സൂറത്ത് അത്താരിഖ് (At-Tariq)യിലെ 17 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah At-Tariq.
1
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَٱلسَّمَآءِ وَٱلطَّارِقِ ١
തഫ്സീർആയത്ത് 1
ആകാശത്തെ കൊണ്ടും, രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന 'ത്വാരിഖ്' എന്ന നക്ഷത്രത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
2
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ٢
തഫ്സീർആയത്ത് 2
അല്ലാഹുവിൻ്റെ റസൂലേ! 'ത്വാരിഖ്' എന്ന ഈ മഹത്തരമായ നക്ഷത്രത്തെ കുറിച്ച് നിനക്കറിയുമോ?
3
തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.
ٱلنَّجۡمُ ٱلثَّاقِبُ ٣
തഫ്സീർആയത്ത് 3
പ്രഭാപൂരിതമായ പ്രകാശം കൊണ്ട് ആകാശത്തിൽ തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.
4
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ ٤
തഫ്സീർആയത്ത് 4
സ്വന്തം പ്രവർത്തനങ്ങൾ അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതിനായി രേഖപ്പെടുത്തി വെക്കാൻ അല്ലാഹു ഏൽപ്പിച്ച മലക് നിശ്ചയിക്കപ്പെടാത്ത ഒരു മനുഷ്യനുമില്ല.
5
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്.
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ ٥
തഫ്സീർആയത്ത് 5
എന്തിൽ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതെന്ന് അവൻ ചിന്തിച്ചു നോക്കട്ടെ; അല്ലാഹുവിൻ്റെ അപാരമായ ശക്തിയും മനുഷ്യൻ്റെ ദുർബലതയും അവന് അതിൽ നിന്ന് ബോധ്യപ്പെടും.
6
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
خُلِقَ مِن مَّآءٖ دَافِقٖ ٦
തഫ്സീർആയത്ത് 6
ഗർഭപാത്രത്തിൽ തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അല്ലാഹു അവനെ സൃഷ്ടിച്ചത്.
7
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.(1)
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ ٧
തഫ്സീർആയത്ത് 7
പുരുഷൻ്റെ മുതുകെല്ലിന് ഇടയിൽ നിന്നും, വാരിയെല്ലിനും ഇടയിൽ നിന്നാണ് ഈ ദ്രാവകം പുറത്തു വരുന്നത്.
8
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ ٨
തഫ്സീർആയത്ത് 8
നിസ്സാരമായ ദ്രാവകത്തുള്ളികളിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനായ അല്ലാഹു, മരണശേഷം വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി അവനെ പുനരുജ്ജീവിപ്പിക്കാൻ തീർച്ചയായും കഴിവുള്ളവൻ തന്നെയാണ്.
9
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.
يَوۡمَ تُبۡلَى ٱلسَّرَآئِرُ ٩
തഫ്സീർആയത്ത് 9
രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം; ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെച്ച ഉദ്ദേശങ്ങളും വിശ്വാസങ്ങളും അന്ന് മറനീക്കി പുറത്തു കൊണ്ടു വരപ്പെടും. അങ്ങനെ സൽകർമ്മിയും ദുഷ്കർമ്മിയും വേർതിരിയുകയും ചെയ്യും.
10
അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ ١٠
തഫ്സീർആയത്ത് 10
അന്നേ ദിവസം അല്ലാഹുവിൻ്റെ ശിക്ഷയെ പിടിച്ചു വെക്കാൻ ഒരു ശക്തിയോ, അവനെ സഹായിക്കാൻ ഒരു സഹായിയോ മനുഷ്യന് ഉണ്ടായിരിക്കുകയില്ല.
11
ആവര്‍ത്തി(ച്ച് മഴ പെയ്യി)ക്കുന്ന ആകാശത്തെക്കൊണ്ടും.
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ١١
തഫ്സീർആയത്ത് 11
ആവർത്തിച്ച് മഴ വർഷിക്കുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
അല്ലയോ റസൂലേ! (ഇസ്ലാമിനെ) തള്ളിക്കളഞ്ഞ ഇക്കൂട്ടർക്ക് താങ്കൾ കാലതാമസം നൽകുക. അവരുടെ ശിക്ഷക്കും നാശത്തിനുമായി തിരക്കു കൂട്ടാതെ അവർ കുറച്ച് സമയം കൂടി നൽകുക.