Thursday, 13 August 2026 Hijri: 04:58:27 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഖമർ القمر Al-Qamar

Surah 54 മക്കിയ്യ • مكية • Makkiyah 55 ആയത്തുകൾ • 55 Ayahs

സൂറത്ത് അൽ ഖമർ (Al-Qamar)യിലെ 55 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Qamar.

1

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.(1)

ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ ۝١
തഫ്സീർആയത്ത് 1
അന്ത്യനാളിൻ്റെ ആഗമനം അടുത്തിരിക്കുന്നു. നബി -ﷺ- യുടെ കാലത്ത് ചന്ദ്രൻ പിളരുകയും ചെയ്തു. നബി -ﷺ- യിലൂടെ പ്രകടമായ അനുഭവവേദ്യമായ അടയാളങ്ങളിലൊന്നായിരുന്നു അത്.
Source : QUL
2

ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും.

وَإِن يَرَوۡاْ ءَايَةٗ يُعۡرِضُواْ وَيَقُولُواْ سِحۡرٞ مُّسۡتَمِرّٞ ۝٢
തഫ്സീർആയത്ത് 2
നബി -ﷺ- യുടെ സത്യത ബോധ്യപ്പെടുത്തുന്ന ഏതൊരു തെളിവോ പ്രമാണമോ ദർശിച്ചാലും ബഹുദൈവാരാധകർ അത് സ്വീകരിക്കാതെ തിരിഞ്ഞു കളയുകയും, 'നമ്മൾ കണ്ടത് ഒരർഥവുമില്ലാത്ത മാരണം മാത്രമാണെന്ന്' പറയുകയും ചെയ്യും.
Source : QUL
3

അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.

وَكَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَكُلُّ أَمۡرٖ مُّسۡتَقِرّٞ ۝٣
തഫ്സീർആയത്ത് 3
അവർക്ക് വന്നെത്തിയ സത്യത്തെ അവർ നിഷേധിച്ചു തള്ളുകയും, കളവാക്കുന്നതിൽ തങ്ങളുടെ ദേഹേഛകളെ അവർ പിൻപറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യങ്ങളും -നന്മയാകട്ടെ തിന്മയാകട്ടെ- പരലോകത്ത് അതിന് അർഹമായ സ്ഥാനത്ത് തന്നെ വരുന്നതാകുന്നു.
Source : QUL
4

(അല്ലാഹുവിനെ നിഷേധിക്കുന്നതില്‍ നിന്ന്‌) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്‌.

وَلَقَدۡ جَآءَهُم مِّنَ ٱلۡأَنۢبَآءِ مَا فِيهِ مُزۡدَجَرٌ ۝٤
തഫ്സീർആയത്ത് 4
നിഷേധവും അതിക്രമങ്ങളും ചെയ്തു കൂട്ടിയ മുൻസമുദായങ്ങളെ അല്ലാഹു നശിപ്പിച്ചതിനെ കുറിച്ചുള്ള മതിയാവോളമുള്ള വാർത്തകൾ അവർക്ക് വന്നെത്തിയിട്ടുണ്ട്; ഇവരുടെ നിഷേധവും അതിക്രമവും അവസാനിപ്പിക്കുവാൻ അവ മതിയായതാണ്.
Source : QUL
5

അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല.

حِكۡمَةُۢ بَٰلِغَةٞۖ فَمَا تُغۡنِ ٱلنُّذُرُ ۝٥
തഫ്സീർആയത്ത് 5
അവർക്ക് വന്നെത്തിയ വാർത്തകൾ അവരുടെ മേൽ തെളിവുകൾ സ്ഥാപിതമാകാൻ പര്യാപ്തമായ പരിപൂർണ്ണമായ വിജ്ഞാനമാണ്. എന്നാൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവർക്ക് ഈ താക്കീതുകളൊന്നും ഉപകാരപ്പെടുന്നില്ല.
Source : QUL
6

ആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞു കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍(2) വിളിക്കുന്ന ദിവസം.

فَتَوَلَّ عَنۡهُمۡۘ يَوۡمَ يَدۡعُ ٱلدَّاعِ إِلَىٰ شَيۡءٖ نُّكُرٍ ۝٦
തഫ്സീർആയത്ത് 6
അവർ സന്മാർഗം സ്വീകരിക്കുന്നില്ലെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾ അവരെ അവഗണിക്കുകയും, അവരിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തേക്കുക. -മനുഷ്യ സമൂഹം അവരുടെ ചരിത്രത്തിൽ ഒരിക്കലും വീക്ഷിച്ചിട്ടില്ലാത്തത്ര, ഭയാനകരമായ ഒരു കാര്യത്തിലേക്ക് കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ക്ഷണിക്കുന്ന ദിവസം നീ കാത്തിരിക്കുക.
Source : QUL
7

ദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട് വരും.

خُشَّعًا أَبۡصَٰرُهُمۡ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ كَأَنَّهُمۡ جَرَادٞ مُّنتَشِرٞ ۝٧
തഫ്സീർആയത്ത് 7
അവരുടെ കണ്ണുകൾ അന്ന് അപമാനഭാരത്താൽ താഴ്ന്നിരിക്കും. ഖബ്റുകളിൽ നിന്ന് പുറത്തിറങ്ങി, വിചാരണയുടെ ഭൂമിയിലേക്ക് -(നാലുപാടും) പരന്ന വെട്ടുകിളികളെ പോലെ- അവർ വേഗതയിൽ ചലിക്കും.
Source : QUL
8

വിളിക്കുന്നവന്‍റെ അടുത്തേക്ക് അവര്‍ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍ (അന്ന്‌) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു.

مُّهۡطِعِينَ إِلَى ٱلدَّاعِۖ يَقُولُ ٱلۡكَٰفِرُونَ هَٰذَا يَوۡمٌ عَسِرٞ ۝٨
തഫ്സീർആയത്ത് 8
വിചാരണയുടെ വേദിയിലേക്ക് ക്ഷണിക്കുന്നവൻ്റെ വിളി കേൾക്കുന്നിടത്തേക്ക് വേഗതയിൽ അവർ നടന്നു കൊണ്ടിരിക്കും. (ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: ഇത് അങ്ങേയറ്റം പ്രയാസകരമായ ഒരു ദിവസം തന്നെ. അതിനു മാത്രം കാഠിന്യവും ഭയാനകതയും അതിനുണ്ടായിരിക്കും.
Source : QUL
9

അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചു തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.

۞ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ فَكَذَّبُواْ عَبۡدَنَا وَقَالُواْ مَجۡنُونٞ وَٱزۡدُجِرَ ۝٩
തഫ്സീർആയത്ത് 9
നിൻ്റെ പ്രബോധനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർക്ക് മുൻപ് -അല്ലാഹുവിൻ്റെ റസൂലേ!- നമ്മുടെ ദാസനായ നൂഹ് -عَلَيْهِ السَّلَامُ- നെ നാം അയച്ചപ്പോൾ ഇവരുടെ മുൻഗാമികൾ നിഷേധിച്ചിട്ടുണ്ട്. അവർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് അദ്ദേഹമൊരു ഭ്രാന്തനാണ് എന്നായിരുന്നു. ചീത്ത വിളിച്ചും, ആക്ഷേപിച്ചും, ഭീഷണിപ്പെടുത്തിയും പല രൂപത്തിൽ അദ്ദേഹത്തെ അവർ ആട്ടിവിടുകയും ചെയ്തു. എന്നിട്ടുമദ്ദേഹം പ്രബോധനം അവസാനിപ്പിച്ചില്ല.
Source : QUL
10

അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്‍റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.

فَدَعَا رَبَّهُۥٓ أَنِّي مَغۡلُوبٞ فَٱنتَصِرۡ ۝١٠
തഫ്സീർആയത്ത് 10
അപ്പോൾ നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചു: എൻ്റെ സമൂഹം എന്നെ പരാജയപ്പെടുത്തിയിരിക്കുന്നു. എനിക്കവർ ഉത്തരം നൽകിയില്ല. അതിനാൽ അവർക്ക് മേൽ ശിക്ഷയിറക്കി കൊണ്ട് നീ എന്നെ സഹായിക്കേണമേ!
Source : QUL
11

അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു.

فَفَتَحۡنَآ أَبۡوَٰبَ ٱلسَّمَآءِ بِمَآءٖ مُّنۡهَمِرٖ ۝١١
തഫ്സീർആയത്ത് 11
അപ്പോൾ തുടർച്ചയായി കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിൻ്റെ കവാടങ്ങൾ നാം തുറന്നു.
Source : QUL
12

ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി(3) വെള്ളം സന്ധിച്ചു.

وَفَجَّرۡنَا ٱلۡأَرۡضَ عُيُونٗا فَٱلۡتَقَى ٱلۡمَآءُ عَلَىٰٓ أَمۡرٖ قَدۡ قُدِرَ ۝١٢
തഫ്സീർആയത്ത് 12
ഭൂമിയെ നാം പിളർത്തുകയും, അവയിൽ വെള്ളം പൊട്ടിയൊഴുകുന്ന ഉറവകൾ ഉണ്ടായിത്തീരുകയും ചെയ്തു. അങ്ങനെ ആകാശത്ത് നിന്ന് പെയ്ത മഴ വെള്ളവും, ഭൂമിയിൽ നിന്ന് ഉറവ പൊട്ടിയൊഴുകുന്ന വെള്ളവും അല്ലാഹുവിൻ്റെ അനന്തമായ തീരുമാന പ്രകാരം കൂടിച്ചേർന്നു. അങ്ങനെ സർവ്വരും മുക്കി നശിപ്പിക്കപ്പെട്ടു; അല്ലാഹു രക്ഷപ്പെടുത്തിയവരൊഴികെ.
Source : QUL
13

പലകകളും ആണികളുമുള്ളതിൽ (കപ്പലില്‍) അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.

وَحَمَلۡنَٰهُ عَلَىٰ ذَاتِ أَلۡوَٰحٖ وَدُسُرٖ ۝١٣
തഫ്സീർആയത്ത് 13
പലകകളും ആണികളുമുള്ള ഒരു കപ്പലിൽ നൂഹിനെ നാം വഹിച്ചു. അദ്ദേഹത്തെയും ഒപ്പമുള്ളവരെയും മുങ്ങിമരിക്കുന്നതിൽ നിന്ന് നാം രക്ഷപ്പെടുത്തി.
Source : QUL
14

നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു (അല്ലാഹുവിന്റെ ദൂതന്ന്‌) ഉള്ള പ്രതിഫലമത്രെ അത്‌.

تَجۡرِي بِأَعۡيُنِنَا جَزَآءٗ لِّمَن كَانَ كُفِرَ ۝١٤
തഫ്സീർആയത്ത് 14
ഇളകിമറിയുന്ന വെള്ളത്തിൻ്റെ തിരമാലകൾക്ക് മുകളിലൂടെ ആ കപ്പൽ നമ്മുടെ കാഴ്ച്ചപ്പുറത്തും സംരക്ഷണത്തിലും സഞ്ചരിക്കുന്നു. തൻ്റെ സമൂഹത്തിൻ്റെ നിഷേധം ഏറ്റുവാങ്ങേണ്ടി വന്ന നൂഹിന് അല്ലാഹുവിങ്കൽ നിന്ന് വന്നതിനെ നിഷേധിച്ചു തള്ളിയ സമൂഹത്തിനെതിരെ ലഭിച്ച സഹായമാണത്.
Source : QUL
15

തീര്‍ച്ചയായും അതിനെ (നൂഹിന്റെ ചരിത്രത്തെ) നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَد تَّرَكۡنَٰهَآ ءَايَةٗ فَهَلۡ مِن مُّدَّكِرٖ ۝١٥
തഫ്സീർആയത്ത് 15
നാം അവർക്ക് നൽകിയ ആ ശിക്ഷയെ ഒരു ഗുണപാഠവും ഓർമ്മപ്പെടുത്തലുമാക്കി നാം ബാക്കി വെച്ചിരിക്കുന്നു. അപ്പോൾ ഗുണപാഠം ഉൾക്കൊള്ളുന്നവരായി ആരെങ്കിലുമുണ്ടോ?
Source : QUL
16

അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക.)

فَكَيۡفَ كَانَ عَذَابِي وَنُذُرِ ۝١٦
തഫ്സീർആയത്ത് 16
അപ്പോൾ നിഷേധികൾക്ക് മേൽ വന്നു പതിച്ച എൻ്റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരെ നശിപ്പിച്ചു കൊണ്ട് ഞാനവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?!
Source : QUL
17

തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ ۝١٧
തഫ്സീർആയത്ത് 17
ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?
Source : QUL
18

ആദ് സമുദായം (സത്യത്തെ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട് എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്ന് നോക്കുക.)

كَذَّبَتۡ عَادٞ فَكَيۡفَ كَانَ عَذَابِي وَنُذُرِ ۝١٨
തഫ്സീർആയത്ത് 18
ആദ് സമുദായം അവരുടെ നബിയായ ഹൂദ് -عَلَيْهِ السَّلَامُ- നെ നിഷേധിച്ചു. അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!
Source : QUL
19

വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.

إِنَّآ أَرۡسَلۡنَا عَلَيۡهِمۡ رِيحٗا صَرۡصَرٗا فِي يَوۡمِ نَحۡسٖ مُّسۡتَمِرّٖ ۝١٩
തഫ്സീർആയത്ത് 19
നരകത്തിൽ പ്രവേശിക്കുന്നത് വരെ അവരുടെ മേൽ നിന്ന് നാശവും ദുശ്ശകുനവും വിട്ടുമാറാത്ത ഒരു ദിവസത്തിൽ, അവർക്ക് നേരെ തണുത്തുറഞ്ഞ, ഉഗ്രമായ ഒരു കാറ്റ് നാം അയക്കുകയും ചെയ്തു.
Source : QUL
20

കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.

تَنزِعُ ٱلنَّاسَ كَأَنَّهُمۡ أَعۡجَازُ نَخۡلٖ مُّنقَعِرٖ ۝٢٠
തഫ്സീർആയത്ത് 20
അതവരെ ഭൂമിയിൽ നിന്ന് പറിച്ചെറിയുകയും, അവരെ തലകീഴായി താഴെ പതിപ്പിക്കുകയും ചെയ്തു. അങ്ങനെ വേരോടെ പിഴുതെറിയപ്പെട്ട തലയില്ലാത്ത ഈന്തപ്പനത്തടികൾ പോലെ അവർ കിടന്നു.
Source : QUL
21

അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക.)

فَكَيۡفَ كَانَ عَذَابِي وَنُذُرِ ۝٢١
തഫ്സീർആയത്ത് 21
അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!
Source : QUL
22

തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ ۝٢٢
തഫ്സീർആയത്ത് 22
ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?
Source : QUL
23

ഥമൂദ് സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.

كَذَّبَتۡ ثَمُودُ بِٱلنُّذُرِ ۝٢٣
തഫ്സീർആയത്ത് 23
ഥമൂദ് ഗോത്രം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ സ്വാലിഹ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി.
Source : QUL
24

അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും

فَقَالُوٓاْ أَبَشَرٗا مِّنَّا وَٰحِدٗا نَّتَّبِعُهُۥٓ إِنَّآ إِذٗا لَّفِي ضَلَٰلٖ وَسُعُرٍ ۝٢٤
തഫ്സീർആയത്ത് 24
നിഷേധം നിറഞ്ഞ മനസ്സോടെ അവർ പറഞ്ഞു: നമ്മളിൽ പെട്ട ഒരു മനുഷ്യനെ നാം പിന്തുടരുകയോ?! ഈ അവസ്ഥയിൽ അവനെ നാം പിന്തുടരുന്നെങ്കിൽ തീർച്ചയായും നാം സത്യത്തിൽ നിന്ന് വളരെ അകന്നും വ്യതിചലിച്ചും, പ്രയാസത്തിലുമായിരിക്കും.
Source : QUL
25

നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു.

أَءُلۡقِيَ ٱلذِّكۡرُ عَلَيۡهِ مِنۢ بَيۡنِنَا بَلۡ هُوَ كَذَّابٌ أَشِرٞ ۝٢٥
തഫ്സീർആയത്ത് 25
അവൻ്റെ മേൽ മാത്രം അല്ലാഹുവിൻ്റെ സന്ദേശം ഇറങ്ങുകയും, നമ്മുടെയെല്ലാം ഇടയിൽ നിന്ന് അവന് മാത്രം പ്രത്യേകത നൽകപ്പെടുകയും ചെയ്യുകയോ?! അല്ല! അവനൊരു വ്യാജവാദിയും അഹങ്കാരിയുമാകുന്നു.
Source : QUL
26

എന്നാല്‍ നാളെ അവര്‍ അറിഞ്ഞ് കൊള്ളും; ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്‌.

سَيَعۡلَمُونَ غَدٗا مَّنِ ٱلۡكَذَّابُ ٱلۡأَشِرُ ۝٢٦
തഫ്സീർആയത്ത് 26
എന്നാൽ പരലോകത്ത് അവർ ആരാണ് -സ്വാലിഹാണോ അതല്ല അവരാണോ- വ്യാജവാദിയും അഹങ്കാരിയുമെന്ന് അറിഞ്ഞു കൊള്ളും.
Source : QUL
27

(അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത് കൊണ്ട് നീ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.

إِنَّا مُرۡسِلُواْ ٱلنَّاقَةِ فِتۡنَةٗ لَّهُمۡ فَٱرۡتَقِبۡهُمۡ وَٱصۡطَبِرۡ ۝٢٧
തഫ്സീർആയത്ത് 27
നാം പാറയുടെ ഇടയിൽ നിന്ന് ഒരു ഒട്ടകത്തെ പുറത്തു കൊണ്ടു വരുകയും, അതിനെ അവർക്കൊരു പരീക്ഷണമാക്കി അയക്കുന്നതുമാണ്. അതിനാൽ -ഹേ സ്വാലിഹ്!- നീ കാത്തിരിക്കുകയും, അവർ എന്താണ് പ്രവർത്തിക്കുന്നതെന്നും, അതിനെന്തു ശിക്ഷയാണ് അവർക്ക് ലഭിക്കുന്നതെന്നും നിരീക്ഷിക്കുകയും ചെയ്യുക. അവരുടെ ഉപദ്രവങ്ങളിൽ നീ ക്ഷമ കൈകൊള്ളുകയും ചെയ്യുക.
Source : QUL
28

വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്‌.

وَنَبِّئۡهُمۡ أَنَّ ٱلۡمَآءَ قِسۡمَةُۢ بَيۡنَهُمۡۖ كُلُّ شِرۡبٖ مُّحۡتَضَرٞ ۝٢٨
തഫ്സീർആയത്ത് 28
അവരുടെ കിണറ്റിലെ വെള്ളം അവർക്കും ഒട്ടകത്തിനും ഇടയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നു എന്നതും നീ അവരെ അറിയിക്കുക. ഒട്ടകത്തിന് ഒരു ദിവസമെങ്കിൽ, അടുത്ത ദിവസം അവർക്ക് എന്ന നിലയിൽ. ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട ദിവസം അവരവർ അവിടെ സന്നിഹിതരാകേണ്ടതാണ്.
Source : QUL
29

അപ്പോള്‍ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു.(4) അങ്ങനെ അവന്‍ (ആ കൃത്യം) ഏറ്റെടുത്തു. (ആ ഒട്ടകത്തെ) അറുകൊല ചെയ്തു.

فَنَادَوۡاْ صَاحِبَهُمۡ فَتَعَاطَىٰ فَعَقَرَ ۝٢٩
തഫ്സീർആയത്ത് 29
അപ്പോൾ ഒട്ടകത്തെ അറുത്തു കളയുന്നതിനായി അവർ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു. അവൻ തൻ്റെ സമൂഹത്തിൻ്റെ വാക്ക് കേട്ട്, വാളു കൊണ്ട് അതിനെ കൊന്നു കളഞ്ഞു.
Source : QUL
30

അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക.)

فَكَيۡفَ كَانَ عَذَابِي وَنُذُرِ ۝٣٠
തഫ്സീർആയത്ത് 30
അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!
Source : QUL
31

നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവൻ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു.

إِنَّآ أَرۡسَلۡنَا عَلَيۡهِمۡ صَيۡحَةٗ وَٰحِدَةٗ فَكَانُواْ كَهَشِيمِ ٱلۡمُحۡتَظِرِ ۝٣١
തഫ്സീർആയത്ത് 31
അവരുടെ നേർക്ക് നാം ഒരു ഘോരശബ്ദം അയച്ചു. അതവരെ നശിപ്പിച്ചു കളഞ്ഞു. അങ്ങനെ മൃഗങ്ങളുടെ ആല നിർമ്മിക്കുന്നവൻ അതിനായി എടുക്കുന്ന ഉണങ്ങിയ ചുള്ളിക്കമ്പുകൾ പോലെ അവർ ആയിത്തീർന്നു.
Source : QUL
32

തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ ۝٣٢
തഫ്സീർആയത്ത് 32
ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?
Source : QUL
33

ലൂത്വിന്‍റെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.

كَذَّبَتۡ قَوۡمُ لُوطِۭ بِٱلنُّذُرِ ۝٣٣
തഫ്സീർആയത്ത് 33
ലൂത്വിൻ്റെ സമൂഹം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ ലൂത്വ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി.
Source : QUL
34

തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി.

إِنَّآ أَرۡسَلۡنَا عَلَيۡهِمۡ حَاصِبًا إِلَّآ ءَالَ لُوطٖۖ نَّجَّيۡنَٰهُم بِسَحَرٖ ۝٣٤
തഫ്സീർആയത്ത് 34
അവർക്ക് നേരെ കല്ലുകൾ വർഷിക്കുന്ന ഒരു കാറ്റ് നാം അയച്ചു. ലൂത്വിൻ്റെ കുടുംബം ഒഴികെ. അവർക്ക് ശിക്ഷ ബാധിച്ചില്ല. അവരെ നാം രക്ഷിച്ചു. ശിക്ഷ സംഭവിക്കുന്നതിന് മുൻപ് രാത്രിയുടെ അവസാനത്തിൽ അവരെ അവിടെ നിന്ന് നീക്കിയിരുന്നു.
Source : QUL
35

നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയില്‍. അപ്രകാരമാകുന്നു നന്ദികാണിച്ചവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

نِّعۡمَةٗ مِّنۡ عِندِنَاۚ كَذَٰلِكَ نَجۡزِي مَن شَكَرَ ۝٣٥
തഫ്സീർആയത്ത് 35
നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമായി കൊണ്ട് അവരെ ആ ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തി. ലൂത്വിന് നാം നൽകിയ, ഇതു പോലുള്ള പ്രതിഫലമാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവർക്ക് നാം പ്രതിഫലമായി നൽകുക.
Source : QUL
36

നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം (ലൂത്വ്‌) അവര്‍ക്കു താക്കീത് നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ താക്കീതുകള്‍ സംശയിച്ച് തള്ളുകയാണ് ചെയ്തത്‌.

وَلَقَدۡ أَنذَرَهُم بَطۡشَتَنَا فَتَمَارَوۡاْ بِٱلنُّذُرِ ۝٣٦
തഫ്സീർആയത്ത് 36
നമ്മുടെ ശിക്ഷയെ കുറിച്ച് ലൂത്വ് അവരെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ അവർ അദ്ദേഹത്തിൻ്റെ താക്കീതിനെ കുറിച്ച് തർക്കിക്കുകയും, അദ്ദേഹത്തെ കളവാക്കുകയുമാണ് ചെയ്തത്.
Source : QUL
37

അദ്ദേഹത്തോട് (ലൂത്വിനോട്‌) അദ്ദേഹത്തിന്‍റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു.)

وَلَقَدۡ رَٰوَدُوهُ عَن ضَيۡفِهِۦ فَطَمَسۡنَآ أَعۡيُنَهُمۡ فَذُوقُواْ عَذَابِي وَنُذُرِ ۝٣٧
തഫ്സീർആയത്ത് 37
മ്ലേഛമായ സ്വവർഗരതിയെന്ന തിന്മക്കായി ലൂത്വിൻ്റെ അതിഥികളായ മലക്കുകളെ വിട്ടു നൽകാനും അദ്ദേഹത്തിൻ്റെ സമൂഹം ലൂത്വിനോട് ആവശ്യപ്പെട്ടു. അപ്പോൾ അവരുടെ കണ്ണുകളെ നാം തുടച്ചു നീക്കുകയും, അവർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു. അവരോടായി നാം പറഞ്ഞു: എൻ്റെ താക്കീതിൻ്റെ ഫലമായി, ഈ ശിക്ഷ നിങ്ങൾ രുചിച്ചു കൊള്ളുക.
Source : QUL
38

അതിരാവിലെ അവര്‍ക്ക് സുസ്ഥിരമായ ശിക്ഷ വന്നെത്തുക തന്നെ ചെയ്തു.

وَلَقَدۡ صَبَّحَهُم بُكۡرَةً عَذَابٞ مُّسۡتَقِرّٞ ۝٣٨
തഫ്സീർആയത്ത് 38
അതിരാവിലെ അവരുടെ ശിക്ഷ അവർക്ക് വന്നെത്തി. അവർ പരലോകത്ത് വന്നെത്തുന്നത് വരെ ആ ശിക്ഷ അവരുടെ മേൽ തുടർന്നു കൊണ്ടേയിരിക്കും. (പരലോകത്ത് എത്തിയാലാകട്ടെ) അവിടെയുള്ള ശിക്ഷയും അവർക്ക് ലഭിക്കും.
Source : QUL
39

എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു.)

فَذُوقُواْ عَذَابِي وَنُذُرِ ۝٣٩
തഫ്സീർആയത്ത് 39
അവരോട് പറയപ്പെട്ടു: ലൂത്വ് നിങ്ങൾക്ക് നൽകിയ താക്കീതിൻ്റെ ഫലമായി, എൻ്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.
Source : QUL
40

തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന് ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ ۝٤٠
തഫ്സീർആയത്ത് 40
ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?
Source : QUL
41

ഫിര്‍ഔന്‍ കുടുംബത്തിനും താക്കീതുകള്‍ വന്നെത്തുകയുണ്ടായി.

وَلَقَدۡ جَآءَ ءَالَ فِرۡعَوۡنَ ٱلنُّذُرُ ۝٤١
തഫ്സീർആയത്ത് 41
ഫിർഔനിൻ്റെ കുടുംബത്തിൽ നമ്മുടെ താക്കീതുകൾ മൂസയുടെയും ഹാറൂൻ്റെയും നാവിലൂടെ എത്തിയിട്ടുണ്ട്.
Source : QUL
42

അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ പ്രതാപിയും കഴിവുറ്റവനുമായ ഒരുവന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി.

كَذَّبُواْ بِـَٔايَٰتِنَا كُلِّهَا فَأَخَذۡنَٰهُمۡ أَخۡذَ عَزِيزٖ مُّقۡتَدِرٍ ۝٤٢
തഫ്സീർആയത്ത് 42
അവർ നമ്മുടെ പക്കൽ നിന്നുള്ള തെളിവുകളെയും പ്രമാണങ്ങളെയും നിഷേധിച്ചു തള്ളി. അപ്പോൾ അവരുടെ നിഷേധത്തിൻ്റെ ശിക്ഷ നാം നൽകി; അപരാജിതനായ പ്രതാപിയുടെ, സർവ്വശക്തനായ ഒരുവൻ്റെ ശിക്ഷ തന്നെ.
Source : QUL
43

(ഹേ, അറബികളേ,) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ അവരെക്കാളൊക്കെ ഉത്തമന്‍മാരാണോ? അതല്ല, വേദപ്രമാണങ്ങളില്‍ നിങ്ങള്‍ക്ക് (മാത്രം) വല്ല ഒഴിവുമുണ്ടോ?

أَكُفَّارُكُمۡ خَيۡرٞ مِّنۡ أُوْلَٰٓئِكُمۡ أَمۡ لَكُم بَرَآءَةٞ فِي ٱلزُّبُرِ ۝٤٣
തഫ്സീർആയത്ത് 43
അല്ലയോ മക്കക്കാരേ! ഈ പറയപ്പെട്ട നൂഹിൻ്റെ സമുദായത്തെക്കാളും, ആദ്-ഥമൂദ് സമൂഹങ്ങളെക്കാളും, ലൂത്വിൻ്റെ സമുദായത്തെക്കാളും, ഫിർഔനിൻ്റെ ജനതയെക്കാളുമെല്ലാം ശ്രേഷ്ഠരാണോ നിങ്ങൾ?! അതല്ല, നിങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് വല്ല ഒഴിവുമുണ്ടെന്ന് ആകാശത്ത് നിന്ന് അവതരിക്കപ്പെട്ട ഏതെങ്കിലും ഗ്രന്ഥത്തിൽ പറയപ്പെട്ടിട്ടുണ്ടോ?!
Source : QUL
44

അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ് എന്ന്‌.

أَمۡ يَقُولُونَ نَحۡنُ جَمِيعٞ مُّنتَصِرٞ ۝٤٤
തഫ്സീർആയത്ത് 44
അതല്ല, മക്കയിലെ ഈ നിഷേധികൾ പറയുന്നത് 'ഞങ്ങൾക്ക് ഉപദ്രവമുദ്ദേശിക്കുന്നവരെയും, ഞങ്ങളെ പിരിക്കാൻ നോക്കുന്നവരെയും തടുത്തു വെക്കാൻ മാത്രം ഞങ്ങൾ സംഘടിതരാണ്' എന്നാണോ അവർ പറയുന്നത്?!
Source : QUL
45

എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്‌. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും

سَيُهۡزَمُ ٱلۡجَمۡعُ وَيُوَلُّونَ ٱلدُّبُرَ ۝٤٥
തഫ്സീർആയത്ത് 45
എന്നാൽ ഈ നിഷേധികളുടെ ഒരുമ തകർക്കപ്പെടുകയും, അവർ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് മുന്നിൽ നിന്ന് പിന്തിരിഞ്ഞോടുകയും ചെയ്യുന്നതാണ്. ഇത് പിന്നീട് ബദ്ർ യുദ്ധ ദിവസം സംഭവിച്ചു.
Source : QUL
46

തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.

بَلِ ٱلسَّاعَةُ مَوۡعِدُهُمۡ وَٱلسَّاعَةُ أَدۡهَىٰ وَأَمَرُّ ۝٤٦
തഫ്സീർആയത്ത് 46
എന്നാൽ അവർ നിഷേധിച്ചു തള്ളിക്കൊണ്ടിരിക്കുന്ന അന്ത്യനാളാകുന്നു അവരുടെ ശിക്ഷയുടെ ദിവസം. ആ ദിവസമാകട്ടെ; അതാകുന്നു ബദ്ർ യുദ്ധ ദിനം അവർ അനുഭവിച്ചതിനെക്കാൾ കൂടുതൽ ഭയാനകവും, കാഠിന്യമേറിയതും.
Source : QUL
47

തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു.

إِنَّ ٱلۡمُجۡرِمِينَ فِي ضَلَٰلٖ وَسُعُرٖ ۝٤٧
തഫ്സീർആയത്ത് 47
(ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും (ജീവിക്കുന്ന) ഈ കുറ്റവാളികൾ സത്യത്തിൽ നിന്ന് വഴിതെറ്റിയ നിലയിലും, ശിക്ഷയിലും, കടുത്ത പ്രയാസത്തിലുമാകുന്നു.
Source : QUL
48

മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങള്‍ നരകത്തിന്‍റെ സ്പര്‍ശനം അനുഭവിച്ചു കൊള്ളുക.

يَوۡمَ يُسۡحَبُونَ فِي ٱلنَّارِ عَلَىٰ وُجُوهِهِمۡ ذُوقُواْ مَسَّ سَقَرَ ۝٤٨
തഫ്സീർആയത്ത് 48
നരകാഗ്നിയിലൂടെ മുഖം കുത്തിയ നിലയിൽ അവർ വലിച്ചിഴക്കപ്പെടുന്ന ദിവസം; അവരോട് ആക്ഷേപ സ്വരത്തിൽ പറയപ്പെടും: ഇതാ! നരകശിക്ഷ അനുഭവിച്ചു കൊള്ളുക.
Source : QUL
49

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.

إِنَّا كُلَّ شَيۡءٍ خَلَقۡنَٰهُ بِقَدَرٖ ۝٤٩
തഫ്സീർആയത്ത് 49
പ്രപഞ്ചത്തിലെ ഓരോ വസ്തുവും നാം സൃഷ്ടിച്ചിരിക്കുന്നത് മുൻപ് കഴിഞ്ഞു പോയ നമ്മുടെ നിർണ്ണയവും, അറിവും ഉദ്ദേശവും അനുസരിച്ചും, ലൗഹുൽ മഹ്ഫൂദ്വിൽ നാം രേഖപ്പെടുത്തിയത് പ്രകാരവുമാകുന്നു.
Source : QUL
50

നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു.(5) കണ്ണിന്‍റെ ഒരു ഇമവെട്ടല്‍ പോലെ.

وَمَآ أَمۡرُنَآ إِلَّا وَٰحِدَةٞ كَلَمۡحِۭ بِٱلۡبَصَرِ ۝٥٠
തഫ്സീർആയത്ത് 50
നാമൊരു കാര്യം ഉദ്ദേശിച്ചാൽ നമ്മുടെ കാര്യം 'ഉണ്ടാകൂ' എന്ന ഒരൊറ്റ വാക്ക് പറയൽ മാത്രമാകുന്നു. അപ്പോൾ നാം ഉദ്ദേശിച്ചത് ഉടനടി -കണ്ണിമ വെട്ടുന്ന വേഗതയിൽ- ഉണ്ടാകും.
Source : QUL
51

(ഹേ, സത്യനിഷേധികളേ,) തീര്‍ച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَدۡ أَهۡلَكۡنَآ أَشۡيَاعَكُمۡ فَهَلۡ مِن مُّدَّكِرٖ ۝٥١
തഫ്സീർആയത്ത് 51
നിങ്ങളുടേതിന് സമാനമായ നിഷേധം കാണിച്ച മുൻകഴിഞ്ഞ സമൂഹങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോൾ ആരെങ്കിലും അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും, തൻ്റെ നിഷേധത്തിൽ നിന്ന് പിന്തിരിയുകയും ചെയ്യുന്നവരായുണ്ടോ?
Source : QUL
52

അവര്‍ പ്രവര്‍ത്തിച്ച ഏത് കാര്യവും രേഖകളിലുണ്ട്‌.

وَكُلُّ شَيۡءٖ فَعَلُوهُ فِي ٱلزُّبُرِ ۝٥٢
തഫ്സീർആയത്ത് 52
മനുഷ്യർ ചെയ്യുന്നതെല്ലാം അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെക്കുന്ന 'ഹഫദ്വതു'കളായ മലക്കുകളുടെ ഗ്രന്ഥങ്ങളിലുണ്ട്. അവർക്ക് അതിൽ ഒന്നും നഷ്ടപ്പെടുകയില്ല.
Source : QUL
53

ഏത് ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌.

وَكُلُّ صَغِيرٖ وَكَبِيرٖ مُّسۡتَطَرٌ ۝٥٣
തഫ്സീർആയത്ത് 53
ഓരോ ചെറുതും വലുതുമായ വാക്കുകളും പ്രവൃത്തികളും മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകളിലും, ലൗഹുൽ മഹ്ഫൂദ്വിലും എഴുതപ്പെട്ടിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നതാണ്.
Source : QUL
54

തീര്‍ച്ചയായും ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَنَهَرٖ ۝٥٤
തഫ്സീർആയത്ത് 54
തീർച്ചയായും തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തോപ്പുകളിലും, ഒഴുകുന്ന അരുവികൾക്കിടയിലുമായിരിക്കും.
Source : QUL
55

സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്‍റെ അടുക്കല്‍.

فِي مَقۡعَدِ صِدۡقٍ عِندَ مَلِيكٖ مُّقۡتَدِرِۭ ۝٥٥
തഫ്സീർആയത്ത് 55
അനാവശ്യമോ തിന്മയോ ഇല്ലാത്ത സത്യത്തിൻ്റെ സദസ്സിൽ. സർവ്വാധികാരിയും സർവ്വശക്തനും എല്ലാം കഴിയുന്നവനുമായവൻ്റെ അടുക്കൽ. അവൻ അവർക്ക് മേൽ ചൊരിയുന്ന അവസാനമില്ലാത്ത അനുഗ്രഹങ്ങളെ കുറിച്ച് നീ ചോദിക്കേണ്ടതില്ല.
Source : QUL