Monday, 12 October 2026 Hijri: — 02:26:13 pm
MalayalamQuran.in
Complete Surah Tafsir

ഖുറൈശ് قريش Quraysh

Surah 106 മക്കിയ്യ • مكية • Makkiyah 4 ആയത്തുകൾ • 4 Ayahs

സൂറത്ത് ഖുറൈശ് (Quraysh)യിലെ 4 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Quraysh.

1

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

لِإِيلَٰفِ قُرَيۡشٍ ۝١
തഫ്സീർആയത്ത് 1
ഖുറൈശികളുടെ ശൈലിയും ഒരുമയും കാരണത്താൽ.
Source : QUL
2

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

إِۦلَٰفِهِمۡ رِحۡلَةَ ٱلشِّتَآءِ وَٱلصَّيۡفِ ۝٢
തഫ്സീർആയത്ത് 2
ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കുമുള്ള നിർഭയത്വത്തോടെയുള്ള അവരുടെ യാത്ര.
Source : QUL
3

അതിനാൽ ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.(1)

فَلۡيَعۡبُدُواْ رَبَّ هَٰذَا ٱلۡبَيۡتِ ۝٣
തഫ്സീർആയത്ത് 3
ആവർക്ക് ഈ യാത്ര എളുപ്പമാക്കി നൽകിയ, പരിശുദ്ധമായ ഈ ഭവനത്തിൻ്റെ രക്ഷിതാവിനെ മാത്രം അവർ ആരാധിക്കട്ടെ; അവനുള്ള ആരാധനയിൽ ഒരാളെയും അവർ പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ.
Source : QUL
4

അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.

ٱلَّذِيٓ أَطۡعَمَهُم مِّن جُوعٖ وَءَامَنَهُم مِّنۡ خَوۡفِۭ ۝٤
തഫ്സീർആയത്ത് 4
അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയത്തിൽ നിന്ന് നിർഭയത്വം നൽകുകയും ചെയ്തവനായ -അറബികളുടെ മനസ്സിൽ പരിശുദ്ധ കഅ്ബയോടുള്ള ആദരവും അതിൻ്റെ ചുറ്റുപാടും താമസിക്കുന്നവരോട് ബഹുമാനവും നിശ്ചയിച്ച- അല്ലാഹുവിനെ;
Source : QUL