Monday, 12 October 2026 Hijri: — 03:21:40 pm
MalayalamQuran.in
Complete Surah Tafsir

അൽ ഖദ്റ് القدر Al-Qadr

Surah 97 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ ഖദ്റ് (Al-Qadr)യിലെ 5 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Qadr.

1

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍(1) അവതരിപ്പിച്ചിരിക്കുന്നു.

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ ۝١
തഫ്സീർആയത്ത് 1
മുഹമ്മദ് നബി -ﷺ- യുടെ മേൽ റമദാനിലെ ലൈലതുൽ ഖദ്റിലാണ് നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും ഒന്നാമാകാശത്തിലേക്ക് ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്.
Source : QUL
2

നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

وَمَآ أَدۡرَىٰكَ مَا لَيۡلَةُ ٱلۡقَدۡرِ ۝٢
തഫ്സീർആയത്ത് 2
നബിയേ! ലൈലതുൽ ഖദ്റിലുള്ള നന്മയും അനുഗ്രഹവും എന്തെല്ലാമാണെന്ന് നിനക്കറിയുമോ?
Source : QUL
3

നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

لَيۡلَةُ ٱلۡقَدۡرِ خَيۡرٞ مِّنۡ أَلۡفِ شَهۡرٖ ۝٣
തഫ്സീർആയത്ത് 3
ഈ രാത്രി വളരെ വലിയ നന്മകൾ നിറഞ്ഞു നിൽക്കുന്ന രാത്രിയാകുന്നു. ഈ രാത്രിയിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിസ്കരിച്ചവർക്ക് അത് ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠകരമാണ്.
Source : QUL
4

മലക്കുകളും ആത്മാവും(2) അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

تَنَزَّلُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذۡنِ رَبِّهِم مِّن كُلِّ أَمۡرٖ ۝٤
തഫ്സീർആയത്ത് 4
മലക്കുകളും ജിബ്രീൽ -عَلَيْهِ السَّلَامُ- യും അല്ലാഹുവിൻ്റെ അനുമതിയോടെ ആ രാത്രിയിൽ ഇറങ്ങി വരുന്നു. ആ വർഷത്തിൽ അല്ലാഹു തീരുമാനിച്ചിട്ടുള്ള എല്ലാ വിധികളുമായാണ് അവർ ഇറങ്ങി വരിക. (ഓരോ വ്യക്തിക്കും) അല്ലാഹു വിധിച്ച ഉപജീവനവും മരണവും ജനനവും മറ്റുമെല്ലാം അതിൽ ഉണ്ടായിരിക്കും.
Source : QUL
5

പ്രഭാതോദയം വരെ അത് സമാധാനമത്രെ.

سَلَٰمٌ هِيَ حَتَّىٰ مَطۡلَعِ ٱلۡفَجۡرِ ۝٥
തഫ്സീർആയത്ത് 5
ഈ അനുഗ്രഹീതമായ രാത്രി മുഴുവൻ -തുടക്കം മുതൽ പ്രഭാതോദയത്തോടെ അത് അവസാനിക്കുന്നത് വരെ- അനുഗ്രഹീതമാണ്.
Source : QUL