സൂറത്ത് അൽ ഗാശിയ (Al-Ghashiyah)യിലെ 26 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Ghashiyah.
1
(നബിയേ,) ആ മൂടുന്ന സംഭവത്തെ(1) സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ١
തഫ്സീർആയത്ത് 1
ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന അന്ത്യനാളിനെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നെത്തിയോ?
2
അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ٢
തഫ്സീർആയത്ത് 2
അന്ത്യനാളിൽ മനുഷ്യർ സൗഭാഗ്യവാന്മാരോ ദൗർഭാഗ്യവാന്മാരോ ആയി വേർതിരിയും; ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം അപമാനഭാരത്താൽ താഴ്ന്നിരിക്കും.
നരകത്തിൻ്റെ ചൂടേറിയ അഗ്നിയിൽ ആ മുഖങ്ങൾ പ്രവേശിക്കുന്നതാണ്.
5
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ٥
തഫ്സീർആയത്ത് 5
ചുട്ടുതിളക്കുന്ന വെള്ളത്തിൻ്റെ ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്.
6
ദരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ٦
തഫ്സീർആയത്ത് 6
ഏറ്റവും മോശവും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണമല്ലാതെ അവർക്ക് ഉണ്ടായിരിക്കുകയില്ല. 'ശിബ്രിഖ്' എന്നു പേരുള്ള ഒരു ചെടിയിൽ നിന്നായിരിക്കും അവർ ഭക്ഷിക്കുക; അതാകട്ടെ ഉണക്കം ബാധിച്ചാൽ വിഷമയമായി തീരുകയും ചെയ്യും.
7
അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ٧
തഫ്സീർആയത്ത് 7
അത് ഭക്ഷിക്കുന്നവന് പോഷണം നൽകുകയോ, അവൻ്റെ വിശപ്പിന് ശമനമുണ്ടാക്കുകയോ ഇല്ല.
8
ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ٨
തഫ്സീർആയത്ത് 8
സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും.
9
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)
لِّسَعۡيِهَا رَاضِيَةٞ ٩
തഫ്സീർആയത്ത് 9
ഇഹലോകത്ത് ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ തൃപ്തിയടഞ്ഞവയായിരിക്കും. തങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി ഒരുക്കി വെക്കപ്പെട്ട നിലയിൽ അവ കണ്ടെത്തുകയും ചെയ്യും.
10
ഉന്നതമായ സ്വര്‍ഗത്തില്‍.
فِي جَنَّةٍ عَالِيَةٖ ١٠
തഫ്സീർആയത്ത് 10
ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.
11
അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
لَّا تَسۡمَعُ فِيهَا لَٰغِيَةٗ ١١
തഫ്സീർആയത്ത് 11
അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കും അവിടെ നീ കേൾക്കുകയില്ല.
12
അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്.
فِيهَا عَيۡنٞ جَارِيَةٞ ١٢
തഫ്സീർആയത്ത് 12
ഈ സ്വർഗത്തിൽ ഒഴുകുന്ന ഉറവകളുണ്ട്; (സ്വർഗവാസികൾ) അത് പൊട്ടിക്കുകയും, അവർ ഉദ്ദേശിക്കുന്നത് പോലെ ഒഴുക്കുകയും ചെയ്യും.
13
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
فِيهَا سُرُرٞ مَّرۡفُوعَةٞ ١٣
തഫ്സീർആയത്ത് 13
ഉയരമുള്ള കട്ടിലുകൾ അവിടെയുണ്ട്.
14
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
وَأَكۡوَابٞ مَّوۡضُوعَةٞ ١٤
തഫ്സീർആയത്ത് 14
കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്.
15
അണിയായി വെക്കപ്പെട്ട തലയണകളും,
وَنَمَارِقُ مَصۡفُوفَةٞ ١٥
തഫ്സീർആയത്ത് 15
മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്.
16
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.
وَزَرَابِيُّ مَبۡثُوثَةٌ ١٦
തഫ്സീർആയത്ത് 16
അവിടെ പലയിടത്തായി വിരിച്ചിടപ്പെട്ട ധാരാളം പരവതാനികൾ ഉണ്ട്.
17
ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?(5) അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
ചിന്തോദ്ദീപകമായി ഒട്ടകത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിരിക്കുന്നതെന്നും, മനുഷർക്കായി അതിനെ സംവിധാനിച്ചിരിക്കുന്നതെന്നും?!
18
ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്.
وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ١٨
തഫ്സീർആയത്ത് 18
ആകാശത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ അവർക്ക് മുകളിൽ ഒരു മേൽക്കൂര പോലെ ഉയർത്തിയിരിക്കുന്നതെന്നും, അതവരുടെ മുകളിലേക്ക് വീഴാതെ എങ്ങനെ നിൽക്കുന്നുവെന്നും?
19
പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്.
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ١٩
തഫ്സീർആയത്ത് 19
പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ ഉയർത്തിയിരിക്കുന്നതെന്നും, ഭൂമി ജനങ്ങളുമായി ഇളകാത്തവണ്ണം അതിനെ കൊണ്ട് എങ്ങനെ ഉറച്ചു നിൽക്കുന്നുവെന്നും?!
20
ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.(6)
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ٢٠
തഫ്സീർആയത്ത് 20
ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അവൻ അതിനെ വിതാനിച്ചിരിക്കുന്നതെന്നും, ജനങ്ങൾ സുഖകരമായി വസിക്കാൻ തക്കവണ്ണം അതിനെ ഒരുക്കിയിരിക്കുന്നതെന്നും?!
21
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ٢١
തഫ്സീർആയത്ത് 21
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ ഉപദേശിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുക. നീ ഒരു ഉൽബോധകൻ മാത്രമാണ്. അവരെ ഉൽബോധിപ്പിക്കുക എന്നത് മാത്രമേ നിന്നിൽ നിന്ന് വേണ്ടതായുള്ളൂ. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുക എന്നത് അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണ്.
22
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ٢٢
തഫ്സീർആയത്ത് 22
അവരെ (ഇസ്ലാം) സ്വീകരിക്കാൻ നിർബന്ധിക്കാൻ നീ അവരുടെ മേൽ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
23
പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
إِلَّا مَن تَوَلَّىٰ وَكَفَرَ ٢٣
തഫ്സീർആയത്ത് 23
എന്നാൽ അവരിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിക്കാതെ തിരിഞ്ഞു കളയുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുകയും ചെയ്തവൻ;
24
അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ٢٤
തഫ്സീർആയത്ത് 24
പരലോകത്ത് അല്ലാഹു അവനെ ഏറ്റവും ഭീകരമായ ശിക്ഷക്ക് വിധേയനാക്കുന്നതാണ്; നരകത്തിൽ ശാശ്വതനായി കഴിയേണ്ടി വരിക എന്നതാണത്.
25
തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം
إِنَّ إِلَيۡنَآ إِيَابَهُمۡ ٢٥
തഫ്സീർആയത്ത് 25
തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്.
26
പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.
ثُمَّ إِنَّ عَلَيۡنَا حِسَابَهُم ٢٦
തഫ്സീർആയത്ത് 26
പിന്നീടു അവരുടെ പ്രവത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തുക എന്നതും നമ്മുടെ മേൽ മാത്രമുള്ള കാര്യമാണ്. നിനക്കോ മറ്റാർക്കെങ്കിലുമോ അതിനുള്ള അവകാശമില്ല.