Monday, 12 October 2026 Hijri: — 08:16:51 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Complete Surah Tafsir

അശ്ശർഹ് الشرح Ash-Sharh

Surah 94 മക്കിയ്യ • مكية • Makkiyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അശ്ശർഹ് (Ash-Sharh)യിലെ 8 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ash-Sharh.

1

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ۝١
തഫ്സീർആയത്ത് 1
തീർച്ചയായും നാം താങ്കളുടെ ഹൃദയം വിശാലമാക്കി തരികയും, നമ്മുടെ സന്ദേശം സ്വീകരിക്കുന്നത് താങ്കൾക്ക് പ്രിയങ്കരമാക്കുകയും ചെയ്തിരിക്കുന്നു.
Source : QUL
2

നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

وَوَضَعۡنَا عَنكَ وِزۡرَكَ ۝٢
തഫ്സീർആയത്ത് 2
മുൻപ് സംഭവിച്ചു പോയ താങ്കളുടെ തിന്മകൾ നാം താങ്കൾക്ക് പൊറുത്തു തരികയും, താങ്കൾ ജീവിച്ച ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ ഭാരം താങ്കളിൽ നിന്ന് എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു.
Source : QUL
3

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).

ٱلَّذِيٓ أَنقَضَ ظَهۡرَكَ ۝٣
തഫ്സീർആയത്ത് 3
നിന്നെ പരിക്ഷീണനാക്കുകയും, നിൻ്റെ മുതുക് തകർത്തു കളയാറാവുകയും ചെയ്ത ഭാരം.
Source : QUL
4

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(1)

وَرَفَعۡنَا لَكَ ذِكۡرَكَ ۝٤
തഫ്സീർആയത്ത് 4
നിൻ്റെ കീർത്തി നാം ഉന്നതമാക്കിയിരിക്കുന്നു; ബാങ്കൊലികളിലും (നിസ്കാരത്തിന് മുൻപുള്ള) ഇഖാമതുകളിലും മറ്റുമെല്ലാം നിൻ്റെ പേര് സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.
Source : QUL
5

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ۝٥
തഫ്സീർആയത്ത് 5
പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും.
Source : QUL
6

തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(2)

إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ۝٦
തഫ്സീർആയത്ത് 6
പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും. ഇത് നിനക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിൻ്റെ സമൂഹത്തിൻ്റെ ഉപദ്രവം നിന്നെ അലട്ടുകയില്ല. അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുന്നതിൽ നിന്ന് അതൊന്നും നിന്നെ തടസ്സപ്പെടുത്തുകയുമില്ല.
Source : QUL
7

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അദ്ധ്വാനിക്കുക.(3)

فَإِذَا فَرَغۡتَ فَٱنصَبۡ ۝٧
തഫ്സീർആയത്ത് 7
നിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവു കിട്ടുകയും, അത് അവസാനിക്കുകയും ചെയ്താൽ, നിൻ്റെ റബ്ബിനെ ആരാധിക്കുന്നതിൽ നീ കഠിനമായി പരിശ്രമിക്കുക.
Source : QUL
8

നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം നീ സമര്‍പ്പിക്കുകയും ചെയ്യുക.

وَإِلَىٰ رَبِّكَ فَٱرۡغَب ۝٨
തഫ്സീർആയത്ത് 8
നിൻ്റെ പ്രതീക്ഷയും ലക്ഷ്യവും അല്ലാഹുവിലേക്ക് മാത്രമാക്കുകയും ചെയ്യുക.
Source : QUL