സൂറത്ത് അൽ മുല്ക് (Al-Mulk)യിലെ 30 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Mulk.
1
ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
സർവ്വാധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ ഉള്ളത്, ആ അല്ലാഹു മഹത്വമുള്ളവനും അങ്ങേയറ്റം നന്മ നിറഞ്ഞവനുമായിരിക്കുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും സാധ്യമാകാതെ വരില്ല.
2
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
മനുഷ്യരേ! നിങ്ങളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുക എന്നു പരീക്ഷിക്കുന്നതിനായി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാകുന്നു അവൻ. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത 'അസീസും', തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കുന്ന 'ഗഫൂറു'മാകുന്നു അവൻ.
3
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടു വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?(1)
ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവൻ; ഓരോ ആകാശവും മുൻപുള്ള ആകാശത്തിൻ്റെ മുകളിൽ -പരസ്പരം സ്പർശിക്കാതെ- തട്ടുകളായാണുള്ളത്. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെ വീക്ഷിക്കുന്ന മനുഷ്യാ! അല്ലാഹു സൃഷ്ടിച്ചതിൽ ഒരു ഏറ്റക്കുറച്ചിലോ, യോജിപ്പില്ലായ്മയോ നിനക്ക് കണ്ടെത്താനാവുകയില്ല. വീണ്ടും നിൻ്റെ കണ്ണ് നീ തിരിച്ചു കൊണ്ടു വരിക; അതിൽ വല്ല വിടവോ പിളർപ്പോ നീ കാണുന്നുണ്ടോ?! നീ ഒരിക്കലും അത് കാണുകയില്ല; കൃത്യവും സൂക്ഷ്മവുമായ സൃഷ്ടിപ്പ് മാത്രമേ നിനക്കതിൽ കാണാൻ സാധിക്കുകയുള്ളൂ.
4
പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ടുവരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.
വീണ്ടും നീ ആവർത്തിച്ചാവർത്തിച്ച് നിൻ്റെ കാഴ്ച്ചയെ മടക്കുക. എന്തെങ്കിലുമൊരു ന്യൂനതയോ അബദ്ധമോ ആകാശസൃഷ്ടിപ്പിൽ കണ്ടെത്താൻ കഴിയാതെ അപമാനിതമായി നിൻ്റെ കണ്ണ് നിന്നിലേക്ക് തന്നെ തിരിച്ചു വരും. ഇനി (മുന്നോട്ട് നോക്കാൻ) കഴിയാത്ത വണ്ണം അത് പരിക്ഷീണതയിലായിരിക്കും.
5
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.(2) അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു.(3) അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ പ്രകാശിക്കുന്ന നക്ഷത്രങ്ങൾ കൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു. അവയെ നാം കട്ടുകേൾക്കാൻ ഇരിപ്പുറപ്പിച്ചിട്ടുള്ള പിശാചുക്കളെ എറിയാനും കരിച്ചു കളയാനുമുള്ള തീക്കൊള്ളികളുമാക്കിയിരിക്കുന്നു. പരലോകത്താകട്ടെ; കരിച്ചു കളയുന്ന നരകശിക്ഷയും നാം അവർക്ക് ഒരുക്കി വെച്ചിരിക്കുന്നു.
6
തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരക ശിക്ഷയുള്ളത്. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.
അവർ നരകത്തിൽ എറിയപ്പെട്ടാൽ വളരെ മോശവും ഭീകരവുമായ ഒരു ശബ്ദം അവർ കേൾക്കുന്നതാണ്; പാത്രം തിളക്കുന്നത് പോലെ നരകം ഇളകി മറിയുന്നുണ്ടായിരിക്കും.
8
കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?
നരകത്തിൽ എറിയപ്പെട്ടവരോടുള്ള കടുത്ത ദേഷ്യം കാരണത്താൽ അത് പൊട്ടിത്തെറിക്കുകയും, വേറിട്ടു പോവുകയും ചെയ്യാറാകും. (ഇസ്ലാമിനെ) നിഷേധിച്ചവരിലെ ഓരോ സംഘത്തെയും അതിലേക്ക് എറിയുമ്പോൾ അവരുടെ കാര്യം ഏൽപ്പിക്കപ്പെട്ടിട്ടുള്ള മലക്കുകൾ അവരോട് ആക്ഷേപ സ്വരത്തിൽ ചോദിക്കും: അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുന്ന ദൂതന്മാർ ഇഹലോകത്ത് നിങ്ങളിലേക്ക് വന്നിരുന്നില്ലേ?
9
അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു(4) എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്.
(ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: അതെ! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതൻ ഞങ്ങളിലേക്ക് വന്നിരുന്നു; അപ്പോൾ അദ്ദേഹത്തെ ഞങ്ങൾ കളവാക്കി. ഞങ്ങൾ പറഞ്ഞു: അല്ലാഹു ഒരു ബോധനവും ഇറക്കിയിട്ടില്ല. അല്ലയോ ദൂതന്മാരേ! നിങ്ങൾ സത്യത്തിൽ നിന്ന് വളരെ വലിയ വഴികേടിലാകുന്നു.
10
ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.
(ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: ഞങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ അവർ പറയുന്നത് ഞങ്ങൾ കേൾക്കുകയും, സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്ന ബുദ്ധി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ നരകക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുമായിരുന്നില്ല. പകരം അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, അവർ കൊണ്ടു വന്നത് സത്യപ്പെടുത്തുകയും ചെയ്യുന്നവരാകുമായിരുന്നു; അങ്ങനെ സ്വർഗക്കാരിൽ ഉൾപ്പെടുകയും ചെയ്യുമായിരുന്നു.
11
അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം.
ജനങ്ങളേ! നിങ്ങളുടെ സംസാരം നിങ്ങൾ രഹസ്യമോ പരസ്യമോ ആകുക. അതെല്ലാം അല്ലാഹു അറിയുന്നതാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു; അതിലൊരു കാര്യവും അവന് അവ്യക്തമാവുകയില്ല തന്നെ.
എല്ലാത്തിനെയും സൃഷ്ടിച്ചവൻ എല്ലാ രഹസ്യങ്ങളും, രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും അറിയുകയില്ലേ? തൻ്റെ സൃഷ്ടികളോട് അനുകമ്പയുള്ള 'ലത്വീഫും', അവരുടെ സൂക്ഷ്മമായ കാര്യങ്ങളെ വരെ അറിയുന്ന 'ഖബീറു'മാകുന്നു അവൻ. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
15
അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.
അവനാകുന്നു ഭൂമിയെ എളുപ്പവും സൗകര്യമുള്ളതുമാക്കി നിങ്ങൾക്ക് താമസയോഗ്യമാക്കി തന്നത്. അതിനാൽ അതിൻ്റെ സകലദിശകളിലേക്കും അറ്റങ്ങളിലേക്കും നിങ്ങൾ സഞ്ചരിക്കുക. അല്ലാഹു അതിൽ നിങ്ങൾക്കായി ഒരുക്കി വെച്ചിട്ടുള്ള അവൻ്റെ ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുക. അവനിലേക്ക് മാത്രമാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുന്നത്.
ഉപരിയിലുള്ളവനായ അല്ലാഹു ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിയത് പോലെ, നിങ്ങളുടെ താഴ്ഭാഗത്ത് നിന്ന് -ജീവിക്കാൻ സൗകര്യപ്രദവും വാസയോഗ്യവുമായ- ഭൂമിയെ പിളർത്തുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ? ഉറച്ചു നിന്നിരുന്ന ഭൂമി, അപ്പോൾ നിങ്ങളെയും കൊണ്ട് ആടിയുലഞ്ഞു കൊണ്ടിരിക്കും.
17
അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്‍റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.
ഉപരിയിലുള്ളവനായ അല്ലാഹു ലൂത്വ് നബിയുടെ സമൂഹത്തിന് മേൽ വർഷിച്ചതു പോലെ നിങ്ങൾക്ക് മുകളിൽ ആകാശത്ത് നിന്ന് ചരൽക്കൽ വർഷം അയക്കുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ?! എൻ്റെ ശിക്ഷ കണ്മുന്നിൽ കാണുമ്പോൾ എൻ്റെ താക്കീത് നിങ്ങൾക്ക് ബോധ്യപ്പെടുന്നതാണ്. എന്നാൽ ശിക്ഷ നേരിൽ കണ്ടതിന് ശേഷം ആ തിരിച്ചറിവ് നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.
18
തീര്‍ച്ചയായും അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയായിരുന്നു.
ഈ ബഹുദൈവാരാധകർക്ക് മുൻപുള്ള സമൂഹങ്ങളും നിഷേധിച്ചു തള്ളിയിട്ടുണ്ട്. തങ്ങളുടെ നിഷേധത്തിൽ അവർ ഉറച്ചു നിന്നപ്പോൾ അല്ലാഹു അവരുടെ നിഷേധത്തിനും കളവാക്കലിനുമുള്ള ശിക്ഷ ഇറക്കി. അപ്പോൾ എങ്ങനെയുണ്ടായിരുന്നു എൻ്റെ പ്രതിഷേധം? കടുത്ത പ്രതിഷേധം തന്നെയായിരുന്നു അത്; തീർച്ച!
19
അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.
(അല്ലാഹുവിനെയും പരലോകത്തെയും) നിഷേധിക്കുന്ന ഇക്കൂട്ടർ അവരുടെ മുകളിലൂടെ വായുവിൽ ചിറകു വിടർത്തിയും കൂട്ടിപ്പിടിച്ചുമെല്ലാം പറക്കുന്ന പക്ഷികളെ വീക്ഷിച്ചിട്ടില്ലേ?! അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനായ അല്ലാഹുവല്ലാതെ മറ്റാരും ഭൂമിയിൽ പതിക്കാതെ അവയെ താങ്ങിനിർത്തുന്നില്ല. അവൻ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു; ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
20
അതല്ല പരമകാരുണികന് പുറമെ നിങ്ങളെ സഹായിക്കുവാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്? സത്യനിഷേധികള്‍ വഞ്ചനയില്‍ അകപ്പെട്ടിരിക്കുക മാത്രമാകുന്നു.
ഇസ്ലാമിനെ നിഷേധിക്കുന്നവരേ! അല്ലാഹു നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ തടയാൻ ഒരു സൈന്യവും നിങ്ങൾക്കില്ല. (ഇസ്ലാമിനെ) നിഷേധിച്ചവർ വഞ്ചിതരല്ലാതെ മറ്റൊന്നുമല്ല; പിശാച് അവരെ വഞ്ചിച്ചിരിക്കുന്നു. അവൻ്റെ (വാഗ്ദാനങ്ങളിൽ) അവർ വീണു പോയിരിക്കുന്നു.
21
അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു.
അല്ലാഹു അവൻ്റെ ഉപജീവനം നിങ്ങൾക്ക് തടഞ്ഞു വെച്ചാൽ നിങ്ങൾക്ക് ഉപജീവനം നൽകാനും ആരുമില്ല. എന്നാൽ -ചുരുക്കം പറഞ്ഞാൽ- ഇസ്ലാമിനെ നിഷേധിക്കുന്നവർ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും തുടർന്നു പോവുകയും, സത്യം സ്വീകരിക്കുന്നതിൽ നിന്ന് വിസമ്മതം പ്രകടിപ്പിക്കുകയും മാത്രമാകുന്നു.
22
അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ(5) സന്മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?
തൻ്റെ മുഖം കുത്തിയ നിലയിൽ തലതിരിഞ്ഞു നടക്കുന്ന ബഹുദൈവാരാധകനാണോ കൂടുതൽ സന്മാർഗത്തിൽ; അതല്ല നേരായ പാതയിൽ നേർക്ക് നടക്കുന്ന (ഇസ്ലാമിൽ) വിശ്വസിച്ച വ്യക്തിയോ?!
23
പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു; അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾക്ക് കേൾക്കാനായി കേൾവിയും, കാണാനായി കാഴ്ച്ചയും, ചിന്തിക്കാനായി ഹൃദയങ്ങളും നൽകിയത്. എന്നാൽ അവൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ച് മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.
അല്ലയോ റസൂൽ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു; അവനാകുന്നു നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ചതുംച്ചതും, അവിടെ നിങ്ങളെ വ്യാപിപ്പിച്ചതും. ഒന്നും സൃഷ്ടിക്കാത്ത നിങ്ങളുടെ വിഗ്രഹങ്ങളല്ല തന്നെ. പരലോകത്ത് അവനിലേക്ക് തന്നെയാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുക; നിങ്ങളുടെ വിഗ്രഹങ്ങളുടെ അടുക്കലേക്കല്ല. അതിനാൽ അല്ലാഹുവിനെ നിങ്ങൾ ഭയക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക.
25
അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം (പുലരുന്നത്?) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതൊന്ന് പറഞ്ഞുതരൂ).
പുനരുത്ഥാനത്തെ നിഷേധിക്കുന്നവർ അത് സംഭവിക്കില്ലെന്ന വിശ്വാസത്തിൽ പറയുന്നു: മുഹമ്മദ്! നീയും നിൻ്റെ കൂട്ടാളികളും പറയുന്നത് പോലെ പുനരുത്ഥാനം സംഭവിക്കുമെന്നാണെങ്കിൽ, എന്നാണ് നീ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഈ സംഭവം നടക്കുക?!
26
പറയുക: ആ അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
അല്ലയോ റസൂൽ! പറയുക: അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു. എപ്പോഴാണ് അത് സംഭവിക്കുക എന്ന് അവനല്ലാതെ മറ്റാർക്കും അറിയുകയില്ല. ഞാൻ വ്യക്തമായ താക്കീതുമായി വന്ന ഒരു താക്കീതുകാരൻ മാത്രമാണ്.
27
അത് (താക്കീത് നല്‍കപ്പെട്ട കാര്യം) സമീപസ്ഥമായി അവര്‍ കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കുന്നതാണ്. നിങ്ങള്‍ ഏതൊന്നിനെപ്പറ്റി വാദിച്ചു കൊണ്ടിരുന്നുവോ അതാകുന്നു ഇത് എന്ന് (അവരോട്) പറയപ്പെടുകയും ചെയ്യും.
അവർക്ക് വാഗ്ദാനം നൽകപ്പെട്ടത് വന്നെത്തുകയും, ശിക്ഷ -അന്ത്യനാൾ- അവരുടെ അടുത്തായി കണ്മുന്നിൽ കാണുകയും ചെയ്താൽ അല്ലാഹുവിൽ അവിശ്വസിച്ചവരുടെ മുഖങ്ങൾ മാറുകയും, അവക്ക് കാളിമ ബാധിക്കുകയും ചെയ്യും. അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങൾ തിരക്കു കൂട്ടിയിരുന്ന, ചോദിച്ചു കൊണ്ടിരുന്നതാണ് ഇത്.
28
പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്?(6)
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരുടെ വാദങ്ങളെ എതിർത്തു കൊണ്ട് പറയുക: അല്ലാഹു എന്നെയും എന്നൊടൊപ്പമുള്ള (ഇസ്ലാമിൽ) വിശ്വസിച്ചവരെയും മരിപ്പിച്ചാലും, അതല്ലെങ്കിൽ ഞങ്ങളോട് കാരുണ്യം ചെയ്യുകയും ഞങ്ങളുടെ ആയുസ്സ് നീട്ടിത്തരികയും ചെയ്താലും (ഇസ്ലാമിനെ) നിഷേധിച്ചവരെ വേദനയേറിയ ശിക്ഷയിൽ നിന്ന് ആരാണ് രക്ഷിക്കുക?! ആരും അവരെ രക്ഷിക്കാനുണ്ടാവുകയില്ല എന്നതാണ് യാഥാർഥ്യം.
29
പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്.
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: വിശാലമായ കാരുണ്യമുള്ള റഹ്മാനാകുന്നു അവൻ. അവനെ മാത്രം ആരാധിക്കൂ എന്ന്. നിങ്ങളെ ക്ഷണിക്കുന്നവൻ. ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവൻ്റെ മേൽ ഞങ്ങൾ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വ്യക്തമായ വഴികേടിൽ ആരായിരുന്നുവെന്നും, നേരായ പാതയിൽ നിലകൊണ്ടിരുന്നത് ആരായിരുന്നുവെന്നും നിങ്ങൾ അറിയുക തന്നെ ചെയ്യും; സംശയമില്ല!
30
പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ടു വന്നു തരിക?
അല്ലയോ റസൂൽ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ കുടിച്ചു കൊണ്ടിരിക്കുന്ന ഈ വെള്ളം എടുക്കാൻ സാധിക്കാത്തവണ്ണം ഭൂമിയിലേക്ക് ആഴ്ന്നു പോയാൽ ആരാണ് നിങ്ങൾക്ക് ധാരാളമായി ഒഴുകുന്ന വെള്ളം കൊണ്ടു വന്നു തരാനുള്ളത്. അല്ലാഹുവല്ലാതെ ഒരാളും തന്നെയില്ല!