സൂറത്ത് അൽ ബലദ് (Al-Balad)യിലെ 20 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Balad.
1
ഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ١
തഫ്സീർആയത്ത് 1
പരിശുദ്ധമാക്കപ്പെട്ട നാടിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ആദരണീയമായ മക്കയാണ് ഉദ്ദേശം.
2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(1)
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ ٢
തഫ്സീർആയത്ത് 2
നിനക്ക് -അല്ലാഹുവിൻ്റെ റസൂലേ!- ഇവിടെ നീ ചെയ്യുന്നത് അനുവദനീയമാണ്. വധിക്കപ്പെടാൻ അർഹതയുള്ളവരെ വധിക്കലും, തടവിലാക്കേണ്ടവരെ തടവിലാക്കലും (നിനക്ക് മാത്രം ഇവിടെ അനുവദനീയമാണ്).
മനുഷ്യരുടെ പിതാവിനെ കൊണ്ടും, അദ്ദേഹത്തിൽ നിന്നുണ്ടായ സന്താനങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(3)
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ ٤
തഫ്സീർആയത്ത് 4
മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് പ്രയാസവും ബുദ്ധിമുട്ടും സഹിക്കേണ്ട നിലയിലാകുന്നു; ഇഹലോകത്ത് അവൻ അനുഭവിക്കേണ്ട പ്രയാസങ്ങളാണ് ഉദ്ദേശം.
5
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ ٥
തഫ്സീർആയത്ത് 5
തിന്മകൾ ചെയ്തു കൂട്ടിയാലും അവനെ പിടികൂടാനോ, അവനോട് പകരം ചോദിക്കാനോ ആർക്കും കഴിയില്ലെന്നാണോ അവൻ ധരിക്കുന്നത്? അതിനി അവനെ സൃഷ്ടിച്ച രക്ഷിതാവിനാണെങ്കിൽ പോലും!
6
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.(4)
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا ٦
തഫ്സീർആയത്ത് 6
കെട്ടുകെട്ടായി കിടക്കുന്ന, ധാരാളം സമ്പാദ്യം ഞാൻ ചിലവഴിച്ചിരിക്കുന്നു എന്നവൻ പറയുന്നു.
7
അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്?
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ ٧
തഫ്സീർആയത്ത് 7
അല്ലാഹു അവനെ കാണുന്നില്ലെന്നാണോ ഈ ഭോഷ്ക് പറയുന്നവൻ വിചാരിക്കുന്നത്? അവൻ്റെ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ -ഇതെല്ലാം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, എന്തെല്ലാം കാര്യത്തിൽ ചിലവഴിച്ചെന്നും- അല്ലാഹു വിചാരണ ചെയ്യില്ലെന്നാണോ അവൻ ധരിക്കുന്നത്?
8
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ ٨
തഫ്സീർആയത്ത് 8
കാഴ്ച്ചകൾ കാണാൻ രണ്ട് കണ്ണുകൾ നാമവന് നൽകിയില്ലേ?
9
ഒരു നാവും രണ്ടു ചുണ്ടുകളും?
وَلِسَانٗا وَشَفَتَيۡنِ ٩
തഫ്സീർആയത്ത് 9
സംസാരിക്കാനായി ഒരു നാവും രണ്ടു ചുണ്ടുകളും നൽകിയില്ലേ?
10
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ ١٠
തഫ്സീർആയത്ത് 10
നന്മയുടെ പാതയും, തിന്മയുടെ പാതയും നാം അവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തില്ലേ?
11
എന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല.
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ١١
തഫ്സീർആയത്ത് 11
സ്വർഗത്തെയും അവനെയും വേർതിരിക്കുന്ന ആ പാത മുറിച്ചു കടക്കുകയായിരുന്നു അവൻ ചെയ്യേണ്ടിയിരുന്നത്.
12
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ ١٢
തഫ്സീർആയത്ത് 12
സ്വർഗപ്രവേശനത്തിനായി ഓരോ മനുഷ്യനും താണ്ടിക്കടക്കേണ്ട പ്രയാസകരമായ ആ പാത ഏതാണെന്ന് നിനക്കറിയുമോ, റസൂലേ?!
13
ഒരു അടിമയെ മോചിപ്പിക്കുക.
فَكُّ رَقَبَةٍ ١٣
തഫ്സീർആയത്ത് 13
പുരുഷനോ സ്ത്രീയോ ആയ അടിമയെ മോചിപ്പിക്കലാണത്.
14
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ ١٤
തഫ്സീർആയത്ത് 14
ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ദിവസങ്ങളിൽ ഭക്ഷണം കൊടുക്കലാണത്.
15
കുടുംബബന്ധമുള്ള അനാഥയ്ക്ക്.
يَتِيمٗا ذَا مَقۡرَبَةٍ ١٥
തഫ്സീർആയത്ത് 15
തൻ്റെ കുടുംബത്തിൽ പെട്ട, പിതാവ് നഷ്ടപ്പെട്ട അനാഥനായ ഒരു കുട്ടിക്ക് (ഭക്ഷണം കൊടുക്കൽ).
16
അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്.
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ ١٦
തഫ്സീർആയത്ത് 16
അല്ലെങ്കിൽ ഒരു സ്വത്തിൻ്റെയും ഉടമയല്ലാത്ത ദരിദ്രന്.
17
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.