും പ്രാവർത്തികമാക്കുകയുമില്ല.
77
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ (അല്ലാഹുവിൻ്റെ) ദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന് അവരോട് സ്വാലിഹ് നബി കൽപ്പിച്ച ആ ഒട്ടകത്തെ അങ്ങനെ അവർ അറുത്തു കളഞ്ഞു. അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കുന്നതിലുള്ള അഹങ്കാരമായിരുന്നു അതിൻ്റെ കാരണം. സ്വാലിഹ് നബി താക്കീത് നൽകിയ ശിക്ഷയെ പരിഹസിച്ചു കൊണ്ടും, അതൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന വിശ്വാസത്തിലും അവർ പറഞ്ഞു: സ്വാലിഹേ! നീ ഞങ്ങളോട് താക്കീത് ചെയ്ത വേദനാജനകമായ ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ! നീ യഥാർത്ഥത്തിൽ അല്ലാഹുവിൻ്റെ ദൂതനാണെങ്കിൽ (അങ്ങനെ ചെയ്തു കാണിക്ക്).
78
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു.
അങ്ങനെ അവർ ധൃതി പിടിച്ച ആ ശിക്ഷ അവർക്ക് വന്നെത്തി. ഭീകരമായ ഒരു ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ മണ്ണിൽ മുഖം കുത്തി, മുട്ടുകളിൽ വീണ നിലയിൽ അവർ നിലംപതിച്ചു വീണു. അവരുടെ കൂട്ടത്തിൽ ഒരാളും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയുണ്ടായില്ല.
79
അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
തൻ്റെ ജനത അല്ലാഹുവിലേക്കുള്ള ഈ ക്ഷണത്തിന് ഉത്തരം നൽകില്ലെന്ന് ഉറപ്പായപ്പോൾ സ്വാലിഹ് നബി അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾക്ക് എത്തിച്ചു നൽകാൻ അല്ലാഹു എന്നോട് കൽപ്പിച്ച കാര്യം ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകിയിരിക്കുന്നു. (അല്ലാഹുവിൻ്റെ കാരുണ്യത്തിലും അവൻ്റെ പ്രതിഫലത്തിലും) പ്രതീക്ഷ നൽകിക്കൊണ്ടും, (അല്ലാഹുവിൻ്റെ കോപത്തെയും അവൻ്റെ ശിക്ഷയെയും) താക്കീത് നൽകിക്കൊണ്ടും ഞാൻ നിങ്ങളെ ഉപദേശിച്ചു. എന്നാൽ നിങ്ങളെ നന്മയിലേക്ക് എത്തിക്കാനും തിന്മയിൽ നിന്ന് അകറ്റി നിർത്താനും പരിശ്രമിക്കുന്ന, നിങ്ങളോട് ഗുണകാംക്ഷികളായവരെ നിങ്ങൾ പരിഗണിക്കുന്നില്ല.
80
ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
ലൂത്വ് തൻ്റെ ജനതയെ എതിർത്തു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: നീചവും മ്ലേഛവുമായ ഈ വൃത്തികെട്ട പ്രവൃത്തി നിങ്ങൾ ചെയ്യുകയാണോ?! അവർ (കാമേഛക്കായി) പുരുഷന്മാരെ സമീപിക്കുന്നവരായിരുന്നു. നിങ്ങൾ പുതുതായി കണ്ടെത്തിയ ഈ വൃത്തികേട് നിങ്ങൾക്ക് മുൻപ് മറ്റൊരാളും ചെയ്യുകയുണ്ടായിട്ടില്ല.
81
സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
കാമേഛ പൂർത്തീകരിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട സ്ത്രീകളെ ഉപേക്ഷിച്ചു കൊണ്ട് പുരുഷന്മാരിലേക്കാണ് നിങ്ങൾ അതിനായി ചെല്ലുന്നത്. ബുദ്ധിയോ പ്രമാണമോ മനുഷ്യരുടെ ശുദ്ധപ്രകൃതിയോ നിങ്ങളുടെ ഈ പ്രവർത്തിയോട് യോജിക്കുന്നില്ല. എന്നാൽ മനുഷ്യരുടെ നേരായ പാത വിട്ടുപ്രവർത്തിക്കുന്ന, അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്ന ഒരു ജനതയാകുന്നു നിങ്ങൾ.
82
ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു.(13) എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
ഈ വൃത്തികേട് പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് വിലക്കിയപ്പോൾ സത്യത്തെ അവഗണിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ജനത നൽകിയ മറുപടി ഇത്ര മാത്രമായിരുന്നു: 'ലൂത്വിനെയും അവനോടൊപ്പമുള്ളവരെയും നിങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കുക. നമ്മുടെ ഈ പ്രവൃത്തിയിൽ നിന്നെല്ലാം അകന്നു ശുദ്ധി പാലിക്കുന്നവരാകുന്നു അവർ. അതു കൊണ്ട് നമുക്കിടയിൽ അവർ കഴിഞ്ഞു കൂടുക എന്നത് നമുക്ക് യോജിച്ചതല്ല!'
83
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞ് നിന്നവരുടെ കൂട്ടത്തിലായിരുന്നു.
അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം രക്ഷപ്പെടുത്തി. ശിക്ഷ ബാധിക്കാനിരിക്കുന്ന ആ നാട്ടിൽ നിന്ന് രാത്രി പുറത്തു കടക്കാൻ അവരോട് നാം കൽപ്പിച്ചു. അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ; അവൾ തൻ്റെ ജനതയോടൊപ്പം തന്നെ കഴിഞ്ഞുകൂടാൻ തീരുമാനിച്ചവളായിരുന്നു. അങ്ങനെ അവർക്ക് ബാധിച്ച ശിക്ഷ അവളെയും ബാധിച്ചു.
84
നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു.(14) അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.
അവരുടെ മേൽ ഒരു ഭയങ്കരമായ മഴ നാം വർഷിക്കുകയും ചെയ്തു; ചുട്ടുപഴുത്ത കളിമൺ കല്ലുകൾ അവർക്ക് മേൽ നാം മഴയായി പെയ്യിച്ചു. അവരുടെ ആ നാടിനെ നാം കീഴ്മേൽ മറിച്ചു. അതിൻ്റെ മുകൾഭാഗം താഴ്ഭാഗമാക്കി അട്ടിമറിച്ചു. അല്ലാഹുവിൻ്റെ റസൂലേ! അതിക്രമികളായ ലൂത്വിൻ്റെ ജനതയുടെ അവസാനം എങ്ങനെയായിരുന്നെന്ന് ചിന്തിച്ചു നോക്കുക. അവരുടെ പര്യവസാനം പരിപൂർണ്ണ നാശവും, അവസാനമില്ലാത്ത അപമാനവുമായിരുന്നു.
85
മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. ആരാധനക്കർഹനായി അവനല്ലാതെ മറ്റാരും നിങ്ങൾക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്കു അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയില്‍ നന്‍മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.
മദ്യൻ ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവല്ലാതെ, ആരാധന അർഹിക്കുന്ന ഒരു ആരാധ്യനും നിങ്ങൾക്ക് വേറെയില്ല. ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന, അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവും സുശക്തമായ പ്രമാണവും നിങ്ങൾക്കിതാ വന്നെത്തിയിരിക്കുന്നു. തൂക്കവും അളവും പൂർണ്ണമാക്കി നൽകിക്കൊണ്ട് ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നിങ്ങൾ നൽകുക. ജനങ്ങളുടെ വസ്തുവഹകളിൽ കുറ്റം കണ്ടെത്തിയും, അതിൽ താൽപ്പര്യമില്ലായ്മ പ്രകടിപ്പിച്ചും, വഞ്ചന കാണിച്ചും അവർക്ക് നിങ്ങൾ നഷ്ടമുണ്ടാക്കാതിരിക്കുക. മുൻപ് നബിമാരെ നിയോഗിച്ചു കൊണ്ട് നന്മ വരുത്തിയ നാട്ടിൽ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടി കൊണ്ടും നിങ്ങൾ കുഴപ്പം സൃഷ്ടിക്കാതിരിക്കുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ ഈ പറയപ്പെട്ടതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമവും ഉപകാരപ്രദവുമായിട്ടുള്ളത്. കാരണം ഈ തിന്മകൾ ഉപേക്ഷിക്കുന്നത് അല്ലാഹു വിലക്കിയ കാര്യങ്ങൾ ഒഴിവാക്കലും, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി അവനിലേക്ക് സാമീപ്യം നേടിത്തരുന്നതുമാണ്.
86
ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്.(15) നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ദ്ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക.
നിങ്ങൾ എല്ലാ വഴികളിലുമിരുന്ന് അതിൽ പ്രവേശിച്ചവരുടെ സമ്പത്ത് മോഷ്ടിക്കുന്നതിനായി അവരെ ഭയപ്പെടുത്തുകയും, അല്ലാഹുവിൻ്റെ മതം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവരെ അതിൽ നിന്ന് തടയുകയും ചെയ്യരുത്. അല്ലാഹുവിൻ്റെ മാർഗം ജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വക്രതയുള്ളതായി തീരാനാണ് നിങ്ങൾ ഉദ്ദേശിച്ചുകൊണ്ട് നിങ്ങൾ അപ്രകാരം പ്രവർത്തിക്കരുത്. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുകയും, അവക്ക് നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു; അല്ലാഹു നിങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. നിങ്ങൾക്ക് മുൻപ് ഭൂമിയിൽ കുഴപ്പം സൃഷ്ടിച്ചവരുടെ പര്യവസാനം എപ്രകാരമായിരുന്നെന്ന് നിങ്ങൾ ചിന്തിക്കുക. അവരുടെ അവസാനം തനി നാശവും തകർച്ചയും മാത്രമായിരുന്നു.
87
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
നിങ്ങളിൽ ഒരു കൂട്ടർ ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൽ വിശ്വസിക്കുകയും, മറ്റൊരു കൂട്ടർ അതിൽ വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ; -നിഷേധിച്ചവരേ!- അല്ലാഹു നിങ്ങൾക്ക് മേൽ നടപ്പാക്കുന്ന വിധി നിങ്ങൾ കാത്തിരിക്കൂ. തീർപ്പു കൽപ്പിക്കുന്നവരിൽ ഏറ്റവും നല്ലവൻ അവനത്രെ. വിധിക്കുന്നവരിൽ ഏറ്റവും നീതിമാനും അവനത്രെ.
88
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരികതന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?)
ശുഐബ് -عَلَيْهِ السَّلَامُ- ൻ്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാരും നേതാക്കന്മാരും അദ്ദേഹത്തോട് പറഞ്ഞു: ശുഐബ്! നിന്നെയും നിന്നെ വിശ്വസിച്ച നിന്നോടൊപ്പമുള്ളവരെയും ഞങ്ങളുടെ നാട്ടിൽ നിന്ന് ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അതല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക് മടങ്ങിവരിക തന്നെ വേണം. അവരുടെ സംസാരത്തെ തള്ളിക്കളഞ്ഞു കൊണ്ടും, അതിൽ അത്ഭുതംകൂറി കൊണ്ടും ശുഐബ് -عَلَيْهِ السَّلَامُ- മറുപടി പറഞ്ഞു; നിങ്ങളുടെ മതവും ആദർശവും നിരർത്ഥകമാണെന്ന് ബോധ്യമുള്ളതിനാൽ ഞങ്ങൾക്ക് അതിനോട് വെറുപ്പുണ്ടെങ്കിലും ഞങ്ങൾ നിങ്ങളെ പിൻപറ്റണമെന്നോ?!
89
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാ കാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
നിങ്ങൾ നിലകൊള്ളുന്ന ബഹുദൈവാരാധനയിൽ നിന്നും നിഷേധത്തിൽ നിന്നും അല്ലാഹു ഞങ്ങളെ രക്ഷിച്ചതിന് ശേഷം അതിൽ ഞങ്ങൾ വിശ്വസിക്കുന്നവരായാൽ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ തന്നെയായിരിക്കും ഞങ്ങൾ. നിങ്ങളുടെ നിരർത്ഥകമായ ഈ ആദർശത്തിലേക്ക് വരുക എന്നത് ഒരിക്കലും ശരിയാവുകയില്ല, അതൊരിക്കലും നേരുമല്ല; അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. കാരണം സർവ്വരും അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണുള്ളത്. നമ്മുടെ രക്ഷിതാവ് സർവ്വതിനെയും അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല. ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ) ഉറപ്പിച്ചു നിർത്താനും, നരകത്തിൻ്റെ വഴികളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കാനും അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും കാഫിറുകളായ ഞങ്ങളുടെ ജനതക്കുമിടയിൽ നീ വിധികൽപ്പിക്കേണമേ! നിഷേധികളായ അതിക്രമികൾക്കെതിരെ അതിക്രമിക്കപ്പെട്ട സത്യത്തിൻ്റെ വക്താക്കളെ നീ സഹായിക്കേണമേ! ഞങ്ങളുടെ രക്ഷിതാവേ! നീ തന്നെയാകുന്നു വിധി പ്രഖ്യാപിക്കുന്നവരിൽ ഏറ്റവും ഉത്തമൻ.
90
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്നപക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും.
അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകളായ, അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ക്ഷണം തള്ളിക്കളഞ്ഞവരായ നേതാക്കളും പ്രമാണിമാരും ശുഐബിൽ നിന്നും അദ്ദേഹത്തിൻ്റെ മതത്തിൽ നിന്നും ജനങ്ങളെ താക്കീത് ചെയ്തു. അവർ പറഞ്ഞു: നമ്മുടെ നാട്ടിലുള്ളവരേ! നിങ്ങളെങ്ങാനും ശുഐബിൻ്റെ മതത്തിൽ പ്രവേശിക്കുകയും, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മതം ഉപേക്ഷിക്കുകയും ചെയ്താൽ തീർച്ചയായും നിങ്ങൾ നശിച്ചു പോകുന്നതായിരിക്കും.
91
അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത് കമിഴ്ന്നുവീണു കിടക്കുകയായിരുന്നു.
അപ്പോൾ ഭയങ്കരമായ ഒരു ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ തങ്ങളുടെ വീടുകളിൽ മുഖം കുത്തി, മുട്ടു കുത്തിയ നിലയിൽ അവർ ചത്തുമലച്ചു കിടന്നു. ചലനമില്ലാത്ത ശവങ്ങളായി അവർ തങ്ങളുടെ വീടുകളിൽ മരിച്ചു കിടന്നു.
92
ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍.(16)
ശുഐബിനെ നിഷേധിച്ചവർ മുഴുവനും നശിച്ചു. ആ വീടുകളിൽ അവർ താമസിക്കുകയോ, അവിടെ അവർ സുഖിച്ചു ജീവിക്കുകയോ ചെയ്തിട്ടില്ലാത്തതു പോലെ അവരായിത്തീർന്നു. ശുഐബിനെ നിഷേധിച്ചവർ; അവർ തന്നെയാകുന്നു നഷ്ടക്കാർ. കാരണം, അവർ തങ്ങളുടെ സ്വന്തങ്ങളെ നഷ്ടപ്പെടുത്തുകയാണുണ്ടായത്; അവർക്ക് അതിനെ ഉടമപ്പെടുത്താൻ കഴിഞ്ഞില്ല. നിഷേധികളായ അവിശ്വാസികൾ ജൽപ്പിച്ചിരുന്നത് പോലെ, അദ്ദേഹത്തിൻ്റെ ജനതയിലെ മുഅ്മിനുകളായിരുന്നില്ല നഷ്ടക്കാരായിത്തീർന്നത്.
93
അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം?
നശിച്ചു പോയ തൻ്റെ സമൂഹത്തിൽ നിന്ന് ശുഐബ് നബി -عَلَيْهِ السَّلَامُ- തിരിഞ്ഞു കളഞ്ഞു. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! എൻ്റെ രക്ഷിതാവ് നിങ്ങൾക്ക് എത്തിച്ചു നൽകാൻ കൽപ്പിച്ച കാര്യം ഞാൻ നിങ്ങൾക്ക് തീർച്ചയായും എത്തിച്ചു നൽകിയിരിക്കുന്നു. ഞാൻ നിങ്ങളോട് ഗുണദോഷിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ നിങ്ങൾ എൻ്റെ ഉപദേശം സ്വീകരിക്കുകയോ, ഞാൻ കാണിച്ചു തന്ന മാർഗം ഉൾക്കൊള്ളുകയോ ചെയ്തില്ല. അപ്പോൾ അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിലകൊള്ളുകയും ചെയ്ത ഒരു ജനതയുടെ കാര്യത്തിൽ ഞാനെങ്ങനെ ദുഃഖിക്കാനാണ്?!
94
ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല.(17) അവര്‍ (അല്ലാഹുവിനോട്) താണുകേഴുന്നവരാകാൻ വേണ്ടിയത്രെ അത്.
ഏതൊരു നാട്ടിൽ നാം അല്ലാഹുവിൻ്റെ ദൂതന്മാരിൽ പെട്ട നബിമാരെ അയക്കുകയും അങ്ങനെ ആ നാടുകളിലെ ജനങ്ങൾ (നബിമാരെ) കളവാക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്താൽ അവരെ പ്രയാസങ്ങളും ദാരിദ്ര്യവും രോഗവും കൊണ്ട് നാം പിടികൂടാതെയിരുന്നിട്ടില്ല. അവർ അല്ലാഹുവിന് കീഴൊതുങ്ങുകയും, അവർ നിലകൊള്ളുന്ന നിഷേധവും അഹങ്കാരവും ഉപേക്ഷിക്കുന്നതിനുമത്രെ അത്. ഈ പറഞ്ഞതിൽ (മക്കക്കാരായ) ഖുറൈശികൾക്കുള്ള താക്കീതുണ്ട്. അല്ല; അല്ലാഹുവിനെ നിഷേധിക്കുകയും നബി -ﷺ- യെ കളവാക്കുകയും ചെയ്ത എല്ലാവർക്കുമുള്ള താക്കീതുണ്ട്. നിഷേധികളായ ജനതയുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമമാണ് ഈ പറയപ്പെട്ടിരിക്കുന്നത്.
95
പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൗഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്.(18) അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി.
പ്രയാസങ്ങളും രോഗങ്ങളുമായി അവരെ പിടികൂടിയതിന് ശേഷം നന്മയും വിശാലതയും നിർഭയത്വവും നാമവർക്ക് മാറ്റിനൽകി. അങ്ങനെ അവരുടെ എണ്ണം വർദ്ധിക്കുകയും, അവരുടെ സമ്പത്ത് അഭിവൃദ്ധിപ്പെടുകയും ചെയ്തു. അവർ പറഞ്ഞു: നമ്മെ ബാധിച്ച പ്രയാസവും നന്മയുമെല്ലാം (പ്രകൃതിയുടെ) സ്വാഭാവിക പ്രക്രിയ മാത്രമാണ്. നമ്മുടെ മുൻപുള്ളവർക്കും അതെല്ലാം സംഭവിച്ചിട്ടുണ്ട്. അവരെ ബാധിച്ച പ്രയാസങ്ങൾ (അല്ലാഹുവിൻ്റെ മതം സ്വീകരിക്കാൻ വേണ്ട രൂപത്തിൽ) ചിന്തിക്കാൻ വേണ്ടിയായിരുന്നെന്നും, അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ (തിന്മകൾ അധികരിച്ച അവസ്ഥയിൽ) അപ്രതീക്ഷിതമായി പിടികൂടുന്നതിന് വേണ്ടിയായിരുന്നെന്നും അവർക്ക് മനസ്സിലായില്ല. അങ്ങനെ അവരെ നാം പൊടുന്നനെ ശിക്ഷയിലൂടെ പിടികൂടി; അവരാകട്ടെ ശിക്ഷയെ കുറിച്ച് ചിന്തിക്കുന്നവരോ അത് പ്രതീക്ഷിക്കുന്നവരോ ആയിരുന്നില്ല.
96
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ച ആ നാട്ടുകാർ ആ ദൂതന്മാർ കൊണ്ടുവന്നത് സത്യപ്പെടുത്തുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതും തിന്മകൾ പ്രവർത്തിക്കുന്നതും ഉപേക്ഷിച്ച് തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നെങ്കിൽ നന്മയുടെ വാതിലുകൾ എല്ലാ വശങ്ങളിൽ നിന്നും നാം അവർക്ക് തുറന്നു നൽകുമായിരുന്നു. എന്നാൽ അവർ (നബിമാരെ) സത്യപ്പെടുത്തുകയോ, അല്ലാഹുവിനെ സൂക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, അവരുടെ ദൂതന്മാർ കൊണ്ടുവന്നതിനെ അവർ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോൾ പൊടുന്നനെ അവരെ നാം ശിക്ഷ കൊണ്ട് പിടികൂടി; അവർ ചെയ്തു കൂട്ടിയ തിന്മകളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായിരുന്നു അത്.
97
എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
നിഷേധികളായ ആ നാട്ടുകൾ രാത്രിയിൽ അവർ ഉറങ്ങിക്കൊണ്ടിരിക്കെ -തങ്ങളുടെ വിശ്രമത്തിലും സ്വസ്ഥതയിലും അവർ മുഴുകിയിരിക്കെ- നമ്മുടെ ശിക്ഷ അവർക്ക് വന്നെത്തില്ലെന്ന് നിർഭയരായിരിക്കുകയാണോ?!
98
ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
പകലിൻ്റെ ആദ്യസമയം -അവർ തങ്ങളുടെ ജോലികളിൽ മുഴുകിയതിനാൽ അശ്രദ്ധരും അപ്രതീക്ഷിതരുമായിരിക്കെ- അവർക്ക് നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ കുറിച്ചും അവർ നിർഭയരായിരിക്കുകയാണോ?!
99
അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.
അല്ലാഹു അവർക്ക് നൽകിയ അവസരങ്ങളുടെ ദൈർഘ്യം നോക്കൂ! തിന്മകൾ അധികരിച്ച നിലയിൽ പൊടുന്നനെ അവരെ പിടികൂടുന്നതിനായി അവർക്ക് (ശാരീരിക) ശക്തിയും ഉപജീവനത്തിലെ വിശാലതയും അവൻ അനുഗ്രഹമായി നൽകിയിരിക്കുന്നു. ആ നാടുകളിലെ നിഷേധികൾ അല്ലാഹുവിൻ്റെ തന്ത്രത്തെയും അദൃശ്യമായ നിയന്ത്രണങ്ങളെയും കുറിച്ച് നിർഭയരായിരിക്കുകയാണോ?! എങ്കിൽ, അല്ലാഹുവിൻ്റെ തന്ത്രത്തെ കുറിച്ച് നശിച്ച ജനങ്ങളല്ലാതെ നിർഭയരാവുകയില്ല. എന്നാൽ അല്ലാഹു നന്മയിലേക്ക് വഴിനയിച്ചവർ; അവർ അല്ലാഹുവിൻ്റെ തന്ത്രത്തെ ഭയപ്പെടുന്നവരാണ്. അതിനാൽ അല്ലാഹു ചൊരിഞ്ഞു നൽകിയ അനുഗ്രഹങ്ങളിൽ അവർ വഞ്ചിതരാവുകയില്ല. അല്ലാഹുവിൻ്റെ ഔദാര്യമായി മാത്രമേ അവർ അതിനെ കാണുകയുള്ളൂ; അവർ അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്നവരുമായിരിക്കും.
100
(പഴയ) അവകാശികള്‍ക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക് നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ ഏല്‍പിക്കുന്നതാണ് എന്ന ബോധം അവരെ നേര്‍വഴിക്ക് നയിക്കുന്നില്ലേ? നാം അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ (ഒന്നും) കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.
ചെയ്തു കൂട്ടിയ തിന്മകൾ കാരണത്താൽ നശിപ്പിക്കപ്പെട്ട ജനതക്ക് ശേഷം ഭൂമിയിൽ അവരുടെ പിന്തുടർച്ചക്കാരായി വന്നവർ; തങ്ങൾക്ക് മുൻപുള്ളവർക്ക് മേൽ വന്നുപതിച്ച ശിക്ഷയിൽ നിന്ന് അവർ ഗുണപാഠം ഉൾക്കൊള്ളുകയുണ്ടായില്ല. അവർ പ്രവർത്തിച്ചത് തന്നെയാണ് ഇവരും പ്രവർത്തിച്ചത്. അല്ലാഹു അവൻ്റെ നടപടിക്രമം പോലെ -അവർ ചെയ്തു കൂട്ടുന്ന തിന്മകളുടെ ഫലമായി അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിക്കുമെന്നത്- ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലേ?! അവരുടെ ഹൃദയങ്ങൾക്ക് മേൽ അവൻ മുദ്രവെക്കുകയും, ശേഷം ഒരു ഉപദേശവും അവർക്ക് ഉപകാരപ്പെടാതെ പോവുകയും, ഒരു ഉൽബോധനവും അവർക്ക് പ്രയോജനപ്പെടാതിരിക്കുകയും ചെയ്യുമെന്ന് (അവർക്ക് വ്യക്തമായിട്ടില്ലേ?!)
101
ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്. അവരിലേക്കയക്കപ്പെട്ട ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം അല്ലാഹു മുദ്രവെക്കും.
കഴിഞ്ഞു പോയ ആ സമൂഹങ്ങൾ; -നൂഹിൻ്റെയും ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ലൂത്വിൻ്റെയും ശുഐബിൻ്റെയുമെല്ലാം ജനത-; അവരുടെ ചരിത്രം -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾക്ക് നാം പാരായണം ചെയ്തു കേൾപ്പിക്കുകയും, അവരുടെ ചരിത്രം താങ്കൾക്ക് അറിയിച്ചു തരികയും ചെയ്യുന്നു. അവർ നിലകൊണ്ടിരുന്ന നിഷേധവും ശത്രുതയും, അവർക്ക് മേൽ വന്നുപതിച്ച ശിക്ഷയും താങ്കൾക്ക് നാം പറഞ്ഞു നൽകുന്നു. പാഠമുൾക്കൊള്ളുന്നവർക്ക് ഗുണപാഠമായി തീരുന്നതിനത്രെ ഇതെല്ലാം. ഉൽബോധനം സ്വീകരിക്കുന്നവർക്കുള്ള ഉപദേശവുമാണിത്. ആ നാട്ടുകാരിലേക്കെല്ലാം തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി നബിമാർ ചെന്നിട്ടുണ്ട്. ദൂതന്മാർ വന്നെത്തുമ്പോൾ ആ നാട്ടുകാർ അവരെ നിഷേധിക്കുകയായിരിക്കും ചെയ്യുക എന്നത് അല്ലാഹു മുൻപേ അറിഞ്ഞിട്ടുണ്ട്; അതിനാൽ അവർ ആ ദൂതന്മാരിൽ വിശ്വസിക്കുന്നവരായിരുന്നില്ല. തങ്ങളുടെ ദൂതന്മാരെ നിഷേധിച്ച അക്കൂട്ടരുടെ ഹൃദയങ്ങൾക്ക് അല്ലാഹു മുദ്ര വെച്ചതു പോലെ, മുഹമ്മദ് നബി (ﷺ) യെ നിഷേധിക്കുന്നവരുടെ ഹൃദയങ്ങൾക്ക് മേലും അല്ലാഹു മുദ്ര വെക്കുന്നതാണ്. അതിനാൽ അവർക്ക് (അല്ലാഹുവിൽ) വിശ്വസിക്കാനുള്ള സന്മാർഗം ലഭിക്കുന്നതല്ല.
102
അവരില്‍ അധികപേര്‍ക്കും കരാറുപാലിക്കുന്ന സ്വഭാവം(19) നാം കണ്ടില്ല. തീര്‍ച്ചയായും അവരില്‍ അധികപേരെയും ധിക്കാരികളായിത്തന്നെയാണ് നാം കണ്ടെത്തിയത്.
അല്ലാഹു നൽകിയ ഉപദേശങ്ങൾ പാലിക്കുകയും നിറവേറ്റുകയും ചെയ്യുന്നവരെ ദൂതന്മാർ നിയോഗിക്കപ്പെട്ട നാടുകളിൽ ബഹുഭൂരിപക്ഷത്തിലും നാം കണ്ടില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് അവർ കീഴൊതുങ്ങുക എന്നതും അവരിൽ കാണാൻ കഴിഞ്ഞില്ല. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരം പുലർത്തുന്നതായാണ് നാം കണ്ടത്.
103
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
ആ ദൂതന്മാർക്കെല്ലാം ശേഷം മൂസായെ അദ്ദേഹത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന നമ്മുടെ വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളുമായി ഫിർഔൻ്റെയും കൂട്ടരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. ആ ദൃഷ്ടാന്തങ്ങളെ ബോധ്യപ്പെട്ടിട്ടും തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും അവരിൽ നിന്നും ഉണ്ടായില്ല. അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ താങ്കൾ ചിന്തിച്ചു നോക്കുക! എങ്ങനെയായിരുന്നു ഫിർഔൻ്റെയും കൂട്ടരുടെയും പര്യവസാനം?! അല്ലാഹു അവരെ മുക്കിനശിപ്പിച്ചു. ഇഹലോകത്തും പരലോകത്തും അവരുടെ മേൽ അല്ലാഹു ശാപം ചൊരിയുകയും ചെയ്തു.
104
മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.
അല്ലാഹു ഫിർഔൻ്റെ അരികിലേക്ക് മൂസയെ നിയോഗിച്ചു. അവൻ്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ഹേ ഫിർഔൻ! സർവ്വ സൃഷ്ടികളുടെയും സ്രഷ്ടാവും അധികാരിയും, അവരുടെയെല്ലാം കാര്യങ്ങൾ നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിൽ നിന്നുള്ള ദൂതനാകുന്നു ഞാൻ.
105
അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ(20)
മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള ദൂതനാണ് ഞാൻ എന്നതിനാൽ അല്ലാഹുവിൻ്റെ കാര്യത്തിൽ സത്യമല്ലാതെ പറയാതിരിക്കാൻ എന്തു കൊണ്ടും ബാധ്യസ്ഥനാണ് ഞാൻ. എൻ്റെ സത്യസന്ധതക്കും ഞാൻ അല്ലാഹുവിൽ നിന്ന് നിങ്ങളിലേക്കുള്ള ദൂതനാണെന്നും ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അതിനാൽ ഇസ്രാഈൽ സന്തതികളെ തടവിൽ നിന്നും (നിങ്ങളുടെ) അടിച്ചമർത്തലിൽ നിന്നും മോചിപ്പിച്ച്, എന്നോടൊപ്പം അവരെ അയക്കുക.
106
ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
ഫിർഔൻ മൂസായോട് പറഞ്ഞു: നീ ജൽപ്പിക്കുന്നത് പോലെ, ദൃഷ്ടാന്തവുമായാണ് നീ വന്നിരിക്കുന്നതെങ്കിൽ അത് കൊണ്ടുവാ. നീ വാദിക്കുന്നതിൽ സത്യമുള്ളവനാണെങ്കിൽ (അപ്രകാരം ചെയ്യുക).
107
അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു.
അദ്ദേഹം തൻ്റെ മാറിടത്തിൻ്റെ ഭാഗത്ത് നിന്നായി, കുപ്പായക്കീറിലൂടെ കൈ പുറത്തേക്കെടുത്തു; അതല്ലെങ്കിൽ അദ്ദേഹത്തിൻ്റെ കക്ഷത്തിന് താഴെ നിന്ന്. അപ്പോഴത് വെള്ള നിറത്തിൽ പുറത്തു വന്നു; അത് പാണ്ഡായിരുന്നില്ല. തീർത്തും വെള്ളയായതിനാൽ അത് കാണുന്നവർക്ക് മുന്നിൽ വെട്ടിത്തിളങ്ങി.
109
ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.
മൂസയുടെ വടി സർപ്പമായി മാറുകയും, അദ്ദേഹത്തിൻ്റെ കൈ പാണ്ടില്ലാത്ത വെള്ള നിറമുള്ളതായി തീരുകയും ചെയ്യുന്നത് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പ്രമാണിമാരും നേതാക്കന്മാരുമായവർ പറഞ്ഞു: മാരണത്തെ കുറിച്ച് നല്ല വിവരമുള്ള ഒരു മാരണക്കാരനല്ലാതെ മറ്റാരുമല്ല മൂസ.
110
നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.(21) അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?
അവൻ ഈ ചെയ്തു കൂട്ടുന്ന മാരണത്തിലൂടെ നിങ്ങളുടെ ഈ നാട്ടിൽ നിന്ന് -ഈജിപ്തിൽ നിന്ന്- നിങ്ങളെ പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷം മൂസാ -عَلَيْهِ السَّلَامُ- ൻ്റെ കാര്യം കൂടിയാലോചിക്കുന്നതിനായി ഫിർഔൻ (ഒപ്പമുള്ളവരോട്) ചോദിച്ചു: നിങ്ങൾ എന്ത് അഭിപ്രായമാണ് ഇവൻ്റെ കാര്യത്തിൽ പറയുന്നത്?!
111
അവര്‍ (ഫിര്‍ഔനോട്) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക.
ഫിർഔനോട് അവർ പറഞ്ഞു: മൂസയുടെയും അവൻ്റെ സഹോദരൻ ഹാറൂനിൻ്റെയും കാര്യത്തിൽ താങ്കൾ കുറച്ച് സാവകാശം നൽകുക. ഈജിപ്തിലെ പട്ടണങ്ങളിൽ മാരണം അറിയുന്നവരെ മുഴുവൻ വിളിച്ചുകൂട്ടാൻ വേണ്ടി (ദൂതന്മാരെ) അയക്കുക.
112
എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരട്ടെ.
يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ ١١٢
തഫ്സീർആയത്ത് 112
പട്ടണങ്ങളിൽ നിന്ന് മാരണക്കാരെ ഒരുമിച്ചു കൂട്ടാൻ താങ്കൾ നിയോഗിച്ചവർ മാരണം ചെയ്യുന്നതിൽ നല്ല പ്രാവീണ്യവും കഴിവുമുള്ള എല്ലാ മാരണക്കാരെയും കൊണ്ടുവരട്ടെ.
113
ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ?
അങ്ങനെ മാരണക്കാരെ ഒരുമിച്ചു കൂട്ടാനായി ഫിർഔൻ ദൂതന്മാരെ അയച്ചു. മാരണക്കാർ ഫിർഔൻ്റെ അരികിൽ എത്തിയപ്പോൾ അവനോട് ചോദിച്ചു: മൂസായെ പരാജയപ്പെടുത്തുകയും, അദ്ദേഹത്തിൻ്റെ മേൽ വിജയം നേടുകയും ചെയ്താൽ അവർക്ക് (അർഹമായ) പ്രതിഫലം ഉണ്ടായിരിക്കില്ലേ എന്ന്.
114
ഫിര്‍ഔന്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ (എന്‍റെ അടുക്കല്‍) സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
ഫിർഔൻ അവരോട് മറുപടിയായി പറഞ്ഞു: അതെ! തീർച്ചയായും നിങ്ങൾക്ക് പ്രതിഫലവും സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. അധികാരപദവികൾ നേടാനും നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും.
115
അവര്‍ പറഞ്ഞു: ഹേ, മൂസാ ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ഇടുന്നത്.
മൂസയുടെ മേൽ തങ്ങൾ വിജയിക്കുമെന്ന ഉറപ്പോടെ, അഹങ്കാരവും ഔന്നത്യവും പ്രകടിപ്പിച്ചു കൊണ്ട് മാരണക്കാർ പറഞ്ഞു: ഹേ മൂസാ! ആദ്യം തുടങ്ങേണ്ടത് ആരാണെന്ന് നീ തന്നെ തീരുമാനിച്ചു കൊള്ളുക. നീയാണോ ആദ്യം ഇടുന്നത്, അല്ല ഞങ്ങളാണോ എന്ന് തീരുമാനിക്കുക.
116
മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്.
തൻ്റെ രക്ഷിതാവായ അല്ലാഹു തന്നെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ, അവരെ പരിഗണിക്കാതെ മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: നിങ്ങളുടെയും വടികളും കയറുകളും ഇട്ടുകൊള്ളുക. അങ്ങനെ അവർ അവ താഴെയിട്ടപ്പോൾ ജനങ്ങളുടെ കണ്ണുകളെ മാരണത്തിലാക്കുകയും, അതിൻ്റെ യഥാർത്ഥ കാഴ്ചയിൽ നിന്ന് അവരെ തിരിച്ചു കളയുകയും ചെയ്തു. അവർ ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ കണ്ണിൽ വളരെ വലിയ മാരണമായി തോന്നിയ ഒന്നുമായാണ് അവർ വന്നത്.
117
മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ അത് അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ അതാ വിഴുങ്ങുന്നു.
അല്ലാഹു നേരിട്ട് സംസാരിച്ച അവൻ്റെ നബിയായ മൂസാ -عَلَيْهِ السَّلَامُ- ന് അല്ലാഹു ബോധനം നൽകി: ഹേ മൂസാ! താങ്കളുടെ കയ്യിലുള്ള വടി താഴെയിടുക. അദ്ദേഹം അത് താഴെയിട്ടപ്പോൾ അത് ഒരു സർപ്പമായി മാറുകയും, യാഥാർത്ഥ്യം അവ്യക്തമാക്കുന്നതിനായി മാരണക്കാർ ഉപയോഗപ്പെടുത്തിയ, ജനങ്ങൾക്ക് പാമ്പുകളാണെന്ന് തോന്നിപ്പിച്ച അവരുടെ കയറുകളും വടികളും വിഴുങ്ങാൻ തുടങ്ങുകയും ചെയ്തു.
118
അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.
അങ്ങനെ സത്യം പ്രകടമാവുകയും, മൂസാ -عَلَيْهِ السَّلَامُ- കൊണ്ടു വന്നതിൻ്റെ സത്യത വ്യക്തമാവുകയും ചെയ്തു. മാരണക്കാർ ഉണ്ടാക്കി കൊണ്ടുവന്ന ജാലവിദ്യയുടെ നിരർത്ഥകത വ്യക്തമാവുകയും ചെയ്തു.
119
അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.
അങ്ങനെ അവർ പരാജിതരാവുകയും, തകർന്നടിയുകയും ചെയ്തു. മൂസാ -عَلَيْهِ السَّلَامُ- അവർക്ക് മേൽ ആ വേദിയിൽ വിജയിക്കുകയും ചെയ്തു. അക്കൂട്ടർ നിന്ദ്യരും പരാജിതരുമായി തീർന്നു.
120
അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു.
وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ١٢٠
തഫ്സീർആയത്ത് 120
ആ മാരണക്കാർ അല്ലാഹുവിൻ്റെ മഹത്തരമായ ശക്തിക്ക് സാക്ഷ്യം വഹിക്കുകയും, വ്യക്തമായ ദൃഷ്ടാന്തങ്ങൾ കാണുകയും ചെയ്തപ്പോൾ ഉടനടി അല്ലാഹുവിൻ്റെ മുന്നിൽ സാഷ്ടാംഗത്തിലായി വീണു.
121
അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ١٢١
തഫ്സീർആയത്ത് 121
മാരണക്കാർ പറഞ്ഞു: സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
122
മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
رَبِّ مُوسَىٰ وَهَٰرُونَ ١٢٢
തഫ്സീർആയത്ത് 122
മൂസ -عَلَيْهِ السَّلَامُ- യുടെയും ഹാറൂൻ -عَلَيْهِ السَّلَامُ- യുടെയും രക്ഷിതാവിൽ. അവനാകുന്നു ആരാധനക്ക് അർഹതയുള്ള ഏകആരാധ്യൻ; അവന് പുറമെയുള്ള കെട്ടിച്ചമക്കപ്പെട്ട ഒരു ആരാധ്യന്മാർക്കും ആരാധിക്കപ്പെടാൻ അർഹതയില്ല.
123
ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.
മാരണക്കാർ അല്ലാഹുവിൽ വിശ്വസിച്ചപ്പോൾ അവരെ ഭീഷണിപ്പെടുത്തി കൊണ്ട് ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് മൂസായിൽ നിങ്ങൾ വിശ്വസിക്കുകയോ?! തീർച്ചയായും മൂസാ കൊണ്ടുവന്നതിൽ നിങ്ങൾ വിശ്വസിക്കുകയും, അത് നിങ്ങൾ സത്യപ്പെടുത്തുകയും ചെയ്തു എന്നത് തനി ചതിയും കുതന്ത്രവുമാണ്; ഈ നാട്ടുകാരെ അവിടെ നിന്ന് പുറത്താക്കുന്നതിന് നിങ്ങളും മൂസായും ഒത്തുചേർന്ന് തീരുമാനിച്ചതാണിത്. അതിനാൽ -മാരണക്കാരേ!- നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയും, കടുത്ത വേദനയും നിങ്ങൾ അറിയുക തന്നെ ചെയ്യും.
124
നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
നിങ്ങളിൽ ഓരോരുത്തരുടെയും വലതു കൈയും ഇടതു കാലും -അല്ലെങ്കിൽ ഇടതു കയ്യും വലതു കാലും- ഞാൻ മുറിച്ചെടുക്കുക തന്നെ ചെയ്യും. ശേഷം നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ ക്രൂശിക്കുകയും ചെയ്യും; അതിലൂടെ നിങ്ങൾക്ക് കടുത്ത വേദനയുള്ള ശിക്ഷയും, നിങ്ങളെ ആ അവസ്ഥയിൽ കാണുന്നവർക്കുള്ള താക്കീതും ഒരുമിച്ചു സാധിക്കും.
125
അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്.
ഫിർഔനിൻ്റെ ഭീഷണിക്കുള്ള മറുപടിയായി മാരണക്കാർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കലേക്ക് തന്നെയാകുന്നു ഞങ്ങൾ മടങ്ങിച്ചെല്ലുന്നത്. അതിനാൽ നിൻ്റെ ഭീഷണിയെ ഞങ്ങൾ വകവെക്കുന്നില്ല.
126
ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ.
ഫിർഔൻ! ഞങ്ങളുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങൾ മൂസായുടെ കയ്യിലൂടെ വെളിപ്പെട്ടത് കണ്ടപ്പോൾ അതിൽ ഞങ്ങൾ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊന്നും നിനക്ക് ഞങ്ങളെക്കുറിച്ച് ആക്ഷേപിക്കാനോ ഞങ്ങളുടെ അടുക്കൽ തെറ്റായി കണ്ടെത്താനോ ഇല്ലല്ലോ?! ആക്ഷേപിക്കപ്പെടാനുള്ള ഒരു തെറ്റായിട്ടാണ് അതിനെ നീ കാണുന്നതെങ്കിൽ ആ തെറ്റ് ചെയ്തവർ തന്നെയാകുന്നു ഞങ്ങൾ. ശേഷം വിനയാന്വിതരായി അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ നീ ക്ഷമ ചൊരിയുകയും, സത്യത്തിന് മേൽ ഉറച്ചു നിലകൊള്ളാൻ കഴിയുന്ന രൂപത്തിൽ ക്ഷമ കൊണ്ട് ഞങ്ങളെ മൂടുകയും ചെയ്യേണമേ! ഞങ്ങളെ നീ മുസ്ലിംകളായി -നിനക്ക് സമർപ്പിച്ചവരും, നിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങിയവരും, നിൻ്റെ ദൂതനെ പിൻപറ്റുന്നവരുമായി- മരിപ്പിക്കുകയും ചെയ്യേണമേ!
127
ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളെ ആരാധിക്കുന്നതും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും.
മൂസാക്കും അദ്ദേഹത്തോടൊപ്പമുള്ളവർക്കും എതിരെ ഫിർഔനിനെ ഇളക്കിവിടുന്നതിനായി അവൻ്റെ ജനതയിൽ പെട്ട പ്രമാണിമാർ അവനോട് പറഞ്ഞു: ഫിർഔൻ! മൂസായെയും അവൻ്റെ ജനതയെയും ഭൂമിയിൽ കുഴപ്പം പരത്താനും, താങ്കളെയും താങ്കളുടെ ആരാധ്യവസ്തുക്കളെയും ഉപേക്ഷിക്കുന്നതിനും, അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് ക്ഷണിക്കുന്നതിനുമായി താങ്കൾ അഴിച്ചു വിട്ടിരിക്കുകയാണോ?! ഫിർഔൻ പറഞ്ഞു: ഇസ്രാഈല്യരുടെ ആൺമക്കളെ നാം കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ നമ്മെ സേവിക്കുന്നതിനായി നാം ജീവനോടെ വിടുകയും ചെയ്യുന്നതാണ്. അവരുടെ മേൽ അടിച്ചമർത്തലും മേൽക്കോയ്മയും അധികാരവും ഉപയോഗിച്ച് നാം ആധിപത്യം പുലർത്തുന്നതാണ്.
128
മൂസാ തന്‍റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങളുടെ പ്രയാസം നീക്കുന്നതിനും, നിങ്ങൾക്ക് നന്മ വരുന്നതിനും അല്ലാഹുവിനെ മാത്രം വിളിച്ചു നിങ്ങൾ സഹായം തേടുക. നിങ്ങൾ അനുഭവിക്കുന്ന ഈ പരീക്ഷണത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. തീർച്ചയായും ഭൂമി അല്ലാഹുവിൻ്റേത് മാത്രമാകുന്നു. അവിടെ (തന്നിഷ്ടം അനുസരിച്ച്) വിധിനടത്താൻ അത് ഫിർഔനിൻ്റേതോ മറ്റാരുടേതെങ്കിലുമോ അല്ല. അല്ലാഹു അവൻ്റെ ഉദ്ദേശത്തിന് അനുസരിച്ച് അത് ജനങ്ങൾക്ക് നൽകുന്നതാണ്. എന്നാൽ ഉത്തമമായ പര്യവസാനം അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന (അല്ലാഹുവിൽ) വിശ്വസിച്ച അവൻ്റെ ദാസന്മാർക്ക് തന്നെയാകുന്നു. എന്തെല്ലാം പ്രയാസങ്ങളും ദുരിതങ്ങളും ബാധിച്ചാലും അന്തിമവിജയം അവർക്കുതന്നെയാകുന്നു.
129
അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കുന്നതാണ്.
ഇസ്രാഈല്യരിൽ പെട്ട, മൂസാ -عَلَيْهِ السَّلَامُ- ൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: മൂസാ! ഫിർഔൻ്റെ കീഴിൽ ഞങ്ങളുടെ ആൺമക്കൾ കൊന്നൊടുക്കപ്പെട്ടു കൊണ്ടും, ഞങ്ങളുടെ സ്ത്രീകളെ ജീവിക്കാൻ വിട്ടുകൊണ്ടും താങ്കൾ വരുന്നതിനു മുൻപും ഞങ്ങൾ പരീക്ഷിക്കപ്പെട്ടു. വന്നതിന് ശേഷവും പരീക്ഷിക്കപ്പെടുന്നു. മൂസാ -عَلَيْهِ السَّلَامُ- അവരെ ഗുണദോഷിച്ചു കൊണ്ടും, (പ്രയാസങ്ങളിൽ നിന്ന്) ഒരു വിടുതൽ ഉണ്ടാകുമെന്ന് സന്തോഷവാർത്ത അറിയിച്ചു കൊണ്ടും അവരോട് പറഞ്ഞു: നിങ്ങളുടെ ശത്രുവായ ഫിർഔനെയും അവൻ്റെ ജനതയെയും നിങ്ങളുടെ രക്ഷിതാവ് നശിപ്പിക്കുകയും, അവർക്ക് ശേഷം നിങ്ങൾക്ക് ഭൂമിയിൽ അധികാരം നൽകുകയും ചെയ്തേക്കാം. എന്നിട്ട് അതിന് ശേഷം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് -അവനോട് നന്ദി കാണിക്കുകയോ, നന്ദികേട് കാണിക്കുകയോ ചെയ്യുന്നതെന്ന്- അവൻ നോക്കുന്നതാണ്.
130
ഫിര്‍ഔന്‍റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.
ഫിർഔനിൻ്റെ ആളുകളെ വരൾച്ചയും ക്ഷാമവും കൊണ്ട് നാം പിടികൂടി. കാർഷിക വിളകളും പഴവർഗങ്ങളും കുറച്ചുകൊണ്ടും നാം അവരെ പരീക്ഷിച്ചു. അവർ ചിന്തിക്കുകയും ഗുണപാഠം ഉൾക്കൊള്ളുകയും, തങ്ങളെ ബാധിച്ചിരിക്കുന്ന ഈ കാര്യം (അല്ലാഹുവിനെ) നിഷേധിച്ചതിൻ്റെ ഫലമായി അവനിൽ നിന്നുള്ള ശിക്ഷയാണെന്ന് അവർ മനസ്സിലാക്കുകയും, അങ്ങനെ അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നതിനായിരുന്നു അത്.
131
എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്.(22) ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു.(23) പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല
ഫിർഔനിൻ്റെ വിഭാഗക്കാർക്ക് സമൃദ്ധിയും നല്ല വിളവും ചരക്കുകൾക്ക് വിലക്കുറവും ലഭിച്ചാൽ അവർ പറയും: നമുക്ക് അർഹതപ്പെട്ട, നമ്മുടെ പ്രത്യേകത കാരണത്താൽ ലഭിച്ചത് തന്നെയാകുന്നു ഇതെല്ലാം. അവർക്ക് വരൾച്ചയോ ക്ഷാമമോ രോഗവ്യാപനമോ പോലുള്ള വിപത്തുകൾ ഉണ്ടായാൽ അവർ അത് മൂസായുടെയും അദ്ദേഹത്തോടൊപ്പമുള്ള ഇസ്റാഈല്യരുടെയും ശകുനമായി കണക്കാക്കും. എന്നാൽ അവർക്ക് ആ ലഭിച്ചതെല്ലാം അല്ലാഹുവിൻ്റെ വിധിപ്രകാരം സംഭവിച്ചതാണെന്നതാണ് യാഥാർത്ഥ്യം. അവർക്കെതിരെയുള്ള മൂസായുടെ പ്രാർത്ഥന ഒഴിച്ചു നിർത്തിയാൽ അവർക്കോ മൂസാക്കോ ആ സംഭവിക്കുന്നതിൽ യാതൊരു പങ്കുമില്ല. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും കാര്യമറിയുന്നില്ല. അതു കൊണ്ട് അല്ലാഹുവല്ലാത്തവരിലേക്ക് അതെല്ലാം അവർ ചേർത്തിപ്പറയുന്നു എന്നുമാത്രം.
132
അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത് വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.
സത്യത്തിനോട് കടുത്ത എതിർപ്പ് പുലർത്തുന്നവരായി കൊണ്ട് ഫിർഔൻ്റെ ജനത മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: നീ ഏതൊരു ദൃഷ്ടാന്തമോ തെളിവോ കൊണ്ടുവന്നാലും ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല. ഞങ്ങളുടെ ദീനിൽ നിന്ന് ഞങ്ങളെ വഴിതെറ്റിക്കാനായി, അത് നിരർത്ഥകമാണെന്നതിനും, നീ കൊണ്ട് വന്നത് സത്യമാണെന്നതിനും എന്തെല്ലാം പ്രമാണങ്ങൾ കൊണ്ടുവന്നാലും ഞങ്ങൾ നിന്നെ സത്യപ്പെടുത്തുന്നതല്ല.
133
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.
അങ്ങനെ അവരുടെ ശത്രുതയുടെയും നിഷേധത്തിൻ്റെയും ഫലമായി ശിക്ഷയെന്നോണം പലതും നാം അവർക്ക് നേരെ അയച്ചു. നാം അയച്ച വെള്ളപ്പൊക്കം അവരുടെ കൃഷിയും ഫലവർഗങ്ങളും വെള്ളത്തിൽ മുക്കിക്കളഞ്ഞു. വെട്ടുകിളികളെ നാം അവർക്ക് നേരെ അയച്ചു; അവരുടെ ചെടികളുടെ ധാന്യങ്ങൾ അവ തിന്നുനശിപ്പിച്ചു. കൃഷിയെ ബാധിക്കുന്ന കീടങ്ങളെ -അല്ലെങ്കിൽ മനുഷ്യരുടെ മുടിയിൽ പ്രയാസം സൃഷ്ടിക്കുന്ന പേനുകളെ- നാം അവർക്ക് നേരെ അയച്ചു. തവളകളെയും നാം അവർക്ക് നേരെ അയച്ചു; അതവരുടെ പാത്രങ്ങളിൽ നിറയുകയും, അവരുടെ ഭക്ഷണം നശിപ്പിക്കുകയും അവരുടെ കിടപ്പുമുറികളിൽ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്തു. രക്തവും നാം അവർക്ക് നേരെ അയച്ചു; അവരുടെ കിണറുകളിലെയും നദികളിലെയും വെള്ളം രക്തമായി മാറി. ഈ ഓരോ ദൃഷ്ടാന്തങ്ങളും വ്യക്തമായ രൂപത്തിൽ, പല ഘട്ടങ്ങളിലായി, ഒന്നിന് പിറകെ ഒന്നെന്നോണം നാം അവർക്ക് നേരെ അയച്ചു. എന്നാൽ ഈ ശിക്ഷകളെല്ലാം അവരെ ബാധിച്ചിട്ടും അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്നും, മൂസ -عَلَيْهِ السَّلَامُ- കൊണ്ടുവന്നതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും അവർ അഹങ്കാരം നടിക്കുകയാണുണ്ടായത്. തിന്മകൾ ചെയ്തു കൂട്ടുന്ന ഒരു സമൂഹം തന്നെയായിരുന്നു അവർ. അസത്യം ഉപേക്ഷിക്കാനോ, സത്യം പുൽകാനോ അവർ തയ്യാറായില്ല.
134
ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്‍റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും, ഇസ്രായീല്‍ സന്തതികളെ നിന്‍റെ കൂടെ ഞങ്ങള്‍ അയച്ചു തരികയും ചെയ്യുന്നതാണ്; തീര്‍ച്ച.
ഈ കാര്യങ്ങളെല്ലാം ശിക്ഷയായി അവരെ ബാധിച്ചപ്പോൾ അവർ മൂസയുടെ അടുക്കൽ തന്നെ വന്നെത്തി. അദ്ദേഹത്തോട് അവർ പറഞ്ഞു: മൂസാ! നിൻ്റെ രക്ഷിതാവ് നിനക്ക് പ്രത്യേകമായി നൽകിയിട്ടുള്ള പ്രവാചകത്വവും, പശ്ചാത്താപം ചോദിച്ചാൽ ശിക്ഷ ഉയർത്തി നൽകാം എന്ന അവൻ്റെ വാഗ്ദാനവും മുൻനിർത്തി കൊണ്ട് ഈ ശിക്ഷ ഞങ്ങളുടെ മേൽ നിന്ന് മാറ്റിത്തരാൻ നീയൊന്ന് പ്രാർത്ഥിക്കുക. അങ്ങനെ അത് ഞങ്ങളിൽ നിന്ന് അവൻ നീക്കിനൽകിയാൽ തീർച്ചയായും ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്നതാണ്. ഇസ്രാഈല്യരെ ഞങ്ങൾ സ്വതന്ത്രരാക്കുകയും നിന്നോടൊപ്പം അവരെ പറഞ്ഞയക്കുന്നതുമാണ്.
135
എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ നാം അവരില്‍ നിന്ന് ശിക്ഷ അകറ്റികൊടുത്തപ്പോള്‍ അവരതാ വാക്ക് ലംഘിക്കുന്നു.
അങ്ങനെ ഒരു നിശ്ചിത കാലാവധി വരെ -അതായത് അവർ മുക്കി നശിപ്പിക്കപ്പെടുന്നതിന് മുൻപ്- അവരിൽ നിന്ന് ശിക്ഷ നാം മാറ്റിനൽകിയപ്പോൾ (മൂസായിൽ) വിശ്വസിക്കാമെന്നും, ഇസ്രാഈല്യരെ സ്വതന്ത്രരാക്കാമെന്നുമുള്ള കരാറുകൾ അവരതാ ലംഘിക്കുന്നു. അങ്ങനെ തങ്ങളുടെ നിഷേധത്തിൽ തന്നെ അവർ തുടർന്നു പോയി. ഇസ്രാഈല്യരെ മൂസായോടൊപ്പം വിട്ടയക്കാൻ അവർ തയ്യാറാവുകയും ചെയ്തില്ല.
136
അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
അങ്ങനെ അവർക്ക് നിശ്ചയിക്കപ്പെട്ട അവരുടെ നാശത്തിൻ്റെ അവധി വന്നെത്തിയപ്പോൾ നാം അവർക്ക് മേൽ നമ്മുടെ ശിക്ഷ അവതരിപ്പിച്ചു. അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അവ അറിയിച്ച -യാതൊരു സംശയത്തിനും വകയില്ലാത്ത- യഥാർത്ഥ സത്യത്തെ അവഗണിക്കുകയും ചെയ്തതിൻ്റെ ഫലമായി അവരെ നാം മുക്കിനശിപ്പിച്ചു.
137
അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, ഭൂമിയുടെ കിഴക്കുഭാഗവും നാം അനുഗ്രഹിച്ച അതിൻ്റെ പടിഞ്ഞാറുഭാഗവും നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്തുകളയുകയും ചെയ്തു.
ഫിർഔനും അവൻ്റെ ജനതയും അടിമകളാക്കി നിർത്തിയ ഇസ്രാഈല്യർക്ക് ഭൂമിയുടെ കിഴക്കും പടിഞ്ഞാറും -ശാം പ്രദേശമാണ് ഉദ്ദേശം- നാം അനന്തരമായി നൽകി. അല്ലാഹു അനുഗ്രഹം ചൊരിഞ്ഞ നാടുകളാണ് അവ; അതിനാൽ അവിടെയുള്ള ഫലവർഗങ്ങളും കൃഷിയും ഏറ്റവും നല്ല രൂപത്തിൽ പുറത്തു വരാറുണ്ടായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിൻ്റെ ഉത്തമവചനം അതോടെ സത്യമായി പുലരുകയും ചെയ്തു. 'ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവർക്ക് മേൽ ഔദാര്യം ചൊരിയാനും, അവരെ നേതാക്കന്മാരാക്കുവാനും, (ഭൂമി) അനന്തരമെടുക്കുന്നവരാക്കി അവരെ നിശ്ചയിക്കാനുമാണ് നാം ഉദ്ദേശിക്കുന്നത്' (ഖസ്വസ്: 5) എന്ന വചനമാകുന്നു അത്. അങ്ങനെ ഫിർഔനിൽ നിന്നും അവൻ്റെ ജനതയിൽ നിന്നും നേരിടേണ്ടി വന്ന പ്രയാസങ്ങളിൽ അവർ ക്ഷമിച്ചതിൻ്റെ ഫലമായി അവർക്ക് അല്ലാഹു ഭൂമിയിൽ ആധിപത്യം നൽകി. ഫിർഔൻ ഉണ്ടാക്കി വെച്ച കൃഷിയിടങ്ങളും ഭവനങ്ങളും, അവർ ഉണ്ടാക്കി കൊണ്ടിരുന്ന കൊട്ടാരങ്ങളും നാം തകർത്തു കളയുകയും ചെയ്തു.
138
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി.) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ആരാധ്യരുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യനെ നീ ഏര്‍പെടുത്തിത്തരണം.(24) അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
ഇസ്രാഈല്യരെ നാം കടലിന് അക്കരെ എത്തിച്ചു. മൂസ -عَلَيْهِ السَّلَامُ- തൻ്റെ വടി കൊണ്ട് അടിച്ചപ്പോൾ കടൽ പിളർന്നു മാറുകയാണുണ്ടായത്. അങ്ങനെ, അല്ലാഹുവിന് പുറമെ, തങ്ങൾ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് മുൻപിൽ ആരാധനയുമായി കഴിയുന്ന ഒരു ജനവിഭാഗത്തിനരികിലൂടെ കടന്നു പോയപ്പോൾ ഇസ്രാഈല്യർ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: ഹേ മൂസാ! ഈ കൂട്ടർക്ക് അല്ലാഹുവിന് പുറമെ ആരാധിക്കാൻ വിഗ്രഹങ്ങളുള്ളത് പോലെ, ഞങ്ങൾക്കും ആരാധിക്കാൻ ഒരു വിഗ്രഹത്തെ നീ നിശ്ചയിച്ചു തരിക. മൂസാ അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിർബന്ധമായും അല്ലാഹുവിനോട് പുലർത്തിയിരിക്കേണ്ട ആദരവിനെ കുറിച്ചും, അവനെ മാത്രം ആരാധിക്കേണ്ടതിനെ കുറിച്ചും അറിവില്ലാത്ത ഒരു ജനതയാകുന്നു നിങ്ങൾ. അല്ലാഹുവിന് ഒരിക്കലും യോജിക്കാത്ത ബഹുദൈവാരാധനയെ കുറിച്ചും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നതിനെ കുറിച്ചും (അതിൻ്റെ ഗൗരവത്തെ കുറിച്ച്) നിങ്ങൾക്ക് വിവരമില്ല.
139
തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു.
തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചു കഴിഞ്ഞു കൂടുന്ന ഇക്കൂട്ടർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെല്ലാം നശിപ്പിക്കപ്പെടുന്നതാണ്. അവർ ചെയ്തു വന്നിരുന്ന നന്മകൾ നിഷ്ഫലമായി തീരുന്നതുമാണ്; അല്ലാഹുവിന് പുറമെയുള്ളവരെ അവർ ആരാധിച്ചു എന്നതാണ് അതിനുള്ള കാരണം.
140
അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ആരാധ്യനായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്.
മൂസാ തൻ്റെ ജനങ്ങളോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിൻ്റെ മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ പലതും വീക്ഷിച്ചവരാണ് നിങ്ങളെന്നിരിക്കെ അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനെ എങ്ങനെ ഞാൻ നിങ്ങൾക്ക് വേണ്ടി അന്വേഷിക്കാനാണ്?! അവനാകട്ടെ; നിങ്ങളെ ഈ കാലഘട്ടത്തിൽ ലോകരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാക്കിയിരിക്കുന്നു. കാരണം, നിങ്ങളുടെ ശത്രുവിനെ അവൻ നശിപ്പിക്കുകയും, ഭൂമിയിൽ നിങ്ങളെ അനന്തരാവകാശികളാക്കുകയും, അധീശത്വം നൽകുകയും ചെയ്തിരിക്കുന്നു.
141
നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (നിങ്ങളോര്‍ക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ് അതിലുണ്ടായിരുന്നത്.
ഇസ്രാഈല്യരെ! ഫിർഔനും അവൻ്റെ ജനതയും നിങ്ങളെ അപമാനിതരാക്കി നിർത്തിയതിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയത് നിങ്ങൾ ഓർക്കുക! നിങ്ങളുടെ ആൺമക്കളെ കൊലപ്പെടുത്തിയും, നിങ്ങളുടെ സ്ത്രീകളെ (തങ്ങളുടെ) സേവകരായി ജീവിക്കാൻ അനുവദിച്ചും അവർ നിങ്ങളെ പലതരത്തിലുള്ള നിന്ദ്യതയും അനുഭവിപ്പിച്ചിരുന്നു. ഫിർഔനിൽ നിന്നും അവൻ്റെ ജനതയിൽ നിന്നും നിങ്ങളെ രക്ഷിച്ചതിൽ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള വലിയ ഒരു പരീക്ഷണം തന്നെയുണ്ട്; അല്ലാഹുവിന് നന്ദി കാണിക്കുക എന്നത് അത് (അവൻ നിങ്ങളെ രക്ഷപ്പെടുത്തി എന്നത്) നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്.
142
മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: (ഞാൻ പോയാൽ) എന്‍റെ ജനതയില്‍ നീ എന്‍റെ പ്രതിനിധിയായി നിൽക്കുക. നീ നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.
അല്ലാഹു മൂസായുമായുള്ള രഹസ്യസംഭാഷണത്തിനായി മുപ്പത് രാത്രികൾ നിശ്ചയിച്ചു നൽകി. ശേഷം പത്ത് (രാത്രികൾ) കൂടി വർദ്ധിപ്പിച്ചു നൽകി. അങ്ങനെ അത് നാൽപ്പത് രാത്രികളായി. തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് പുറപ്പെടുന്നതിന് മുൻപായി മൂസാ തൻ്റെ സഹോദരൻ ഹാറൂനിനോട് പറഞ്ഞു: ഹാറൂൻ! എൻ്റെ പിൻഗാമിയായി എൻ്റെ ജനതയിൽ നീ നിലകൊള്ളുക. നയപരമായും സൗമ്യത പുലർത്തിയും അവരുടെ കാര്യം നീ ശരിയാക്കുകയും ചെയ്യുക. തിന്മകൾ ചെയ്തു കൂട്ടിക്കൊണ്ട് കുഴപ്പമുണ്ടാക്കുന്നവരുടെ മാർഗത്തിൽ നീ പ്രവേശിക്കരുത്. ധിക്കാരികൾക്ക് നീ ഒരു സഹായിയായി മാറുകയും ചെയ്യരുത്.
143
നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
മൂസാ തനിക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് -അതായത് നാൽപ്പത് രാത്രികൾ- തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് വന്നെത്തുകയും, അദ്ദേഹത്തോട് അല്ലാഹു സംസാരിക്കുകയും ചെയ്തു. കൽപ്പനകളും വിലക്കുകളും മറ്റും അല്ലാഹു അദ്ദേഹത്തിന് പറഞ്ഞു നൽകി. അപ്പോൾ അദ്ദേഹത്തിന് അല്ലാഹുവിനെ കാണാൻ മനസ്സിൽ അതിയായ ആഗ്രഹമുണ്ടായി. തൻ്റെ രക്ഷിതാവിനെ നോക്കിക്കാണാൻ വേണ്ടി മൂസാ അല്ലാഹുവിനോട് ചോദിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു: ഇഹലോകത്ത് വെച്ച് നീ എന്നെ കാണുകയില്ല. കാരണം, അതിന് നിനക്ക് ശേഷിയില്ല. എന്നാൽ ഈ പർവ്വതത്തിലേക്ക് നീ നോക്കുക; ഞാൻ അവിടെ വെളിപ്പെടുകയും, ആ പർവ്വതം യാതൊരു മാറ്റവുമില്ലാതെ അതിൻ്റെ സ്ഥാനത്ത് നിൽക്കുകയും ചെയ്താൽ നീ എന്നെ കാണുന്നതാണ്. എന്നാൽ അത് (തകർന്നടിഞ്ഞ്) ഭൂമിയോട് ചേരുകയാണെങ്കിൽ നീ എന്നെ ഇഹലോകത്ത് വെച്ച് കാണുകയില്ല. അങ്ങനെ അല്ലാഹു പർവ്വതത്തിന് വെളിപ്പെട്ടപ്പോൾ അതിനെ ഭൂമിയോട് നിരപ്പാക്കി തീർത്തു. അപ്പോൾ മൂസാ ബോധരഹിതനായി നിലംപതിച്ചു. ശേഷം ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിനക്ക് യോജിക്കാത്ത സർവ്വതിൽ നിന്നും ഞാൻ നിന്നെ പരിശുദ്ധപ്പെടുത്തുന്നു. ഇഹലോകത്ത് വെച്ച് നിന്നെ കാണാൻ ആവശ്യപ്പെട്ടതിൽ ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. എൻ്റെ ജനതയിൽ നിന്നിൽ വിശ്വസിക്കുന്നവരിൽ ഒന്നാമനാകുന്നു ഞാൻ.
144
അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മൂസാ! ഞാൻ നിന്നെ തിരഞ്ഞെടുക്കുകയും, എൻ്റെ സന്ദേശവുമായി ജനങ്ങളിലേക്ക് നിന്നെ നിയോഗിച്ച് കൊണ്ട് അവരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവനാക്കുകയും ചെയ്തിരിക്കുന്നു. ഒരു മദ്ധ്യസ്ഥനുമില്ലാതെ നിന്നോട് സംസാരിക്കുക വഴി (അല്ലാഹുവുമായി സംസാരിക്കുക എന്ന) ശ്രേഷ്ഠതയും ഞാൻ നിനക്ക് നൽകിയിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നൽകിയിട്ടുള്ള ഈ മഹത്തരമായ പദവി സ്വീകരിക്കുക. ഉന്നതമായ ഈ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നവരിൽ നീ ഉൾപ്പെടുകയും ചെയ്യുക.
145
എല്ലാ കാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്‍റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.
ഇസ്രാഈല്യർക്ക് അവരുടെ മതഭൗതിക വിഷയങ്ങളിൽ ആവശ്യമായതെല്ലാം നാം മൂസാക്ക് പലകകളിൽ -മരത്തിൻ്റെയോ മറ്റോ പലകകളിൽ- എഴുതി നൽകി. അവരുടെ കൂട്ടത്തിൽ ഉൽബോധനം ഉൾക്കൊള്ളുന്നവർക്കുള്ള ഉപദേശമായിരുന്നു അത്. വിശദീകരണം ആവശ്യമായ എല്ലാ വിധിവിലക്കുകളുടെയും വിശദീകരണവുമായിരുന്നു അത്. മൂസാ! ആവേശത്തോടെയും പരിശ്രമത്തോടെയും താങ്കൾ ഇത് മുറുകെ പിടിക്കുക. താങ്കളുടെ ജനതയായ ഇസ്രാഈല്യരോട് അതിലുള്ള കാര്യങ്ങളിൽ ഏറ്റവും നല്ലത് -അതായത് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്- സ്വീകരിക്കാൻ കൽപ്പിക്കുകയും ചെയ്യുക. ഉദാഹരണത്തിന് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ അതിൻ്റെ പൂർണ്ണതയോടെ നിർവ്വഹിക്കുക; (ശത്രുവിനോട് പ്രതികാരമെടുക്കുന്നതിന് പകരം) ക്ഷമിക്കുകയും വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യുക മഹത്തരമായ കാര്യങ്ങൾ ഉദാഹരണം. എൻ്റെ കൽപ്പനക്ക് എതിരാവുകയും, എന്നെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും ചെയ്തവർക്കുള്ള ശിക്ഷയും, അവർ എത്തിച്ചേരുന്ന നാശവും തകർച്ചയും ഞാൻ നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്.
146
ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്.
അല്ലാഹുവിൻ്റെ ദാസന്മാർക്ക് മേൽ ഔന്നത്യം നടിക്കുകയും, -ഒരു ന്യായവുമില്ലാതെ- സത്യം സ്വീകരിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്യുന്നവരെ ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലുമുള്ള എൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും, എൻ്റെ ഗ്രന്ഥത്തിലെ ആയത്തുകൾ ഗ്രഹിക്കുന്നതിൽ നിന്നും ഞാൻ വഴിതിരിച്ചു കളയുന്നതാണ്. എല്ലാ ദൃഷ്ടാന്തങ്ങളും അവർ ദർശിച്ചെന്നാലും അവരതിനെ സത്യപ്പെടുത്തുന്നതല്ല. കാരണം അവർ അതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവയെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോടും അവൻ്റെ ദൂതനോടും അവർ ശത്രുത വെച്ചു പുലർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് അവരെ എത്തിക്കുന്ന സത്യത്തിൻ്റെ മാർഗം കണ്ടെത്തിയാൽ അവരതിൽ പ്രവേശിക്കുകയോ, അതിനോട് താല്പര്യം പുലർത്തുകയോ ചെയ്യില്ല. അല്ലാഹുവിൻ്റെ കോപത്തിലേക്ക് വഴിതെളിക്കുന്ന വഴികേടിൻ്റെയും അധർമ്മത്തിൻ്റെയും മാർഗം കണ്ടെത്തിയാൽ അവരതിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, അവയോട് അശ്രദ്ധ പുലർത്തുകയും ചെയ്തതിൻ്റെ ഫലമായാണ് അവർക്ക് ഇതെല്ലാം വന്നുഭവിച്ചിരിക്കുന്നത്.
147
നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ?
നമ്മുടെ ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളെ കളവാക്കുകയും, പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നത് നിഷേധിക്കുകയും ചെയ്തവർ; അവരുടെ സൽകർമ്മങ്ങൾ എന്ന് പറയപ്പെടാവുന്ന പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായിരിക്കുന്നു. അവക്കൊന്നും അവർക്ക് പ്രതിഫലം നൽകപ്പെടുന്നതല്ല; കാരണം, (സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ ചെയ്യുന്നവർക്ക് അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വാസം ഉണ്ടായിരിക്കണമെന്ന നിബന്ധന അവർ പാലിച്ചിട്ടില്ല. അതിനാൽ അവർ അല്ലാഹുവിനെ നിഷേധിക്കുകയും, അവനിൽ പങ്കുചേർക്കുകയും ചെയ്തതിനുള്ള ശിക്ഷയല്ലാതെ പരലോകത്ത് മറ്റൊന്നും അവർക്ക് ലഭിക്കുകയില്ല. നരകത്തിൽ ശാശ്വതവാസം ലഭിക്കുക എന്നതാണ് അതിനുള്ള ശിക്ഷ.
148
മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ (ആരാധ്യനായി) സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ആരാധ്യനായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു.
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവായ അല്ലാഹുവുമായി രഹസ്യസംഭാഷണത്തിന് പോയതിന് ശേഷം അദ്ദേഹത്തിൻ്റെ ജനത അവരുടെ ആഭരണങ്ങളിൽ നിന്ന് ഒരു പശുക്കുട്ടിയെ നിർമ്മിച്ചിരുന്നു. അതിന് ആത്മാവില്ല; എന്നാൽ (അതിൽ നിന്ന് പുറപ്പെടുന്ന) ഒരു ശബ്ദമുണ്ട്. ഈ പശുക്കുട്ടിയുടെ രൂപം അവരോട് സംസാരിക്കുകയോ, -കണ്ടറിയാവുന്നതോ അനുഭവിച്ചറിയാവുന്നതോ ആയ- എന്തെങ്കിലുമൊരു നന്മയിലേക്ക് അവരെ നയിക്കുകയോ ചെയ്യുന്നില്ലെന്ന് അവർ മനസ്സിലാക്കിയിട്ടില്ലേ?! അവർക്ക് എന്തെങ്കിലുമൊരു ഉപകാരം അത് നേടിക്കൊടുക്കുകയോ, അവരിൽ നിന്ന് എന്തെങ്കിലുമൊരു ഉപദ്രവം അത് തടുത്തു വെക്കുകയോ ചെയ്യുന്നില്ലെന്നും അവർ ഗ്രഹിക്കുന്നില്ലേ?! അവരതിനെ ആരാധ്യനായി സ്വീകരിച്ചു; സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ചു കൊണ്ടാണ് അവരത് ചെയ്തത്.
149
അവര്‍ക്കു ഖേദം തോന്നുകയും, തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും, ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും.
അങ്ങനെ അല്ലാഹുവിനൊപ്പം പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചതിലൂടെ (അല്ലാഹുവിൻ്റെ) നേരായ മാർഗത്തിൽ നിന്ന് തങ്ങൾ വഴിതെറ്റിയെന്ന് അവർക്ക് ബോധ്യപ്പെടുകയും, അവർ ഖേദിക്കുകയും പരിഭ്രാന്തരാവുകയും ചെയ്തപ്പോൾ അവർ അല്ലാഹുവിലേക്ക് താഴ്മയുള്ളവരായി വന്നു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് സൽകർമ്മങ്ങളിലേക്ക് ഞങ്ങളെ നയിക്കുകയും, പശുക്കുട്ടിയെ ആരാധിച്ചതിലൂടെ ഞങ്ങൾ ചെയ്ത തെറ്റ് ഞങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്തില്ലെങ്കിൽ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരിൽ ഞങ്ങൾ ഉൾപ്പെടുക തന്നെ ചെയ്യുന്നതാണ്.
150
കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്‍റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച് തന്‍റെ അടുത്തേക്ക് വലിക്കുകയും ചെയ്തു. അദ്ദേഹം (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തു കൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്.
അങ്ങനെ മൂസാ തൻ്റെ രക്ഷിതാവുമായുള്ള രഹസ്യസംഭാഷണത്തിന് ശേഷം തൻ്റെ ജനതയിലേക്ക് മടങ്ങി. അവർ പശുക്കുട്ടിയെ ആരാധിച്ചു എന്നറിഞ്ഞതിൽ നിറഞ്ഞ ദേഷ്യവും, (അവരുടെ കാര്യത്തിൽ) കടുത്ത സങ്കടവുമായാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! ഞാൻ നിങ്ങളിൽ നിന്ന് പോയപ്പോൾ എത്ര മോശം അവസ്ഥയിലാണ് നിങ്ങൾ എനിക്ക് ശേഷം എത്തിപ്പെട്ടത്. കാരണം (ആ പ്രവൃത്തി) നാശത്തിലേക്കും ദൗർഭാഗ്യത്തിലേക്കുമാണ് നിങ്ങളെ നയിക്കുക. എന്നെ കാത്തിരുന്ന് നിങ്ങൾക്ക് മടുത്തുപോയോ?! അതുകൊണ്ടാണോ നിങ്ങൾ പശുക്കുട്ടിയെ ആരാധിക്കാൻ തീരുമാനിച്ചത്?! കടുത്ത ദേഷ്യവും സങ്കടവും കാരണത്താൽ അദ്ദേഹം തൻ്റെ കയ്യിലുണ്ടായിരുന്ന പലകകൾ താഴെയെറിഞ്ഞു. (വിഗ്രഹത്തെ ആരാധിച്ച) ആ ജനങ്ങളോടൊപ്പം (അവരെ വിട്ടുപോരാതെ) നിൽക്കുകയും, അവരുടെ പക്കൽ വിഗ്രഹാരാധന കണ്ടപ്പോൾ അതിനെ എടുത്തു മാറ്റാൻ തയ്യാറായില്ലെന്നുമുള്ള ധാരണയിൽ സഹോദരനായ ഹാറൂനിൻ്റെ തലയിലും താടിയിലും പിടിച്ചു കൊണ്ട് മൂസാ അദ്ദേഹത്തെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. മൂസായോട് തൻ്റെ ഒഴിവുകഴിവ് ബോധിപ്പിച്ചു കൊണ്ടും, അദ്ദേഹത്തിൻ്റെ അടുപ്പം ആഗ്രഹിച്ചു കൊണ്ടും ഹാറൂൻ പറഞ്ഞു: എൻ്റെ ഉമ്മയുടെ മകനേ! ഈ ജനങ്ങൾ എന്നെ ദുർബലനായാണ് മനസ്സിലാക്കിയത്; അതിനാൽ അവർ എന്നെ അപമാനിതനാക്കി. എന്നെ അവർ കൊന്നുകളയുക വരെ ചെയ്തേക്കുമായിരുന്നു. എൻ്റെ ശത്രുക്കളെ സന്തോഷിപ്പിക്കുന്ന തരത്തിൽ നീ എന്നെ ശിക്ഷിക്കരുത്. അല്ലാഹുവിന് പുറമെ വിഗ്രഹത്തെ ആരാധിച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ചവരിൽ എന്നോടുള്ള ദേഷ്യം കാരണത്താൽ നീ എന്നെ ഉൾപ്പെടുത്തരുത്.
151
അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവനാണല്ലോ!
അപ്പോൾ മൂസാ തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ സഹോദരൻ ഹാറൂനിനും നീ പൊറുത്തു നൽകേണമേ! നിൻ്റെ കാരുണ്യത്തിൽ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും, എല്ലാ വശങ്ങളിൽ നിന്നും ആ കാരുണ്യം കൊണ്ട് ഞങ്ങളെ മൂടുകയും ചെയ്യേണമേ! ഞങ്ങളുടെ രക്ഷിതാവേ! എല്ലാ കാരുണ്യവാന്മാരിലും ഞങ്ങളോട് ഏറ്റവും കാരുണ്യമുള്ളവൻ നീയാണല്ലോ.
152
കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ.
കാളക്കുട്ടിയെ ആരാധ്യവസ്തുവായി മാറ്റുകയും, അതിനെ ആരാധിക്കുകയും ചെയ്തവർക്ക് മേൽ അവരുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്നുള്ള കടുത്ത കോപവും, ഐഹികജീവിതത്തിൽ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കാരണം അവർ അല്ലാഹുവിന് കോപമുള്ള കാര്യം പ്രവർത്തിക്കുകയും, അത് നിസ്സാരമായി കാണുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ മേൽ കളവ് കെട്ടിച്ചമക്കുന്നവർക്ക് ഇതു പോലുള്ള ശിക്ഷയാണ് നാം നൽകുക.
153
എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു.
അല്ലാഹുവിൽ പങ്കുചേർക്കുകയോ, തിന്മകൾ പ്രവർത്തിക്കുകയോ ചെയ്തു കൊണ്ട് തെറ്റു പ്രവർത്തിക്കുകയും, ശേഷം അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും, തങ്ങൾ ചെയ്തുവന്നിരുന്ന തിന്മകൾ അവസാനിപ്പിക്കുകയും ചെയ്തവർ; അവർ തങ്ങളുടെ ബഹുദൈവാരാധന ഉപേക്ഷിച്ച് അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, തിന്മകൾ ഉപേക്ഷിച്ച് നന്മകൾ പ്രവർത്തിക്കുകയും ചെയ്തു കൊണ്ട് ഈ പശ്ചാത്താപം നിർവ്വഹിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- നിൻ്റെ റബ്ബ് അവരുടെ തിന്മകൾ മറച്ചു വെക്കുകയും, മാപ്പുനൽകുകയും ചെയ്തുകൊണ്ട് അവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു. അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാണവൻ.
154
മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (അല്ലാഹുവിൻ്റെ സന്ദേശമെഴുതിയ) പലകകള്‍ എടുത്തു. അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണുണ്ടായിരുന്നത്.
മൂസായുടെ ദേഷ്യം ശമിക്കുകയും, അദ്ദേഹം ശാന്തനാവുകയും ചെയ്തപ്പോൾ കോപം കാരണത്താൽ താഴെ എറിഞ്ഞ ഏടുകൾ അദ്ദേഹം എടുത്തു. വഴികേടിൽ നിന്ന് സന്മാർഗത്തിലേക്ക് നയിക്കുന്നതും, സത്യം വിശദീകരിക്കുന്നതുമായ കാര്യങ്ങൾ ആ ഏടുകൾ ഉൾക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രക്ഷിതാവിനോട് ഭയഭക്തി കാത്തുസൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയെ ഭയക്കുകയും ചെയ്യുന്നവർക്ക് അതിൽ (അല്ലാഹുവിൽ നിന്നുള്ള) കാരുണ്യവുമുണ്ട്.
155
നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:(25) എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍.
തൻ്റെ ജനതയിലെ ഏറ്റവും നല്ലവരിൽ നിന്ന് എഴുപത് പേരെ മൂസാ തെരഞ്ഞെടുത്തു. അവരിലെ (മൂസായുടെ ജനതയിലെ) വിഡ്ഢികൾ കാളക്കുട്ടിയെ ആരാധിച്ചതിന് അല്ലാഹുവിനോട് ഒഴിവുകഴിവ് ബോധിപ്പിക്കുന്നതിനായിരുന്നു അവരെ അദ്ദേഹം തിരഞ്ഞെടുത്തത്. അവർ സന്നിഹിതരാകേണ്ട സ്ഥലം അല്ലാഹു അവർക്ക് നിശ്ചയിച്ചു നൽകി. അങ്ങനെ അവർ അവിടെ എത്തിയപ്പോൾ അല്ലാഹുവിനോട് ധിക്കാരം കാണിക്കുകയും, മൂസായോട് അല്ലാഹുവിനെ നേരിൽ കാണിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ അവരെ ഭൂകമ്പം പിടികൂടുകയും, അതിൻ്റെ ഭീകരത കാരണത്താൽ അവർ നിലംപതിക്കുകയും, നശിക്കുകയും ചെയ്തു. അപ്പോൾ മൂസാ വിനയാന്വിതനായി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ ഇവിടെ വന്നുചേരുന്നതിന് മുൻപ് അവരെയും അവരോടൊപ്പം എന്നെയും നശിപ്പിക്കാൻ നീ ഉദ്ദേശിച്ചിരുന്നെങ്കിൽ നീ അപ്രകാരം തന്നെ ചെയ്യുമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ബുദ്ധിയില്ലാത്തവർ ചെയ്തതിൻ്റെ പേരിൽ നീ ഞങ്ങളെ നശിപ്പിക്കുകയാണോ?! എൻ്റെ ജനത വിഗ്രഹങ്ങളെ ആരാധിക്കുക എന്ന പ്രവൃത്തിയിൽ ഏർപ്പെട്ടത് നിന്നിൽ നിന്നുള്ള പരീക്ഷണവും പരീക്ഷയുമായി കൊണ്ടല്ലാതെയല്ല. അതു മുഖേന നീ ഉദ്ദേശിക്കുന്നവരെ നീ വഴികേടിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. നീയാകുന്നു ഞങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നവൻ. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു നൽകുകയും, നിൻ്റെ വിശാലമായ കാരുണ്യം കൊണ്ട് ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ! തെറ്റുകൾ പൊറുക്കുകയും, ധിക്കാരം മാപ്പാക്കുകയും ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീയാകുന്നു.
156
ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും.(26) എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്(27)
ഐഹികജീവിതത്തിൽ അനുഗ്രഹങ്ങളും സൗഖ്യവും നൽകിക്കൊണ്ടും, സൽകർമ്മങ്ങളിലേക്ക് നയിച്ചു കൊണ്ടും നീ ആദരിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ. പരലോകത്ത് നീ സ്വർഗം ഒരുക്കി വെച്ചിട്ടുള്ള നിൻ്റെ സച്ചരിതരായ ദാസന്മാരിലും നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ. ഞങ്ങളിതാ നിന്നോട് പശ്ചാത്തപിക്കുകയും, ഞങ്ങളുടെ അബദ്ധം അംഗീകരിച്ചു കൊണ്ട് നിന്നിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞു: എൻ്റെ ശിക്ഷ; ദൗർഭാഗ്യത്തിൻ്റെ മാർഗങ്ങൾ പ്രവർത്തിച്ചവരിൽ ഞാൻ ഉദ്ദേശിക്കുന്നവർക്ക് അത് ഞാൻ ഏൽപ്പിക്കുന്നതാണ്. (എന്നാൽ) എൻ്റെ കാരുണ്യമാകട്ടെ; ഐഹികലോകത്തുള്ള സർവ്വതിനെയും അത് ഉൾക്കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ കാരുണ്യം എത്തിച്ചേരാത്ത ഒരു സൃഷ്ടിയുമില്ല തന്നെ. അവൻ്റെ ഔദാര്യവും നന്മകളും പൊതിയാത്ത ആരുമില്ല. എൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, എൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും എന്നെ സൂക്ഷിക്കുകയും, തങ്ങളുടെ സമ്പാദ്യത്തിലെ (നിശ്ചിതബാധ്യതയായ) സകാത്ത് അതിൻ്റെ അവകാശികൾക്ക് നൽകുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് പരലോകത്ത് എൻ്റെ കാരുണ്യം ഞാൻ രേഖപ്പെടുത്തുന്നതാണ്.
157
(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന(28) ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ (അല്ലാഹുവിൻ്റെ) ദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു.(29) അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.
മുഹമ്മദ് നബി -ﷺ- യെ പിൻപറ്റുന്നവർ. വായിക്കുകയോ എഴുതുകയോ ചെയ്യാത്ത നിരക്ഷരനായ ആ നബി. അവിടുത്തേക്ക് തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്ദേശം (വഹ്യ്) നൽകപ്പെടുക മാത്രമാണ് ചെയ്യുന്നത്. മൂസായുടെ മേൽ അവതരിപ്പിക്കപ്പെട്ട തൗറാത്തിലും, ഈസായുടെ മേൽ അവതരിപ്പിക്കപ്പെട്ട ഇഞ്ചീലിലും അവർ ഏതൊരു നബിയുടെ പേരും വിശേഷണങ്ങളും പ്രവാചകത്വവുമാണോ കാണുന്നത്; ആ നബി തന്നെ. ഏതൊരു ശരിയായ ബുദ്ധിയിലും, ശുദ്ധപ്രകൃതിയിലും നന്മയും സദാചാരവുമായി അറിയപ്പെട്ട കാര്യങ്ങളാണ് അവരോട് അവിടുന്ന് കൽപ്പിക്കുന്നത്; മ്ലേഛതയാണെന്ന് അറിയപ്പെട്ട കാര്യങ്ങളാണ് അവിടുന്ന് വിലക്കുന്നത്. ഉപദ്രവകരമല്ലാത്ത ഭക്ഷണവും പാനീയവും വൈവാഹികബന്ധങ്ങളും പോലുള്ള ആസ്വാദനങ്ങൾ അവിടുന്ന് അവർക്ക് അനുവദിച്ചു നൽകുന്നു. അതിലെല്ലാം മോശമായ കാര്യങ്ങൾ അവർക്ക് മേൽ നിഷിദ്ധമാക്കുന്നു. അവർക്ക് മേൽ ബാധ്യതയാക്കപ്പെട്ടിരുന്ന പ്രയാസകരമായ വിധിവിലക്കുകൾ അവരിൽ നിന്ന് അവിടുന്ന് നീക്കിക്കൊടുക്കുന്നു. ബോധപൂർവ്വമോ അബദ്ധത്തിലോ ആകട്ടെ, ഒരാളെ കൊലപ്പെടുത്തിയാൽ (കൊല്ലാൻ കാരണമായവനെ) കൊലപ്പെടുത്തണമെന്ന നിയമം അവർക്ക് മേലുണ്ടായിരുന്നു; അബദ്ധത്തിൽ സംഭവിച്ചതിന് പകരമായി കൊല്ലേണ്ടതില്ല എന്ന നിയമം (ഇസ്ലാമിൽ നിശ്ചയിക്കപ്പെട്ടത്) ഉദാഹരണം. ഇസ്രാഈല്യരിൽ നിന്നും അല്ലാത്തവരിൽ നിന്നും മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുകയും, അവിടുത്തെ ആദരിക്കുകയും ബഹുമാനിക്കുകയും, അവിടുത്തോട് ശത്രുത പുലർത്തുന്ന കാഫിറുകൾക്കെതിരെ അവിടുത്തെ സഹായിക്കുകയും, അവിടുത്തെ മേൽ സന്മാർഗദർശിയായ പ്രകാശമായി അവതരിച്ച ഖുർആൻ പിൻപറ്റുകയും ചെയ്തവർ; അവർ തന്നെയാകുന്നു വിജയികൾ. ആഗ്രഹിച്ചത് (ഐഹികപാരത്രിക സൗഭാഗ്യം) അവർ നേടുകയും, അവർ ഭയന്നതിൽ നിന്ന് അവർ രക്ഷപ്പെടുകയും ചെയ്യുന്നതാണ്.
158
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഹേ ജനങ്ങളേ! ഞാൻ നിങ്ങളിലേക്കെല്ലാമുള്ള -അറബികളിലേക്കും അനറബികളിലേക്കുമുള്ള- അല്ലാഹുവിൻ്റെ റസൂൽ (ദൂതൻ) ആകുന്നു. ആകാശഭൂമികളുടെ അധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ; അവൻ്റെ ദൂതൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. മരിച്ചവരെ അവൻ ജീവിപ്പിക്കുകയും, ജീവിച്ചിരിക്കുന്നവരെ അവൻ മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ -ജനങ്ങളേ!- നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുക. ആ അല്ലാഹുവിൻ്റെ ദൂതനിൽ; മുഹമ്മദ് നബി -ﷺ- യിലും നിങ്ങൾ വിശ്വസിക്കുക. അദ്ദേഹം വായിക്കുകയോ എഴുതുകയോ ചെയ്യാത്ത നിരക്ഷരനാകുന്നു; അല്ലാഹു അവിടുത്തേക്ക് നൽകിയ സന്ദേശം മാത്രമാകുന്നു അവിടുന്ന് കൊണ്ടുവന്നിരിക്കുന്നത്. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുകയും, തനിക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും (ഖുർആനിൽ), തൻ്റെ മുൻപുള്ള നബിമാർക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും യാതൊരു വേർതിരിവുമില്ലാതെ വിശ്വസിക്കുകയും ചെയ്യുന്നു. അദ്ദേഹം തൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൽ അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുക; എങ്കിൽ ഐഹികജീവിതത്തിലും പാരത്രികജീവിതത്തിലും നിങ്ങൾക്ക് പ്രയോജനകരമായതിലേക്ക് എത്തിപ്പെടാൻ സാധിക്കും.
159
മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്.
ഇസ്രാഈല്യരിൽ പെട്ട, മൂസായുടെ ജനതയിൽ ശരിയായ മതത്തിൽ ഉറച്ചു നിന്ന ഒരു വിഭാഗവുമുണ്ട്. അവർ ജനങ്ങൾക്ക് അതിലേക്ക് മാർഗദർശനം നൽകുകയും, നീതിപൂർവ്വം വിധിക്കുകയും ചെയ്യുന്നു. അവർ അനീതി പ്രവർത്തിക്കുന്നവരല്ല.
160
അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് 'നിന്‍റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ' എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. നാം അവര്‍ക്ക് മേഘത്തണല്‍ നല്‍കുകയും, മന്നായും കാടപക്ഷികളും നാം അവര്‍ക്ക് ഇറക്കികൊടുക്കുകയും ചെയ്തു. 'നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുക' (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.) (അവരുടെ ധിക്കാരം നിമിത്തം) നമുക്ക് അവര്‍ ഒരു ദ്രോഹവും വരുത്തിയിട്ടില്ല. എന്നാല്‍ അവര്‍ ദ്രോഹം വരുത്തിവെച്ചിരുന്നത് അവര്‍ക്കു തന്നെയാണ്.
ഇസ്രാഈല്യരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി വിഭജിച്ചു. മൂസായുടെ ജനത അദ്ദേഹത്തിനോട് വെള്ളത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് നാം സന്ദേശം നൽകി. ഹേ മൂസാ! താങ്കളുടെ വടി കൊണ്ട് കല്ലിൻ്റെ മേൽ അടിക്കുക. അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് ഉറവകൾ പൊട്ടിപ്പുറപ്പെട്ടു; അവരുടെ ഗോത്രങ്ങളുടെ അത്ര എണ്ണം ഉറവകൾ. ഓരോ ഗോത്രവും അവർക്ക് പ്രത്യേകമായുള്ള കുടിവെള്ള സ്ഥാനം തിരിച്ചറിയുകയും ചെയ്തിരുന്നു. അതിൽ മറ്റ് ഗോത്രങ്ങൾ അവരോടൊപ്പം പങ്കുചേർന്നിരുന്നില്ല. അവർക്ക് മേൽ നാം മേഘത്തണൽ വിരിക്കുകയും ചെയ്തു; അവരുടെ സഞ്ചാരമനുസരിച്ച് മേഘങ്ങൾ സഞ്ചരിക്കുകയും, അവർ നിൽക്കുമ്പോൾ അത് (അവർക്ക് മേൽ തണൽവിരിച്ച്) നിൽക്കുകയും ചെയ്യുമായിരുന്നു. മധുരമുള്ള, തേൻ പോലെയുള്ള ഒരു പാനീയവും, രുചികരമായ ഇറച്ചിയുള്ള കാടയോട് സമാനമായ ഒരു പക്ഷിയെയും നമ്മുടെ അനുഗ്രഹമായി നാം അവർക്ക് ഇറക്കി നൽകി. നാം നിങ്ങൾക്ക് നൽകിയ പരിശുദ്ധവിഭവത്തിൽ നിന്ന് ഭക്ഷിച്ചു കൊള്ളുക എന്ന് അവരോട് നാം പറയുകയും ചെയ്തു. അവരിൽ നിന്ന് ഉണ്ടായ അതിക്രമവും (അല്ലാഹുവിൻ്റെ) അനുഗ്രഹങ്ങളോട് അവർ പുലർത്തിയ നന്ദികേടും, അവയ്ക്ക് അവർ നൽകേണ്ടിയിരുന്ന പരിഗണന നൽകിയില്ലെന്നതും നമുക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. മറിച്ച്, അവർ സ്വന്തത്തോട് തന്നെയായിരുന്നു അനീതി കാണിച്ചിരുന്നത്. അങ്ങനെ, അവർ അല്ലാഹുവിനോട് ചെയ്തുകൂട്ടിയ ധിക്കാരങ്ങളുടെയും, അവൻ്റെ അനുഗ്രഹങ്ങളെ നിസ്സാരവൽക്കരിച്ചതിൻ്റെയും ഫലമായി അവർ സ്വദേഹങ്ങൾക്ക് നന്മയുടെ വിഹിതം ഇല്ലാതാക്കുകയും അവയെ നാശത്തിൻ്റെ ഇടങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്തു.
161
നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച് കൊണ്ട് പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്. സല്‍കര്‍മ്മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ് എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക.)
അല്ലാഹുവിൻ്റെ റസൂലേ! ഇസ്രാഈൽ സന്തതികളോട് അല്ലാഹു ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ പ്രവേശിച്ചു കൊള്ളുക. ആ നാട്ടിൽ ഏതു സ്ഥലത്തുള്ള ഫലവർഗങ്ങളും, നിങ്ങൾ ഉദ്ദേശിക്കുന്ന ഏതു സമയത്തും ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്ക് പൊറുത്ത് നൽകണേ!' എന്ന് നിങ്ങൾ പ്രാർത്ഥിക്കുകയും, നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയുള്ളവരായി, തല കുമ്പിട്ടു കൊണ്ട് (പട്ടണ)വാതിലിലൂടെ (ആ നാട്ടിൽ) നിങ്ങൾ പ്രവേശിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്താൽ നാം നിങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണ്. നന്മ പ്രവർത്തിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും നാം നന്മകൾ അധികരിപ്പിച്ചു നൽകുന്നതാണ്.
162
അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്. അവര്‍ അക്രമം ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയച്ചു.
അവരുടെ കൂട്ടത്തിലെ അതിക്രമികൾ പറയാൻ കൽപ്പിക്കപ്പെട്ട വാക്ക് മാറ്റിപ്പറഞ്ഞു. അവർ പറഞ്ഞു:'ഗോതമ്പിൽ ഒരു വിത്ത്'. (പരിഹാസത്തോടെ) പശ്ചാത്താപം തേടുന്നതിനായി പറയാൻ കൽപ്പിക്കപ്പെട്ട പദം അവർ മാറ്റിപ്പറഞ്ഞു). അവരോട് കൽപ്പിക്കപ്പെട്ട പ്രവൃത്തിയും അവർ മാറ്റംവരുത്തി. അല്ലാഹുവിനോട് വിനയാന്വിതരായി തലകുനിച്ച് പ്രവേശിക്കേണ്ടതിന് പകരം, പിൻഭാഗം തിരിച്ചു വെച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങുകയാണ് അവർ ചെയ്തത്. അപ്പോൾ അവരുടെ അതിക്രമം കാരണത്താൽ ആകാശത്ത് നിന്ന് അവർക്ക് മേൽ നാം ഒരു ശിക്ഷ അയച്ചു.
163
കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്) സബ്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി.(30) അവരുടെ സബ്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് സബ്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു.
അല്ലാഹുവിൻ്റെ റസൂലേ! യഹൂദരുടെ മുൻഗാമികൾക്ക് അല്ലാഹു നൽകിയ ശിക്ഷയെ കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനായി കടലിനരികെ താമസിച്ചിരുന്ന ആ നാട്ടുകാരെ കുറിച്ച് അവരോട് (യഹൂദരോട്) താങ്കളൊന്ന് ചോദിച്ചു നോക്കൂ. ശനിയാഴ്ച ദിവസം മത്സ്യബന്ധനം പാടില്ലെന്ന അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അവർ ധിക്കരിച്ചു. ശനിയാഴ്ചകളിൽ സമുദ്രത്തിൻ്റെ പ്രതലത്തിലായി മത്സ്യങ്ങൾ വന്നെത്തുകയും, മറ്റെല്ലാ ദിവസങ്ങളിലും മത്സ്യം വരാതെയുമാക്കി അല്ലാഹു അവരെ പരീക്ഷിക്കുകയും ചെയ്തു. അല്ലാഹുവിനെ അനുസരിക്കാതെയും തിന്മകൾ പ്രവർത്തിച്ചും അവർ അല്ലാഹുവിനെ ധിക്കരിച്ചത് കാരണത്താലാണ് അല്ലാഹു അവരെ അപ്രകാരം പരീക്ഷിച്ചത്. അപ്പോൾ അവർ (ഈ അവസ്ഥ മറികടക്കാൻ) ഒരു തന്ത്രം കണ്ടെത്തി. (ശനിയാഴ്ചക്ക് മുൻപ്) അവർ തങ്ങളുടെ (മത്സ്യബന്ധന) വലകൾ ഒരുക്കി വെക്കുകയും, (കെണി) കുഴിച്ചു വെക്കുകയും ചെയ്തു. മത്സ്യം ശനിയാഴ്ച ദിവസം അതിൽ വീഴും. ഞായറാഴ്ച അവർ മത്സ്യം എടുക്കുകയും, അത് ഭക്ഷിക്കുകയും ചെയ്യും.
164
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്?' എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക)(31) അവര്‍ മറുപടി പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.'
അല്ലാഹുവിൻ്റെ റസൂലേ! അവരുടെ കൂട്ടത്തിൽ ഒരു വിഭാഗം ഈ തിന്മയെ എതിർക്കുകയും അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്തപ്പോൾ മറ്റൊരു കൂട്ടം അവരോട് ഇപ്രകാരം ചോദിച്ച സന്ദർഭം സ്മരിക്കുക: 'തിന്മകൾ ചെയ്തു കൂട്ടിയതിനാൽ അല്ലാഹു ഇഹലോകത്ത് തന്നെ ശിക്ഷിക്കുകയോ, പരലോകത്ത് കഠിനമായ ശിക്ഷ അനുഭവിപ്പിക്കുകയോ ചെയ്യാനിരിക്കുന്ന ഒരു കൂട്ടത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്?!'(തിന്മ ഉപേക്ഷിക്കാൻ ജനങ്ങളോട്) ഗുണദോഷിച്ചവർ പറഞ്ഞു: നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും ഞങ്ങളോട് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. അത് പ്രവർത്തിച്ചു കൊണ്ട് അല്ലാഹുവിനോട് ഒഴിവുകഴിവ് ബോധിപ്പിക്കാനും, അത് (നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും) ഉപേക്ഷിച്ചതിൻ്റെ പേരിൽ ഞങ്ങളെ അവൻ ശിക്ഷിക്കാതിരിക്കാനുമാണ് ഞങ്ങൾ അവരെ ഉപദേശിക്കുന്നത്. ഞങ്ങളുടെ സദുപദേശം അവർക്ക് പ്രയോജനം നൽകുകയും ചെയ്തേക്കാം. അങ്ങനെ അവർ ചെയ്തു കൊണ്ടിരിക്കുന്ന ഈ തിന്മ അവർ ഉപേക്ഷിക്കുകയും ചെയ്തേക്കാം.
165
എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.
ഗുണദോഷിച്ചവരുടെ ഉപദേശത്തെ ധിക്കാരികളായ അക്കൂട്ടം അവഗണിക്കുകയും, തങ്ങളുടെ തിന്മ അവർ അവസാനിപ്പിക്കാതെ വരികയും ചെയ്തപ്പോൾ തിന്മയിൽ നിന്ന് ജനങ്ങളെ വിലക്കിയവരെ നാം നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച ദിവസം മീൻപിടിച്ചു കൊണ്ട് അനീതി ചെയ്യുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തവരെ അവർ അല്ലാഹുവിനെ ധിക്കരിക്കുകയും തങ്ങളുടെ തിന്മയിൽ ഉറച്ചു നിലകൊള്ളുകയും ചെയ്തതിനാൽ നാം കഠിനമായി ശിക്ഷിച്ചു.
166
അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.
അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും അവർ അതിരു വിടുകയും, ഉപദേശം സ്വീകരിക്കാതെ വരികയും ചെയ്തപ്പോൾ നാം അവരോട് പറഞ്ഞു: ഹേ ധിക്കാരികളേ! നിങ്ങൾ നിന്ദ്യരായ കുരങ്ങുകളായി കൊള്ളുക. അങ്ങനെ അവർ നാം ഉദ്ദേശിച്ചത് പോലെ ആയിത്തീർന്നു. നാം ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുന്നതോടെ അതുണ്ടാകുന്നതാണ്.
167
അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക.(32) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണചൊരിയുന്നവനുമത്രെ.
അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് യഹൂദരെ അപമാനിതരാക്കുകയും, നിന്ദ്യരാക്കി തീർക്കുകയും ചെയ്യുന്നർക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെ യഹൂദരുടെ മേൽ നാം അധീശത്വം നൽകുന്നതാണ് എന്ന് അല്ലാഹു യാതൊരു അവ്യക്തതയുമില്ലാതെ, വ്യക്തമായ സന്ദേശം നൽകിയ സന്ദർഭം ഓർക്കുക. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് അവനെ ധിക്കരിച്ചവരെ വളരെ വേഗതയിൽ ശിക്ഷിക്കുന്നവനാകുന്നു. അതിനാൽ ചിലപ്പോൾ അവർക്കുള്ള ശിക്ഷ അവൻ ഇഹലോകത്ത് വെച്ച് തന്നെ നേരത്തെ നൽകും. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ.
168
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്മകള്‍കൊണ്ടും തിന്മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി.
അവരെ (യഹൂദരെ) നാം ഭൂമിയിൽ ചിതറിയ രൂപത്തിലാക്കി. അവർ ഐക്യത്തിൽ നിലകൊണ്ട കാലഘട്ടത്തിന് ശേഷം അവരുടെ കൂട്ടത്തിൽ (ഉടലെടുക്കുന്ന) വിഭിന്ന കക്ഷികളെ കൊണ്ട് അവരെ നാം ഛിന്നഭിന്നമാക്കി. അക്കൂട്ടത്തിൽ അല്ലാഹുവിനോടുള്ള ബാധ്യതകളും, ജനങ്ങളോടുള്ള ബാധ്യതകളും നിറവേറ്റുന്ന സദ്വൃത്തരുണ്ട്. (നിർബന്ധ ബാധ്യതകൾ നിർവഹിക്കുകയും പാപങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട്) മിതത്വം പാലിക്കുന്നവരുമുണ്ട്. തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിരുവിട്ടു പ്രവർത്തിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. എളുപ്പം നൽകിയും, പ്രയാസങ്ങൾ കൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തു; അവർ നിലകൊള്ളുന്ന (തെറ്റായ വഴിയിൽ നിന്ന്) അവർ മടങ്ങുന്നതിനായിരുന്നു അത്.
169
അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ്(33) അവര്‍ കൈപ്പറ്റുന്നത്. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും.(34) അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
അവർക്ക് ശേഷം അവരെ പിന്തുടർന്നു കൊണ്ട് മോശക്കാരായ ഒരു വിഭാഗം വന്നു. മുൻഗാമികളിൽ നിന്ന് അവർ തൗറാത്ത് ഏറ്റുവാങ്ങി. അവരതാ അതിലുള്ളത് പ്രവർത്തിക്കാതെ കേവല പാരായണം നടത്തുന്നു. അല്ലാഹുവിൻ്റെ ഗ്രന്ഥം മാറ്റത്തിരുത്തലുകൾ വരുത്തുന്നതിനും, അതിൽ അല്ലാഹു അവതരിപ്പിച്ചതു വിട്ട്, മറ്റുള്ളത് കൊണ്ട് വിധിക്കുന്നതിനുമായി വിലയില്ലാത്ത ഐഹികവിഭവങ്ങൾ കൈക്കൂലിയായും മറ്റും അവർ സ്വീകരിക്കുന്നു. അല്ലാഹു തങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണെന്ന് അവർ സ്വയം സമാശ്വസിക്കുകയാണ്. യാതൊരു വിലയുമില്ലാത്ത മറ്റൊരു ഐഹികവിഭവം വന്നെത്തിയാൽ ഒന്നിന് പിറകെ ഒന്നായി അവരത് സ്വീകരിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിൻ്റെ കാര്യത്തിൽ -യാതൊരു മാറ്റത്തിരുത്തലും വരുത്താതെ- സത്യമല്ലാതെ പറയരുതെന്ന് അല്ലാഹു അവരിൽ നിന്ന് കരാർ സ്വീകരിക്കുകയുണ്ടായിട്ടില്ലേ?! അവർ അല്ലാഹുവിൻ്റെ ഗ്രന്ഥമനുസരിച്ച് പ്രവർത്തിക്കാത്തത് അറിവില്ലാത്തതു കൊണ്ടല്ല. മറിച്ച്, അറിഞ്ഞു കൊണ്ട് തന്നെയാണ് അവരത് ഉപേക്ഷിച്ചിട്ടുള്ളത്. അതിലുള്ളത് അവർ വായിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അവരത് വലിച്ചെറിയുകയെന്നത് കൂടുതൽ ഗുരുതരമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് തീർന്നു പോകുന്ന ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത് പരലോകഭവനവും, അവിടെ ലഭിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളുമാണ്. അല്ലാഹു അവനെ സൂക്ഷിക്കുന്നവർക്ക് പരലോകത്ത് ഒരുക്കി വെച്ചിരിക്കുന്നതാണ് കൂടുതൽ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമെന്ന് യാതൊരു വിലയുമില്ലാത്ത ഈ ഐഹികവിഭവങ്ങൾ സ്വീകരിക്കുന്നവർ മനസ്സിലാക്കുന്നില്ലേ?!
170
വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
(അല്ലാഹുവിൽ നിന്നുള്ള) ഗ്രന്ഥത്തെ മുറുകെ പിടിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും, നിസ്കാരം അതിൻ്റെ സമയത്ത് -നിബന്ധനകളും (ശുറൂത്വ്) നിർബന്ധകാര്യങ്ങളും (വാജിബുകൾ) ഐഛികകർമ്മങ്ങളും (സുന്നത്തുകൾ) പാലിച്ചു കൊണ്ട്- നിർവ്വഹിക്കുകയും ചെയ്തവർ; അവരുടെ പ്രവർത്തനങ്ങൾക്ക് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതാണ്. പ്രവർത്തനം നല്ലതായ ഒരാളുടെയും പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല.
171
നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപിടിക്കുകയും, അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
അല്ലാഹുവിൻ്റെ റസൂലേ! പർവ്വതത്തെ നാം അടിയോടെ ഉയർത്തുകയും, ഇസ്രാഈല്യർക്ക് മുകളിൽ ഉയർത്തി പിടിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. തൗറാത്തിലുള്ളത് സ്വീകരിക്കാൻ അവർ വിസമ്മതം പ്രകടിപ്പിച്ച സന്ദർഭത്തിലായിരുന്നു അത്. അങ്ങനെ അവരുടെ തലക്ക് മുകളിൽ തണൽ വിരിക്കുന്ന ഒരു മേഘം പോലെ പർവ്വതം നിലകൊണ്ടു. അതവരുടെ മുകളിൽ വീഴുക തന്നെ ചെയ്യുമെന്ന് അവർ ഉറപ്പിച്ചു. അവരോട് പറയപ്പെട്ടു: നാം നിങ്ങൾക്ക് നൽകിയത് (തൗറാത്) നിങ്ങൾ താല്പര്യത്തോടെയും പരിശ്രമത്തോടെയും ഉറപ്പോടെയും മുറുകെ പിടിക്കുക. അതിൽ അല്ലാഹു നിങ്ങൾക്ക് നിയമമാക്കി നിശ്ചയിച്ച വിധിവിലക്കുകൾ നിങ്ങൾ ഓർക്കുകയും ചെയ്യുക. അത് നിങ്ങൾ വിസ്മരിച്ചു കളയരുത്. അങ്ങനെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങൾക്ക് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക സാധ്യമാകും.
172
നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു.(35) 'തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു' എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്.)
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് മനുഷ്യരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തു കൊണ്ടുവരികയും, അല്ലാഹു മാത്രമാണ് അവരുടെ രക്ഷിതാവ് എന്ന് അവരെ കൊണ്ട് അംഗീകരിപ്പിക്കുകയും, അത് അവരുടെ ശുദ്ധപ്രകൃതിയിൽ ഉൾക്കൊള്ളിക്കുകയും ചെയ്ത കാര്യം സ്മരിക്കുക. അല്ലാഹുവാണ് അവരെ സൃഷ്ടിച്ചതെന്നും, അവനാണ് അവരുടെ രക്ഷാധികാരിയെന്നുമുള്ള വിശ്വാസം (അവരുടെ ശുദ്ധപ്രകൃതിയിലുണ്ട്). അവരോട് അല്ലാഹു ചോദിക്കുകയുണ്ടായി: ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ?! അവർ മുഴുവനും പറഞ്ഞു: അതെ! നീ ഞങ്ങളുടെ രക്ഷിതാവാകുന്നു. അല്ലാഹു പറഞ്ഞു: ഞാൻ നിങ്ങളെ പരീക്ഷിക്കുകയും, നിങ്ങളിൽ നിന്ന് കരാർ വാങ്ങിക്കുകയും ചെയ്തത് അന്ത്യനാളിൽ അല്ലാഹുവിൻ്റെ തെളിവ് നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിനും, അതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു അറിവുമുണ്ടായിരുന്നില്ല എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനുമത്രെ.
173
അല്ലെങ്കില്‍ 'മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട് പങ്കുചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ' എന്ന് നിങ്ങള്‍ പറയാതിരിക്കാൻ വേണ്ടിയും ആണ് (അങ്ങനെ ചെയ്തത്). (36)
അതല്ലെങ്കിൽ നിങ്ങളുടെ പിതാക്കളാണ് അല്ലാഹുവിൻ്റെ കരാർ ലംഘിക്കുകയും അവനിൽ പങ്കുചേർക്കുകയും ചെയ്തതെന്നും, അവരെ എന്തൊന്നിൽ നിങ്ങൾ കണ്ടെത്തിയോ, അത് പിൻപറ്റുക മാത്രമാണ് നിങ്ങൾ ചെയ്തതെന്നും നിങ്ങൾ ന്യായം പറയാതിരിക്കാൻ. 'ഞങ്ങളുടെ രക്ഷിതാവേ! അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് സ്വന്തം പ്രവർത്തനങ്ങൾ നിഷ്ഫലമാക്കിയ ഞങ്ങളുടെ പിതാക്കൾ പ്രവർത്തിച്ചതിൻ്റെ പേരിൽ നീ ഞങ്ങളെ ശിക്ഷിക്കുകയാണോ? ഞങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല; കാരണം ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഞങ്ങളുടെ പിതാക്കളെ പിൻപറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്' എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനുമാണ് ഇത്.
174
അപ്രകാരം നാം തെളിവുകള്‍ വിശദമായി വിവരിക്കുന്നു. അവര്‍ മടങ്ങിയേക്കാം.
നിഷേധികളായ സമൂഹങ്ങളുടെ ചരിത്രത്തിൽ നാം (അവർക്ക്) വിശദീകരിച്ചു നൽകിയത് പോലെ, ഇവർക്കും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചു നൽകുന്നു. അവർ നിലകൊള്ളുന്ന ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ ഏകനാക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിലേക്ക് അവർ മടങ്ങിവരുന്നതിനത്രെ അത്. തങ്ങളുടെ മേൽ അല്ലാഹുവിനോട് അവർ ഉറപ്പു നൽകിയ കരാർ അപ്രകാരമായിരുന്നല്ലോ?!
175
നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടിയ ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. എന്നിട്ട് പിശാച് അവനെ തൻ്റെ അനുയായിയാക്കുകയും അങ്ങനെയവൻ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്തു.
അല്ലാഹുവിൻ്റെ റസൂലേ! ഇസ്രാഈല്യരിൽ പെട്ട ഒരാളുടെ ചരിത്രം അവർക്ക് താങ്കൾ കേൾപ്പിച്ചു നൽകുക. അയാൾക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകുകയും, അയാളത് പഠിക്കുകയും, അതിൽ നിന്ന് സത്യം മനസ്സിലാക്കുകയും ചെയ്തു. എന്നാൽ, അവൻ അതനുസരിച്ച് പ്രവർത്തിച്ചില്ല. മറിച്ച്, അത് ഉപേക്ഷിക്കുകയും, അതിൽ നിന്ന് ഊരിമാറുകയും ചെയ്തു. അങ്ങനെ പിശാച് അവനുമായി ചേരുകയും, അവൻ്റെ ഉറ്റമിത്രമായി മാറുകയും ചെയ്തു. അങ്ങനെ സന്മാർഗം ലഭിച്ച വിജയികളുടെ കൂട്ടത്തിലായിരുന്ന അയാൾ വഴിപിഴച്ച നാശകാരികളിൽ ഉൾപ്പെട്ടു.
176
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്.(37) അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും.(38) അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം.
ആ ദൃഷ്ടാന്തങ്ങൾ അവന് ഉപകാരപ്പെടണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവന് അത് കൊണ്ട് നാം ഉയർച്ച നൽകുകയും, അത് പ്രാവർത്തികമാക്കാൻ വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഇഹലോകത്തും പരലോകത്തും അവൻ ഉയർച്ച കരസ്ഥമാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഭൗതികസുഖങ്ങൾക്ക് പരലോകത്തെക്കാൾ പ്രാധാന്യം നൽകിക്കൊണ്ട്, അതിലേക്ക് അവൻ ചാഞ്ഞുപോയപ്പോൾ തൻ്റെ നാശത്തിന് കാരണമാകുന്ന വഴിയാണ് അവൻ തിരഞ്ഞെടുത്തത്. തൻ്റെ ദേഹേഛ ആഗ്രഹിക്കുന്ന അസത്യങ്ങളെ അവൻ പിൻപറ്റുകയും ചെയ്തു. ഭൗതികസുഖങ്ങൾ നേടാനുള്ള അവൻ്റെ കഠിന വാഞ്ഛയുടെ ഉപമ ഏത് സന്ദർഭത്തിലും നാവ് പുറത്തേക്കിട്ടു നടക്കുന്ന ഒരു നായയുടെ ഉപമയാകുന്നു. ഭക്ഷണം നൽകിയാലും അത് നാവ് പുറത്തേക്കിടും; അതിനെ ആട്ടിവിട്ടാലും അത് നാവ് പുറത്തേക്കിടും. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരുടെ ഉപമയാകുന്നു ഈ പറയപ്പെട്ടത്. അതിനാൽ അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് താങ്കൾ ചരിത്രങ്ങൾ കേൾപ്പിച്ചു നൽകുക. അവർ ചിന്തിക്കുകയും, അവരുടെ നിഷേധവും വഴികേടും ഉപേക്ഷിക്കുകയും ചെയ്യട്ടെ.
177
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ.
നമ്മുടെ തെളിവുകളെയും പ്രമാണങ്ങളെയും നിഷേധിക്കുകയും, അവയെ സത്യപ്പെടുത്താതിരിക്കുകയും, അങ്ങനെ നാശത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് സ്വദേഹങ്ങളോടുതന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തവരുടെ ഉപമയെക്കാൾ മോശമായ മറ്റൊരു ഉപമയില്ല.
178
അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍.
ആരെയെങ്കിലും അല്ലാഹു അവൻ്റെ നേരായ മാർഗത്തിലേക്ക് വഴിനയിച്ചാൽ അവനാകുന്നു യഥാർത്ഥത്തിൽ സന്മാർഗം പ്രാപിച്ചവൻ. ആരെയെങ്കിലും അല്ലാഹു നേരായ മാർഗത്തിൽ നിന്ന് അകറ്റിയാൽ അവർ തന്നെയാകുന്നു യഥാർത്ഥത്തിൽ തങ്ങളുടെ പങ്കിൽ കുറവുവരുത്തിയവർ. അങ്ങനെ അവർ സ്വദേഹങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും പരലോകത്ത് നഷ്ടത്തിലാക്കിയിരിക്കുന്നു. അറിയുക! അത് തന്നെയാകുന്നു വ്യക്തമായ നഷ്ടം.
179
ജിന്നുകളില്‍ നിന്നും(39) മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍(40)
ജിന്നുകളിൽ നിന്ന് ധാരാളം പേരെയും, മനുഷ്യരിൽ നിന്ന് ധാരാളം പേരെയും നരകാഗ്നിക്കായി നാം സൃഷ്ടിച്ചിട്ടുണ്ട്. നരകക്കാരുടെ പ്രവർത്തനങ്ങൾ അവർ ചെയ്തു കൂട്ടുമെന്ന് നമുക്ക് അറിയാവുന്നതിനാലാണ് അത്. അവർക്ക് ഹൃദയങ്ങളുണ്ട്; അത് കൊണ്ട് അവർക്ക് പ്രയോജനകരമായത് എന്തെന്നോ, ഉപദ്രവകരമായത് എന്തെന്നോ അവർ ഗ്രഹിക്കുന്നില്ല. അവർക്ക് കണ്ണുകളുണ്ട്; തങ്ങളുടെ ശരീരങ്ങളിൽ ഉള്ളതോ ചക്രവാളങ്ങളിൽ നിലകൊള്ളുന്നതോ ആയ ദൃഷ്ടാന്തങ്ങൾ അതിലൂടെ അവർ കണ്ടറിയുകയോ, ഗുണപാഠം ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. അവർക്ക് ചെവികളുണ്ട്; അതിലൂടെ അല്ലാഹുവിൻ്റെ ആയത്തുകൾ അവർ കേൾക്കുകയോ, അതിലുള്ളതിനെ കുറിച്ച് ഉറ്റാലോചിക്കുകയോ ചെയ്യില്ല. ഈ വിശേഷണങ്ങൾ ഉള്ളവർ കന്നുകാലികളെ പോലെയാകുന്നു; അവർക്കും ഇവർക്കും ബുദ്ധിയില്ല. അല്ല! ഇക്കൂട്ടർ കന്നുകാലികളെക്കാൾ വഴികേടിലാകുന്നു. അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ കുറിച്ചും, പരലോകത്തെ കുറിച്ചും അശ്രദ്ധയിലായ കൂട്ടരാകുന്നു അവർ.
180
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക,(41) അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ(42) നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും
അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉണ്ട്. അല്ലാഹുവിൻ്റെ മഹത്വവും പരിപൂർണ്ണതയും അറിയിക്കുന്ന നാമങ്ങളാകുന്നു അവൻ. അതിനാൽ ആ നാമങ്ങൾ മുഖേന നിങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് ചോദിക്കുകയും, അതുമുഖേന അല്ലാഹുവിനെ ആവർത്തിച്ചു പുകഴ്ത്തുകയും ചെയ്യുക. അല്ലാഹുവിൻ്റെ ഈ നാമങ്ങളുടെ വിഷയത്തിൽ സത്യമാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നവരെ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. അവ (അല്ലാഹുവിൻ്റെ നാമങ്ങൾ) അല്ലാഹുവല്ലാത്തവർക്ക് നൽകുക, അല്ലാഹുവിൻ്റെ നാമങ്ങളെ നിഷേധിക്കുക, അതിൻ്റെ അർത്ഥം മാറ്റിമറിക്കുക, അവയുടെ അർത്ഥം മറ്റുള്ളവരുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുത്തുക; ഇതെല്ലാം (അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള) വഴികേടാകുന്നു. ഈ വിഷയത്തിൽ സത്യത്തിൽ നിന്ന് വഴിതെറ്റിയവർക്ക് അവർ പ്രവർത്തിച്ചതിൻ്റെ ഫലമായി വേദനയേറിയ ശിക്ഷ നാം നൽകുന്നതാണ്.
181
സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്.
സത്യം പാലിച്ചു കൊണ്ട് സന്മാർഗം സ്വീകരിച്ചവരും, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നവരുമായ ഒരു കൂട്ടർ നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്. അവർ നീതിപൂർവ്വമായി വിധിക്കുകയും, വഞ്ചന കാണിക്കാതിരിക്കുകയും ചെയ്യുന്നു.
182
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്.
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അവയെ നിഷേധിക്കുകയും ചെയ്തവർ; ഉപജീവനത്തിൻ്റെ വാതിലുകൾ അവർക്ക് നാം തുറന്നു നൽകുന്നതാണ്. അവരോടുള്ള ആദരവായി കൊണ്ടല്ല അത് നാം ചെയ്യുന്നത്. മറിച്ച്, അവരെ ക്രമേണ അഴിച്ചു വിടുകയും, പൊടുന്നനെ പിടികൂടുകയും ചെയ്യുന്നതിനാണ്. അങ്ങനെ തങ്ങൾ നിലകൊള്ളുന്ന വഴികേടിൽ തന്നെ അവർ തുടരുകയും, അവർ പ്രതീക്ഷിച്ചിരിക്കാതെ നമ്മുടെ ശിക്ഷ അവരെ പിടികൂടുകയും ചെയ്യും.
183
അവര്‍ക്കു ഞാന്‍ ഇടകൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്.
وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ١٨٣
തഫ്സീർആയത്ത് 183
ശിക്ഷ അവർക്ക് നാം വൈകിച്ചു കൊണ്ടേയിരിക്കും; തങ്ങൾ ശിക്ഷിക്കപ്പെടുന്നതല്ല എന്ന് അവർ ധരിക്കുന്നത് വരെ. അങ്ങനെ തങ്ങളുടെ നിഷേധവും കളവാക്കലും അവർ തുടർന്നു കൊണ്ടിരിക്കും. ശിക്ഷയാകട്ടെ, അവർക്ക് ഇരട്ടിയാക്കപ്പെടുകയും ചെയ്യും. തീർച്ചയായും എൻ്റെ തന്ത്രം വളരെ ശക്തമാകുന്നു. അവർക്ക് നാം നന്മ പുറമേക്ക് കാണിച്ചു നൽകും. എന്നാൽ നാമുദ്ദേശിക്കുന്നത് അവരെ കൈവെടിയാനാണ്.
184
അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്.
അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചും, അവൻ്റെ ദൂതനെ കുറിച്ചും അവർ ചിന്തിച്ചു നോക്കിയില്ലേ?! തങ്ങളുടെ ബുദ്ധി അവർ ഉപയോഗിച്ചു നോക്കുന്നില്ലേ?! എങ്കിൽ മുഹമ്മദ് നബി -ﷺ- ഒരു ഭ്രാന്തനല്ല എന്ന് അവർക്ക് വ്യക്തമാകുമായിരുന്നു; അവിടുന്ന് അല്ലാഹുവിൽ നിന്നുള്ള -അവൻ്റെ ശിക്ഷയെ കുറിച്ച് വ്യക്തമായി താക്കീത് നൽകാൻ അവൻ നിയോഗിച്ച- ഒരു ദൂതൻ മാത്രമാകുന്നു.
185
ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?
ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ ആധിപത്യത്തെ കുറിച്ച് അവർ ഉറ്റാലോചിച്ചു കൊണ്ട് നോക്കുന്നില്ലേ?! അല്ലാഹു അവ രണ്ടിലും (ആകാശങ്ങളിലും ഭൂമിയിലും) സൃഷ്ടിച്ച മൃഗങ്ങളെയും ചെടികളെയും മറ്റുമെല്ലാം അവർ നോക്കുന്നില്ലേ?! അവരുടെ ആയുസ്സിനെ കുറിച്ചും അവർ ചിന്തിക്കുന്നില്ലേ?! ചിലപ്പോൾ അത് ഉടൻ തന്നെ അവസാനിക്കാറായിട്ടുണ്ടായിരിക്കാം. അതിനാൽ അവധി അവസാനിക്കുന്നതിന് മുൻപ് അവർ അല്ലാഹുവിലേക്ക് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങട്ടെ. അവർ ഖുർആനിലും, അതിലുള്ള താക്കീതുകളിലും വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ മറ്റേതു ഗ്രന്ഥത്തിലാണ് അവർ വിശ്വസിക്കുക?!
186
ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്.
ആരെയെങ്കിലും അല്ലാഹു സത്യത്തിലേക്ക് സന്മാർഗം ലഭിക്കുന്നതിൽ നിന്ന് തടയുകയും, അവനെ നേരായ മാർഗത്തിൽ നിന്ന് വഴികേടിലാക്കുകയും ചെയ്താൽ അവനെ ആ മാർഗത്തിലേക്ക് നയിക്കാൻ ആരും തന്നെയില്ല. പരിഭ്രാന്തരായ നിലയിൽ -ഒന്നിലേക്കും വഴിനയിക്കപ്പെടാതെ- അവരുടെ നിഷേധത്തിലും വഴികേടിലും അല്ലാഹു അവരെ വിട്ടേക്കുന്നതാണ്.
187
അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു.(43) പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
പരലോകത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ കടുത്ത ധിക്കാരത്തോടെ നിന്നോട് ചോദിക്കുന്നു: ഏത് സമയമാണ് അന്ത്യനാൾ സംഭവിക്കുകയും, അതിനെ കുറിച്ചുള്ള അറിവ് ഉറപ്പുള്ളതാവുകയും ചെയ്യുക?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അതിനെ കുറിച്ചുള്ള അറിവ് എൻ്റെ പക്കലോ മറ്റാരുടെയെങ്കിലും അടുക്കലോ ഇല്ല. അതിൻ്റെ അറിവ് അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. അതിന് നിശ്ചയിക്കപ്പെട്ട സമയത്ത് അത് വെളിവാക്കുക അവൻ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് അതിനെ കുറിച്ചുള്ള അറിവ് അവ്യക്തമായിരിക്കുന്നു. പൊടുന്നനെയല്ലാതെ അത് നിങ്ങൾക്ക് വന്നെത്തുകയില്ല. താങ്കൾ പരലോകത്തിൻ്റെ സമയം അറിയാൻ വളരെ താല്പര്യമുള്ളവരാണെന്ന ധാരണയിലാണ് അവർ താങ്കളോട് ചോദിക്കുന്നത്. എന്നാൽ അല്ലാഹുവിനെ കുറിച്ച് പൂർണ്ണമായ അറിവുള്ളതിനാൽ പരലോകത്തിൻ്റെ സമയം എപ്പോഴാണെന്ന് താങ്കൾ അല്ലാഹുവിനോട് ചോദിക്കുകയില്ല എന്ന് അവർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയുന്നില്ല.
188
(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു.(44) തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ സ്വന്തത്തിന് എന്തെങ്കിലും നന്മ നേടിയെടുക്കാനോ, എന്തെങ്കിലുമൊരു ഉപദ്രവം എന്നിൽ നിന്ന് നീക്കാനോ എനിക്ക് സാധിക്കുകയില്ല; അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. അതെല്ലാം അല്ലാഹുവിൻ്റെ അടുക്കലാകുന്നു. അല്ലാഹു എനിക്ക് പഠിപ്പിച്ചു നൽകിയതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. ഞാൻ അദൃശ്യജ്ഞാനം അറിയുന്നില്ല. എനിക്ക് അദൃശ്യജ്ഞാനം അറിയുമായിരുന്നെങ്കിൽ എനിക്ക് പ്രയോജനം നേടിത്തരുന്നതും, എന്നിൽ നിന്ന് ഉപദ്രവം തടുത്തുവെക്കുന്നതുമായ വഴികളെല്ലാം ഞാൻ പ്രവർത്തിക്കുമായിരുന്നു. കാരണം, ഓരോ കാര്യവും സംഭവിക്കുന്നതിന് മുൻപ് തന്നെ അത് അറിയാനും, എന്തെല്ലാമാണ് അവസാനം സംഭവിക്കുക എന്ന് മനസ്സിലാക്കാനും കഴിയുമെങ്കിൽ (ഇപ്രകാരമെല്ലാം എനിക്ക് ചെയ്യാൻ കഴിയുമല്ലോ?!) ഞാൻ അല്ലാഹുവിൽ നിന്നുള്ള ഒരു ദൂതനല്ലാതെ മറ്റൊന്നുമല്ല. അവൻ്റെ വേദനയേറിയ ശിക്ഷയിൽ നിന്ന് ഞാൻ താക്കീത് നൽകുന്നു. ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും, ഞാൻ കൊണ്ടുവന്നത് സത്യപ്പെടുത്തുകയും ചെയ്യുന്നവർക്ക് അല്ലാഹുവിൻ്റെ മാന്യമായ പ്രതിഫലമുണ്ടെന്ന് ഞാൻ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.
189
ഒരൊറ്റ ദേഹത്തില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി.(45) അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
പുരുഷന്മാരേ! സ്ത്രീകളേ! അല്ലാഹുവാകുന്നു നിങ്ങളെ ഒരു ആത്മാവിൽ നിന്ന് -അതായത് ആദമിൽ നിന്ന്- സൃഷ്ടിച്ചത്. ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണ ഹവ്വാഇനെയും അവൻ സൃഷ്ടിച്ചു. ആദമിന് കൂട്ടായിരിക്കാനും, അവളിൽ സമാധാനം കണ്ടെത്തുന്നതിനും അദ്ദേഹത്തിൻ്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചത്. അങ്ങനെ ഒരു പുരുഷൻ തൻ്റെ ഇണയുമായി ബന്ധപ്പെടുകയും, അവൾ ഒരു ലഘുവായ ഭാരം -ഗർഭം- വഹിക്കുകയും ചെയ്തു; ഗർഭധാരണത്തിൻ്റെ ആരംഭത്തിൽ അവൾ പോലും (താൻ ഗർഭിണിയാണ് എന്നത്) അറിഞ്ഞിട്ടില്ല. അങ്ങനെ അവൾ യാതൊരു ഭാരവും അനുഭവിക്കാത്ത രീതിൽ അവളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ദിവസങ്ങൾ തുടർന്നു പോയി. അങ്ങനെ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ ഭാരമേറിയപ്പോൾ രണ്ട് പേരും -ഭർത്താവും ഭാര്യയും- അവരുടെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് നീ പൂർണമായ ശരീരപ്രകൃതിയുള്ള നല്ല ഒരു സന്താനത്തെ നൽകുകയാണെങ്കിൽ ഞങ്ങൾ നിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവരിൽ ഉൾപ്പെടുന്നതാണ്; തീർച്ച.
190
അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പെടുത്തി.(46) എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.
അങ്ങനെ അല്ലാഹു അവരുടെ രണ്ട് പേരുടെയും പ്രാർത്ഥനക്ക് ഉത്തരം നൽകുകയും, അവർക്ക് പ്രാർത്ഥിച്ചതു പോലെ നല്ല ഒരു സന്താനത്തെ നൽകുകയും ചെയ്തപ്പോൾ അല്ലാഹു അവർക്ക് രണ്ട് പേർക്കും നൽകിയതിൽ അവർ അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു. അങ്ങനെ അവർ തങ്ങളുടെ സന്താനത്തിന് അല്ലാഹുവിന് പുറമെയുള്ളവരുടെ അടിമത്വം ദ്യോതിപ്പിക്കുന്ന പേര് നൽകി. 'ഹാരിഥിൻ്റെ അടിമ' എന്നർത്ഥം വരുന്ന അബ്ദുൽ ഹാരിഥ് എന്ന പേരാണ് അവർ കുഞ്ഞിന് നൽകിയത്. എന്നാൽ അല്ലാഹു എല്ലാ പങ്കുകാരിൽ നിന്നും പരിശുദ്ധനും ഔന്നത്യമുള്ളവനുമായിരിക്കുന്നു. സൃഷ്ടികർതൃത്വത്തിലും ആരാധനക്കുള്ള അർഹതയിലും അവൻ ഏകനത്രെ.
191
യാതൊന്നും സൃഷ്ടിക്കാത്തവരെ അവർ (അല്ലാഹുവോട്) പങ്കുചേർക്കുകയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്.
ഈ വിഗ്രഹങ്ങളെയും മറ്റും അവർ ആരാധനയിൽ അല്ലാഹുവിൻ്റെ പങ്കാളികളാക്കിയിരിക്കുകയാണോ?! അവർക്കറിയാം അവ യാതൊന്നും സൃഷ്ടിക്കുന്നില്ലെന്ന്; (അവ സൃഷ്ടിച്ചിരുന്നെങ്കിലല്ലേ) അവർക്ക് ആരാധന അർഹമാവുകയുള്ളൂ?! എന്നാൽ അവ മുഴുവൻ അല്ലാഹുവിൻ്റെ സൃഷ്ടികൾ മാത്രമാകുന്നു. അപ്പോൾ എങ്ങനെയാണ് അവയെ അവർ അല്ലാഹുവിൻ്റെ പങ്കാളികളാക്കുക?!
192
അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (പങ്കാളികള്‍ക്കു) സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല.
ബഹുദൈവാരാധകരേ! അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരായി നിങ്ങൾ സ്വീകരിച്ചിട്ടുള്ള ഈ വിഗ്രഹങ്ങളെ നിങ്ങൾ നേർവഴിയിലേക്ക് ക്ഷണിച്ചാൽ അവ നിങ്ങൾക്ക് ഉത്തരം നൽകുകയോ, നിങ്ങളെ പിൻപറ്റുകയോ ഇല്ല. നിങ്ങൾ അവരെ വിളിക്കുന്നതും, നിശബ്ദത പാലിക്കുന്നതുമെല്ലാം അവർക്ക് ഒരു പോലെയാകുന്നു. കാരണം, അവയെല്ലാം കേവലം നിർജ്ജീവ വസ്തുക്കളാകുന്നു. അവക്ക് ബുദ്ധിയില്ല. അവ കേൾക്കുകയോ സംസാരിക്കുകയോ ഇല്ല.
194
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളും അവൻ്റെ അടിമകളും മാത്രമാകുന്നു. അക്കാര്യത്തിൽ അവർ നിങ്ങളെ പോലെ തന്നെയാകുന്നു. അല്ല! നിങ്ങൾ അവരെക്കാൾ നല്ല അവസ്ഥയിലാണുള്ളത്. കാരണം, നിങ്ങൾക്ക് ജീവനുണ്ട്; നിങ്ങൾ സംസാരിക്കുകയും നടക്കുകയും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ വിഗ്രഹങ്ങൾക്ക് അതൊന്നും സാധിക്കുകയില്ല. അതിനാൽ അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; അവർ നിങ്ങൾക്ക് മറുപടി നൽകട്ടെ. നിങ്ങൾ അവരുടെ കാര്യത്തിൽ ജൽപ്പിച്ചത് സത്യമാണെങ്കിൽ അതാണല്ലോ വേണ്ടത്?!
195
അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല. (47)
നിങ്ങൾ ആരാധ്യന്മാരായി സ്വീകരിച്ചിട്ടുള്ള ഈ വിഗ്രഹങ്ങൾക്ക് നടക്കാൻ കഴിയുന്ന -നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു നൽകാൻ കഴിയുന്ന തരത്തിലുള്ള- കാലുകളുണ്ടോ?! അതല്ലെങ്കിൽ നിങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന കൈകളുണ്ടോ?! അതുമല്ലെങ്കിൽ നിങ്ങൾക്ക് ദൃഷ്ടി ഗോചരമല്ലാത്ത കാര്യങ്ങൾ നിങ്ങളെ അറിയിച്ചു തരാൻ കഴിയുന്ന വിധത്തിൽ, കാണാൻ കഴിയുന്ന കണ്ണുകളുണ്ടോ?! അല്ലെങ്കിൽ നിങ്ങൾക്ക് അവ്യക്തമായ കാര്യങ്ങൾ കേൾക്കാനും, അതിനെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് എത്തിച്ചു നൽകാനും സാധിക്കുന്ന കാതുകളുണ്ടോ?! ഇവയൊന്നും ഇല്ലാത്തവരാണ് അവയെങ്കിൽ, പിന്നെങ്ങനെയാണ് നന്മ നേടിയെടുക്കാമെന്നും, തിന്മ തടയാമെന്നുമുള്ള പ്രതീക്ഷയിൽ നിങ്ങൾ അവയെ ആരാധിക്കുക?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിനോടൊപ്പം നിങ്ങൾ സമപ്പെടുത്തിയവയെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; ശേഷം എന്നെ ഉപദ്രവിക്കാൻ നിങ്ങൾ തന്ത്രം മെനയുകയും ചെയ്തു കൊള്ളുക. എനിക്ക് നിങ്ങൾ അവധി നൽകേണ്ടതില്ല.
196
തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്‍റെ രക്ഷാധികാരി. അവനാണ് സജ്ജനങ്ങളുടെ സംരക്ഷണമേല്‍ക്കുന്നത്.
എന്നെ സംരക്ഷിക്കുന്നവനായ അല്ലാഹുവാകുന്നു എൻ്റെ സഹായിയും രക്ഷാധികാരിയും; തീർച്ച. അവനിലല്ലാതെ മറ്റാരിലും ഞാൻ പ്രതീക്ഷയർപ്പിക്കുന്നില്ല. നിങ്ങളുടെ വിഗ്രഹങ്ങളിൽ ഒന്നിനെയും ഞാൻ ഭയക്കുന്നുമില്ല. എൻ്റെ മേൽ ജനങ്ങൾക്ക് മാർഗദർശനമായി ഖുർആൻ അവതരിപ്പിച്ചവൻ അവനാകുന്നു. തൻ്റെ ദാസന്മാരിലെ സച്ചരിതരായവരെ ഏറ്റെടുത്തിരിക്കുന്നവനും അവനത്രെ; അവരെ അവൻ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
197
അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല.
ബഹുദൈവാരാധകരേ! നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഈ വിഗ്രഹങ്ങൾക്കൊന്നും നിങ്ങളെ സഹായിക്കാൻ സാധിക്കുകയില്ല. അവർക്ക് സ്വയം തന്നെ സഹായിക്കാൻ കഴിയില്ല. തീർത്തും ദുർബലരാണവർ. അപ്പോൾ എങ്ങനെയാണ് അല്ലാഹുവിനെ പുറമെ ഇവയെ നിങ്ങൾ വിളിച്ചാരാധിക്കുക?!
198
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും. (48)
ബഹുദൈവാരാധകരേ! അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളെ നേരെ നിലകൊള്ളുന്നതിനായി നിങ്ങൾ ക്ഷണിച്ചാൽ അവർ നിങ്ങളുടെ വിളി കേൾക്കുകയേയില്ല. അവ നിർമ്മിച്ചവർ വെച്ചു നൽകിയ കണ്ണുകളുമായി നിന്നെ അവ അഭിമുഖീകരിക്കുന്നത് നിനക്ക് കാണാം; എന്നാൽ കാണാൻ കഴിയാത്ത നിർജീവ വസ്തുക്കളാകുന്നു അവ. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലായിരുന്നു അവർ (ബഹുദൈവാരാധകർ) വിഗ്രഹങ്ങളെ നിർമ്മിച്ചിരുന്നത്; അതു കൊണ്ട് അവക്ക് കൈകളും കാലുകളും കണ്ണുകളുമുണ്ടായിരുന്നു. എന്നാൽ അവ നിർജീവവസ്തുക്കൾ മാത്രമാണ്; ജീവനോ ചലനമോ ഒന്നും അവയ്ക്കില്ല.
199
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളിൽ നിന്ന് അവർ സുമനസാലെ വിട്ടുതന്നതെന്തോ അതും, അവർക്ക് എളുപ്പമുള്ളതുമായ പ്രവർത്തനങ്ങളും സ്വഭാവങ്ങളും നീ സ്വീകരിക്കുക. അവരുടെ പ്രകൃത്യാലെ അനുവദിച്ചുതരാൻ പ്രയാസകരമായത് ചെയ്യുവാൻ അവരെ നിർബന്ധിക്കാതിരിക്കുക. അത് അവരെ അകറ്റിക്കളയുന്നതാണ്. എല്ലാ നല്ല വാക്കുകളും പ്രവൃത്തികളും അവരോട് കൽപ്പിക്കുകയും ചെയ്യുക. വിഡ്ഢികളിൽ നിന്ന് താങ്കൾ തിരിഞ്ഞു കളയുകയും ചെയ്യുക. അവരുടെ അതേ അവിവേകം തിരിച്ചുപ്രയോഗിക്കരുത്. ആരെങ്കിലും താങ്കളെ ഉപദ്രവിച്ചെങ്കിൽ അവരെ താങ്കൾ ഉപദ്രവിക്കാതിരിക്കുക. ആരെങ്കിലും താങ്കൾക്ക് വല്ലതും തടഞ്ഞുവെച്ചെങ്കിൽ താങ്കൾ അവർക്ക് തടസ്സമുണ്ടാക്കാതിരിക്കുക.
200
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
അല്ലാഹുവിൻ്റെ റസൂലേ! പിശാച് താങ്കളെ വല്ല ദുർബോധനം ബാധിപ്പിക്കുകയോ, ഏതെങ്കിലും നന്മ പ്രവർത്തിക്കുന്നതിൽ നിന്ന് മടി തോന്നിക്കുകയോ ചെയ്തുവെന്ന് അനുഭവപ്പെട്ടാൽ ഉടനെ താങ്കൾ അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുകയും, അവനെ അവലംബമാക്കുകയും ചെയ്യുക. താങ്കൾ പറയുന്നത് അവൻ കേൾക്കുന്നുണ്ട്. താങ്കളുടെ അഭയതേട്ടത്തെ കുറിച്ച് അവൻ അറിയുന്നുണ്ട്. അവൻ താങ്കളെ പിശാചിൽ നിന്ന് സംരക്ഷിക്കുന്നതാണ്.
അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർ; അവർക്ക് പിശാചിൽ നിന്ന് എന്തെങ്കിലും ദുർബോധനം ഏൽക്കുകയും, തിന്മ അവർ പ്രവർത്തിച്ചു പോവുകയും ചെയ്താൽ ഉടനടി അവർ അല്ലാഹുവിൻ്റെ മഹത്വവും ധിക്കാരികൾക്ക് അവൻ ഒരുക്കി വെച്ച ശിക്ഷയും അവനെ അനുസരിച്ചവർക്ക് ഒരുക്കി വെച്ച പ്രതിഫലവും ഓർക്കുകയും, തങ്ങളുടെ തിന്മകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളുടെ രക്ഷിതാവിലേക്ക് അണയുകയും ചെയ്യും. അപ്പോഴതാ അവർ സത്യത്തിന് മേൽ അടിയുറച്ചു നിന്നവരായിത്തീരുന്നു. തങ്ങൾക്ക് സംഭവിച്ചു പോയതിൽ നിന്ന് അവർ ഉണരുകയും, അത് അവർ വെടിയുകയും ചെയ്യും.
202
എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല.
പിശാചുക്കളുടെ കൂട്ടുകാരായ അധർമ്മികളും (അല്ലാഹുവിനെ) നിഷേധിച്ചവരും; പിശാച് എപ്പോഴും അവർക്ക് വഴികേട് വർദ്ധിപ്പിച്ചു നൽകിക്കൊണ്ടേയിരിക്കും. ഒരു തിന്മക്ക് ശേഷം മറ്റൊന്ന് എന്ന നിലയിൽ (അവരെ അവൻ തിന്മകളിലേക്ക് നയിക്കും). അവർ ഒരിക്കലും നിർത്തുകയില്ല. (ജനങ്ങളെ) വഴികേടിലും പിഴവിലുമെത്തിക്കുന്നത് പിശാചുക്കളോ, (പിശാചുക്കളെ) അനുസരിക്കുകയും തിന്മ പ്രവർത്തിക്കുകയും ചെയ്യുന്നത് തെമ്മാടികളായ മനുഷ്യരോ അവസാനിപ്പിക്കില്ല.
203
നീ അവര്‍ക്ക് ഏതെങ്കിലും ദൃഷ്ടാന്തം കൊണ്ട് വന്ന് കൊടുത്തില്ലെങ്കില്‍ അവര്‍ പറയും: നിനക്ക് തന്നെ അത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിക്കൂടേ? (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ് ഇത് (ഖുര്‍ആന്‍.)
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ എന്തെങ്കിലും ആയത്ത് (ദൃഷ്ടാന്തം/ഖുർആനിലെ വാചകം) കൊണ്ടുവന്നു നൽകിയാൽ അവർ താങ്കളെ കളവാക്കുകയും, അതിനെ അവഗണിച്ചു കളയുകയും ചെയ്യും. താങ്കൾ അവർക്ക് ആയത്ത് നൽകിയില്ലെങ്കിൽ അവർ ചോദിക്കും: നിനക്ക് സ്വയം തന്നെ ഒരു ആയത്ത് ഉണ്ടാക്കുകയും, കെട്ടിച്ചമക്കുകയും ചെയ്തു കൂടേ?! അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: എനിക്ക് സ്വയം ഒരു ആയത്ത് കൊണ്ടുവരിക എന്നത് സാധിക്കുകയില്ല. അല്ലാഹു എനിക്ക് സന്ദേശമായി നൽകിയത് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. നിങ്ങൾക്ക് മേൽ ഞാൻ പാരായണം ചെയ്തു കേൾപ്പിക്കുന്ന ഈ ഖുർആൻ നിങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിൽ നിന്ന് നിങ്ങൾക്കുള്ള വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമാകുന്നു. തൻ്റെ ദാസന്മാരിൽ നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവർക്കുള്ള മാർഗദർശനവും കാരുണ്യവുമാകുന്നു അത്. എന്നാൽ (അല്ലാഹുവിൽ) വിശ്വസിക്കാത്തവരാകട്ടെ; അവർ വഴിപിഴച്ചവരും ദൗർഭാഗ്യവാന്മാരുമത്രെ.
204
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങൾ ആ പാരായണം ശ്രദ്ധിച്ചു കേൾക്കുകയും, സംസാരിക്കാതിരിക്കുകയും ചെയ്യുക. (ഖുർആനിനെ വിട്ട്) മറ്റൊരു കാര്യത്തിലും നിങ്ങൾ വ്യാപൃതരാകരുത്. (എങ്കിൽ) അല്ലാഹു നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുന്നതാണ്.
205
വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവായ അല്ലാഹുവിനെ താഴ്മയോടും വിനയത്തോടും ഭയഭക്തിയോടും കൂടി സ്മരിക്കുക. നിൻ്റെ പ്രാർത്ഥനയുടെ ശബ്ദം ഏറെ ഉയർത്തുന്നതിനും തീരെ താഴ്ത്തുന്നതിനും ഇടയിൽ ആക്കുക. പകലിൻ്റെ ആദ്യത്തിലും അവസാനത്തിലും ഇപ്രകാരം നീ അല്ലാഹുവിനോട് പ്രാർത്ഥിക്കുക; കാരണം ഈ രണ്ട് സമയങ്ങൾക്കും പ്രത്യേക ശ്രേഷ്ഠതകളുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധരാകുന്നവരിൽ നീ ഉൾപ്പെടുകയുമരുത്.
206
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല.(49) അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവിൻ്റെ അടുക്കലുള്ള മലക്കുകൾ അവനെ ആരാധിക്കാതെ ഔന്നത്യം നടിക്കുന്നവരല്ല. മറിച്ച്, അവർ അല്ലാഹുവിനെ ആരാധിക്കാൻ കീഴൊതുങ്ങിയവരും, അവനെ വണങ്ങിയവരുമാകുന്നു; അവർ ഒരു നേരവും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് മാറിനിൽക്കുകയുമില്ല. അല്ലാഹുവിന് യോജ്യമല്ലാത്തവയിൽ നിന്ന് അവനെ അവർ രാത്രിയും പകലുമെല്ലാം പരിശുദ്ധപ്പെടുത്തി കൊണ്ടിരിക്കുന്നു. അവന് മാത്രമാണ് അവർ സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നത്.