Wednesday, 12 August 2026 Hijri: 03:08:13 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അന്നജ്മ് النجم An-Najm

Surah 53 മക്കിയ്യ • مكية • Makkiyah 62 ആയത്തുകൾ • 62 Ayahs

സൂറത്ത് അന്നജ്മ് (An-Najm)യിലെ 62 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah An-Najm.

1

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.

وَٱلنَّجۡمِ إِذَا هَوَىٰ ۝١
തഫ്സീർആയത്ത് 1
നക്ഷത്രങ്ങൾ മറഞ്ഞു പോകുന്ന വേളയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
2

നിങ്ങളുടെ കൂട്ടുകാരന്‍(1) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ ۝٢
തഫ്സീർആയത്ത് 2
അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് -ﷺ- സന്മാർഗത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. അദ്ദേഹം ദുർമാർഗിയായിട്ടുമില്ല. മറിച്ച് അങ്ങേയറ്റം സന്മാർഗത്തിൽ തന്നെയാകുന്നു അദ്ദേഹം.
Source : QUL
3

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ۝٣
തഫ്സീർആയത്ത് 3
അദ്ദേഹം ഈ ഖുർആൻ തൻ്റെ ദേഹേഛക്ക് തോന്നുന്ന പോലെ സംസാരിക്കുന്നില്ല.
Source : QUL
4

അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു.

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ۝٤
തഫ്സീർആയത്ത് 4
ഈ ഖുർആൻ ജിബ്രീൽ മുഖേന അല്ലാഹു മുഹമ്മദ് -ﷺ- ക്ക് നൽകുന്ന ഒരു ബോധനമല്ലാതെ മറ്റൊന്നുമല്ല.
Source : QUL
5

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.

عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ ۝٥
തഫ്സീർആയത്ത് 5
കടുത്ത ശക്തിയുള്ള ജിബ്രീലാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
Source : QUL
6

കരുത്തുള്ള ഒരു വ്യക്തി.(2) അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.

ذُو مِرَّةٖ فَٱسۡتَوَىٰ ۝٦
തഫ്സീർആയത്ത് 6
ജിബ്രീൽ -عَلَيْهِ السَّلَامُ-; മനോഹരമായ രൂപഭംഗിയുള്ളവനാണ് അദ്ദേഹം. അല്ലാഹു സൃഷ്ടിച്ച രൂപത്തിൽ, നബി -ﷺ- ക്ക് ദൃശ്യമാകുന്ന തരത്തിൽ അദ്ദേഹം നേരെ നിലകൊണ്ടു.
Source : QUL
7

അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(3)

وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ ۝٧
തഫ്സീർആയത്ത് 7
ആകാശത്തിലെ ഉയർന്ന ചക്രവാളത്തിൽ ജിബ്രീൽ (നിലകൊണ്ടു).
Source : QUL
8

പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.

ثُمَّ دَنَا فَتَدَلَّىٰ ۝٨
തഫ്സീർആയത്ത് 8
അങ്ങനെ ജിബ്രീൽ നബി -ﷺ- യുടെ അടുത്തു വന്നു. പിന്നെ കൂടുതൽ അടുത്തേക്ക് വന്നു.
Source : QUL
9

അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ(4) അതിനെക്കാള്‍ അടുത്തോ ആയിരുന്നു.

فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ ۝٩
തഫ്സീർആയത്ത് 9
രണ്ട് വില്ലുകളുടെ ദൂരത്തിലോ, അതിനെക്കാൾ അടുത്തോ ആയിരുന്നു അദ്ദേഹത്തിൻ്റെ നിൽപ്പ്.
Source : QUL
10

അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.

فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ ۝١٠
തഫ്സീർആയത്ത് 10
അപ്പോൾ ജിബ്രീൽ, അല്ലാഹു (അദ്ദേഹത്തിന്) ബോധനം നൽകിയതെല്ലാം അല്ലാഹുവിൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- ക്ക് എത്തിച്ചു നൽകി.
Source : QUL
11

അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.

مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ ۝١١
തഫ്സീർആയത്ത് 11
മുഹമ്മദ് -ﷺ- യുടെ ഹൃദയം അദ്ദേഹത്തിൻ്റെ കണ്ണ് കൊണ്ട് നേരിട്ട് ദർശിച്ചതിനെ നിഷേധിച്ചിട്ടില്ല.
Source : QUL
12

എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?

أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ۝١٢
തഫ്സീർആയത്ത് 12
ബഹുദൈവാരാധകരേ! അല്ലാഹു അദ്ദേഹത്തിൻ്റെ രാപ്രയാണത്തിൻ്റെ (ഇസ്റാഇൻ്റെ) രാത്രിയിൽ കാണിച്ചു നൽകിയതിൻ്റെ കാര്യത്തിൽ അദ്ദേഹത്തോട് നിങ്ങൾ തർക്കിക്കുകയാണോ?
Source : QUL
13

മറ്റൊരു ഇറക്കത്തിലും(5) അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ ۝١٣
തഫ്സീർആയത്ത് 13
മുഹമ്മദ് -ﷺ- രാപ്രയാണത്തിൻ്റെ (ഇസ്റാഇൻ്റെ) രാത്രിയിൽ മറ്റൊരിക്കലും ജിബ്രീലിനെ അദ്ദേഹത്തിൻ്റെ ശരിയായ രൂപത്തിൽ കണ്ടിട്ടുണ്ട്.
Source : QUL
14

അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌(6)

عِندَ سِدۡرَةِ ٱلۡمُنتَهَىٰ ۝١٤
തഫ്സീർആയത്ത് 14
സിദ്റതുൽ മുൻതഹയുടെ' അടുക്കൽ വെച്ച്. ഏഴാമാകാശത്തിലുള്ള വളരെ വലിയ ഒരു മരമാകുന്നു അത്.
Source : QUL
15

അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.

عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ ۝١٥
തഫ്സീർആയത്ത് 15
ഈ മരത്തിന് അടുത്താകുന്നു താമസിക്കാനുള്ള സ്വർഗം.
Source : QUL
16

ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.

إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ ۝١٦
തഫ്സീർആയത്ത് 16
ആ വൃക്ഷത്തെ അല്ലാഹുവിൻ്റെ കൽപ്പനയാൽ മഹത്തരമായ ഒന്ന് ആവരണം ചെയ്തപ്പോൾ; അതിൻ്റെ രൂപം അല്ലാഹുവിനല്ലാതെ അറിയുകയില്ല.
Source : QUL
17

(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.(7)

مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ ۝١٧
തഫ്സീർആയത്ത് 17
നബി -ﷺ- യുടെ കാഴ്ച്ച ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞു പോയിട്ടില്ല. അവിടുത്തേക്ക് നിശ്ചയിക്കപ്പെട്ട അതിരു വിട്ടു പോവുകയും ചെയ്തിട്ടില്ല.
Source : QUL
18

തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.

لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ ۝١٨
തഫ്സീർആയത്ത് 18
തീർച്ചയായും മുഹമ്മദ് -ﷺ- തൻ്റെ രക്ഷിതാവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ അദ്ദേഹം ആകാശയാത്ര (മിഅ്റാജ്) നടത്തിയ രാത്രിയിൽ കണ്ടിട്ടുണ്ട്. അദ്ദേഹം സ്വർഗവും നരകവും മറ്റു പലതും അന്ന് കണ്ടിട്ടുണ്ട്.
Source : QUL
19

ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

أَفَرَءَيۡتُمُ ٱللَّٰتَ وَٱلۡعُزَّىٰ ۝١٩
തഫ്സീർആയത്ത് 19
ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന ഈ വിഗ്രഹങ്ങളെ കുറിച്ച് -ലാത്തയെയും ഉസ്സയെയും കുറിച്ച്- ചിന്തിച്ചിട്ടുണ്ടോ?
Source : QUL
20

വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും.(8)

وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ ۝٢٠
തഫ്സീർആയത്ത് 20
നിങ്ങളുടെ വിഗ്രഹങ്ങളിൽ പെട്ട മൂന്നാമനായ മനാത്തയെ കുറിച്ചും. നിങ്ങൾക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവക്ക് കഴിവുണ്ടോ? പറയൂ നിങ്ങൾ!
Source : QUL
21

(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?

أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ ۝٢١
തഫ്സീർആയത്ത് 21
നിങ്ങൾക്ക് സന്താനങ്ങളായി -നിങ്ങളിഷ്ടപ്പെടുന്ന പോലെ- ആൺകുട്ടികളെ വേണമെന്നും, അല്ലാഹുവിന് -നിങ്ങൾ സ്വന്തങ്ങൾക്ക് ഇഷ്ടപ്പെടാത്ത- പെൺകുട്ടികളുമെന്നോ?!
Source : QUL
22

എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(9)

تِلۡكَ إِذٗا قِسۡمَةٞ ضِيزَىٰٓ ۝٢٢
തഫ്സീർആയത്ത് 22
നിങ്ങൾക്ക് തോന്നുന്നത് പോലെ നിങ്ങൾ നടത്തിയ ഈ വീതംവെപ്പ് തീർത്തും അനീതി നിറഞ്ഞ വീതംവെപ്പ് തന്നെ.
Source : QUL
23

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്മാര്‍ഗം വന്നിട്ടുണ്ട് താനും.

إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ ۝٢٣
തഫ്സീർആയത്ത് 23
ഈ വിഗ്രഹങ്ങൾ ഒരർഥവുമില്ലാത്ത ചില പേരുകൾ മാത്രമാകുന്നു. അവക്കൊന്നും ഒരു ആരാധ്യനുണ്ടാകേണ്ട ഒരു ഗുണവിശേഷണവുമില്ല. നിങ്ങളും നിങ്ങളുടെ പിതാക്കളും നിങ്ങൾക്ക് തോന്നിയതു പോലെ നൽകിയ ചില പേരുകൾ. ഇവക്കൊന്നും അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ല. ബഹുദൈവാരാധകർ തങ്ങളുടെ വിശ്വാസത്തിൽ പിന്തുടരുന്നത് കേവലം ഊഹത്തെയും, പിശാച് അവരുടെ ഹൃദയങ്ങളിൽ ഭംഗിയാക്കി കാണിച്ചു കൊടുക്കുന്ന അവരുടെ ദേഹേഛകളെയും മാത്രമാണ്. തീർച്ചയായും അവരുടെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗം നബി -ﷺ- യുടെ പ്രബോധനത്തിലൂടെ അവർക്കെത്തി കഴിഞ്ഞിരിക്കുന്നു; എന്നാൽ അവർ അത് കൊണ്ട് സന്മാർഗം സ്വീകരിച്ചില്ല.
Source : QUL
24

അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?

أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ ۝٢٤
തഫ്സീർആയത്ത് 24
അതല്ല, മനുഷ്യന് അവൻ ആഗ്രഹിക്കുന്ന രൂപത്തിൽ അല്ലാഹുവിങ്കൽ വിഗ്രഹങ്ങളുടെ ശുപാർശ ലഭിക്കുമോ?
Source : QUL
25

എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.(10)

فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ ۝٢٥
തഫ്സീർആയത്ത് 25
ഇല്ല! അവന് മോഹിക്കുന്നതെല്ലാം ലഭിക്കില്ല. അല്ലാഹുവിന്ന് മാത്രമാകുന്ന അവസാനവും തുടക്കവും. അതിൽ നിന്നെല്ലാം ഉദ്ദേശിക്കുന്നത് അവൻ നൽകുകയും, ഉദ്ദേശിക്കുന്നത് അവൻ തടഞ്ഞു വെക്കുകയും ചെയ്യുന്നു.
Source : QUL
26

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.

۞ وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ ۝٢٦
തഫ്സീർആയത്ത് 26
ആകാശങ്ങളിൽ എത്രയെത്ര മലക്കുകളാണുള്ളത്?! അവരെല്ലാം ആർക്കെങ്കിലും ശുപാർശ ചെയ്യാൻ ഉദ്ദേശിച്ചാലും, അവരുടെ ശുപാർശ കൊണ്ട് ഒരുപകാരവുമുണ്ടാകില്ല; അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ശുപാർശ പറയാൻ അവൻ അനുമതി നൽകുകയും, ശുപാർശ നൽകപ്പെടുന്നവനെ അല്ലാഹു തൃപ്തിപ്പെടുകയും ചെയ്താലല്ലാതെ. അപ്പോൾ അല്ലാഹുവിന് പങ്കാളികളെ നിശ്ചയിച്ചവർക്ക് അവൻ ശുപാർശ പറയാൻ അനുമതി നൽകില്ല. ശുപാർശ ചെയ്യപ്പെട്ടവൻ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചവനാണെങ്കിൽ അവനെ അല്ലാഹു തൃപ്തിപ്പെടുകയുമില്ല.
Source : QUL
27

തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.(11)

إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ ۝٢٧
തഫ്സീർആയത്ത് 27
തീർച്ചയായും അന്ത്യനാളിലെ പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തവർ മലക്കുകളെ സ്ത്രീ നാമങ്ങൾ കൊണ്ടാണ് പേര് വിളിക്കുന്നത്. അല്ലാഹുവിൻ്റെ പെൺമക്കളാണ് മലക്കുകൾ എന്ന അവരുടെ വിശ്വാസത്തിൽ നിന്നാണ് ഈ ചിന്താഗതി വന്നത്. അല്ലാഹു അവരുടെ ആരോപണത്തിൽ നിന്ന് അങ്ങേയറ്റം ഔന്നത്യമുള്ളവനായിരിക്കുന്നു.
Source : QUL
28

അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.

وَمَا لَهُم بِهِۦ مِنۡ عِلۡمٍۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّۖ وَإِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـٔٗا ۝٢٨
തഫ്സീർആയത്ത് 28
മലക്കുകളെ സ്ത്രീ നാമങ്ങൾ കൊണ്ട് പേരിടുന്നവർക്ക് ഉപോൽബലകമായ ഒരു വിജ്ഞാനവും അവരുടെ പക്കലില്ല. കേവലം ഊഹവും തോന്നലുകളും മാത്രമാണ് അവർ പിൻപറ്റുന്നത്. തീർച്ചയായും ഊഹം സത്യത്തിന് പകരം വെക്കാൻ ഒരു നിലക്കും യോജ്യമാവില്ല.
Source : QUL
29

ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.

فَأَعۡرِضۡ عَن مَّن تَوَلَّىٰ عَن ذِكۡرِنَا وَلَمۡ يُرِدۡ إِلَّا ٱلۡحَيَوٰةَ ٱلدُّنۡيَا ۝٢٩
തഫ്സീർആയത്ത് 29
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ തീർത്തും അവഗണിക്കുകയും, ഐഹികജീവിതം മാത്രം ലക്ഷ്യമാക്കി, തൻ്റെ പരലോകത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാത്തവരെ നീ അവഗണിക്കുക. കാരണം അവൻ അതിൽ വിശ്വസിക്കുകയില്ല.
Source : QUL
30

അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.

ذَٰلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ ۝٣٠
തഫ്സീർആയത്ത് 30
മലക്കുകളെ സ്ത്രീ നാമങ്ങളിൽ വിളിക്കുക എന്ന ബഹുദൈവാരാധകരുടെ ഈ രീതി; അതാണ് അവർക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞ പരമാവധി അറിവ്! കാരണം അവർ തനിച്ച വിഡ്ഡികളാകുന്നു. ദൃഢവിശ്വാസത്തിലേക്ക് അവർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിന് സത്യപാതയിൽ നിന്ന് വഴിതെറ്റിയവരെ കുറിച്ച് നന്നായി അറിയാം. അവൻ്റെ വഴിയിലേക്ക് മാർഗദർശനം ലഭിച്ചവരെ കുറിച്ചും അവന് നന്നായറിയാം. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
Source : QUL
31

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى ۝٣١
തഫ്സീർആയത്ത് 31
ആകാശങ്ങളിലുള്ളതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാകുന്നു. ഭൂമിയിലുള്ളതും എല്ലാം അവൻ്റേത് തന്നെ. അവനാണ് അവയെ സൃഷ്ടിക്കുകയും അവയുടെ അധികാരിയും അവയെ നിയന്ത്രിക്കുന്നതും. ഇഹലോകത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ മോശമാക്കിയവർക്ക് അർഹമായ ശിക്ഷ നൽകുന്നതിനും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കിയ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് സ്വർഗം പ്രതിഫലമായി നൽകുന്നതിനും വേണ്ടി.
Source : QUL
32

അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ(12) സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍.(13) അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.

ٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ۝٣٢
തഫ്സീർആയത്ത് 32
വൻപാപങ്ങളിൽ നിന്നും -ചെറുപാപങ്ങളൊഴികെ- മ്ലേഛകരമായ തിന്മകളിൽ നിന്നും വിട്ടുനിൽക്കുന്നവർ. വൻപാപങ്ങൾ ഉപേക്ഷിക്കുകയും, സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്താൽ ചെറുപാപങ്ങൾ പൊറുക്കപ്പെടും. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അങ്ങയുടെ രക്ഷിതാവ് വിശാലമായ പാപമോചനമുള്ളവനാകുന്നു. തൻ്റെ അടിമകൾ എപ്പോൾ പശ്ചാത്തപിച്ചാലും അവൻ അവർക്ക് പൊറുത്തു കൊടുക്കും. അവൻ നിങ്ങളുടെ അവസ്ഥാന്തരങ്ങളെ കുറിച്ചും, നിങ്ങളുടെ എല്ലാ കാര്യങ്ങളെ കുറിച്ചും ഏറെ അറിവുള്ളവനാണ്. നിങ്ങളുടെ പിതാവായ ആദമിനെ സൃഷ്ടിച്ച വേളയിലും, നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങൾ ഗർഭസ്ഥശിശുക്കളായിരുന്ന -ഘട്ടംഘട്ടമായി സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്ന- വേളയിലുമെല്ലാം അവന് നിങ്ങളുടെ ഒരു കാര്യവും അവ്യക്തമായിട്ടില്ല. അതിനാൽ നിങ്ങൾ സ്വയം തന്നെ ഞങ്ങൾ സൂക്ഷ്മതയുള്ളവരാണെന്ന് ആത്മപ്രശംസ നടത്താതിരിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും ശരിയാംവണ്ണം അല്ലാഹുവിനെ സൂക്ഷിക്കുന്നത് ആരെല്ലാമാണെന്ന് അവന് നന്നായറിയാം.
Source : QUL
33

എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?

أَفَرَءَيۡتَ ٱلَّذِي تَوَلَّىٰ ۝٣٣
തഫ്സീർആയത്ത് 33
ഇസ്ലാമിലേക്ക് അടുത്തതിന് ശേഷം അതിൽ നിന്ന് പിന്തിരിഞ്ഞു കളഞ്ഞവൻ്റെ മ്ലേഛമായ അവസ്ഥ നീ കണ്ടോ?
Source : QUL
34

അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.(14)

وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ ۝٣٤
തഫ്സീർആയത്ത് 34
തൻ്റെ സമ്പാദ്യത്തിൽ നിന്ന് കുറച്ചെന്തോ നൽകിയതിന് ശേഷം അവൻ അത് നിർത്തിക്കളഞ്ഞു. കാരണം പിശുക്ക് അവൻ്റെ തനിസ്വഭാവമാണ്. എന്നിട്ട് ഇതെല്ലാം ചെയ്തതിന് ശേഷം അവൻ ആത്മപ്രശംസ നടത്തുകയും ചെയ്യുന്നു.
Source : QUL
35

അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?

أَعِندَهُۥ عِلۡمُ ٱلۡغَيۡبِ فَهُوَ يَرَىٰٓ ۝٣٥
തഫ്സീർആയത്ത് 35
അവൻ്റെ പക്കൽ അദൃശ്യജ്ഞാനമുണ്ടായിരിക്കുകയും, അങ്ങനെ അവൻ അത് കാണുകയും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുകയുമാണോ?
Source : QUL
36

അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?

أَمۡ لَمۡ يُنَبَّأۡ بِمَا فِي صُحُفِ مُوسَىٰ ۝٣٦
തഫ്സീർആയത്ത് 36
അതല്ല, അവൻ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാണോ?! അതല്ല, മൂസയുടെ മേൽ അല്ലാഹു അവതരിപ്പിച്ച ആദ്യത്തെ ഏടുകളിലുള്ളത് എന്താണെന്ന വിവരം അവന് നൽകപെട്ടിട്ടില്ലയോ?
Source : QUL
37

(കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്‍റെയും (പത്രികകളില്‍)(15)

وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ ۝٣٧
തഫ്സീർആയത്ത് 37
തൻ്റെ രക്ഷിതാവ് ഏൽപ്പിച്ച എല്ലാ ബാധ്യതകളും നിറവേറ്റുകയും അവ പൂർത്തീകരിക്കുകയും ചെയ്ത ഇബ്രാഹീമിൻ്റെ ഏടുകളും.
Source : QUL
38

അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,

أَلَّا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰ ۝٣٨
തഫ്സീർആയത്ത് 38
അതായത് ഒരു മനുഷ്യനും തൻ്റേതല്ലാത്ത ഒരാളുടെയും പാപഭാരങ്ങൾ വഹിക്കില്ലെന്ന്.
Source : QUL
39

മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല(16) എന്നും.

وَأَن لَّيۡسَ لِلۡإِنسَٰنِ إِلَّا مَا سَعَىٰ ۝٣٩
തഫ്സീർആയത്ത് 39
മനുഷ്യന് അവൻ പ്രവർത്തിച്ച പ്രവർത്തനങ്ങളുടെ പ്രതിഫലമല്ലാതെ ഉണ്ടായിരിക്കില്ല എന്നും.
Source : QUL
40

അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.

وَأَنَّ سَعۡيَهُۥ سَوۡفَ يُرَىٰ ۝٤٠
തഫ്സീർആയത്ത് 40
അവൻ്റെ പ്രവർത്തനങ്ങൾ അന്ത്യനാളിൽ കൺമുന്നിൽ കാണിക്കപ്പെടും എന്നുമുള്ള കാര്യവും.
Source : QUL
41

പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും.

ثُمَّ يُجۡزَىٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ ۝٤١
തഫ്സീർആയത്ത് 41
പിന്നെ അവൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം ഒരു കുറവും വരുത്താതെ പൂർണ്ണമായി നൽകപ്പെടുന്നതാണെന്നും.
Source : QUL
42

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും.

وَأَنَّ إِلَىٰ رَبِّكَ ٱلۡمُنتَهَىٰ ۝٤٢
തഫ്സീർആയത്ത് 42
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിവിങ്കലേക്കാണ് മരണ ശേഷംഎല്ലാ മനുഷ്യരുടെയും മടക്കവും തിരിച്ചു പോക്കുമെന്നും.
Source : QUL
43

അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും.

وَأَنَّهُۥ هُوَ أَضۡحَكَ وَأَبۡكَىٰ ۝٤٣
തഫ്സീർആയത്ത് 43
താൻ ഉദ്ദേശിക്കുന്നവരെ സന്തോഷം നൽകുകയും, അവരെ ചിരിപ്പിക്കുന്നതും, ഉദ്ദേശിക്കുന്നവർക്ക് വിഷമം നൽകുകയും, അവരെ കരയിപ്പിക്കുന്നതും അവനാണെന്നും.
Source : QUL
44

അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും.

وَأَنَّهُۥ هُوَ أَمَاتَ وَأَحۡيَا ۝٤٤
തഫ്സീർആയത്ത് 44
അവൻ തന്നെയാണ് ജീവിച്ചിരിക്കുന്നവരെ ഐഹികലോകത്ത് മരിപ്പിക്കുന്നതെന്നും, മരിച്ചവരെ ജീവൻ നൽകി പുനരുജ്ജീവിപ്പിക്കുന്നതെന്നും.
Source : QUL
45

ആണ്‍‍, പെണ്‍‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും.

وَأَنَّهُۥ خَلَقَ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰ ۝٤٥
തഫ്സീർആയത്ത് 45
രണ്ട് വിഭാഗങ്ങളെ -പുരുഷനെയും സ്ത്രീയെയും- അവനാണ് സൃഷ്ടിച്ചതെന്നും.
Source : QUL
46

ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌

مِن نُّطۡفَةٍ إِذَا تُمۡنَىٰ ۝٤٦
തഫ്സീർആയത്ത് 46
ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്ന ഒരു ബീജത്തിൽ നിന്ന്.
Source : QUL
47

രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും.

وَأَنَّ عَلَيۡهِ ٱلنَّشۡأَةَ ٱلۡأُخۡرَىٰ ۝٤٧
തഫ്സീർആയത്ത് 47
സ്ത്രീപുരുഷന്മാരെയെല്ലാം പുനരുജ്ജീവിപ്പിക്കുക എന്നത് അവൻ (ഏറ്റെടുത്ത) ബാധ്യതയാണെന്നും.
Source : QUL
48

ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും.

وَأَنَّهُۥ هُوَ أَغۡنَىٰ وَأَقۡنَىٰ ۝٤٨
തഫ്സീർആയത്ത് 48
അവനാണ് തൻ്റെ അടിമകളിൽ ഉദ്ദേശിക്കുന്നവരെ സമ്പാദ്യം നൽകി ധനികനാക്കുന്നതെന്നും, ആ സമ്പാദ്യത്തിൽ നിന്ന് അവർക്ക് സംതൃപ്തി നൽകുന്നതും അവൻ തന്നെയാണെന്നും,
Source : QUL
49

അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌.(17) എന്നുമുള്ള കാര്യങ്ങള്‍.

وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ ۝٤٩
തഫ്സീർആയത്ത് 49
അവൻ തന്നെയാകുന്ന ശിഅ്റാ നക്ഷത്രത്തിൻ്റെ രക്ഷിതാവെന്നും. അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ ആരാധിച്ചിരുന്ന നക്ഷത്രങ്ങളിലൊന്നായിരുന്നു അത്.
Source : QUL
50

ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,

وَأَنَّهُۥٓ أَهۡلَكَ عَادًا ٱلۡأُولَىٰ ۝٥٠
തഫ്സീർആയത്ത് 50
ആദിമ ജനതകളിൽ പെട്ട ആദ് സമൂഹത്തെ -ഹൂദ് നബിയുടെ സമൂഹത്തെ- നിഷേധത്തിൽ അവർ ഉറച്ചു നിന്നപ്പോൾ നശിപ്പിച്ചത് അവനാണെന്നും,
Source : QUL
51

ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.

وَثَمُودَاْ فَمَآ أَبۡقَىٰ ۝٥١
തഫ്സീർആയത്ത് 51
സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദിനെ നശിപ്പിച്ചതും അവൻ തന്നെ. അവരിൽ ഒരാളെയും അവൻ ബാക്കി വെച്ചില്ല.
Source : QUL
52

അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.

وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ ۝٥٢
തഫ്സീർആയത്ത് 52
ആദിൻ്റെയും ഥമൂദിൻ്റെയും മുൻപ് നൂഹിൻ്റെ സമൂഹത്തെയും അവൻ നശിപ്പിച്ചു. തീർച്ചയായും ആദിനെക്കാളും ഥമൂദിനെക്കാളും നൂഹിൻ്റെ സമൂഹം കൂടുതൽ അതിക്രമവും, കടുത്ത നിഷേധവുമുള്ളവരായിരുന്നു. കാരണം നൂഹ് 950 വർഷത്തോളം ഏകനായ അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ട് അവർക്കൊപ്പം വസിച്ചു. എന്നാൽ അവർ അദ്ദേഹത്തിൻ്റെ വിളിക്കുത്തരം നൽകിയില്ല.
Source : QUL
53

കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും,(18) അവന്‍ തകര്‍ത്തു കളഞ്ഞു.

وَٱلۡمُؤۡتَفِكَةَ أَهۡوَىٰ ۝٥٣
തഫ്സീർആയത്ത് 53
ലൂത്വിൻ്റെ നാടിനെയും; അവരുടെ നാട് ഒന്നടങ്കം അല്ലാഹു ആകാശത്തിലേക്ക് ഉയർത്തുകയും, പിന്നെ കീഴ്മേൽ മറിക്കുകയും, ശേഷം ഭൂമിയിലേക്ക് ഇടുകയും ചെയ്തു.
Source : QUL
54

അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.

فَغَشَّىٰهَا مَا غَشَّىٰ ۝٥٤
തഫ്സീർആയത്ത് 54
അങ്ങനെ ആ രാജ്യത്തെ അവൻ മൂടുകയും, ഭൂമിയിലേക്ക് പതിച്ചതിന് ശേഷം കല്ലുകൾ അതിൻ്റെ മേൽ വർഷിക്കുകയും, അതിനെ മൂടുകയും ചെയ്തു.
Source : QUL
55

അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?

فَبِأَيِّ ءَالَآءِ رَبِّكَ تَتَمَارَىٰ ۝٥٥
തഫ്സീർആയത്ത് 55
അല്ല മനുഷ്യാ! അപ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ ശക്തിയും കഴിവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ ഏതിനെ കുറിച്ചാണ് നീ തർക്കിച്ചു കൊണ്ടിരിക്കുന്നത്? ഏതിൽ നിന്നാണ് നീ ഗുണപാഠം ഉൾക്കൊള്ളാത്തത്?
Source : QUL
56

ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.

هَٰذَا نَذِيرٞ مِّنَ ٱلنُّذُرِ ٱلۡأُولَىٰٓ ۝٥٦
തഫ്സീർആയത്ത് 56
മുൻപ് കഴിഞ്ഞു പോയ ദൂതന്മാരുടെ കൂട്ടത്തിൽ പെട്ട ഒരു ദൂതൻ തന്നെയാകുന്നു ഈ റസൂലും -ﷺ-.
Source : QUL
57

സമീപസ്ഥമായ ആ സംഭവം(19) ആസന്നമായിരിക്കുന്നു.

أَزِفَتِ ٱلۡأٓزِفَةُ ۝٥٧
തഫ്സീർആയത്ത് 57
വളരെ അടുത്ത് തന്നെ സംഭവിക്കാനിരിക്കുന്ന പരലോകം ആസന്നമായിരിക്കുന്നു.
Source : QUL
58

അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.(20)

لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ۝٥٨
തഫ്സീർആയത്ത് 58
അതിനെ തടുത്തു നിർത്താനോ, അതിൻ്റെ സമയം അറിയുന്നവനായോ അല്ലാഹുവല്ലാതെ മറ്റാരുമില്ല.
Source : QUL
59

അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,

أَفَمِنۡ هَٰذَا ٱلۡحَدِيثِ تَعۡجَبُونَ ۝٥٩
തഫ്സീർആയത്ത് 59
നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്ന ഈ ഖുർആനിൽ നിന്നാണോ നിങ്ങൾ അത്ഭുതം കൂറുന്നത്?! ഇത് അല്ലാഹുവിൽ നിന്ന് തന്നെയാണോ എന്ന് (സംശയിക്കുന്നത്?)
Source : QUL
60

നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,

وَتَضۡحَكُونَ وَلَا تَبۡكُونَ ۝٦٠
തഫ്സീർആയത്ത് 60
ഖുർആനിനെ നിങ്ങൾ പരിഹാസത്തോടെ ചിരിച്ചു തള്ളുകയും, അതിലെ ഉപദേശങ്ങൾ കേൾക്കുമ്പോൾ കരയാതിരിക്കുകയുമാണോ?!
Source : QUL
61

നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?

وَأَنتُمۡ سَٰمِدُونَ ۝٦١
തഫ്സീർആയത്ത് 61
നിങ്ങൾ ഖുർആനിനെ കുറിച്ച് അശ്രദ്ധരാവുകയും, അതിനെ അവഗണിക്കുകയുമാണോ?!
Source : QUL
62

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.

فَٱسۡجُدُواْۤ لِلَّهِۤ وَٱعۡبُدُواْ۩ ۝٦٢
തഫ്സീർആയത്ത് 62
അതിനാൽ നിങ്ങൾ അല്ലാഹുവിന് മാത്രം സുജൂദ് (സാഷ്ടാംഘം) ചെയ്യുകയും, അവന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുകയും ചെയ്യുവിൻ.
Source : QUL