Sunday, 11 October 2026 Hijri: — 07:37:13 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Complete Surah Tafsir

അൽ ബയ്യിന البينة Al-Bayyinah

Surah 98 മദനിയ്യ • مدنية • Madaniyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അൽ ബയ്യിന (Al-Bayyinah)യിലെ 8 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Bayyinah.

1

വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട് പോരുന്നവരായിട്ടില്ല.

لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ ۝١
തഫ്സീർആയത്ത് 1
യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ (പിഴച്ച) വിശ്വാസത്തിലുള്ള അവരുടെ യോജിപ്പും ഒരുമയും വിട്ടുപോരുകയേ ഇല്ല; അവർക്ക് വ്യക്തവും ശക്തവുമായ തെളിവ് വന്നു കിട്ടുന്നത് വരെ.
Source : QUL
2

അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ).

رَسُولٞ مِّنَ ٱللَّهِ يَتۡلُواْ صُحُفٗا مُّطَهَّرَةٗ ۝٢
തഫ്സീർആയത്ത് 2
- ശുദ്ധിയുള്ളവരല്ലാതെ സ്പർശിക്കാത്ത - പരിശുദ്ധമാക്കപ്പെട്ട ഏടുകൾ പാരായണം ചെയ്യുന്ന, അല്ലാഹു നിയോഗിക്കുന്ന ഒരു ദൂതനാണ് (അവർ കാത്തിരിക്കുന്ന) ഈ വ്യക്തമായ തെളിവ്.
Source : QUL
3

അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.

فِيهَا كُتُبٞ قَيِّمَةٞ ۝٣
തഫ്സീർആയത്ത് 3
ആ ഏടുകളിൽ സത്യസന്ധമായ വർത്തമാനങ്ങളും, നീതിപൂർവ്വകമായ വിധിവിലക്കുകളുമാണ് ഉള്ളത്. അവർക്ക് നന്മയുള്ളതിലേക്ക് അത് ജനങ്ങളെ നയിക്കുന്നു.
Source : QUL
4

വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.(1)

وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَةُ ۝٤
തഫ്സീർആയത്ത് 4
തൗറാത്ത് നൽകപ്പെട്ട യഹൂദരോ, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളോ ഭിന്നിച്ചത് അല്ലാഹു അവരിലേക്ക് നബിയെ നിയോഗിക്കാതെയല്ല; (നബിയെ നിയോഗിച്ചതിന് ശേഷം തന്നെയാണ് അവർ ഭിന്നിച്ചത്). അവരിൽ ചിലർ മുസ്ലിംകളായി. മറ്റു ചിലർ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ സത്യസന്ധത വ്യക്തമായി ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു.
Source : QUL
5

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.

وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ ۝٥
തഫ്സീർആയത്ത് 5
അവരുടെ ഗ്രന്ഥങ്ങളിൽ - തൗറാത്തിലും ഇഞ്ചീലിലും - കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഖുർആനിലും കൽപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നറിയുമ്പോഴാണ് യഹൂദ-നസ്വാറാക്കളുടെ അതിക്രമത്തിൻ്റെ വലിപ്പവും അവരുടെ ശത്രുതയും മനസ്സിലാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ബഹുദൈവാരാധന ഉപേക്ഷിക്കുക, നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുക; (ഇതൊക്കെയാണ് ആ കൽപ്പനകൾ). ഈ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ തന്നെയാകുന്നു വളവുകളില്ലാത്ത നേരായ മതം.
Source : QUL
6

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.

إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ فِي نَارِ جَهَنَّمَ خَٰلِدِينَ فِيهَآۚ أُوْلَٰٓئِكَ هُمۡ شَرُّ ٱلۡبَرِيَّةِ ۝٦
തഫ്സീർആയത്ത് 6
തീർച്ചയായും യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ അന്ത്യനാളിൽ നരകാഗ്നിയിൽ പ്രവേശിക്കുകയും, അതിൽ ശാശ്വതരായി വസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ.
Source : QUL
7

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ هُمۡ خَيۡرُ ٱلۡبَرِيَّةِ ۝٧
തഫ്സീർആയത്ത് 7
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും ഉത്തമർ.
Source : QUL
8

അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌

جَزَآؤُهُمۡ عِندَ رَبِّهِمۡ جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ لِمَنۡ خَشِيَ رَبَّهُۥ ۝٨
തഫ്സീർആയത്ത് 8
അവരുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം സ്വർഗത്തോപ്പുകളാകുന്നു. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകി കൊണ്ടിരിക്കും. അതിലവർ ശാശ്വതരായി വസിക്കുന്നതായിരിക്കും. അവർ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു എന്നതിനാൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവർക്ക് അല്ലാഹു കാരുണ്യമായി നൽകിയ അനുഗ്രഹങ്ങളിൽ അവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർക്ക് ഈ കാരുണ്യം ലഭിക്കുന്നതായിരിക്കും.
Source : QUL