Thursday, 13 August 2026 Hijri: 02:54:31 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ അഅ്ലാ الأعلى Al-Ala

Surah 87 മക്കിയ്യ • مكية • Makkiyah 19 ആയത്തുകൾ • 19 Ayahs

സൂറത്ത് അൽ അഅ്ലാ (Al-Ala)യിലെ 19 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Ala.

1

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം നീ പ്രകീര്‍ത്തിക്കുക.

سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى ۝١
തഫ്സീർആയത്ത് 1
എല്ലാ സൃഷ്ടികൾക്കും മുകളിൽ ഔന്നത്യമുള്ളവനായ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുമ്പോഴും മഹത്വപ്പെടുത്തുമ്പോഴും അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് അവനെ പരിശുദ്ധപ്പെടുത്തുക.
Source : QUL
2

സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ).

ٱلَّذِي خَلَقَ فَسَوَّىٰ ۝٢
തഫ്സീർആയത്ത് 2
മനുഷ്യരെ ശരിയായ നിലയിൽ സൃഷ്ടിക്കുകയും, അവൻ്റെ നിൽപ്പ് ശരിയാക്കുകയും ചെയ്തവനായ അല്ലാഹു.
Source : QUL
3

വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനുമായവനെ.(1)

وَٱلَّذِي قَدَّرَ فَهَدَىٰ ۝٣
തഫ്സീർആയത്ത് 3
സൃഷ്ടികളുടെ ഇനങ്ങളും തരങ്ങളും വിശേഷണങ്ങളും കണക്കാക്കുകയും, ഓരോ സൃഷ്ടിയെയും അതിന് യോജിച്ചതും ഇണങ്ങുന്നതുമായ വഴിയിലേക്ക് മാർഗദർശനം നൽകുകയും ചെയ്തവൻ.
Source : QUL
4

മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും,

وَٱلَّذِيٓ أَخۡرَجَ ٱلۡمَرۡعَىٰ ۝٤
തഫ്സീർആയത്ത് 4
നിങ്ങളുടെ കന്നുകാലികൾക്ക് മേയാനായുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് പുറത്തു കൊണ്ടു വന്നവൻ.
Source : QUL
5

എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം).

فَجَعَلَهُۥ غُثَآءً أَحۡوَىٰ ۝٥
തഫ്സീർആയത്ത് 5
അങ്ങനെ പച്ചപ്പും പുതുക്കവുമുണ്ടായിരുന്ന അതിനെ അവൻ മങ്ങിയ കറുപ്പ് നിറമുള്ള ഉണങ്ങിയ ചവറാക്കി മാറ്റി.
Source : QUL
6

നിനക്ക് നാം ഓതിത്തരാം. നീ മറന്നു പോകുകയില്ല.

سَنُقۡرِئُكَ فَلَا تَنسَىٰٓ ۝٦
തഫ്സീർആയത്ത് 6
നബിയേ, നിനക്ക് നാം ഖുർആൻ പാരായണം ചെയ്തു തരാം; നീ മറന്നു പോകാത്ത നിലക്ക് അത് നിൻ്റെ ഹൃദയത്തിൽ നാം ഒരുമിപ്പിച്ചു നൽകുകയും ചെയ്യാം. ഇനി നീ മുൻപ് ചെയ്തിരുന്നത് പോലെ ജിബ്രീൽ നിനക്ക് ഖുർആൻ കേൾപ്പിച്ചു തരുമ്പോൾ -മറന്നു പോകാതിരിക്കാൻ- അദ്ദേഹത്തോട് മത്സരിച്ചു കൊണ്ട് ധൃതിപ്പെട്ട് ഖുർആൻ ഓതേണ്ടതില്ല.
Source : QUL
7

അല്ലാഹു ഉദ്ദേശിച്ചതൊഴികെ.(2) തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.

إِلَّا مَا شَآءَ ٱللَّهُۚ إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ ۝٧
തഫ്സീർആയത്ത് 7
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ഒരു കാരണം കൊണ്ട് നീ മറക്കാൻ ഉദ്ദേശിച്ചവയൊഴികെ. തീർച്ചയായും അല്ലാഹു പരസ്യമാക്കപ്പെടുന്നതും രഹസ്യമാക്കപ്പെടുന്നതും അറിയുന്നു. ഒന്നും തന്നെ അവന് മറഞ്ഞു പോവുകയില്ല.
Source : QUL
8

കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.

وَنُيَسِّرُكَ لِلۡيُسۡرَىٰ ۝٨
തഫ്സീർആയത്ത് 8
സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നാം നിനക്ക് എളുപ്പമാക്കി തരുന്നതാണ്.
Source : QUL
9

അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.

فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ ۝٩
തഫ്സീർആയത്ത് 9
അതിനാൽ നാം നിനക്ക് സന്ദേശമായി നൽകുന്ന ഖുർആൻ കൊണ്ട് നീ ജനങ്ങളെ ഉപദേശിക്കുക. കേൾക്കുന്നിടത്തോളം നീ അവരെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുക.
Source : QUL
10

ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.

سَيَذَّكَّرُ مَن يَخۡشَىٰ ۝١٠
തഫ്സീർആയത്ത് 10
അല്ലാഹുവിനെ ഭയക്കുന്നവർ നിൻ്റെ ഉപദേശത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതാണ്. കാരണം അവർക്ക് മാത്രമേ ഉപദേശങ്ങൾ ഉപകാരപ്പെടുകയുള്ളൂ.
Source : QUL
11

ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.

وَيَتَجَنَّبُهَا ٱلۡأَشۡقَى ۝١١
തഫ്സീർആയത്ത് 11
ഉപദേശങ്ങളിൽ നിന്ന് (ഇസ്ലാമിനെ) നിഷേധിച്ചവർ അകന്നു പോകുന്നതാണ്. അന്ത്യനാളിൽ നരകത്തിൽ പ്രവേശിക്കുന്നതിനാൽ തന്നെ മനുഷ്യരിൽ ഏറ്റവും ദൗർഭാഗ്യവാനും അവനത്രെ.
Source : QUL
12

വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍.

ٱلَّذِي يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ ۝١٢
തഫ്സീർആയത്ത് 12
പരലോകത്ത് ഭീമാകരമായ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് എന്നെന്നേക്കുമായി അനുഭവിക്കുകയും ചെയ്യുന്നവനാണ് അവൻ.
Source : QUL
13

പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.(3)

ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ ۝١٣
തഫ്സീർആയത്ത് 13
പിന്നെ അവൻ നരകത്തിൽ ശാശ്വതനായി തീരും. മരിക്കുകയും നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വസിക്കുകയും ചെയ്യാൻ അവന് കഴിയില്ല. ആദരണീയമായ ഒരു ജീവിതവും അവനവിടെ ലഭിക്കുന്നതല്ല.
Source : QUL
14

തീര്‍ച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.

قَدۡ أَفۡلَحَ مَن تَزَكَّىٰ ۝١٤
തഫ്സീർആയത്ത് 14
ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധനായവൻ തൻ്റെ ലക്ഷ്യം നേടുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.
Source : QUL
15

തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍).

وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ ۝١٥
തഫ്സീർആയത്ത് 15
തൻ്റെ രക്ഷിതാവിൻ്റെ നാമം നബി (സ) പഠിപ്പിച്ച പ്രകീർത്തനങ്ങൾ കൊണ്ട് സ്മരിക്കുകയും, പഠിപ്പിക്കപ്പെട്ട രൂപത്തിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്തവൻ.
Source : QUL
16

പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا ۝١٦
തഫ്സീർആയത്ത് 16
പക്ഷേ, നിങ്ങൾ ഇഹലോകജീവിതത്തിനാണ് കൂടുതൽ മുൻഗണന നൽകുകയും, പരലോകത്തെക്കാൾ അതിനെയാണ് കൂടുതൽ ശ്രേഷ്ഠത കൽപ്പിക്കുന്നതും. എന്നാൽ അവക്ക് രണ്ടിനുമിടയിലാകട്ടെ, വലിയ അന്തരമുണ്ട് താനും.
Source : QUL
17

പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.

وَٱلۡأٓخِرَةُ خَيۡرٞ وَأَبۡقَىٰٓ ۝١٧
തഫ്സീർആയത്ത് 17
പരലോകമാകുന്നു ഇഹലോകത്തെക്കാളും അതിലുള്ള എല്ലാ ആസ്വാദനങ്ങളെക്കാളും വിഭവങ്ങളെക്കാളും നല്ലതും നിലനിൽക്കുന്നതും. കാരണം പരലോകത്തിൻ്റെ സുഖാനുഭൂതികൾ ഒരിക്കലും അവസാനിക്കുകയില്ല തന്നെ.
Source : QUL
18

തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.

إِنَّ هَٰذَا لَفِي ٱلصُّحُفِ ٱلۡأُولَىٰ ۝١٨
തഫ്സീർആയത്ത് 18
നാം നിങ്ങൾക്ക് അറിയിച്ചു തന്ന ഈ വിധിവിലക്കുകളും വൃത്താന്തങ്ങളുമെല്ലാം ഖുർആനിന് മുൻപ് ഇറക്കപ്പെട്ട ഏടുകളിലും ഉണ്ട്; തീർച്ച.
Source : QUL
19

അതായത് ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.(4)

صُحُفِ إِبۡرَٰهِيمَ وَمُوسَىٰ ۝١٩
തഫ്സീർആയത്ത് 19
ഇബ്രാഹീമിൻ്റെയും മൂസയുടെയും മേൽ ഇറക്കപ്പെട്ട ഏടുകളിൽ.
Source : QUL