Monday, 12 October 2026 Hijri: — 03:21:11 pm
MalayalamQuran.in
Complete Surah Tafsir

അൽ മാഊൻ الماعون Al-Maun

Surah 107 മക്കിയ്യ • مكية • Makkiyah 7 ആയത്തുകൾ • 7 Ayahs

സൂറത്ത് അൽ മാഊൻ (Al-Maun)യിലെ 7 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Maun.

1

(അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ?

أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ۝١
തഫ്സീർആയത്ത് 1
അന്ത്യനാളിൽ പ്രതിഫലം നൽകപ്പെടും എന്നതിനെ കളവാക്കുന്നവനെ നീ അറിഞ്ഞുവോ?
Source : QUL
2

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ۝٢
തഫ്സീർആയത്ത് 2
അനാഥന് അവൻ്റെ അവകാശം പരുഷമായി തടഞ്ഞു വെക്കുന്നവനാരോ; അവനാണത്.
Source : QUL
3

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(1)

وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣
തഫ്സീർആയത്ത് 3
അവൻ സ്വന്തത്തെയോ മറ്റുള്ളവരെയോ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്നില്ല.
Source : QUL
4

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

فَوَيۡلٞ لِّلۡمُصَلِّينَ ۝٤
തഫ്സീർആയത്ത് 4
തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ. നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുന്നതു വരെ അവർ അതിനെ ഗൗനിക്കാതെ വിടുന്നതാണ്.
Source : QUL
5

തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നമസ്കാരക്കാർക്ക്).

ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ۝٥
തഫ്സീർആയത്ത് 5
തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ. നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുന്നതു വരെ അവർ അതിനെ ഗൗനിക്കാതെ വിടുന്നതാണ്.
Source : QUL
6

ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നമസ്കാരക്കാർക്ക്).

ٱلَّذِينَ هُمۡ يُرَآءُونَ ۝٦
തഫ്സീർആയത്ത് 6
തങ്ങളുടെ നിസ്കാരം കൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളെ കാണിക്കുന്നവർ; തങ്ങളുടെ പ്രവർത്തനങ്ങൾ അവർ അല്ലാഹുവിന് നിഷ്കളങ്കമാക്കുന്നില്ല.
Source : QUL
7

പരോപകാര വസ്തുക്കള്‍(2) അവർ മുടക്കുകയും ചെയ്യുന്നു.

وَيَمۡنَعُونَ ٱلۡمَاعُونَ ۝٧
തഫ്സീർആയത്ത് 7
ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ ചെയ്യുന്നതിൽ നിന്ന് പോലും മറ്റുള്ളവരെ അവർ തടയുകയും ചെയ്യുന്നു.
Source : QUL