Sunday, 11 October 2026 Hijri: — 07:37:20 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ബഖറ البقرة Al-Baqarah

Surah 2 മദനിയ്യ • مدنية • Madaniyah 286 ആയത്തുകൾ • 286 Ayahs

സൂറത്ത് അൽ ബഖറ (Al-Baqarah), ഖുർആൻ അധ്യായം 2 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 286 ആയത്തുകൾ വായിക്കുക. Read Surah Al-Baqarah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ് ലാം മീം

الٓمٓ ۝١
2

മഹത്തായ ഈ ഖുര്‍ആ ന്‍ പരിപൂര്‍ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ ഒട്ടും സംശയമില്ല. സൂക്ഷിക്കുന്നവര്‍ക്ക് ഇത് മാര്‍ഗദര്‍ശനമാകുന്നു.

ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ ۝٢
3

അവര്‍ അദൃശ്യങ്ങളില്‍ വിശ്വസിക്കയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കയും അവര്‍ക്ക് നാം കൊടുത്തതില്‍ നിന്ന് ചെലവഴിക്കയും ചെയ്യുന്നവരാകുന്നു.

ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٣
4

താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും, പരലോകത്തെക്കുറിച്ച് ദൃഢവിശ്വാസമുള്ളവരും (മുത്തഖികളാകുന്നു).

وَٱلَّذِينَ يُؤۡمِنُونَ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ وَبِٱلۡأٓخِرَةِ هُمۡ يُوقِنُونَ ۝٤
5

അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മഹത്തായ നേര്‍വഴിയിലാണ്. വിജയം പ്രാപിച്ചവരും അവര്‍ തന്നെയാകുന്നു.

أُوْلَٰٓئِكَ عَلَىٰ هُدٗى مِّن رَّبِّهِمۡۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٥
6

നിശ്ചയമായും സത്യം നിഷേധിച്ചവരെ താങ്കള്‍ താക്കീത് ചെയ്യലും താക്കീത് ചെയ്യാതിരിക്കലും അവര്‍ക്ക് സമമാണ്. അവര്‍ വിശ്വസിക്കുകയില്ല.

إِنَّ ٱلَّذِينَ كَفَرُواْ سَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ ۝٦
7

അവരുടെ ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും അല്ലാഹു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകളില്‍ ഒരുതരം മൂടിയുണ്ട്. അവര്‍ക്കാണ് ഭയങ്കരമായ ശിക്ഷ.

خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَعَلَىٰ سَمۡعِهِمۡۖ وَعَلَىٰٓ أَبۡصَٰرِهِمۡ غِشَٰوَةٞۖ وَلَهُمۡ عَذَابٌ عَظِيمٞ ۝٧
8

ഞങ്ങള്‍ അല്ലാഹുവിലും അവസാന ദിവസത്തിലും വിശ്വസിച്ചു' എന്ന് പറയുന്ന ചിലര്‍ മനുഷ്യരിലുണ്ട്. (വാസ്തവത്തില്‍) അവര്‍ ഒട്ടും വിശ്വസിച്ചവരല്ല.

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلۡيَوۡمِ ٱلۡأٓخِرِ وَمَا هُم بِمُؤۡمِنِينَ ۝٨
9

അവര്‍ അല്ലാഹുവെയും സത്യവിശ്വാസികളെയും 'ചതിക്കുന്നു.' (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ ചതിക്കുന്നില്ല. എന്നാല്‍ അവരതറിയുന്നില്ല.

يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُواْ وَمَا يَخۡدَعُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ۝٩
10

അവരുടെ ഹൃദയങ്ങളില്‍ കഠിനമായ രോഗമുണ്ട്. അങ്ങനെ അല്ലാഹു അവരുടെ രോഗം വര്‍ധിപ്പിച്ചു. കളവ് പറഞ്ഞുകൊണ്ടിരിക്കുന്നവരായ കാരണത്താല്‍ അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.

فِي قُلُوبِهِم مَّرَضٞ فَزَادَهُمُ ٱللَّهُ مَرَضٗاۖ وَلَهُمۡ عَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡذِبُونَ ۝١٠
11

നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന് അവരോട് പറയപ്പെട്ടാല്‍ 'ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാണ്' എന്നവര്‍ മറുപടി പറയും.

وَإِذَا قِيلَ لَهُمۡ لَا تُفۡسِدُواْ فِي ٱلۡأَرۡضِ قَالُوٓاْ إِنَّمَا نَحۡنُ مُصۡلِحُونَ ۝١١
12

അറിയുക, നിശ്ചയമായും അവര്‍ കുഴപ്പം ഉണ്ടാക്കുന്നവര്‍ തന്നെയാണ്. പക്ഷേ, അതവര്‍ ഗ്രഹിക്കുന്നില്ല.

أَلَآ إِنَّهُمۡ هُمُ ٱلۡمُفۡسِدُونَ وَلَٰكِن لَّا يَشۡعُرُونَ ۝١٢
13

ജനങ്ങള്‍ വിശ്വസിച്ചതുപോലെ നിങ്ങള്‍ വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാല്‍ 'ആ ഭോഷന്മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ' എന്നവര്‍ ചോദിക്കുന്നു. അറിയുക, നിശ്ചയമായും അവര്‍ തന്നെയാണ് ഭോഷന്മാര്‍. പക്ഷേ, അവരത് അറിയുന്നില്ല.

وَإِذَا قِيلَ لَهُمۡ ءَامِنُواْ كَمَآ ءَامَنَ ٱلنَّاسُ قَالُوٓاْ أَنُؤۡمِنُ كَمَآ ءَامَنَ ٱلسُّفَهَآءُۗ أَلَآ إِنَّهُمۡ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعۡلَمُونَ ۝١٣
14

സത്യവിശ്വാസികളെ അവര്‍ കണ്ടുമുട്ടുമ്പോള്‍ 'ഞങ്ങള്‍ സത്യവിശ്വാസം കൈക്കൊണ്ടിരിക്കുന്നു' എന്നവര്‍ പറയും. തങ്ങളുടെ പിശാചുക്കളുമായി അവര്‍ തനിച്ചാകുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ നിങ്ങളോടുകൂടെയാണ്, ഞങ്ങള്‍ അവരെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്' എന്നും അവര്‍ പറയും.

وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ إِلَىٰ شَيَٰطِينِهِمۡ قَالُوٓاْ إِنَّا مَعَكُمۡ إِنَّمَا نَحۡنُ مُسۡتَهۡزِءُونَ ۝١٤
15

അല്ലാഹു അവരെ പരിഹസി(ക്കപ്പെടുന്നവരാ)ക്കുകയും തങ്ങളുടെ അതിക്രമത്തില്‍ അന്ധരായി വിഹരിക്കുവാന്‍ അവരെ വിട്ടയക്കുകയും ചെയ്യുന്നു.

ٱللَّهُ يَسۡتَهۡزِئُ بِهِمۡ وَيَمُدُّهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١٥
16

അവര്‍ സന്മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു. അതിനാല്‍ അവരുടെ കച്ചവടം ലാഭകരമായില്ല. അവര്‍ സന്മാര്‍ഗികളായതുമില്ല.

أُوْلَٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلضَّلَٰلَةَ بِٱلۡهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمۡ وَمَا كَانُواْ مُهۡتَدِينَ ۝١٦
17

അവരുടെ നില തീ കത്തിച്ചവരുടെ നില പോലെയാണ്. അത് അവരുടെ ചുറ്റും വെളിച്ചം തട്ടിച്ചപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം എടുത്തുകളയുകയും, അവരെ കൂരിരുട്ടില്‍ കണ്ണ് കാണാത്തവരായി ഒഴിച്ചുവിടുകയും ചെയ്തു.

مَثَلُهُمۡ كَمَثَلِ ٱلَّذِي ٱسۡتَوۡقَدَ نَارٗا فَلَمَّآ أَضَآءَتۡ مَا حَوۡلَهُۥ ذَهَبَ ٱللَّهُ بِنُورِهِمۡ وَتَرَكَهُمۡ فِي ظُلُمَٰتٖ لَّا يُبۡصِرُونَ ۝١٧
18

അവര്‍ ബധിരരും മൂകരും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ മടങ്ങുന്നതല്ല.

صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَرۡجِعُونَ ۝١٨
19

അല്ലെങ്കില്‍ അവരുടെ നില ആകാശത്തു നിന്ന് വര്‍ഷിക്കുന്ന ഒരു പേമാരി പോലെയാകുന്നു. അതില്‍ അന്ധകാരങ്ങളും ഇടിയും മിന്നലുമുണ്ട്. ഇടിയുടെ ഭയങ്കര ശബ്ദം നിമിത്തം അവര്‍ മരണത്തെ ഭയന്ന് തങ്ങളുടെ വിരലുകള്‍ ചെവികളില്‍ വെക്കുന്നു. അല്ലാഹു അവിശ്വാസികളെ വലയം ചെയ്തവനാകുന്നു.

أَوۡ كَصَيِّبٖ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٞ وَرَعۡدٞ وَبَرۡقٞ يَجۡعَلُونَ أَصَٰبِعَهُمۡ فِيٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلۡمَوۡتِۚ وَٱللَّهُ مُحِيطُۢ بِٱلۡكَٰفِرِينَ ۝١٩
20

മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചി എടുക്കാറാകുന്നു. അതവര്‍ക്ക് പ്രകാശം നല്‍കുമ്പോഴെല്ലാം അവരതില്‍ കൂടി നടക്കും. അത് മിന്നാതെ ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കേള്‍വിയെയും കാഴ്ചയെയും അവന്‍ എടുത്തുകളയുമായിരുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَ بِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٢٠
21

അല്ലയോ ജനങ്ങളേ, നിങ്ങളെയും മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിന് 'ഇബാദത്ത്' ചെയ്യുക; നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടി.

يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ ۝٢١
22

അവന്‍ നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ വിരിപ്പും ആകാശത്തെ മേല്‍തട്ടും ആക്കുകയും ആകാശത്തുനിന്ന് വെള്ളം ഇറക്കി അതുമൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്തവനാകുന്നു. അതിനാല്‍ നിങ്ങള്‍ അറിയുന്നവരായിരിക്കെ അല്ലാഹുവിന് സമന്മാരെ ആക്കരുത്.

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ ۝٢٢
23

നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ചിട്ടുള്ളതിനെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ തത്തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരുക. അല്ലാഹുവിനെവിട്ട് നിങ്ങളുടെ സഹായികളെ വിളിക്കുകയും ചെയ്യുക. നിങ്ങള്‍ സത്യവാദികളാണെങ്കില്‍.

وَإِن كُنتُمۡ فِي رَيۡبٖ مِّمَّا نَزَّلۡنَا عَلَىٰ عَبۡدِنَا فَأۡتُواْ بِسُورَةٖ مِّن مِّثۡلِهِۦ وَٱدۡعُواْ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ۝٢٣
24

നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍-അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല-മനുഷ്യരെയും കല്ലുകളെയും വിറകാക്കി കത്തിക്കപ്പെടുന്ന അഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക. അത് സത്യനിഷേധികള്‍ക്കായി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു.

فَإِن لَّمۡ تَفۡعَلُواْ وَلَن تَفۡعَلُواْ فَٱتَّقُواْ ٱلنَّارَ ٱلَّتِي وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُۖ أُعِدَّتۡ لِلۡكَٰفِرِينَ ۝٢٤
25

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക: നിശ്ചയമായും അവര്‍ക്ക് ചില സ്വര്‍ഗങ്ങളുണ്ട്. അവയുടെ താഴ്ഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവിടെ വെച്ച് അവര്‍ക്ക് പഴം ആഹാരമായി നല്‍കപ്പെടുമ്പോഴെല്ലാം 'ഇതുതന്നെയാണല്ലോ ഞങ്ങള്‍ക്ക് മുമ്പ് നല്‍കപ്പെട്ടിരുന്നത്' എന്നവര്‍ പറയും. അത് പരസ്പരം സാദൃശ്യമുള്ള നിലയിലാണ് അവര്‍ക്ക് നല്‍കപ്പെടുക. അവര്‍ക്കവിടെ നിര്‍മലരായ ഇണകളുമുണ്ട്. അവരവിടെ നിത്യവാസികളായിരിക്കുന്നതാകുന്നു.

وَبَشِّرِ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أَنَّ لَهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ كُلَّمَا رُزِقُواْ مِنۡهَا مِن ثَمَرَةٖ رِّزۡقٗا قَالُواْ هَٰذَا ٱلَّذِي رُزِقۡنَا مِن قَبۡلُۖ وَأُتُواْ بِهِۦ مُتَشَٰبِهٗاۖ وَلَهُمۡ فِيهَآ أَزۡوَٰجٞ مُّطَهَّرَةٞۖ وَهُمۡ فِيهَا خَٰلِدُونَ ۝٢٥
26

ഒരു കൊതുകിനെയോ അതിനപ്പുറമുള്ളതിനെയോ ഏതൊന്നിനെയും ഉപമയായി കാണിക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുന്നില്ല. വിശ്വസിച്ചവര്‍ അത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് ഗ്രഹിക്കുന്നു. അവിശ്വസിച്ചവരാകട്ടെ, ഈ ഉപമ കൊണ്ട് അല്ലാഹു ഉദ്ദേശിച്ചതെന്താണ് എന്ന് ചോദിക്കുന്നു. അതുവഴി അനേകം പേരെ അവന്‍ വഴിതെറ്റിക്കുകയും അനേകം പേരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. എന്നാല്‍ അതിക്രമികളെയല്ലാതെ അതുമൂലം ആരെയും അവന്‍ വഴിതെറ്റിക്കുന്നില്ല.

۞ إِنَّ ٱللَّهَ لَا يَسۡتَحۡيِۦٓ أَن يَضۡرِبَ مَثَلٗا مَّا بَعُوضَةٗ فَمَا فَوۡقَهَاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَيَعۡلَمُونَ أَنَّهُ ٱلۡحَقُّ مِن رَّبِّهِمۡۖ وَأَمَّا ٱلَّذِينَ كَفَرُواْ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۘ يُضِلُّ بِهِۦ كَثِيرٗا وَيَهۡدِي بِهِۦ كَثِيرٗاۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلۡفَٰسِقِينَ ۝٢٦
27

അല്ലാഹുവിനോടുള്ള പ്രതിജ്ഞ ഉറപ്പിച്ച ശേഷം അതിനെ ലംഘിക്കുകയും യോജിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചതിനെ വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന (ആ അതിക്രമികളെയല്ലാതെ മറ്റാരെയും അല്ലാഹു അതുമൂലം വഴിതെറ്റിക്കുന്നില്ല.) അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍.

ٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِۚ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٢٧
28

നിങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കുന്നത് എങ്ങനെയാണ്? നിങ്ങള്‍ നിര്‍ജീവ സാധനങ്ങളായിരുന്നു. എന്നിട്ട് അവന്‍ നിങ്ങളെ ജീവിപ്പിച്ചു. ഇനി അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് വീണ്ടും ജീവിപ്പിക്കുകയും ചെയ്യും. ശേഷം അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാകുന്നു.

كَيۡفَ تَكۡفُرُونَ بِٱللَّهِ وَكُنتُمۡ أَمۡوَٰتٗا فَأَحۡيَٰكُمۡۖ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡ ثُمَّ إِلَيۡهِ تُرۡجَعُونَ ۝٢٨
29

അവന്‍ ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് കരുതി; അങ്ങനെ അതിനെ ഏഴാകാശങ്ങളായി ശരിപ്പെടുത്തി. അവന്‍ എല്ലാ കാര്യങ്ങളെയും ഏറ്റവും അറിയുന്നവനാകുന്നു.

هُوَ ٱلَّذِي خَلَقَ لَكُم مَّا فِي ٱلۡأَرۡضِ جَمِيعٗا ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبۡعَ سَمَٰوَٰتٖۚ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ ۝٢٩
30

നിശ്ചയമായും ഭൂമിയില്‍ ഒരു ഖലീഫയെ ഞാന്‍ നിയോഗിക്കുന്നതാണ്' എന്ന് താങ്കളുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). 'അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിയോഗിക്കുന്നുവോ? ഞങ്ങളാണെങ്കില്‍ നിെന്ന സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും നിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു' എന്നവര്‍ പറഞ്ഞു. (അതിനുത്തരമായി) നിശ്ചയം നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു എന്ന് അവന്‍ പറഞ്ഞു.

وَإِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي جَاعِلٞ فِي ٱلۡأَرۡضِ خَلِيفَةٗۖ قَالُوٓاْ أَتَجۡعَلُ فِيهَا مَن يُفۡسِدُ فِيهَا وَيَسۡفِكُ ٱلدِّمَآءَ وَنَحۡنُ نُسَبِّحُ بِحَمۡدِكَ وَنُقَدِّسُ لَكَۖ قَالَ إِنِّيٓ أَعۡلَمُ مَا لَا تَعۡلَمُونَ ۝٣٠
31

അവന്‍ ആദമിന് (സര്‍വ വസ്തുക്കളുടെയും) നാമങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. അനന്തരം അവയെ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ട് 'നിങ്ങള്‍ ന്യായവാദികളാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എന്നോട് പറയുക' എന്ന് അവന്‍ അരുളി.

وَعَلَّمَ ءَادَمَ ٱلۡأَسۡمَآءَ كُلَّهَا ثُمَّ عَرَضَهُمۡ عَلَى ٱلۡمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِي بِأَسۡمَآءِ هَٰٓؤُلَآءِ إِن كُنتُمۡ صَٰدِقِينَ ۝٣١
32

നിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു; നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നിട്ടുള്ളതല്ലാതെ വേറെ യാതൊരു അറിവും ഞങ്ങള്‍ക്കില്ല; നിശ്ചയമായും സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും നീ മാത്രമാകുന്നു' എന്ന് അവര്‍ പറഞ്ഞു.

قَالُواْ سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ ۝٣٢
33

ആദമേ, അവയുടെ നാമം നിങ്ങളവര്‍ക്ക് അറിയിച്ചുകൊടുക്കുക' എന്ന് അവന്‍ അരുളി. അങ്ങനെ അവയുടെ നാമങ്ങള്‍ അദ്ദേഹം അവര്‍ക്ക് അറിയിച്ചുകൊടുത്തപ്പോള്‍ അവന്‍ പറഞ്ഞു: ആകാശഭൂമികളിലുള്ള പരോക്ഷകാര്യങ്ങളെല്ലാം എനിക്കറിയാമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമൊക്കെ ഞാനറിയുമെന്നും നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലെയോ?

قَالَ يَٰٓـَٔادَمُ أَنۢبِئۡهُم بِأَسۡمَآئِهِمۡۖ فَلَمَّآ أَنۢبَأَهُم بِأَسۡمَآئِهِمۡ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَأَعۡلَمُ مَا تُبۡدُونَ وَمَا كُنتُمۡ تَكۡتُمُونَ ۝٣٣
34

നിങ്ങള്‍ ആദമിന് സൂജൂദ് ചെയ്യുക എന്ന് മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍ ഇബ്‌ലീസ് ഒഴികെ മറ്റുള്ളവരെല്ലാം തന്നെ സുജൂദ് ചെയ്തു. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണുണ്ടായത്. അവന്‍ അവിശ്വാസികളില്‍ പെട്ടവനായിരുന്നു.

وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ وَٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ ۝٣٤
35

നാം പറഞ്ഞു: അല്ലയോ ആദം! താങ്കളും താങ്കളുടെ ഭാര്യയും സ്വര്‍ഗത്തില്‍ താമസിക്കയും അവിടെ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്ന് യഥേഷ്ടം ആഹാരം കഴിച്ചുകൊള്ളുകയും ചെയ്യുക. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. സമീപിച്ചാല്‍ നിങ്ങള്‍ അക്രമികളില്‍ പെട്ടവരായിപ്പോകും.

وَقُلۡنَا يَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ وَكُلَا مِنۡهَا رَغَدًا حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ۝٣٥
36

എന്നാല്‍ അതില്‍ നിന്ന് പിശാച് അവരെ തെറ്റിച്ചു. അവര്‍ ഏതില്‍ ആയിരുന്നുവോ അതില്‍ നിന്ന് അവന്‍ അവരെ പുറംതള്ളി. നാം പറഞ്ഞു: 'നിങ്ങള്‍ ഇറങ്ങുക, നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിതകാലം വരെ വാസസ്ഥലവും ജീവിതോപകരണങ്ങളുമുണ്ട്'.

فَأَزَلَّهُمَا ٱلشَّيۡطَٰنُ عَنۡهَا فَأَخۡرَجَهُمَا مِمَّا كَانَا فِيهِۖ وَقُلۡنَا ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ ۝٣٦
37

പിന്നെ ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ ഗ്രഹിച്ചു. അങ്ങനെ അവന്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും അവന്‍ ഏറ്റവും പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٖ فَتَابَ عَلَيۡهِۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ۝٣٧
38

നാം പറഞ്ഞു: നിങ്ങള്‍ അവിടെ നിന്ന് കൂട്ടത്തോടെ ഇറങ്ങുക. നിശ്ചയമായും നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മാര്‍ഗോപദേശം ലഭിക്കുമ്പോള്‍, വല്ലവരും എന്റെ മാര്‍ഗോപദേശം അനുസരിച്ചാല്‍ അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനില്ല. അവര്‍ വ്യസനിക്കുന്നവരുമല്ല.

قُلۡنَا ٱهۡبِطُواْ مِنۡهَا جَمِيعٗاۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَن تَبِعَ هُدَايَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٣٨
39

എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കള്ളമാക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ നരകാവകാശികളാണ്. അവരതില്‍ നിത്യവാസികളാകുന്നു.

وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٣٩
40

ഇസ്രാഈല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ നല്‍കിയ എന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുക. എന്നോട് ചെയ്ത കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുക. എന്നാല്‍ നിങ്ങളോട് ചെയ്ത കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക.

يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّٰيَ فَٱرۡهَبُونِ ۝٤٠
41

നിങ്ങളുടെ പക്കലുള്ളതിനെ (തൗറാത്ത്, ഇന്‍ജീല്‍ എന്നീ വേദങ്ങളെ) ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ (വിശുദ്ധ ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കുക. അതിനെ നിഷേധിക്കുന്നതില്‍ നിങ്ങള്‍ മുമ്പന്മാരാകരുത്. എന്റെ വചനങ്ങളെ നിങ്ങള്‍ തുച്ഛമായ വിലക്ക് വിക്രയം ചെയ്യരുത്. എന്നെ മാത്രം നിങ്ങള്‍ സൂക്ഷിക്കുക.

وَءَامِنُواْ بِمَآ أَنزَلۡتُ مُصَدِّقٗا لِّمَا مَعَكُمۡ وَلَا تَكُونُوٓاْ أَوَّلَ كَافِرِۭ بِهِۦۖ وَلَا تَشۡتَرُواْ بِـَٔايَٰتِي ثَمَنٗا قَلِيلٗا وَإِيَّٰيَ فَٱتَّقُونِ ۝٤١
42

നിങ്ങള്‍ അറിയുന്നവരായിരിക്കെ, സത്യത്തെ അസത്യത്തോട് കൂട്ടിക്കലര്‍ത്തുകയോ സത്യം മറച്ചുവെക്കുകയോ ചെയ്യരുത്.

وَلَا تَلۡبِسُواْ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُواْ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ ۝٤٢
43

നിങ്ങള്‍ നമസ്‌കാരം ശരിക്ക് അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും നമസ്‌കരിക്കുന്നവരോടൊന്നിച്ച് നമസ്‌കരിക്കുകയും ചെയ്യുക.

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱرۡكَعُواْ مَعَ ٱلرَّٰكِعِينَ ۝٤٣
44

നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യുവാന്‍ ഉപദേശിക്കുകയും സ്വന്തത്തെ മറന്നുകളയുകയുമാണോ ചെയ്യുന്നത്? നിങ്ങളാകട്ടെ, ഗ്രന്ഥം വായിക്കുന്നുണ്ട്താനും. നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?

۞ أَتَأۡمُرُونَ ٱلنَّاسَ بِٱلۡبِرِّ وَتَنسَوۡنَ أَنفُسَكُمۡ وَأَنتُمۡ تَتۡلُونَ ٱلۡكِتَٰبَۚ أَفَلَا تَعۡقِلُونَ ۝٤٤
45

ക്ഷമയും നമസ്‌കാരവും കൊണ്ട് നിങ്ങള്‍ സഹായം തേടുക. ഭക്തന്മാരല്ലാത്തവര്‍ക്ക് അത് (നമസ്‌കാരനിര്‍വഹണം) ഭാരമേറിയതുതന്നെയാകുന്നു.

وَٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلۡخَٰشِعِينَ ۝٤٥
46

തങ്ങളുടെ രക്ഷിതാവിനെ നിശ്ചയമായും തങ്ങള്‍ കാണുന്നവരാണെന്നും അവങ്കലേക്ക് തങ്ങള്‍ നിര്‍ബന്ധമായും മടങ്ങുന്നവരാണെന്നും വിശ്വസിക്കുന്നവരാണവര്‍.

ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ رَبِّهِمۡ وَأَنَّهُمۡ إِلَيۡهِ رَٰجِعُونَ ۝٤٦
47

ഇസ്രാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ എന്റെ അനുഗ്രഹത്തെയും നിങ്ങളുടെ (കാലത്ത്) ലോകത്തുള്ളവരില്‍ വെച്ച് ഞാന്‍ നിങ്ങളെ ഉല്‍കൃഷ്ടരാക്കിയതിനെയും നിങ്ങള്‍ ഓര്‍ക്കുക.

يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ ۝٤٧
48

ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി യാതൊരു ബാധ്യതയും നിറവേറ്റാത്തതും ആരില്‍ നിന്നും യാതൊരു ശുപാര്‍ശയും സ്വീകരിക്കപ്പെടാത്തതും യാതൊരാളില്‍ നിന്നും ദണ്ഡം സ്വീകരിക്കപ്പെടാത്തതും അവര്‍ സഹായിക്കപ്പെടാത്തതുമായ ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക.

وَٱتَّقُواْ يَوۡمٗا لَّا تَجۡزِي نَفۡسٌ عَن نَّفۡسٖ شَيۡـٔٗا وَلَا يُقۡبَلُ مِنۡهَا شَفَٰعَةٞ وَلَا يُؤۡخَذُ مِنۡهَا عَدۡلٞ وَلَا هُمۡ يُنصَرُونَ ۝٤٨
49

നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്തും പെണ്‍മക്കളെ ജീവനോടെ വിട്ടും നിങ്ങളെ നിഷ്ഠുരമായ മര്‍ദ്ദനങ്ങള്‍ അനുഭവിപ്പിച്ചുകൊണ്ടിരുന്ന ഫിര്‍ഔനിന്റെ കൂട്ടരില്‍ നിന്ന് നാം നിങ്ങളെ രക്ഷിച്ച സന്ദര്‍ഭം (നിങ്ങള്‍ ഓര്‍ക്കുക). അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കടുത്ത പരീക്ഷണമാണുണ്ടായിരുന്നത്.

وَإِذۡ نَجَّيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ۝٤٩
50

നിങ്ങള്‍ക്ക് നാം സമുദ്രത്തെ പിളര്‍ന്നുതരികയും അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും നിങ്ങള്‍ നോക്കിനില്‍ക്കവെ ഫിര്‍ഔനിനെയും കുട്ടൂകാരെയും നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക).

وَإِذۡ فَرَقۡنَا بِكُمُ ٱلۡبَحۡرَ فَأَنجَيۡنَٰكُمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَ وَأَنتُمۡ تَنظُرُونَ ۝٥٠
51

നാം മൂസാ നബിക്ക് നാല്‍പത് രാത്രികള്‍ നിര്‍ദ്ദേശിച്ചുകൊടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക). പിന്നീട് അദ്ദേഹം പോയ ശേഷം നിങ്ങള്‍ അക്രമികളായിക്കൊണ്ട് ഒരു പുശുക്കുട്ടിയെ ആരാധ്യവസ്തുവാക്കിവെച്ചു.

وَإِذۡ وَٰعَدۡنَا مُوسَىٰٓ أَرۡبَعِينَ لَيۡلَةٗ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ ۝٥١
52

എന്നിട്ടുകൂടി നിങ്ങള്‍ നന്ദിയുള്ളവരായിരിക്കേണ്ടതിനുവേണ്ടി, അതിന്റെ ശേഷം നാം നിങ്ങള്‍ക്ക് മാപ്പ് നല്‍കി.

ثُمَّ عَفَوۡنَا عَنكُم مِّنۢ بَعۡدِ ذَٰلِكَ لَعَلَّكُمۡ تَشۡكُرُونَ ۝٥٢
53

നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കേണ്ടതിനുവേണ്ടി മൂസാക്ക് നാം ഗ്രന്ഥവും സത്യാസത്യവിവേചകവും നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക).

وَإِذۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَٱلۡفُرۡقَانَ لَعَلَّكُمۡ تَهۡتَدُونَ ۝٥٣
54

മൂസാ നബി തന്റെ ജനങ്ങളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'അല്ലയോ എന്റെ ജനങ്ങളേ, നിങ്ങള്‍ പശുക്കുട്ടിയെ ആരാധ്യവസ്തുവായി വരിക്കുക നിമിത്തം നിശ്ചയമായും സ്വന്തത്തോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ചുപോയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ സ്രഷ്ടാവിങ്കലേക്ക് പശ്ചാത്തപിച്ചുമടങ്ങുക. നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുക. അതാണ് നിങ്ങളുടെ സ്രഷ്ടാവിങ്കല്‍ നിങ്ങള്‍ക്കേറ്റവും നല്ലത്.' അങ്ങനെ അവന്‍ (അല്ലാഹു) നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും അവന്‍ വളരെയധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ إِنَّكُمۡ ظَلَمۡتُمۡ أَنفُسَكُم بِٱتِّخَاذِكُمُ ٱلۡعِجۡلَ فَتُوبُوٓاْ إِلَىٰ بَارِئِكُمۡ فَٱقۡتُلُوٓاْ أَنفُسَكُمۡ ذَٰلِكُمۡ خَيۡرٞ لَّكُمۡ عِندَ بَارِئِكُمۡ فَتَابَ عَلَيۡكُمۡۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ۝٥٤
55

ഓ മൂസാ, അല്ലാഹുവെ ഞങ്ങള്‍ പ്രത്യക്ഷമായി കാണുന്നതുവരെ നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന് നിങ്ങള്‍ പറയുകയും അപ്പോള്‍ നിങ്ങള്‍ നോക്കിനില്‍ക്കവെ ഇടിത്തീ നിങ്ങളെ പിടികൂടുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).

وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نُّؤۡمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهۡرَةٗ فَأَخَذَتۡكُمُ ٱلصَّٰعِقَةُ وَأَنتُمۡ تَنظُرُونَ ۝٥٥
56

പിന്നീട് നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ മരണത്തിനു ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു.

ثُمَّ بَعَثۡنَٰكُم مِّنۢ بَعۡدِ مَوۡتِكُمۡ لَعَلَّكُمۡ تَشۡكُرُونَ ۝٥٦
57

നാം നിങ്ങള്‍ക്ക് (തണലിനായി) മേഘക്കുട ചൂടിത്തരികയും (ഭക്ഷണത്തിനായി) മന്നിനെയും കാടപ്പക്ഷിയെയും അയച്ചുതരികയും 'നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നല്ല സാധനങ്ങളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക' (എന്ന് പറയുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക). എന്നാല്‍ അവര്‍ നമുക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പക്ഷേ, അവര്‍ തങ്ങളെത്തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവരാവുകയാണ് ചെയ്തത്.

وَظَلَّلۡنَا عَلَيۡكُمُ ٱلۡغَمَامَ وَأَنزَلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝٥٧
58

നാം അവരോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുകയും എന്നിട്ട് അവിടെ നിങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ തല കുനിച്ചുകൊണ്ട് പട്ടണത്തിന്റെ വാതില്‍ കടക്കുക. ഞങ്ങളുടെ പാപം പൊറുത്തുതരേണമേ എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കുക-എന്നാല്‍ നിങ്ങളുടെ പാപം നാം പൊറുത്തുതരും. സുകൃതികള്‍ക്ക് നാം കൂടുതല്‍ പ്രതിഫലം കൊടുക്കുകയും ചെയ്യും.'

وَإِذۡ قُلۡنَا ٱدۡخُلُواْ هَٰذِهِ ٱلۡقَرۡيَةَ فَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ رَغَدٗا وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا وَقُولُواْ حِطَّةٞ نَّغۡفِرۡ لَكُمۡ خَطَٰيَٰكُمۡۚ وَسَنَزِيدُ ٱلۡمُحۡسِنِينَ ۝٥٨
59

എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ അവരോട് ഉപദേശിച്ചതല്ലാത്ത ചില വാക്കുകള്‍ ഉപയോഗിച്ചു. അതിനാല്‍ ആ അക്രമികള്‍ അതിക്രമങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമായി അവര്‍ക്ക് നാം ആകാശത്തുനിന്ന് തീവ്രമായ ശിക്ഷ ഇറക്കി.

فَبَدَّلَ ٱلَّذِينَ ظَلَمُواْ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَنزَلۡنَا عَلَى ٱلَّذِينَ ظَلَمُواْ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ ۝٥٩
60

മൂസാ തന്റെ ജനതക്കായി വെള്ളം ആവശ്യപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍ 'താങ്കളുടെ വടി കൊണ്ട് പാറമേല്‍ അടിക്കുക' എന്ന് നാം പറഞ്ഞു. (അങ്ങനെ മൂസാ-അ-അടിച്ചു). അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടി ഒലിച്ചു. എല്ലാ ആളുകളും അവരവര്‍ക്ക് കുടിക്കുവാനുള്ള സ്ഥാനങ്ങള്‍ മനസ്സിലാക്കി. 'അല്ലാഹു നല്‍കിയ ആഹാരവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. നാശകാരികളായി ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്' (എന്ന് നാം അവരോട് പറഞ്ഞു).

۞ وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝٦٠
61

നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): 'ഓ മൂസാ, ഒരേ തരം ആഹാരം കൊണ്ട് ക്ഷമിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല. അതുകൊണ്ട് ഞങ്ങള്‍ക്കായി നിന്റെ നാഥനോട് നീ പ്രാര്‍ഥിക്കുക. ഭൂമിയിലെ ഉല്‍പന്നങ്ങളില്‍ നിന്ന്-ചീര, കക്കരി, ഗോതമ്പ്, പയര്‍, ഉള്ളി എന്നിവയില്‍ നിന്ന്-അവന്‍ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരും.' അതിന് മറുപടിയായി അദ്ദേഹം പറഞ്ഞു: 'ഉത്തമമായതിനെ കൈവിട്ടുകൊണ്ട് അതിന് പകരമായി അധമമായത് നിങ്ങള്‍ ആവശ്യപ്പെടുകയാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഇറങ്ങിക്കൊള്ളുക. എന്നാല്‍ നിങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.' അവരില്‍ ഹീനത്വവും പതിത്വവും മുദ്രയടിക്കപ്പെടുകയും അല്ലാഹുവില്‍ നിന്നുള്ള കോപത്തിന്നവര്‍ പാത്രമാവുകയും ചെയ്തു. അത് നിശ്ചയമായും അല്ലാഹുവിന്റെ വചനങ്ങളെ അവര്‍ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി അവര്‍ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമാകുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നതുകൊണ്ടുമാകുന്നു അത്.

وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نَّصۡبِرَ عَلَىٰ طَعَامٖ وَٰحِدٖ فَٱدۡعُ لَنَا رَبَّكَ يُخۡرِجۡ لَنَا مِمَّا تُنۢبِتُ ٱلۡأَرۡضُ مِنۢ بَقۡلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَاۖ قَالَ أَتَسۡتَبۡدِلُونَ ٱلَّذِي هُوَ أَدۡنَىٰ بِٱلَّذِي هُوَ خَيۡرٌۚ ٱهۡبِطُواْ مِصۡرٗا فَإِنَّ لَكُم مَّا سَأَلۡتُمۡۗ وَضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ وَٱلۡمَسۡكَنَةُ وَبَآءُو بِغَضَبٖ مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ ۝٦١
62

നിശ്ചയമായും സത്യവിശ്വാസികളും (മുസ്‌ലിംകള്‍), യഹൂദികളോ ക്രിസ്ത്യാനികളോ സ്വാബിഉകളോ ആരുമാവട്ടെ അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം അനുഷ്ഠിക്കുകയും ചെയ്തവരും-തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല; അവര്‍ വ്യസനിക്കുന്നതുമല്ല.

إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٦٢
63

നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്കു മീതെയായി പര്‍വതത്തെ ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക. എന്നിട്ട് നിങ്ങളോട് നാം പറഞ്ഞു): നിങ്ങള്‍ക്ക് നാം തന്നിട്ടുള്ളതിനെ ബലമായി പിടിക്കുകയും അതിലുള്ള നിര്‍ദ്ദേശങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് ദോഷബാധയെ സൂക്ഷിക്കാവുന്നതാണ്.

وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ ۝٦٣
64

എന്നിട്ടും അതിനുശേഷം ആ കരാറില്‍ നിന്ന് നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകുമായിരുന്നു.

ثُمَّ تَوَلَّيۡتُم مِّنۢ بَعۡدِ ذَٰلِكَۖ فَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ لَكُنتُم مِّنَ ٱلۡخَٰسِرِينَ ۝٦٤
65

നിശ്ചയമായും നിങ്ങളില്‍ നിന്ന് ശനിയാഴ്ച ദിവസത്തില്‍ അതിരുവിട്ട് പ്രവര്‍ത്തിച്ചവരെക്കുറിച്ച് നിങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ടല്ലോ. അതിനാല്‍ (അതിരുവിട്ട് പ്രവര്‍ത്തിച്ചതിനാല്‍) നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരാവുക.

وَلَقَدۡ عَلِمۡتُمُ ٱلَّذِينَ ٱعۡتَدَوۡاْ مِنكُمۡ فِي ٱلسَّبۡتِ فَقُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ ۝٦٥
66

അങ്ങനെ നാം ആ ഗ്രാമക്കാരെ അതിന്റെ മുന്നിലും പിന്നിലുമുള്ള-അതിന്റെ ചുറ്റുമുള്ള-ഗ്രാമക്കാര്‍ക്ക് ഒരു ശിക്ഷാപാഠവും ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് ഒരു തത്ത്വോപദേശവും ആക്കിയിരിക്കുന്നു.

فَجَعَلۡنَٰهَا نَكَٰلٗا لِّمَا بَيۡنَ يَدَيۡهَا وَمَا خَلۡفَهَا وَمَوۡعِظَةٗ لِّلۡمُتَّقِينَ ۝٦٦
67

നിങ്ങള്‍ ഒരു പശുവിനെ അറുക്കണമെന്ന് നിശ്ചയമായും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു' എന്ന് മൂസാ തന്റെ ജനങ്ങളോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍, നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്നവര്‍ ചോദിച്ചു. ഞാന്‍ മൂഢന്മാരില്‍ പെട്ടുപോകുന്നതില്‍ നിന്ന് അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു.

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦٓ إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تَذۡبَحُواْ بَقَرَةٗۖ قَالُوٓاْ أَتَتَّخِذُنَا هُزُوٗاۖ قَالَ أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَٰهِلِينَ ۝٦٧
68

അവര്‍ പറഞ്ഞു: 'നീ ഞങ്ങള്‍ക്കു വേണ്ടി നിന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. അത് ഏതുതരം പശുവാണെന്ന് അവന്‍ ഞങ്ങള്‍ക്ക് വിശദമാക്കിത്തരട്ടെ.' അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും അത് വളരെ പ്രായം കൂടിയതോ വളരെ പ്രായം കുറഞ്ഞതോ ആവരുത്, ഇടപ്രായത്തിലുള്ളതായരിക്കണം എന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അതിനാല്‍ നിങ്ങളോട് കല്‍പിക്കപ്പെട്ടത് നടപ്പില്‍ വരുത്തുക.'

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ لَّا فَارِضٞ وَلَا بِكۡرٌ عَوَانُۢ بَيۡنَ ذَٰلِكَۖ فَٱفۡعَلُواْ مَا تُؤۡمَرُونَ ۝٦٨
69

ഞങ്ങള്‍ക്കുവേണ്ടി നിന്റെ രക്ഷിതാവിനോട് നീ പ്രാര്‍ഥിക്കുക, അതിന്റെ നിറം എന്തായിരിക്കണമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിശദമാക്കിത്തരട്ടെ' എന്നവരാവശ്യപ്പെട്ടു. 'അത് കാണുന്നവര്‍ക്ക് ആനന്ദമുണ്ടാക്കുന്ന ശുദ്ധ മഞ്ഞനിറമുള്ള ഒരു പശുവാകുന്നു എന്നാണ് അല്ലാഹു പറയുന്നത്' എന്നദ്ദേഹം ഉത്തരം നല്‍കി.

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوۡنُهَاۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ صَفۡرَآءُ فَاقِعٞ لَّوۡنُهَا تَسُرُّ ٱلنَّٰظِرِينَ ۝٦٩
70

അവര്‍ പറഞ്ഞു: നീ ഞങ്ങള്‍ക്കുവേണ്ടി നിന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക, അത് ഏതുമാതിരിയിലുള്ളതാണെന്ന് അവന്‍ ഞങ്ങള്‍ക്ക് വ്യക്തമാക്കിത്തരട്ടെ. നിശ്ചയമായും പശുക്കള്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഞങ്ങള്‍ നേര്‍വഴി പ്രാപിക്കുകതന്നെ ചെയ്യുന്നതാണ്.

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ ٱلۡبَقَرَ تَشَٰبَهَ عَلَيۡنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهۡتَدُونَ ۝٧٠
71

അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും അവന്‍ (അല്ലാഹു) പറയുന്നു-അത് ഭൂമി ഉഴുതുന്നതിനോ കൃഷി നനക്കുന്നതിനോ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത പശുവായിരിക്കണം. നിശ്ചയം യാതൊരു കേടുപാടും കലയുമില്ലാത്തതുമായിരിക്കണം.' അവര്‍ പറഞ്ഞു: 'ഇപ്പോള്‍ നീ യാഥാര്‍ഥ്യം അറിയിച്ചു.' അങ്ങനെ അവര്‍ അതിനെ അറുത്തു. അവരത് ചെയ്യുമായിരുന്നില്ല.

قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ لَّا ذَلُولٞ تُثِيرُ ٱلۡأَرۡضَ وَلَا تَسۡقِي ٱلۡحَرۡثَ مُسَلَّمَةٞ لَّا شِيَةَ فِيهَاۚ قَالُواْ ٱلۡـَٰٔنَ جِئۡتَ بِٱلۡحَقِّۚ فَذَبَحُوهَا وَمَا كَادُواْ يَفۡعَلُونَ ۝٧١
72

നിങ്ങള്‍ ഒരാളെ കൊല്ലുകയും എന്നിട്ട് അതില്‍ പരസ്പരം കുറ്റപ്പെടുത്തി ഓരോരുത്തരും ഒഴിഞ്ഞുമാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെ അല്ലാഹു പുറത്തുകൊണ്ടുവരുന്നവനാണ്.

وَإِذۡ قَتَلۡتُمۡ نَفۡسٗا فَٱدَّٰرَٰءۡتُمۡ فِيهَاۖ وَٱللَّهُ مُخۡرِجٞ مَّا كُنتُمۡ تَكۡتُمُونَ ۝٧٢
73

നാം പറഞ്ഞു: 'അതിന്റെ (അറുക്കപ്പെട്ട പശുവിന്റെ) ഒരംശം കൊണ്ട് അവനെ (കൊല്ലപ്പെട്ടവനെ) നിങ്ങള്‍ അടിക്കുക.' അപ്രകാരം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുവാനായി അവന്റെ ദൃഷ്ടാന്തങ്ങളെ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു.

فَقُلۡنَا ٱضۡرِبُوهُ بِبَعۡضِهَاۚ كَذَٰلِكَ يُحۡيِ ٱللَّهُ ٱلۡمَوۡتَىٰ وَيُرِيكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ ۝٧٣
74

പിന്നീട് അതിനുശേഷവും നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമായി. അവ പാറകള്‍ പോലെ എന്നല്ല അതിലും കടുപ്പമുള്ളതായിത്തീര്‍ന്നു. നിശ്ചയമായും ചില പാറകളില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകുകയും ചിലത് പിളര്‍ന്ന് അതില്‍ നിന്ന് വെള്ളം പുറപ്പെടുകയും ചെയ്യുന്നുണ്ട്; അവയില്‍ ചിലത് അല്ലാഹുവിനെ ഭയപ്പെട്ടതിനാല്‍ താഴോട്ട് ഉരുണ്ടുവീഴുന്നുമുണ്ട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഒട്ടും അശ്രദ്ധനല്ല.

ثُمَّ قَسَتۡ قُلُوبُكُم مِّنۢ بَعۡدِ ذَٰلِكَ فَهِيَ كَٱلۡحِجَارَةِ أَوۡ أَشَدُّ قَسۡوَةٗۚ وَإِنَّ مِنَ ٱلۡحِجَارَةِ لَمَا يَتَفَجَّرُ مِنۡهُ ٱلۡأَنۡهَٰرُۚ وَإِنَّ مِنۡهَا لَمَا يَشَّقَّقُ فَيَخۡرُجُ مِنۡهُ ٱلۡمَآءُۚ وَإِنَّ مِنۡهَا لَمَا يَهۡبِطُ مِنۡ خَشۡيَةِ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝٧٤
75

അക്കൂട്ടര്‍ നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങളാശിക്കുന്നുണ്ടോ-നിശ്ചയമായും അവരില്‍ ഒരു സംഘമാളുകള്‍ അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും പിന്നെ അവ നല്ലവണ്ണം ഗ്രഹിച്ച ശേഷം സത്യം അറിയുന്നവരായുംകൊണ്ടുതന്നെ അതില്‍ കൃത്രിമം കാണിക്കുകയും ചെയ്തുകൊണ്ടിരിക്കെ?

۞ أَفَتَطۡمَعُونَ أَن يُؤۡمِنُواْ لَكُمۡ وَقَدۡ كَانَ فَرِيقٞ مِّنۡهُمۡ يَسۡمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعۡدِ مَا عَقَلُوهُ وَهُمۡ يَعۡلَمُونَ ۝٧٥
76

സത്യവിശ്വാസികളെ കാണുമ്പോള്‍, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് അവര്‍ പറയും. അവരില്‍ ചിലര്‍ മറ്റു ചിലരുമായി തനിച്ചാകുമ്പോള്‍ അവര്‍ ഇങ്ങനെ പറയും: നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ വെച്ച് അവര്‍ നിങ്ങള്‍ക്കെതിരായി വാദിച്ച് ജയിക്കത്തക്കവണ്ണം, അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നിട്ടുള്ള യാഥാര്‍ഥ്യങ്ങളെ അവര്‍ക്ക് നിങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയാണോ, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَا بَعۡضُهُمۡ إِلَىٰ بَعۡضٖ قَالُوٓاْ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيۡكُمۡ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمۡۚ أَفَلَا تَعۡقِلُونَ ۝٧٦
77

അവര്‍ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതും നിശ്ചയമായും അല്ലാഹു അറിയുന്നുവെന്ന് അവര്‍ ഗ്രഹിക്കുന്നില്ലേ?

أَوَلَا يَعۡلَمُونَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَ ۝٧٧
78

അവര്‍ക്കിടയില്‍ അക്ഷരജ്ഞാനമില്ലാത്തവരുണ്ട്. അവര്‍ ചില വ്യാജവര്‍ത്തമാനങ്ങളല്ലാതെ വേദത്തെക്കുറിച്ച് യാതൊന്നും അറിയുന്നില്ല. അവര്‍ ഊഹത്തെ മാത്രം ആധാരമാക്കുകയാണ് ചെയ്യുന്നത്.

وَمِنۡهُمۡ أُمِّيُّونَ لَا يَعۡلَمُونَ ٱلۡكِتَٰبَ إِلَّآ أَمَانِيَّ وَإِنۡ هُمۡ إِلَّا يَظُنُّونَ ۝٧٨
79

അതിനാല്‍ സ്വന്തം കൈകള്‍ കൊണ്ട് മതഗ്രന്ഥങ്ങള്‍ എഴുതുകയും എന്നിട്ട് അതിന് തുച്ഛമായ വില വാങ്ങുവാനായി 'ഇത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണ്' എന്ന് പറയുകയും ചെയ്യുന്നവര്‍ക്കാണ് വമ്പിച്ച നാശം. അവരുടെ കൈകള്‍ എന്തെല്ലാം എഴുതിയുണ്ടാക്കിയോ അതുമൂലം അവര്‍ക്ക് വമ്പിച്ച നാശം! അവര്‍ അതുവഴി എന്തെല്ലാം സമ്പാദിക്കുന്നുവോ അതുമൂലവും അവര്‍ക്ക് വമ്പിച്ച നാശം!!

فَوَيۡلٞ لِّلَّذِينَ يَكۡتُبُونَ ٱلۡكِتَٰبَ بِأَيۡدِيهِمۡ ثُمَّ يَقُولُونَ هَٰذَا مِنۡ عِندِ ٱللَّهِ لِيَشۡتَرُواْ بِهِۦ ثَمَنٗا قَلِيلٗاۖ فَوَيۡلٞ لَّهُم مِّمَّا كَتَبَتۡ أَيۡدِيهِمۡ وَوَيۡلٞ لَّهُم مِّمَّا يَكۡسِبُونَ ۝٧٩
80

അല്‍പദിവസങ്ങള്‍ മാത്രമല്ലാതെ ഞങ്ങളെ അഗ്നി സ്പര്‍ശിക്കയില്ല എന്ന് അവര്‍ പറയുന്നു. താങ്കള്‍ ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിശ്ചയമായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അഥവാ അല്ലാഹുവിനെക്കുറിച്ച് അറിവ് കിട്ടാത്തത് നിങ്ങള്‍ ജല്‍പിക്കുകയാണോ?

وَقَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَةٗۚ قُلۡ أَتَّخَذۡتُمۡ عِندَ ٱللَّهِ عَهۡدٗا فَلَن يُخۡلِفَ ٱللَّهُ عَهۡدَهُۥٓۖ أَمۡ تَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٨٠
81

അല്ല, ദുഷ്‌കൃത്യം ആരുതന്നെ പ്രവര്‍ത്തിക്കുകയും തന്റെ പാപം അവനെ വലയം ചെയ്യുകയും ചെയ്തിരിക്കുന്നുവോ അങ്ങനെയുള്ളവര്‍ നരകവാസികളാകുന്നു. അവരതില്‍ നിരന്തരം താമസിക്കുന്നവരാണ്.

بَلَىٰۚ مَن كَسَبَ سَيِّئَةٗ وَأَحَٰطَتۡ بِهِۦ خَطِيٓـَٔتُهُۥ فَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٨١
82

ആര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നുവോ അവര്‍ സ്വര്‍ഗവാസികളാകുന്നു. അവരതില്‍ നിത്യം നിവസിക്കുന്നവരാണ്.

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٨٢
83

അല്ലാഹുവിനല്ലാതെ നിങ്ങള്‍ ആരാധന ചെയ്യരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥക്കുട്ടിക്കള്‍ക്കും ദരിദ്രന്മാര്‍ക്കും നിങ്ങള്‍ നന്മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യണം എന്നിങ്ങനെ ഇസ്രാഈല്‍കാരോട് നാം കരാര്‍ വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). അതിനു ശേഷവും നിങ്ങളില്‍ ചുരുക്കം പേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം വിമുഖരായി പിന്തിരിഞ്ഞുകളഞ്ഞു.

وَإِذۡ أَخَذۡنَا مِيثَٰقَ بَنِيٓ إِسۡرَٰٓءِيلَ لَا تَعۡبُدُونَ إِلَّا ٱللَّهَ وَبِٱلۡوَٰلِدَيۡنِ إِحۡسَانٗا وَذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَقُولُواْ لِلنَّاسِ حُسۡنٗا وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ ثُمَّ تَوَلَّيۡتُمۡ إِلَّا قَلِيلٗا مِّنكُمۡ وَأَنتُم مُّعۡرِضُونَ ۝٨٣
84

നിങ്ങളുടെ രക്തം നിങ്ങള്‍ തന്നെ ചിന്തുകയില്ലെന്നും സ്വന്തം ഭവനങ്ങളില്‍ നിന്ന് നിങ്ങളെതന്നെ പുറത്താക്കുകയില്ലെന്നും നിങ്ങളോട് നാം കരാര്‍ വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). പിന്നീട് അതിന് സാക്ഷ്യം വഹിച്ചുകൊണ്ട് നിങ്ങളത് സമ്മതിച്ചു.

وَإِذۡ أَخَذۡنَا مِيثَٰقَكُمۡ لَا تَسۡفِكُونَ دِمَآءَكُمۡ وَلَا تُخۡرِجُونَ أَنفُسَكُم مِّن دِيَٰرِكُمۡ ثُمَّ أَقۡرَرۡتُمۡ وَأَنتُمۡ تَشۡهَدُونَ ۝٨٤
85

എന്നിട്ടുകൂടി നിങ്ങളിതാ പരസ്പരം കൊല്ലുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തെ അവര്‍ക്കെതിരായി പാപമായും അക്രമമായും പിന്തുണ നല്‍കിക്കൊണ്ട് അവരുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു. അവര്‍ തടവുകാരായി നിങ്ങളുടെ അടുക്കല്‍ വന്നാല്‍ പിഴ അടച്ച് അവരെ നിങ്ങള്‍ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അവരെ പുറത്താക്കുന്നതുതന്നെ നിങ്ങളോട് വിരോധിക്കപ്പെട്ടതാണ്.

ثُمَّ أَنتُمۡ هَٰٓؤُلَآءِ تَقۡتُلُونَ أَنفُسَكُمۡ وَتُخۡرِجُونَ فَرِيقٗا مِّنكُم مِّن دِيَٰرِهِمۡ تَظَٰهَرُونَ عَلَيۡهِم بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَإِن يَأۡتُوكُمۡ أُسَٰرَىٰ تُفَٰدُوهُمۡ وَهُوَ مُحَرَّمٌ عَلَيۡكُمۡ إِخۡرَاجُهُمۡۚ أَفَتُؤۡمِنُونَ بِبَعۡضِ ٱلۡكِتَٰبِ وَتَكۡفُرُونَ بِبَعۡضٖۚ فَمَا جَزَآءُ مَن يَفۡعَلُ ذَٰلِكَ مِنكُمۡ إِلَّا خِزۡيٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَيَوۡمَ ٱلۡقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلۡعَذَابِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝٨٥
86

അവര്‍ പരലോക ജീവിതത്തിനു പകരം ഇഹലോകജീവിതത്തെ വാങ്ങിയിട്ടുള്ളവരാകുന്നു. അതുകൊണ്ട് അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അവര്‍ സഹായിക്കപ്പെടുകയുമില്ല.

أُوْلَٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلۡحَيَوٰةَ ٱلدُّنۡيَا بِٱلۡأٓخِرَةِۖ فَلَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنصَرُونَ ۝٨٦
87

നിശ്ചയമായും നാം മൂസാക്ക് ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനു ശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചു. മര്‍യമിന്റെ മകന്‍ ഈസാക്ക് നാം സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ നിങ്ങളുടെ മനസ്സുകള്‍ ഇഷ്ടപ്പെടാത്ത സന്ദേശങ്ങളുമായി ഓരോ ദൂതന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോഴും നിങ്ങള്‍ ഗര്‍വ് കാണിക്കുകയും അങ്ങനെ ചിലരെ നിഷേധിക്കുകയും ചിലരെ കൊലപ്പെടുത്തുകയുമാണോ?

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَقَفَّيۡنَا مِنۢ بَعۡدِهِۦ بِٱلرُّسُلِۖ وَءَاتَيۡنَا عِيسَى ٱبۡنَ مَرۡيَمَ ٱلۡبَيِّنَٰتِ وَأَيَّدۡنَٰهُ بِرُوحِ ٱلۡقُدُسِۗ أَفَكُلَّمَا جَآءَكُمۡ رَسُولُۢ بِمَا لَا تَهۡوَىٰٓ أَنفُسُكُمُ ٱسۡتَكۡبَرۡتُمۡ فَفَرِيقٗا كَذَّبۡتُمۡ وَفَرِيقٗا تَقۡتُلُونَ ۝٨٧
88

ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികളില്‍ അകപ്പെട്ടിരിക്കയാണ് എന്ന് അവര്‍ (യഹൂദികള്‍) പറയുന്നു. അല്ല, അവരുടെ സത്യനിഷേധം കാരണത്താല്‍ അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ അവരുടെ വിശ്വാസം വളരെ തുച്ഛം മാത്രമാകുന്നു.

وَقَالُواْ قُلُوبُنَا غُلۡفُۢۚ بَل لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَقَلِيلٗا مَّا يُؤۡمِنُونَ ۝٨٨
89

തങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാവുഹിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍, -അതിന് മുമ്പ്, സത്യനിഷേധികള്‍ക്കെതിരായി വിജയം സിദ്ധിക്കേണ്ടതിനുവേണ്ടി അവര്‍ പ്രാര്‍ഥിച്ചിരുന്നു എന്നിരിക്കെ-തങ്ങള്‍ ശരിക്ക് പരിചയപ്പെട്ടിരുന്നത് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ അതിനെ നിഷേധിച്ചുകളയുകയാണവര്‍ ചെയ്തത്. അല്ലാഹുവിന്റെ ശാപം അത്തരം സത്യനിഷേധികള്‍ക്കാണ്.

وَلَمَّا جَآءَهُمۡ كِتَٰبٞ مِّنۡ عِندِ ٱللَّهِ مُصَدِّقٞ لِّمَا مَعَهُمۡ وَكَانُواْ مِن قَبۡلُ يَسۡتَفۡتِحُونَ عَلَى ٱلَّذِينَ كَفَرُواْ فَلَمَّا جَآءَهُم مَّا عَرَفُواْ كَفَرُواْ بِهِۦۚ فَلَعۡنَةُ ٱللَّهِ عَلَى ٱلۡكَٰفِرِينَ ۝٨٩
90

അവര്‍ എന്തിനുപകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അത് എത്ര നീചം! അല്ലാഹു തന്റെ അടിമകളില്‍ നിന്ന് ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹം വര്‍ഷിച്ചുകൊടുക്കുന്നതുകൊണ്ടുള്ള അസൂയയാല്‍ അവന്‍ ഇറക്കിയതില്‍ അവിശ്വസിക്കുക എന്നത് (എത്ര നികൃഷ്ടം)! അതിനാല്‍ അവര്‍ മേല്‍ക്കുമേല്‍ കോപത്തിന് പാത്രമായിത്തീര്‍ന്നു. അവിശ്വാസികള്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.

بِئۡسَمَا ٱشۡتَرَوۡاْ بِهِۦٓ أَنفُسَهُمۡ أَن يَكۡفُرُواْ بِمَآ أَنزَلَ ٱللَّهُ بَغۡيًا أَن يُنَزِّلَ ٱللَّهُ مِن فَضۡلِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ ۝٩٠
91

അല്ലാഹു അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ 'ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നവര്‍ മറുപടി നല്‍കുന്നു. അതിനു ശേഷമുള്ളത് അവരുടെ പക്കലുള്ളതിനെ ശരിവെക്കുന്ന സത്യമായിരുന്നിട്ടുകൂടി അതിനെ നിഷേധിക്കുകയാണവര്‍. ചോദിക്കുക: നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍ അല്ലാഹുവിന്റെ പ്രവാചകരെ ഇതിനുമുമ്പ് നിങ്ങള്‍ കൊലപ്പെടുത്തിക്കൊണ്ടിരുന്നത് എന്തിനായിരുന്നു?

وَإِذَا قِيلَ لَهُمۡ ءَامِنُواْ بِمَآ أَنزَلَ ٱللَّهُ قَالُواْ نُؤۡمِنُ بِمَآ أُنزِلَ عَلَيۡنَا وَيَكۡفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلۡحَقُّ مُصَدِّقٗا لِّمَا مَعَهُمۡۗ قُلۡ فَلِمَ تَقۡتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبۡلُ إِن كُنتُم مُّؤۡمِنِينَ ۝٩١
92

നിശ്ചമായും സ്പഷ്ടമായ തെളിവുകള്‍ സഹിതം മൂസാ നിങ്ങളുടെ അടുക്കല്‍ വന്നു. പിന്നെ അദ്ദേഹത്തിനു ശേഷം അക്രമികളായിക്കൊണ്ട് നിങ്ങള്‍ പശുക്കുട്ടിയെ (ആരാധ്യവസ്തുവായി) സ്വീകരിച്ചു.

۞ وَلَقَدۡ جَآءَكُم مُّوسَىٰ بِٱلۡبَيِّنَٰتِ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ ۝٩٢
93

നിങ്ങളോട് നാം കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മുകളിലായി പര്‍വതം ഉയര്‍ത്തുകയും എന്നിട്ട് 'നിങ്ങള്‍ക്ക് നാം നല്‍കിയത് മുറുകെ പിടിക്കുകയും കേട്ട് അനുസരിക്കുകയും ചെയ്യുക' എന്ന് (നാം പറയുകയും) ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). ഇതിന് 'ഞങ്ങള്‍ കേള്‍ക്കുകയും വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു' എന്ന് അവര്‍ മറുപടി പറഞ്ഞു. അവിശ്വാസം കാരണമായി അവരുടെ ഹൃദയങ്ങളില്‍ പശുക്കുട്ടി(യോടുള്ള ഭക്തിബഹുമാനം) നിലീനമാക്കപ്പെട്ടിരുന്നു. പറയുക: 'നിങ്ങള്‍ വിശ്വാസികളായിരുന്നെങ്കില്‍, ഏതൊന്നിന് നിങ്ങളുടെ വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നുവോ അത് എത്ര നീചമാകുന്നു!'

وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱسۡمَعُواْۖ قَالُواْ سَمِعۡنَا وَعَصَيۡنَا وَأُشۡرِبُواْ فِي قُلُوبِهِمُ ٱلۡعِجۡلَ بِكُفۡرِهِمۡۚ قُلۡ بِئۡسَمَا يَأۡمُرُكُم بِهِۦٓ إِيمَٰنُكُمۡ إِن كُنتُم مُّؤۡمِنِينَ ۝٩٣
94

പറയുക: നിങ്ങള്‍ക്ക് മാത്രമാണ്, മറ്റൊരു ജനതക്കുമല്ല അല്ലാഹുവിങ്കല്‍ പരലോക(സുഖ)മെങ്കില്‍, മരണത്തിനായി ആഗ്രഹിക്കൂ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.

قُلۡ إِن كَانَتۡ لَكُمُ ٱلدَّارُ ٱلۡأٓخِرَةُ عِندَ ٱللَّهِ خَالِصَةٗ مِّن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ۝٩٤
95

(എന്നാല്‍) തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതെന്തോ അതുകാരണമായി അവര്‍ അതിന് ഒരിക്കലും ആഗ്രഹിക്കുകയില്ല, തീര്‍ച്ച. അല്ലാഹു അക്രമികളെ ഏറ്റവും അറിയുന്നവനാകുന്നു.

وَلَن يَتَمَنَّوۡهُ أَبَدَۢا بِمَا قَدَّمَتۡ أَيۡدِيهِمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّٰلِمِينَ ۝٩٥
96

ജനങ്ങളില്‍ വെച്ച് ജീവിച്ചിരിക്കുവാന്‍ ഏറ്റവും ആസക്തിയുള്ളവരായി-ബഹുദൈവവിശ്വാസികളെക്കാളും (ആസക്തിയുള്ളവരായി)-നിശ്ചയമായും താങ്കള്‍ക്കവരെ കാണാം. ആയിരം കൊല്ലം ജീവിച്ചിരുന്നാല്‍ കൊള്ളാമെന്ന് അവര്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ ദീര്‍ഘായുസ്സ് ലഭിക്കുന്നത് അവനെ യാതൊരു നിലയിലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ അല്ലാഹു നല്ലവണ്ണം കാണുന്നവനാകുന്നു.

وَلَتَجِدَنَّهُمۡ أَحۡرَصَ ٱلنَّاسِ عَلَىٰ حَيَوٰةٖ وَمِنَ ٱلَّذِينَ أَشۡرَكُواْۚ يَوَدُّ أَحَدُهُمۡ لَوۡ يُعَمَّرُ أَلۡفَ سَنَةٖ وَمَا هُوَ بِمُزَحۡزِحِهِۦ مِنَ ٱلۡعَذَابِ أَن يُعَمَّرَۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ ۝٩٦
97

പറയുക, ആരെങ്കിലും ജിബ്‌രീലിന്റെ ശത്രുവായിരുന്നുവെങ്കില്‍ (അതൊട്ടും ന്യായീകരിക്കാവതല്ല. എന്തുകൊണ്ടെന്നാല്‍) നിശ്ചയമായും അദ്ദേഹം അല്ലാഹുവിന്റെ ആജ്ഞാനുസരണം അതിനെ (ഖുര്‍ആനെ) മുമ്പുള്ളതിനെ ശരിവെക്കുന്നതായും, മാര്‍ഗദര്‍ശകവും സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായും താങ്കളുടെ ഹൃദയത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

قُلۡ مَن كَانَ عَدُوّٗا لِّـجِبۡرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلۡبِكَ بِإِذۡنِ ٱللَّهِ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَهُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ ۝٩٧
98

ആരുതന്നെ അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും അവന്റെ ദൂതന്മാരുടെയും ജിബ്‌രീലിന്റെയും മീകാഈലിന്റെയും ശത്രുവാകുന്നുവോ, നിശ്ചയമായും അല്ലാഹു അത്തരം അവിശ്വാസികള്‍ക്ക് ശത്രുവാകുന്നു.

مَن كَانَ عَدُوّٗا لِّلَّهِ وَمَلَٰٓئِكَتِهِۦ وَرُسُلِهِۦ وَجِبۡرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوّٞ لِّلۡكَٰفِرِينَ ۝٩٨
99

നിശ്ചയമായും താങ്കള്‍ക്ക് നാം സ്പഷ്ടമായ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിക്രമകാരികളല്ലാതെ അതിനെ നിഷേധിക്കുകയില്ല.

وَلَقَدۡ أَنزَلۡنَآ إِلَيۡكَ ءَايَٰتِۭ بَيِّنَٰتٖۖ وَمَا يَكۡفُرُ بِهَآ إِلَّا ٱلۡفَٰسِقُونَ ۝٩٩
100

അവര്‍ ഓരോ കരാര്‍ ചെയ്തുകഴിയുമ്പോഴൊക്കെയും അവരില്‍ ഒരു വിഭാഗക്കാര്‍ അതിനെ വലിച്ചെറിയുകയാണോ? അത്രയുമല്ല, അവരില്‍ അധികപേരും വിശ്വസിക്കുക തന്നെ ചെയ്യുന്നില്ല.

أَوَكُلَّمَا عَٰهَدُواْ عَهۡدٗا نَّبَذَهُۥ فَرِيقٞ مِّنۡهُمۚ بَلۡ أَكۡثَرُهُمۡ لَا يُؤۡمِنُونَ ۝١٠٠
101

തങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ അവരുടെ അടുക്കല്‍ വന്നപ്പോള്‍ വേദം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗം, അല്ലാഹുവിന്റെ ഗ്രന്ഥത്തെ തങ്ങള്‍ അറിയുകയില്ലെന്നപോലെ പുറകിലേക്ക് വലിച്ചെറിഞ്ഞുകളഞ്ഞു.

وَلَمَّا جَآءَهُمۡ رَسُولٞ مِّنۡ عِندِ ٱللَّهِ مُصَدِّقٞ لِّمَا مَعَهُمۡ نَبَذَ فَرِيقٞ مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ كِتَٰبَ ٱللَّهِ وَرَآءَ ظُهُورِهِمۡ كَأَنَّهُمۡ لَا يَعۡلَمُونَ ۝١٠١
102

സുലൈമാന്‍ നബി(അ)യുടെ രാജവാഴ്ചയെക്കുറിച്ച് പിശാചുക്കള്‍ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല, പക്ഷേ, പിശാചുക്കള്‍ അവിശ്വസിച്ചു. അവര്‍ ജനങ്ങള്‍ക്ക് ആഭിചാരം പഠിപ്പിക്കുന്നു.(105) ബാബിലില്‍ ഹാറൂത്ത് മാറൂത്ത് എന്നീ രണ്ടു മലക്കുകള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവര്‍ പിന്‍പറ്റിയിരിക്കുന്നു. 'ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ സത്യനിഷേധിയാവരുത്' എന്ന് പറയാതെ അവര്‍ ആര്‍ക്കും പഠിപ്പിക്കുന്നില്ല. അങ്ങനെ ഭാര്യാഭര്‍ത്താക്കളെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരില്‍ നിന്നും അവര്‍ പഠിക്കുന്നു. അല്ലാഹുവിന്റെ അനുമതികൂടാതെ അവര്‍ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല. തങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവര്‍ പഠിക്കുന്നു. അത് കൈക്കൊണ്ടിട്ടുള്ളവര്‍ക്ക് പരലോക(സുഖ)ത്തില്‍ യാതൊരു പങ്കുമില്ലെന്ന് നിശ്ചയമായും അവര്‍ നല്ലപോലെ അറിഞ്ഞിട്ടുണ്ട്. അവര്‍ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അതെത്ര നികൃഷ്ടം! അവര്‍ അറിവുള്ളവരായിരുന്നെങ്കില്‍!

وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ ۝١٠٢
103

നിശ്ചയമായും അവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം എത്രയോ ഉത്തമമാകുമായിരുന്നു-അവര്‍ അറിവുള്ളവരായിരുന്നെങ്കില്‍!

وَلَوۡ أَنَّهُمۡ ءَامَنُواْ وَٱتَّقَوۡاْ لَمَثُوبَةٞ مِّنۡ عِندِ ٱللَّهِ خَيۡرٞۚ لَّوۡ كَانُواْ يَعۡلَمُونَ ۝١٠٣
104

സത്യവിശ്വാസികളേ, നിങ്ങള്‍ (നബി (സ്വ) യോട്) 'റാഇനാ' എന്ന് പറയരുത്, ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക. അവിശ്വാസികള്‍ക്കാണ് വേദനാജനകമായ ശിക്ഷയുള്ളത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقُولُواْ رَٰعِنَا وَقُولُواْ ٱنظُرۡنَا وَٱسۡمَعُواْۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٞ ۝١٠٤
105

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് ഏതെങ്കിലും ഒരു നല്ല കാര്യം നിങ്ങള്‍ക്കവതരിപ്പിക്കപ്പെടുന്നത് ഗ്രന്ഥം നല്‍കപ്പെട്ടവരോ ബഹുദൈവവിശ്വാസികളോ ആയ സത്യനിഷേധികള്‍ ഇഷ്ടപ്പെടുന്നില്ല. താനുദ്ദേശിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹം അല്ലാഹു പ്രത്യേകമായി നല്‍കുന്നതാണ്. അല്ലാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു.

مَّا يَوَدُّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَلَا ٱلۡمُشۡرِكِينَ أَن يُنَزَّلَ عَلَيۡكُم مِّنۡ خَيۡرٖ مِّن رَّبِّكُمۡۚ وَٱللَّهُ يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝١٠٥
106

നാം ഏതെങ്കിലും ഒരു സൂക്തം ദുര്‍ബലപ്പെടുത്തുകയോ അതിനെ വിസ്മൃതമാക്കുകയോ ചെയ്താല്‍ അതിനേക്കാള്‍ ഏറ്റവും നല്ലതോ അതുപോലെയുള്ളതോ നടപ്പില്‍ വരുത്തുന്നതാണ്. അല്ലാഹു സര്‍വ കാര്യങ്ങള്‍ക്കും കഴിവുള്ളവന്‍ തന്നെയാണ് എന്ന് താങ്കള്‍ അറിഞ്ഞിട്ടില്ലേ?

۞ مَا نَنسَخۡ مِنۡ ءَايَةٍ أَوۡ نُنسِهَا نَأۡتِ بِخَيۡرٖ مِّنۡهَآ أَوۡ مِثۡلِهَآۗ أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝١٠٦
107

നിശ്ചയമായും ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിന് മാത്രമാണെന്നും താങ്കള്‍ അറിഞ്ഞിട്ടില്ലേ? അല്ലാഹു അല്ലാതെ നിങ്ങള്‍ക്ക് യാതൊരു രക്ഷകനും സഹായകനും ഇല്ലതന്നെ.

أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ ۝١٠٧
108

അഥവാ ഇതിന്റെ മുമ്പ് മൂസായോട് ചോദ്യം ചെയ്തതുപോലെ നിങ്ങളുടെ ദൂതനോട് നിങ്ങളും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുകയാണോ? ആരെങ്കിലും സത്യവിശ്വാസത്തെവിട്ട് അവിശ്വാസത്തെ പകരം വാങ്ങുന്നതായാല്‍ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് നിശ്ചയമായും പിഴച്ചുകഴിഞ്ഞു.

أَمۡ تُرِيدُونَ أَن تَسۡـَٔلُواْ رَسُولَكُمۡ كَمَا سُئِلَ مُوسَىٰ مِن قَبۡلُۗ وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ۝١٠٨
109

സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റണമെന്ന് ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ അധികമാളുകളും-അവര്‍ക്ക് സത്യം വെളിപ്പെട്ടുകഴിഞ്ഞ ശേഷവും അവരുടെ അസൂയ കൊണ്ട്-ആഗ്രഹിക്കുന്നു. അതിനാല്‍ അല്ലാഹു തന്റെ കല്‍പന നടത്തുന്നതുവരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയാകുന്നു.

وَدَّ كَثِيرٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يَرُدُّونَكُم مِّنۢ بَعۡدِ إِيمَٰنِكُمۡ كُفَّارًا حَسَدٗا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡحَقُّۖ فَٱعۡفُواْ وَٱصۡفَحُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦٓۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١٠٩
110

നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുക. സ്വന്തത്തിനായി വല്ല നന്മയും മുന്‍കൂട്ടി ചെയ്തുവെക്കുന്നതായാല്‍ അത് അല്ലാഹുവിങ്കല്‍ നിങ്ങള്‍ കാണും. നിങ്ങള്‍ ചെയ്യുന്നതെല്ലാം നിശ്ചയമായും അല്ലാഹു നല്ലപോലെ കാണുന്നവനാകുന്നു.

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِۗ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ ۝١١٠
111

യഹൂദികളോ ക്രിസ്ത്യാനികളോ ആയവരല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കയില്ലെന്ന് അവര്‍ പറയുന്നു. അത് അവരുടെ വ്യാമോഹങ്ങള്‍ മാത്രമാണ്. പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് ഹാജറാക്കുക!

وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ ۝١١١
112

അങ്ങനെയല്ല! ആരെങ്കിലും സല്‍കര്‍മം ചെയ്യുന്നവനായി തന്റെ ശരീരത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തിയാല്‍ അവന് തന്റെ പ്രതിഫലം അവന്റെ രക്ഷിതാവിങ്കലുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടുവാനില്ല. അവര്‍ വ്യസനിക്കുന്നവരുമല്ല.

بَلَىٰۚ مَنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ فَلَهُۥٓ أَجۡرُهُۥ عِندَ رَبِّهِۦ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝١١٢
113

ക്രിസ്ത്യാനികള്‍ക്ക് യാതൊരു പ്രമാണവുമില്ലെന്ന് യഹൂദികളും, യഹൂദികള്‍ക്ക് യാതൊരു പ്രമാണവുമില്ലെന്ന് ക്രിസ്ത്യാനികളും പറയുന്നു. അവര്‍ ഇരുകൂട്ടരുമാവട്ടെ വേദം വായിക്കുന്നുണ്ട്താനും. അപ്രകാരം അവര്‍ പറയുന്നതുപോലെത്തന്നെ അറിവില്ലാത്തവര്‍ പറയുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതിനെക്കുറിച്ച് അല്ലാഹു പുനരുത്ഥാനദിവസം അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.

وَقَالَتِ ٱلۡيَهُودُ لَيۡسَتِ ٱلنَّصَٰرَىٰ عَلَىٰ شَيۡءٖ وَقَالَتِ ٱلنَّصَٰرَىٰ لَيۡسَتِ ٱلۡيَهُودُ عَلَىٰ شَيۡءٖ وَهُمۡ يَتۡلُونَ ٱلۡكِتَٰبَۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعۡلَمُونَ مِثۡلَ قَوۡلِهِمۡۚ فَٱللَّهُ يَحۡكُمُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝١١٣
114

അല്ലാഹുവിന്റെ പള്ളികളില്‍ വെച്ച് അവന്റെ നാമം ഉച്ചരിക്കുന്നതിനെ തടയുകയും അതുവഴി അവയുടെ നാശത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നവരേക്കാള്‍ അക്രമികള്‍ ആരാകുന്നു?(120) ഭയപ്പെട്ടവരായിട്ടല്ലാതെ അവര്‍ക്കതില്‍ പ്രവേശിക്കാന്‍ പാടില്ല. ഇഹലോകത്ത് വലിയ അപമാനം അവര്‍ക്കുണ്ട്. പരലോകത്ത് കഠിന ശിക്ഷയും അവര്‍ക്കുണ്ടായിരിക്കും.

وَمَنۡ أَظۡلَمُ مِمَّن مَّنَعَ مَسَٰجِدَ ٱللَّهِ أَن يُذۡكَرَ فِيهَا ٱسۡمُهُۥ وَسَعَىٰ فِي خَرَابِهَآۚ أُوْلَٰٓئِكَ مَا كَانَ لَهُمۡ أَن يَدۡخُلُوهَآ إِلَّا خَآئِفِينَۚ لَهُمۡ فِي ٱلدُّنۡيَا خِزۡيٞ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابٌ عَظِيمٞ ۝١١٤
115

കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. നിശ്ചയമായും അല്ലാഹു വിശാലനും സര്‍വജ്ഞനുമാകുന്നു.

وَلِلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ فَأَيۡنَمَا تُوَلُّواْ فَثَمَّ وَجۡهُ ٱللَّهِۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٞ ۝١١٥
116

അല്ലാഹു സന്താനത്തെ വരിച്ചിരിക്കുന്നു' എന്നവര്‍ പറയുന്നു. അവന്‍ എത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം തന്നെ അവന്റേതാകുന്നു. അവയെല്ലാം അവന് കീഴ്‌പ്പെടുന്നവയുമാണ്.

وَقَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ بَل لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ ۝١١٦
117

അവന്‍ ആകാശങ്ങളെയും ഭൂമിയെയും ഒരു മുന്‍മാതൃക കൂടാതെ സൃഷ്ടിച്ചവനാകുന്നു. വല്ല കാര്യവും നിശ്ചയിച്ചുകഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാവുക' എന്നു മാത്രം അവന്‍ പറയുന്നു. ഉടനെ അതുണ്ടാകും.

بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ۝١١٧
118

അല്ലാഹു ഞങ്ങളോട് നേരിട്ട് സംസാരിക്കുകയോ ഞങ്ങള്‍ക്ക് എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്ത്' എന്ന് അറിവില്ലാത്തവര്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്ക് മുമ്പുള്ളവരും അവരെപ്പോലെത്തന്നെ ചോദിച്ചിട്ടുണ്ട്. അവരുടെ ഹൃദയങ്ങള്‍ പരസ്പരം യോജിച്ചിരിക്കുന്നു. ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് നിശ്ചയമായും നാം പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുക്കുടുത്തിട്ടുണ്ട്.

وَقَالَ ٱلَّذِينَ لَا يَعۡلَمُونَ لَوۡلَا يُكَلِّمُنَا ٱللَّهُ أَوۡ تَأۡتِينَآ ءَايَةٞۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبۡلِهِم مِّثۡلَ قَوۡلِهِمۡۘ تَشَٰبَهَتۡ قُلُوبُهُمۡۗ قَدۡ بَيَّنَّا ٱلۡأٓيَٰتِ لِقَوۡمٖ يُوقِنُونَ ۝١١٨
119

നിശ്ചയമായും സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുന്നവരായും സത്യസമേതം താങ്കളെ നാം അയച്ചിരിക്കുന്നു. നരകവാസികളെക്കുറിച്ച് താങ്കള്‍ ചോദിക്കപ്പെടുകയില്ല.

إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۖ وَلَا تُسۡـَٔلُ عَنۡ أَصۡحَٰبِ ٱلۡجَحِيمِ ۝١١٩
120

യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും മതം താങ്കള്‍ പിന്‍പറ്റി നടക്കുന്നതുവരെ അവര്‍ താങ്കളെക്കുറിച്ച് തൃപ്തിപ്പെടുകയില്ല. നിശ്ചയമായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാകുന്നു യഥാര്‍ഥവും പരിപൂര്‍ണവുമായ മാര്‍ഗദര്‍ശനം എന്ന് താങ്കള്‍ പറയുക. അറിവ് ലഭിച്ചുകഴിഞ്ഞതിനുശേഷം താങ്കള്‍ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകുന്നപക്ഷം അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു രക്ഷകനും സഹായിയും താങ്കള്‍ക്ക് ഉണ്ടാകുന്നതല്ല.

وَلَن تَرۡضَىٰ عَنكَ ٱلۡيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمۡۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۗ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ ٱلَّذِي جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ ۝١٢٠
121

നാം ആര്‍ക്ക് വേദം നല്‍കുകയും എന്നിട്ട് അത് മുറപ്രകാരം ഓതുകയും ചെയ്യുന്നുവോ അവര്‍ അതില്‍ (ഖുര്‍ആനില്‍) വിശ്വസിക്കുന്നു. ആരെങ്കിലും അതിനെ നിഷേധിച്ചുകളഞ്ഞാല്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍.

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَتۡلُونَهُۥ حَقَّ تِلَاوَتِهِۦٓ أُوْلَٰٓئِكَ يُؤۡمِنُونَ بِهِۦۗ وَمَن يَكۡفُرۡ بِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝١٢١
122

ഇസ്രാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്നിട്ടുള്ള എന്റെ അനുഗ്രഹത്തെയും (നിങ്ങളുടെ കാലത്ത്) ലോകത്തുള്ളവരില്‍ വെച്ച് ഞാന്‍ നിങ്ങളെ ഉല്‍കൃഷ്ടരാക്കിയതിനെയും നിങ്ങള്‍ ഓര്‍ക്കുക.

يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ ۝١٢٢
123

ഒരാള്‍ മറ്റൊരാളുടെ ബാധ്യത ഒരുവിധത്തിലും നിറവേറ്റാത്തതും ഒരാളില്‍ നിന്നും ദണ്ഡം സ്വീകരിക്കപ്പെടാത്തതും ശുപാര്‍ശ പ്രയോജനപ്പെടാത്തതും തങ്ങള്‍ സഹായിക്കപ്പെടാത്തതുമായ ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.

وَٱتَّقُواْ يَوۡمٗا لَّا تَجۡزِي نَفۡسٌ عَن نَّفۡسٖ شَيۡـٔٗا وَلَا يُقۡبَلُ مِنۡهَا عَدۡلٞ وَلَا تَنفَعُهَا شَفَٰعَةٞ وَلَا هُمۡ يُنصَرُونَ ۝١٢٣
124

ഇബ്‌റാഹീം നബിയെ തന്റെ രക്ഷിതാവ് ചില കല്‍പനകള്‍ മൂലം പരീക്ഷിക്കുകയും അദ്ദേഹമത് പരിപൂര്‍ണമായി നിറവേറ്റുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). 'നിശ്ചയമായും ഞാന്‍ താങ്കളെ ജനങ്ങള്‍ക്ക് നേതാവാക്കുന്നവനാകുന്നു' എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. 'എന്റെ സന്തന്തികളില്‍ നിന്നും' (ജനങ്ങള്‍ക്ക് നേതാക്കളെ അവരോധിക്കേണമേ) എന്ന് അപ്പോള്‍ അദ്ദേഹം (ഇബ്‌റാഹീം നബി-അ) അപേക്ഷിച്ചു. അവന്‍ പറഞ്ഞു: എന്റെ ഈ നിശ്ചയം അധര്‍മകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല.

۞ وَإِذِ ٱبۡتَلَىٰٓ إِبۡرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٖ فَأَتَمَّهُنَّۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامٗاۖ قَالَ وَمِن ذُرِّيَّتِيۖ قَالَ لَا يَنَالُ عَهۡدِي ٱلظَّٰلِمِينَ ۝١٢٤
125

നാം ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ക്കുള്ള ഒരു പ്രതിഗമനസ്ഥാനവും നിര്‍ഭയസങ്കേതവുമായി നിശ്ചയിച്ച സന്ദര്‍ഭത്തെയും ഓര്‍ക്കുക. ഇബ്‌റാഹീം നബി നിന്ന സ്ഥാനത്ത് നിങ്ങള്‍ നമസ്‌കാരസ്ഥലമാക്കുക. 'പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും റുകൂഉം സൂജൂദും നിര്‍വഹിക്കുന്നവര്‍ക്കും (നമസ്‌കരിക്കുന്നവര്‍ക്കും) എന്റെ ഭവനത്തെ നിങ്ങള്‍ പരിശുദ്ധമാക്കിവെക്കുക' എന്ന് ഇബ്‌റാഹീം നബിയോടും ഇസ്മാഈല്‍ നബിയോടും നാം കല്‍പിച്ച് ഉത്തരവാദപ്പെടുത്തി.

وَإِذۡ جَعَلۡنَا ٱلۡبَيۡتَ مَثَابَةٗ لِّلنَّاسِ وَأَمۡنٗا وَٱتَّخِذُواْ مِن مَّقَامِ إِبۡرَٰهِـۧمَ مُصَلّٗىۖ وَعَهِدۡنَآ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ أَن طَهِّرَا بَيۡتِيَ لِلطَّآئِفِينَ وَٱلۡعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ ۝١٢٥
126

എന്റെ നാഥാ, നീ ഇതിനെ ഒരു നിര്‍ഭയ രാജ്യമാക്കിത്തീര്‍ക്കുകയും ഇവിടെയുള്ളവര്‍ക്ക്-അവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക്-ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും ചെയ്യേണമേ' എന്ന് ഇബ്‌റാഹീം നബി പ്രാര്‍ഥിച്ച സന്ദര്‍ഭവും ഓര്‍ക്കുക. (പ്രാര്‍ഥനക്ക് ഉത്തരമായി) അവന്‍ (അല്ലാഹു) പറഞ്ഞു: 'അവിശ്വസിച്ചവര്‍ക്കും' (ഞാന്‍ ജീവിതവിഭവങ്ങള്‍ നല്‍കും). എന്നാല്‍ അവര്‍ക്ക് ഞാന്‍ അല്‍പകാലത്തെ ജീവിതസുഖം നല്‍കുകയും പിന്നീട് നരകശിക്ഷയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ദുഷിച്ച സങ്കേതം!

وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ ٱجۡعَلۡ هَٰذَا بَلَدًا ءَامِنٗا وَٱرۡزُقۡ أَهۡلَهُۥ مِنَ ٱلثَّمَرَٰتِ مَنۡ ءَامَنَ مِنۡهُم بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلٗا ثُمَّ أَضۡطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِۖ وَبِئۡسَ ٱلۡمَصِيرُ ۝١٢٦
127

ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ആ മന്ദിരത്തിന്റെ അസ്തിവാരം കെട്ടിഉയര്‍ത്തിയ സന്ദര്‍ഭവും ഓര്‍ക്കുക. (അപ്പോള്‍ അവരിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു:) 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് (ഈ സേവനം) നീ സ്വീകരിക്കേണമേ! നിശ്ചയമായും നീ മാത്രമാണ് ഏറ്റവും കേള്‍ക്കുന്നവനും അറിയുന്നവനും.'

وَإِذۡ يَرۡفَعُ إِبۡرَٰهِـۧمُ ٱلۡقَوَاعِدَ مِنَ ٱلۡبَيۡتِ وَإِسۡمَٰعِيلُ رَبَّنَا تَقَبَّلۡ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ ۝١٢٧
128

ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ നിന്നോട് അനുസരണയുള്ളവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിനക്ക് കീഴ്‌പ്പെട്ടുനടക്കുന്ന ഒരു സമുദായത്തെ അവരോധിക്കുകയും ചെയ്യേണമേ! ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങളെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് ഏറ്റവും പശ്ചാത്താപം സ്വീകരിക്കുന്നവനും പരമകാരുണികനും.

رَبَّنَا وَٱجۡعَلۡنَا مُسۡلِمَيۡنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةٗ مُّسۡلِمَةٗ لَّكَ وَأَرِنَا مَنَاسِكَنَا وَتُبۡ عَلَيۡنَآۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ۝١٢٨
129

ഞങ്ങളുടെ നാഥാ, അവര്‍ക്കിടയില്‍ നിന്റെ ലക്ഷ്യങ്ങള്‍ പറഞ്ഞുകേള്‍പിക്കുകയും വേദഗ്രന്ഥവും തത്ത്വങ്ങളും പഠിപ്പിക്കുകയും സംസ്‌കാരമുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കേണമേ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും.

رَبَّنَا وَٱبۡعَثۡ فِيهِمۡ رَسُولٗا مِّنۡهُمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِكَ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُزَكِّيهِمۡۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١٢٩
130

ഭോഷനായിക്കൊണ്ട് സ്വന്തത്തോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീം നബിയുടെ മതത്തോട് വിരസത കാണിക്കുക! നിശ്ചയമായും നാം അദ്ദേഹത്തെ ഇഹലോകത്ത് വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹം പരലോകത്തും സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്, നിശ്ചയം.

وَمَن يَرۡغَبُ عَن مِّلَّةِ إِبۡرَٰهِـۧمَ إِلَّا مَن سَفِهَ نَفۡسَهُۥۚ وَلَقَدِ ٱصۡطَفَيۡنَٰهُ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّٰلِحِينَ ۝١٣٠
131

തന്റെ രക്ഷിതാവ് അദ്ദേഹത്തോട് 'അനുസരിക്കുക' എന്ന് കല്‍പിച്ചപ്പോള്‍, ഞാന്‍ സര്‍വലോകരക്ഷിതാവിനെ ഇതാ അനുസരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

إِذۡ قَالَ لَهُۥ رَبُّهُۥٓ أَسۡلِمۡۖ قَالَ أَسۡلَمۡتُ لِرَبِّ ٱلۡعَٰلَمِينَ ۝١٣١
132

എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ തെരഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാല്‍ അവനെ അനുസരിക്കുന്നവരായിട്ടല്ലാതെ നിങ്ങള്‍ മരിച്ചുപോവുകയേ ചെയ്യരുത്' എന്ന് ഇബ്‌റാഹീം നബി തന്റെ മക്കളോടും യഅ്ഖൂബ് നബി തന്റെ മക്കളോടും അതിന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്.

وَوَصَّىٰ بِهَآ إِبۡرَٰهِـۧمُ بَنِيهِ وَيَعۡقُوبُ يَٰبَنِيَّ إِنَّ ٱللَّهَ ٱصۡطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ ۝١٣٢
133

അതല്ല, യഅ്ഖൂബിന് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അതായത്, എന്റെ ശേഷം നിങ്ങള്‍ എന്തിനെ ആരാധിക്കുമെന്ന് അദ്ദേഹം തന്റെ മക്കളോട് ചോദിക്കുകയും 'അങ്ങയുടെ ഇലാഹിനെ-അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെ ഇലാഹിനെ-ഒരേ ഇലാഹിനെത്തന്നെ ഞങ്ങള്‍ ആരാധിക്കും, ഞങ്ങള്‍ അവനെ അനുസരിച്ചവരാകുന്നു' എന്ന് അവര്‍ മറുപടി പറയുകയും ചെയ്തപ്പോള്‍?

أَمۡ كُنتُمۡ شُهَدَآءَ إِذۡ حَضَرَ يَعۡقُوبَ ٱلۡمَوۡتُ إِذۡ قَالَ لِبَنِيهِ مَا تَعۡبُدُونَ مِنۢ بَعۡدِيۖ قَالُواْ نَعۡبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ إِلَٰهٗا وَٰحِدٗا وَنَحۡنُ لَهُۥ مُسۡلِمُونَ ۝١٣٣
134

അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ ചെയ്തത് അവര്‍ക്കുള്ളതാണ്; നിങ്ങള്‍ ചെയ്തത് നിങ്ങള്‍ക്കുള്ളതും. അവര്‍ ചെയ്തതിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയില്ല.

تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ ۝١٣٤
135

നിങ്ങള്‍ യഹൂദികളോ ക്രിസ്ത്യാനികളോ ആവുക; എന്നാല്‍ നേരായ മാര്‍ഗം പ്രാപിക്കും എന്ന് അവര്‍ പറയുന്നു. 'അല്ല, യാതൊരു വക്രതയുമില്ലാതെ ശുദ്ധമനസ്‌കനായി ജീവിച്ച ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തെയാണ് (ഞങ്ങള്‍ പിന്തുടരുന്നത്,) അദ്ദേഹം അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കു ചേര്‍ക്കുന്നവരില്‍ പെട്ട ആളായിരുന്നില്ല' എന്ന് താങ്കള്‍ പ്രഖ്യാപിക്കുക.

وَقَالُواْ كُونُواْ هُودًا أَوۡ نَصَٰرَىٰ تَهۡتَدُواْۗ قُلۡ بَلۡ مِلَّةَ إِبۡرَٰهِـۧمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ۝١٣٥
136

നിങ്ങള്‍ പറയുക: 'ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവര്‍ക്കും യഅ്ഖൂബിന്റെ സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അവര്‍ക്കിടയില്‍ വ്യത്യാസം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവനെമാത്രം അനുസരിച്ചവരാകുന്നു.'

قُولُوٓاْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيۡنَا وَمَآ أُنزِلَ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَمَآ أُوتِيَ ٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ ۝١٣٦
137

അതിനാല്‍, നിങ്ങള്‍ വിശ്വസിക്കുന്നതുപോലെയുള്ളത് അവരും വിശ്വസിച്ചുവെങ്കില്‍ അവര്‍ നേര്‍വഴി പ്രാപിക്കുകതന്നെ ചെയ്തു. അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍ നിശ്ചയമായും അവര്‍ മാത്സര്യത്തില്‍ തന്നെയാണിരിക്കുന്നത്. എന്നാല്‍ അവരുടെ ദ്രോഹം തടയുവാന്‍ താങ്കള്‍ക്ക് അല്ലാഹു മതി. അവന്‍ നല്ലപോലെ കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

فَإِنۡ ءَامَنُواْ بِمِثۡلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا هُمۡ فِي شِقَاقٖۖ فَسَيَكۡفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝١٣٧
138

അല്ലാഹു ഞങ്ങളെ 'ചായം മുക്കി'യിരിക്കുന്നു. ചായം മുക്കുന്നതില്‍ അല്ലാഹുവിനേക്കാള്‍ വിശിഷ്ടന്‍ ആരാണ് ഉള്ളത്? ഞങ്ങള്‍ അവന് ഇബാദത്ത് ചെയ്യുന്നവരുമാകുന്നു.

صِبۡغَةَ ٱللَّهِ وَمَنۡ أَحۡسَنُ مِنَ ٱللَّهِ صِبۡغَةٗۖ وَنَحۡنُ لَهُۥ عَٰبِدُونَ ۝١٣٨
139

ചോദിക്കുക: അല്ലാഹു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിരിക്കെ അവനെക്കുറിച്ച് നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുന്നുവോ? ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍; നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. ഞങ്ങള്‍ അവനെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാകുന്നു.

قُلۡ أَتُحَآجُّونَنَا فِي ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمۡ وَلَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ وَنَحۡنُ لَهُۥ مُخۡلِصُونَ ۝١٣٩
140

അതോ ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്തതികളും യഹൂദികളോ നസ്വാറാക്കളോ ആയിരുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ? താങ്കള്‍ ചോദിക്കുക: നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതല്ല അല്ലാഹുവോ? അല്ലാഹുവിങ്കല്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ള സാക്ഷ്യത്തെ മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരാണുള്ളത്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു ഒട്ടും അശ്രദ്ധനല്ലതന്നെ.

أَمۡ تَقُولُونَ إِنَّ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطَ كَانُواْ هُودًا أَوۡ نَصَٰرَىٰۗ قُلۡ ءَأَنتُمۡ أَعۡلَمُ أَمِ ٱللَّهُۗ وَمَنۡ أَظۡلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝١٤٠
141

അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ സമ്പാദിച്ചത് അവര്‍ക്കും നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ക്കുമായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയില്ല.

تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ ۝١٤١
142

തങ്ങള്‍ സ്വീകരിച്ചിരുന്ന ഖിബ്‌ലയില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചത് എന്താണെന്ന് ജനങ്ങളില്‍ നിന്നുള്ള ഭോഷന്മാര്‍ ചോദിക്കും. താങ്കള്‍ പറയുക: ഉദയസ്ഥാനവും അസ്തമനസ്ഥാനവും അല്ലാഹുവിനുള്ളതാണ്. താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മാര്‍ഗത്തില്‍ അവന്‍ വഴിനടത്തുന്നു.

۞ سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمۡ عَن قِبۡلَتِهِمُ ٱلَّتِي كَانُواْ عَلَيۡهَاۚ قُل لِّلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝١٤٢
143

അപ്രകാരംതന്നെ നിങ്ങള്‍ മനുഷ്യസമുദായത്തിന് സാക്ഷികളായിരിക്കുവാനും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനുമായി നിങ്ങളെ നാം ഒരുല്‍കൃഷ്ടസമുദായമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ദൂതനെ പിന്‍പറ്റുന്നവനെയും പാടേ പിന്മാറുന്നവനെയും വേര്‍തിരിച്ചറിയേണ്ടതിനായിട്ടാണ് താങ്കള്‍ മുമ്പ് സ്വീകരിച്ചുപോന്നിരുന്ന ഖിബ്‌ലയെ നാം നിശ്ചയിച്ചുതന്നത്. അല്ലാഹു നേര്‍വഴിയിലാക്കിയവരല്ലാത്തവര്‍ക്ക് അത് ഭാരമേറിയതുതന്നെയാകുന്നു. അല്ലാഹു നിങ്ങളുടെ നമസ്‌കാരത്തെ ഒട്ടുംതന്നെ പാഴാക്കുന്നതല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് വളരെ കനിവുള്ളവനും കരുണയുള്ളവനുമാകുന്നു.

وَكَذَٰلِكَ جَعَلۡنَٰكُمۡ أُمَّةٗ وَسَطٗا لِّتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيۡكُمۡ شَهِيدٗاۗ وَمَا جَعَلۡنَا ٱلۡقِبۡلَةَ ٱلَّتِي كُنتَ عَلَيۡهَآ إِلَّا لِنَعۡلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيۡهِۚ وَإِن كَانَتۡ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمۡۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ ۝١٤٣
144

താങ്കളുടെ മുഖം ആകാശത്തേക്ക് തിരിയുന്നത് നാം കാണുന്നുണ്ട്. നിശ്ചയമായും താങ്കള്‍ തൃപ്തിപ്പെടുന്ന ഖിബ്‌ലയുടെ നേര്‍ക്ക് താങ്കളെ നാം തിരിക്കും. അതിനാല്‍ താങ്കളുടെ മുഖം മസ്ജിദുല്‍ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങള്‍ അതിന്റെ നേര്‍ക്ക് തിരിക്കണം. ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് വേദം നല്‍കപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും അറിവുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِي ٱلسَّمَآءِۖ فَلَنُوَلِّيَنَّكَ قِبۡلَةٗ تَرۡضَىٰهَاۚ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥۗ وَإِنَّ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ لَيَعۡلَمُونَ أَنَّهُ ٱلۡحَقُّ مِن رَّبِّهِمۡۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعۡمَلُونَ ۝١٤٤
145

വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ സര്‍വലക്ഷ്യങ്ങളും കൊണ്ടുചെന്നാലും അവര്‍ താങ്കളുടെ ഖിബ്‌ലയെ പിന്‍പറ്റുന്നതല്ല. താങ്കള്‍ക്ക് അവരുടെ ഖിബ്‌ലയെ പിന്‍പറ്റുവാന്‍ നിവൃത്തിയില്ലതാനും. അവരില്‍ ഒരു കക്ഷി മറ്റേ കക്ഷിയുടെ ഖിബ്‌ലയെ പിന്‍പറ്റുന്നവരുമല്ല. അറിവ് കിട്ടിക്കഴിഞ്ഞ ശേഷം താങ്കള്‍ അവരുടെ തന്നിഷ്ടത്തെ പിന്‍പറ്റിപ്പോയിട്ടുണ്ടെങ്കില്‍ നിശ്ചമായും താങ്കളപ്പോള്‍ അധര്‍മകാരികളില്‍ പെട്ടുപോകുന്നതാണ്.

وَلَئِنۡ أَتَيۡتَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ بِكُلِّ ءَايَةٖ مَّا تَبِعُواْ قِبۡلَتَكَۚ وَمَآ أَنتَ بِتَابِعٖ قِبۡلَتَهُمۡۚ وَمَا بَعۡضُهُم بِتَابِعٖ قِبۡلَةَ بَعۡضٖۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم مِّنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ إِنَّكَ إِذٗا لَّمِنَ ٱلظَّٰلِمِينَ ۝١٤٥
146

നാം ആര്‍ക്ക് വേദം നല്‍കിയിട്ടുണ്ടോ അവര്‍ തങ്ങളുടെ സന്താനങ്ങളെ അറിയുന്നതുപോലെ നബിയെ മനസ്സിലാക്കുന്നുണ്ട്. നിശ്ചയമായും അവരില്‍ ഒരു കൂട്ടര്‍ അറിയുന്നവരായിട്ടുതന്നെ സത്യം മറച്ചുവെക്കുകയാണ് ചെയ്യുന്നത്.

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ ۝١٤٦
147

ഇത് താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. അതിനാല്‍ സംശയിക്കുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ പെട്ടുപോകരുത്.

ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ۝١٤٧
148

ഓരോ വിഭാഗക്കാര്‍ക്കും ഓരോ ലക്ഷ്യമുണ്ട്. അതിന്റെ നേര്‍ക്ക് അവര്‍ തിരിയുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക്, ഞാന്‍ ഞാന്‍ എന്ന വാശിയോടെ നിങ്ങള്‍ മുന്നേറുക. എവിടെയായിരുന്നാലും നിങ്ങളെ എല്ലാവരെയും അല്ലാഹു കൊണ്ടുവരും. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിയുന്നവനാകുന്നു.

وَلِكُلّٖ وِجۡهَةٌ هُوَ مُوَلِّيهَاۖ فَٱسۡتَبِقُواْ ٱلۡخَيۡرَٰتِۚ أَيۡنَ مَا تَكُونُواْ يَأۡتِ بِكُمُ ٱللَّهُ جَمِيعًاۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١٤٨
149

എവിടെ നിന്ന് പുറപ്പെട്ടാലും താങ്കളുടെ മുഖം മസ്ജിദുല്‍ഹറാമിന്റെ (പരിശുദ്ധ പള്ളിയുടെ) നേര്‍ക്ക് തിരിക്കുക. നിശ്ചയമായും അത് താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണ്. നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.

وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۖ وَإِنَّهُۥ لَلۡحَقُّ مِن رَّبِّكَۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝١٤٩
150

എവിടെ നിന്ന് പുറപ്പെട്ടാലും താങ്കള്‍ കഅ്ബയുടെ നേര്‍ക്ക് മുഖം തിരിക്കുക. നിങ്ങള്‍ എവിടെ ആയിരുന്നാലും അതിന്റെ നേര്‍ക്ക് നിങ്ങളുടെ മുഖങ്ങളും തിരിക്കുക. മനുഷ്യരില്‍ അധര്‍മകാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ നിങ്ങള്‍ക്കെതിരായി തെളിവ് കൊണ്ടുവരാന്‍ അവസരമുണ്ടാവാതിരിക്കുവാന്‍ വേണ്ടിയാണ് (പ്രസ്തുത നിയമം കല്‍പിച്ചിട്ടുള്ളത്). അതിനാല്‍ ആ അധര്‍മകാരികളെ നിങ്ങള്‍ ഭയപ്പെടരുത്; എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാനുമാകുന്നു (പ്രസ്തുത നിയമം കല്‍പിച്ചിട്ടുള്ളത്).

وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيۡكُمۡ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡ فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِي وَلِأُتِمَّ نِعۡمَتِي عَلَيۡكُمۡ وَلَعَلَّكُمۡ تَهۡتَدُونَ ۝١٥٠
151

നിങ്ങള്‍ക്ക് നമ്മുടെ ആയത്തുകള്‍ ഓതിത്തരികയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും അറിവില്ലാതിരുന്ന പലതും പഠിപ്പിച്ചുതരികയും ചെയ്യുന്ന ഒരു ദൂതനെ നിങ്ങളില്‍ നിന്നുതന്നെ നാം നിയോഗിച്ചുതന്നതു (കൊണ്ട് അനുഗ്രഹം പൂര്‍ത്തിയാക്കിയത്) പോലെ (തന്നെ ഖിബ്‌ല മാറ്റിയതും നമ്മുടെ അനുഗ്രഹം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാകുന്നു).

كَمَآ أَرۡسَلۡنَا فِيكُمۡ رَسُولٗا مِّنكُمۡ يَتۡلُواْ عَلَيۡكُمۡ ءَايَٰتِنَا وَيُزَكِّيكُمۡ وَيُعَلِّمُكُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُعَلِّمُكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ ۝١٥١
152

അതുകൊണ്ട് എന്നെ നിങ്ങള്‍ സ്മരിക്കുക; എന്നാല്‍ നിങ്ങളെ ഞാനും സ്മരിക്കും. എന്നോട് നിങ്ങള്‍ നന്ദി കാണിക്കുക; നന്ദികേട് കാണിക്കരുത്.

فَٱذۡكُرُونِيٓ أَذۡكُرۡكُمۡ وَٱشۡكُرُواْ لِي وَلَا تَكۡفُرُونِ ۝١٥٢
153

സത്യവിശ്വാസികളേ, സഹനവും നമസ്‌കാരവും കൊണ്ട് നിങ്ങള്‍ സഹായം അഭ്യര്‍ഥിക്കുക. നിശ്ചയമായും അല്ലാഹു സഹനമുള്ളവരോടുകൂടെയാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ۝١٥٣
154

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് 'അവര്‍ മരിച്ചവരാണ്' എന്ന് നിങ്ങള്‍ പറയരുത്. എന്നാല്‍ അവര്‍ ജീവിച്ചിരിക്കുന്നവരാണ്; പക്ഷേ നിങ്ങള്‍ അറിയുന്നില്ല.

وَلَا تَقُولُواْ لِمَن يُقۡتَلُ فِي سَبِيلِ ٱللَّهِ أَمۡوَٰتُۢۚ بَلۡ أَحۡيَآءٞ وَلَٰكِن لَّا تَشۡعُرُونَ ۝١٥٤
155

അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.

وَلَنَبۡلُوَنَّكُم بِشَيۡءٖ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٖ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ ۝١٥٥
156

വല്ല വിപത്തും തങ്ങള്‍ക്ക് നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് പറയുന്നവരാണവര്‍.

ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٞ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ ۝١٥٦
157

അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും.

أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٞ مِّن رَّبِّهِمۡ وَرَحۡمَةٞۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ ۝١٥٧
158

നിശ്ചയമായും സ്വഫായും മര്‍വയും അല്ലാഹുവിന്റെ (ദീനിന്റെ) അടയാളങ്ങളില്‍ പെട്ടതാണ്. അതുകൊണ്ട് ആരെങ്കിലും കഅ്ബയില്‍ ചെന്ന് ഹജ്ജോ ഉംറയോ ചെയ്യുന്നതായാല്‍ അവയെ (സ്വഫായെയും മര്‍വയെയും) പ്രദക്ഷിണം ചെയ്യുന്നതില്‍ അവന് ഒട്ടും കുറ്റമില്ല. ആരെങ്കിലും സ്വമേധയാ നന്മ ചെയ്തുവെങ്കില്‍ (അതൊരിക്കലും പാഴായിപ്പോകയില്ല. എന്തുകൊണ്ടെന്നാല്‍) നിശ്ചയമായും അല്ലാഹു പ്രതിഫലം നല്‍കുന്നവനും സര്‍വജ്ഞനുമാകുന്നു.

۞ إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِۖ فَمَنۡ حَجَّ ٱلۡبَيۡتَ أَوِ ٱعۡتَمَرَ فَلَا جُنَاحَ عَلَيۡهِ أَن يَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَيۡرٗا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ ۝١٥٨
159

നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളെയും മാര്‍ഗദര്‍ശനത്തെയും ജനങ്ങള്‍ക്ക് നാം ഗ്രന്ഥത്തില്‍ വ്യക്തമാക്കിക്കൊടുത്ത ശേഷം മറച്ചുവെക്കുന്നവരാരോ, അവരെ നിശ്ചയമായും അല്ലാഹു ശപിക്കും. ശപിക്കുന്ന എല്ലാവരും അവരെ ശപിക്കുന്നതാണ്.

إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِي ٱلۡكِتَٰبِ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ ۝١٥٩
160

എന്നാല്‍ ഈ ദുഷിച്ച നടപടിയില്‍ നിന്ന് ആര് പശ്ചാത്തപിച്ചുമടങ്ങുകയും തങ്ങളുടെ പ്രവൃത്തികള്‍ നന്നാക്കുകയും മറച്ചുവെച്ചത് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുവോ അവര്‍ അങ്ങനെയല്ല. അവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കും. ഞാന്‍ പശ്ചാത്താപം അധികമായി സ്വീകരിക്കുന്നവനും പരമകാരുണികനുമാകുന്നു.

إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَٰٓئِكَ أَتُوبُ عَلَيۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ۝١٦٠
161

നിശ്ചയമായും സത്യം നിഷേധിക്കുകയും സത്യനിഷേധികളായിത്തന്നെ മരണപ്പെടുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയുമെല്ലാം ശാപം.

إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٌ أُوْلَٰٓئِكَ عَلَيۡهِمۡ لَعۡنَةُ ٱللَّهِ وَٱلۡمَلَٰٓئِكَةِ وَٱلنَّاسِ أَجۡمَعِينَ ۝١٦١
162

അവരതില്‍ നിരന്തരവാസികളാകുന്നു. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയോ ഇട കൊടുക്കപ്പെടുകയോ ഇല്ല.

خَٰلِدِينَ فِيهَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ ۝١٦٢
163

നിങ്ങളുടെ ഇലാഹ് ഏക ഇലാഹാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു.

وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ ۝١٦٣
164

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതിലും രാപ്പകലുകള്‍ മാറിക്കൊണ്ടിരിക്കുന്നതിലും മനുഷ്യര്‍ക്ക് ഉപകാരദായകങ്ങളായ സാധനങ്ങള്‍ വഹിച്ചുകൊണ്ട് സമുദ്രത്തില്‍ ഓടുന്ന കപ്പലുകളിലും ആകാശത്തുനിന്ന് അല്ലാഹു വെള്ളമിറക്കി അതുമൂലം ഭൂമിയെ-അത് നിര്‍ജീവമായിക്കിടന്നതിനുശേഷം-ജീവിപ്പിക്കുകയും അതില്‍ സകല ജന്തുക്കളെയും പരത്തുകയും ചെയ്തതിലും കാറ്റിനെയും ആകാശഭൂമികള്‍ക്കിടയില്‍ കീഴ്‌പ്പെടുത്തി നിറുത്തപ്പെട്ടിരിക്കുന്ന മേഘങ്ങളെയും നിയന്ത്രിക്കുന്നതിലും ചിന്തിച്ച് ഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് നിശ്ചയമായും പല ദൃഷ്ടാന്തങ്ങളുമുണ്ട്.

إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِي تَجۡرِي فِي ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٖ وَتَصۡرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝١٦٤
165

അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കിവെക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്. അവര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിനോട് ഏറ്റവും സ്‌നേഹമുള്ളവരാണ്. അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ കാണുന്ന അവസരത്തില്‍, നിശ്ചയമായും ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അവന്‍ കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടുകഴിയുമ്പോള്‍ (ആ കാഴ്ച എത്ര ഭയങ്കരമായിരിക്കും!)

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادٗا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبّٗا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعٗا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ ۝١٦٥
166

പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ടുമാറുകയും അവര്‍ ശിക്ഷ കാണുകയും അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ കേവലം അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍!

إِذۡ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ ۝١٦٦
167

നമുക്ക് ഒന്ന് മടങ്ങിപ്പോകുവാന്‍ അവസരം ലഭിച്ചെങ്കില്‍ അവര്‍ നമ്മെ വിട്ടുമാറിയതുപോലെത്തന്നെ നമുക്ക് അവരെയും വിട്ടുമാറാമായിരുന്നു' എന്ന് പിന്തുടര്ന്നു നടന്നവര്‍ പറയുകയും(ചെയ്യുന്ന സന്ദര്ഭത്തിലും), അപ്രകാരം അല്ലാഹു അവരുടെ പ്രവൃത്തികളെ അവര്ക്ക് നെടുംഖേദങ്ങളായി കാണിച്ചുകൊടുക്കും. അവര്‍ നരകത്തില്‍ നിന്ന് പുറത്തുപോകുന്നതല്ലതന്നെ.

وَقَالَ ٱلَّذِينَ ٱتَّبَعُواْ لَوۡ أَنَّ لَنَا كَرَّةٗ فَنَتَبَرَّأَ مِنۡهُمۡ كَمَا تَبَرَّءُواْ مِنَّاۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعۡمَٰلَهُمۡ حَسَرَٰتٍ عَلَيۡهِمۡۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ ۝١٦٧
168

ജനങ്ങളേ, ഭൂമിയിലുള്ളതില്‍ നിന്ന് നിയമാനുസാരമായിട്ടുള്ളതും സ്വതവെ നല്ലതുമായ സാധനം നിങ്ങള്‍ ഭക്ഷിക്കുക. പിശാചിന്റെ കാലടിപ്പാടുകള്‍ നിങ്ങള്‍ പിന്‍പറ്റരുത്. നിശ്ചയമായും അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാണ്.

يَٰٓأَيُّهَا ٱلنَّاسُ كُلُواْ مِمَّا فِي ٱلۡأَرۡضِ حَلَٰلٗا طَيِّبٗا وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٌ ۝١٦٨
169

ദുഷ്‌കൃത്യത്തിനും നീചവൃത്തിക്കും അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ക്കറിവ് കിട്ടാത്തത് പറയുന്നതിനും തന്നെയാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്.

إِنَّمَا يَأۡمُرُكُم بِٱلسُّوٓءِ وَٱلۡفَحۡشَآءِ وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝١٦٩
170

അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്‍പറ്റുക എന്ന് അവരോട് കല്‍പ്പിക്കപ്പെട്ടാല്‍ അവര്‍ പറയും: 'ഇല്ല. ഏതൊന്നില്‍ സ്വന്തം പൂര്‍വപിതാക്കളെ ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്‍പറ്റുക.' എന്ത്? അവരുടെ പൂര്‍വപിതാക്കള്‍ യാതൊന്നും ഗ്രഹിക്കാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാലും (അവരെതന്നെ പിന്‍പറ്റുകയാണോ)?

وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَآ أَلۡفَيۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡقِلُونَ شَيۡـٔٗا وَلَا يَهۡتَدُونَ ۝١٧٠
171

അവിശ്വസിച്ചവരുടെ നില, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ഒന്നിനോട് ശബ്ദിക്കുന്നവന്റേതു പോലെയാകുന്നു. അവര്‍ ചെകിടന്മാരും ഊമകളും അന്ധന്മാരുമാണ്. അതിനാല്‍ അവര്‍ ഗ്രഹിക്കുന്നില്ല.

وَمَثَلُ ٱلَّذِينَ كَفَرُواْ كَمَثَلِ ٱلَّذِي يَنۡعِقُ بِمَا لَا يَسۡمَعُ إِلَّا دُعَآءٗ وَنِدَآءٗۚ صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَعۡقِلُونَ ۝١٧١
172

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു മാത്രമാണ് ഇബാദത്ത് ചെയ്യുന്നതെങ്കില്‍ നാം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നല്ലവയില്‍ നിന്ന് ഭക്ഷിക്കുകയും അല്ലാഹുവിനോട് നന്ദി കാണിക്കുകയും ചെയ്യുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَٱشۡكُرُواْ لِلَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ ۝١٧٢
173

ശവവും രക്തവും പന്നിമാംസവും അല്ലാഹു അല്ലാത്തവരുടെ നാമം ഏതില്‍ ഉച്ചരിക്കപ്പെട്ടിരിക്കുന്നുവോ അതും മാത്രമാണ് അവന്‍ നിങ്ങള്‍ക്ക് വിരോധിച്ചിട്ടുള്ളത്. എന്നാല്‍ ആഗ്രഹമുള്ളവനായിട്ടല്ലാതെയും പരിധി വിട്ടുകടന്നവനായിട്ടല്ലാതെയും വല്ലവനും നിര്‍ബന്ധിതനായിപ്പോയാല്‍ അവന് കുറ്റമില്ല. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيۡرِ ٱللَّهِۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٧٣
174

അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥത്തെ മറച്ചുവെക്കുകയും അതിനു പകരമായി തുച്ഛമായ വില വാങ്ങുകയും ചെയ്യുന്നവര്‍ നിശ്ചയമായും അവരുടെ വയറുകളില്‍ അഗ്നിയല്ലാതെ മറ്റൊന്നുമല്ല തിന്നുനിറക്കുന്നത്. പുനരുത്ഥാന ദിവസം അല്ലാഹു അവരോട് സംസാരിക്കുന്നതല്ല. അവരെ അവന്‍ ശുദ്ധീകരിക്കുന്നതുമല്ല. അവര്‍ക്കാണ് വേദനാജനകമായ ശിക്ഷയുള്ളത്.

إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلۡكِتَٰبِ وَيَشۡتَرُونَ بِهِۦ ثَمَنٗا قَلِيلًا أُوْلَٰٓئِكَ مَا يَأۡكُلُونَ فِي بُطُونِهِمۡ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٌ ۝١٧٤
175

സന്മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗത്തെയും പാപമോചനത്തിനു പകരം ശിക്ഷയെയും വാങ്ങിയവരാണവര്‍. നരകത്തെക്കുറിച്ച് അവര്‍ക്കെന്തൊരു ക്ഷമ!

أُوْلَٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلضَّلَٰلَةَ بِٱلۡهُدَىٰ وَٱلۡعَذَابَ بِٱلۡمَغۡفِرَةِۚ فَمَآ أَصۡبَرَهُمۡ عَلَى ٱلنَّارِ ۝١٧٥
176

അത്, നിശ്ചയമായും അല്ലാഹു വേദഗ്രന്ഥത്തെ സത്യസമേതം അവതരിപ്പിച്ചിട്ടുള്ളതുകൊണ്ടാണ്. ഗ്രന്ഥത്തില്‍ ഭിന്നിച്ചവര്‍ വിദൂരമായ സ്പര്‍ദ്ധയില്‍ തന്നെയാകുന്നു.

ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلۡكِتَٰبَ بِٱلۡحَقِّۗ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِي ٱلۡكِتَٰبِ لَفِي شِقَاقِۭ بَعِيدٖ ۝١٧٦
177

നിങ്ങളുടെ മുഖങ്ങള്‍ (കേവലം) കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുന്നതല്ല പുണ്യം. പക്ഷേ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നവരും ധനത്തോടാഗ്രഹമുണ്ടായിരിക്കെതന്നെ ബന്ധുക്കള്‍, അനാഥക്കുട്ടികള്‍, അഗതികള്‍, യാത്രക്കാര്‍, യാചകന്മാര്‍ എന്നിവര്‍ക്കും അടിമകളെ സ്വതന്ത്രരാക്കുന്നതിനും ധനം കൊടുക്കുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവരും കരാര്‍ ചെയ്താല്‍ അത് നിറവേറ്റുന്നവരും ദരിദ്രാവസ്ഥയിലും രോഗവേളയിലും യുദ്ധാവസരത്തിലും സഹനമവലംബിക്കുന്നവരും ആകുന്നു പുണ്യവാന്മാര്‍. അവര്‍ സത്യം പാലിച്ചവരാണ്. അവര്‍ തന്നെയാണ് ദോഷബാധയെ സൂക്ഷിച്ചവരും.

۞ لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلۡمَالَ عَلَىٰ حُبِّهِۦ ذَوِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينَ وَٱبۡنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِي ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلۡمُوفُونَ بِعَهۡدِهِمۡ إِذَا عَٰهَدُواْۖ وَٱلصَّٰبِرِينَ فِي ٱلۡبَأۡسَآءِ وَٱلضَّرَّآءِ وَحِينَ ٱلۡبَأۡسِۗ أُوْلَٰٓئِكَ ٱلَّذِينَ صَدَقُواْۖ وَأُوْلَٰٓئِكَ هُمُ ٱلۡمُتَّقُونَ ۝١٧٧
178

സത്യവിശ്വാസികളേ, കൊല്ലപ്പെട്ടവരെ സംബന്ധിച്ച്, സ്വതന്ത്രന് സ്വതന്ത്രന്‍, അടിമക്ക് അടിമ, സ്ത്രീക്ക് സ്ത്രീ എന്നിപ്രകാരം നിങ്ങള്‍ക്ക് പ്രതിക്രിയ വിധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും തന്റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍ മര്യാദ പാലിച്ച് അതിനെ പിന്‍പറ്റുകയും നല്ല നിലയില്‍ അവന് കൊടുത്തുവീട്ടുകയും ചെയ്യേണ്ടതാണ്. അത് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ലഘൂകരണവും അനുഗ്രഹവുമാകുന്നു. എന്നാല്‍ അതിനു ശേഷം ആരെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവന് വേദനാജനകമായ ശിക്ഷയുണ്ട്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ ۝١٧٨
179

ബുദ്ധിയുള്ള ജനങ്ങളേ, പ്രതിക്രിയ എടുക്കുന്നതിലാണ് നിങ്ങളുടെ മഹത്തായ ജീവിതം നിലകൊള്ളുന്നത്. നിങ്ങള്‍ സൂക്ഷിക്കുവാനായിട്ടാണ് (ഇതെല്ലാം നിശ്ചയിച്ചിട്ടുള്ളത്).

وَلَكُمۡ فِي ٱلۡقِصَاصِ حَيَوٰةٞ يَٰٓأُوْلِي ٱلۡأَلۡبَٰبِ لَعَلَّكُمۡ تَتَّقُونَ ۝١٧٩
180

നിങ്ങളില്‍ ആര്‍ക്കെങ്കിലും മരണം അടുത്താല്‍ അവന്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നീതിയനുസരിച്ച് വസ്വിയ്യത്ത് ചെയ്യല്‍ നിങ്ങള്‍ക്ക് കടമയാക്കപ്പെട്ടിരിക്കുന്നു. ഇത് ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് ഒരു കര്‍ത്തവ്യമാകുന്നു.

كُتِبَ عَلَيۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَيۡرًا ٱلۡوَصِيَّةُ لِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ ۝١٨٠
181

എന്നാല്‍ അത് (വസ്വിയ്യത്ത്) കേട്ടതിനുശേഷം ഭേദപ്പെടുത്തിയാല്‍ അതിന്റെ കുറ്റം ഭേദപ്പെടുത്തുന്നവര്‍ക്കുതന്നെയാണ്. നിശ്ചയമായും അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

فَمَنۢ بَدَّلَهُۥ بَعۡدَ مَا سَمِعَهُۥ فَإِنَّمَآ إِثۡمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١٨١
182

ഇനി വല്ലവനും വസ്വിയ്യത്ത് ചെയ്യുന്ന ആളില്‍ നിന്ന് എന്തെങ്കിലും പിഴവോ കുറ്റമോ ഉണ്ടാകുമെന്ന് ഭയപ്പെടുകയും തന്നിമിത്തം അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുകയും ചെയ്താല്‍ യാതൊരു കുറ്റവുമില്ല. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.

فَمَنۡ خَافَ مِن مُّوصٖ جَنَفًا أَوۡ إِثۡمٗا فَأَصۡلَحَ بَيۡنَهُمۡ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٨٢
183

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുമൂലം നിങ്ങള്‍ക്ക് ദോഷബാധയെ തടയാവുന്നതാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ ۝١٨٣
184

അല്‍പദിവസങ്ങള്‍ മാത്രമാണ് (നോമ്പനുഷ്ഠിക്കേണ്ടത്). എന്നാല്‍ നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രയിലോ ആയാല്‍ (അവന്‍ ആ ദിവസങ്ങളില്‍ നോമ്പു നോല്‍ക്കേണ്ടതില്ല;) മറ്റു ദിവസങ്ങളില്‍ എണ്ണം (പൂര്‍ത്തിയാക്കണം). അതിന് (നോമ്പിന്) കഴിയാത്തവര്‍ പ്രായശ്ചിത്തം-ഒരു ദരിദ്രന് ആഹാരം കൊടുക്കുക എന്നത്-കടമയാകുന്നു. ആരെങ്കിലും സ്വമേധയാ നന്മ ചെയ്താല്‍ അതവന് ഏറ്റവും നല്ലതാണ്. അറിയുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് നോമ്പ് നോല്‍ക്കുന്നതാണ് ഉത്തമം.

أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝١٨٤
185

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായും സത്യാസത്യവിവേചനത്തിനും സന്മാര്‍ഗദര്‍ശനത്തിനുമുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായുംകൊണ്ട് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റമളാന്‍ മാസമാകുന്നു (നോമ്പനുഷ്ഠിക്കേണ്ട ആ അല്‍പ ദിവസങ്ങള്‍). അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും ആ മാസത്തില്‍ സന്നിഹിതരായാല്‍ (നാട്ടിലുണ്ടായാല്‍) അവനതില്‍ നോമ്പനുഷ്ഠിക്കണം. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ എണ്ണം (പൂര്‍ത്തിയാക്കണം). അല്ലാഹു നിങ്ങള്‍ക്ക് സൗകര്യത്തെയാണ് ഉദ്ദേശിക്കുന്നത്, പ്രയാസമുദ്ദേശിക്കുന്നില്ല. (ഇങ്ങനെയെല്ലാം നിശ്ചയിച്ചത്) നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന് അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തനം ചെയ്യുവാനും അവനോട് നിങ്ങള്‍ നന്ദി കാണിക്കുവാനുമാകുന്നു.

شَهۡرُ رَمَضَانَ ٱلَّذِيٓ أُنزِلَ فِيهِ ٱلۡقُرۡءَانُ هُدٗى لِّلنَّاسِ وَبَيِّنَٰتٖ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡيَصُمۡهُۖ وَمَن كَانَ مَرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۗ يُرِيدُ ٱللَّهُ بِكُمُ ٱلۡيُسۡرَ وَلَا يُرِيدُ بِكُمُ ٱلۡعُسۡرَ وَلِتُكۡمِلُواْ ٱلۡعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ ۝١٨٥
186

എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍അവരുടെ സമീപസ്ഥനാണ്. പ്രാര്‍ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ഥനക്കുത്തരം ചെയ്യും. അതിനാല്‍ അവരെന്റെ വിളിക്ക് ഉത്തരം ചെയ്യുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ. അതുമൂലം അവര്‍ക്ക് സന്മാര്‍ഗികളാകാവുന്നതാണ്.

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ ۝١٨٦
187

വ്രതരാത്രിയില്‍ സ്വന്തം ഭാര്യമാരുമായി സംസര്‍ഗം ചെയ്യല്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. സ്വന്തത്തെതന്നെ നിങ്ങള്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും മാപ്പുതരികയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, ഉഷസ്സാകുന്ന വെള്ളനൂല്‍ (രാത്രിയാകുന്ന) കറുപ്പുനൂലുമായി വേര്‍തിരിഞ്ഞു വ്യക്തമാകുന്നതുവരെ മേലില്‍ അവരുമായി (ഭാര്യമാരുമായി) സംസര്‍ഗം ചെയ്യുകയും അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിയാകുന്നതുവരെ നോമ്പ് പൂര്‍ത്തിയാക്കുക. പള്ളികളില്‍ ഉപാസകന്മാരായിരിക്കെ നിങ്ങള്‍ അവരുമായി സംസര്‍ഗം ചെയ്യരുത്. ഇത് അല്ലാഹു നിശ്ചയിച്ചിട്ടുള്ള പരിധികളാകുന്നു. അതിനാല്‍ അവയെ നിങ്ങള്‍ സമീപിക്കരുത്. ഇപ്രകാരം അല്ലാഹു തന്റെ ലക്ഷ്യങ്ങളെ ജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. അവര്‍ ദോഷബാധയെ സൂക്ഷിക്കുന്നവരാകുവാന്‍വേണ്ടി.

أُحِلَّ لَكُمۡ لَيۡلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمۡۚ هُنَّ لِبَاسٞ لَّكُمۡ وَأَنتُمۡ لِبَاسٞ لَّهُنَّۗ عَلِمَ ٱللَّهُ أَنَّكُمۡ كُنتُمۡ تَخۡتَانُونَ أَنفُسَكُمۡ فَتَابَ عَلَيۡكُمۡ وَعَفَا عَنكُمۡۖ فَٱلۡـَٰٔنَ بَٰشِرُوهُنَّ وَٱبۡتَغُواْ مَا كَتَبَ ٱللَّهُ لَكُمۡۚ وَكُلُواْ وَٱشۡرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلۡخَيۡطُ ٱلۡأَبۡيَضُ مِنَ ٱلۡخَيۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّيۡلِۚ وَلَا تُبَٰشِرُوهُنَّ وَأَنتُمۡ عَٰكِفُونَ فِي ٱلۡمَسَٰجِدِۗ تِلۡكَ حُدُودُ ٱللَّهِ فَلَا تَقۡرَبُوهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمۡ يَتَّقُونَ ۝١٨٧
188

നിങ്ങളുടെ സ്വത്തുക്കളെ പരസ്പരം അന്യായമായി നിങ്ങള്‍ തിന്നരുത്. അറിഞ്ഞുകൊണ്ട് ജനങ്ങളുടെ ധനത്തിലൊരു ഭാഗം കുറ്റകരമായ നിലയില്‍ തിന്നുവാന്‍ വേണ്ടി അതുമായി നിങ്ങള്‍ ഭരണാധികാരികളെ സമീപിക്കുകയും അരുത്.

وَلَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ وَتُدۡلُواْ بِهَآ إِلَى ٱلۡحُكَّامِ لِتَأۡكُلُواْ فَرِيقٗا مِّنۡ أَمۡوَٰلِ ٱلنَّاسِ بِٱلۡإِثۡمِ وَأَنتُمۡ تَعۡلَمُونَ ۝١٨٨
189

ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ ജനങ്ങള്‍ക്കും ഹജ്ജിനുമുള്ള കാലസൂചികളാകുന്നു. പുറകുവശങ്ങളില്‍ കൂടി നിങ്ങള്‍ ഭവനങ്ങളില്‍ വരുന്നതല്ല സല്‍കര്‍മം. എന്നാല്‍ ദോഷബാധയെ സൂക്ഷിക്കുന്നവനാണ് സല്‍കര്‍മി. നിങ്ങള്‍ വാതിലുകളില്‍ കൂടി ഭവനങ്ങളില്‍ പോകുകയും വിജയം കരഗതമാകേണ്ടതിന് അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.

۞ يَسۡـَٔلُونَكَ عَنِ ٱلۡأَهِلَّةِۖ قُلۡ هِيَ مَوَٰقِيتُ لِلنَّاسِ وَٱلۡحَجِّۗ وَلَيۡسَ ٱلۡبِرُّ بِأَن تَأۡتُواْ ٱلۡبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلۡبِرَّ مَنِ ٱتَّقَىٰۗ وَأۡتُواْ ٱلۡبُيُوتَ مِنۡ أَبۡوَٰبِهَاۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ۝١٨٩
190

നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമിക്കരുത്. നിശ്ചയമായും അല്ലാഹു അതിക്രമികളെ ഇഷ്ടപ്പെടുകയില്ല.

وَقَٰتِلُواْ فِي سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمۡ وَلَا تَعۡتَدُوٓاْۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُعۡتَدِينَ ۝١٩٠
191

അവരെ നിങ്ങള്‍ കണ്ടുമുട്ടുന്ന സ്ഥലത്തുവെച്ച് കൊന്നുകളയുക. എവിടെ നിന്ന് നിങ്ങളെയവര്‍ ബഹിഷ്‌കരിച്ചുവോ അവിടെ നിന്ന് നിങ്ങള്‍ അവരെയും ബഹിഷ്‌കരിക്കുക. കുഴപ്പം സൃഷ്ടിക്കല്‍ കൊലയേക്കാള്‍ അതികഠിനതരമാണ്. പരിശുദ്ധ പള്ളിക്കു സമീപം വെച്ച് അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ അവരോടും യുദ്ധം ചെയ്യരുത്. എന്നാല്‍ അവര്‍ നിങ്ങളോട് പൊരുതുന്നപക്ഷം അവരെ നിങ്ങള്‍ അവിടെവെച്ച് കൊല്ലുക. അങ്ങനെയാണ് സത്യനിഷേധികള്‍ക്ക് പ്രതിഫലം നല്‍കേണ്ടത്.

وَٱقۡتُلُوهُمۡ حَيۡثُ ثَقِفۡتُمُوهُمۡ وَأَخۡرِجُوهُم مِّنۡ حَيۡثُ أَخۡرَجُوكُمۡۚ وَٱلۡفِتۡنَةُ أَشَدُّ مِنَ ٱلۡقَتۡلِۚ وَلَا تُقَٰتِلُوهُمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِ حَتَّىٰ يُقَٰتِلُوكُمۡ فِيهِۖ فَإِن قَٰتَلُوكُمۡ فَٱقۡتُلُوهُمۡۗ كَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ ۝١٩١
192

എന്നാല്‍ അവര്‍ വിരമിച്ചാല്‍ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.

فَإِنِ ٱنتَهَوۡاْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٩٢
193

കുഴപ്പം ഉണ്ടാവാതെയാവുകയും മതം അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിച്ചുവെങ്കില്‍ അക്രമികളോടല്ലാതെ യാതൊരു കൈയേറ്റവും പാടില്ലാത്തതാകുന്നു.

وَقَٰتِلُوهُمۡ حَتَّىٰ لَا تَكُونَ فِتۡنَةٞ وَيَكُونَ ٱلدِّينُ لِلَّهِۖ فَإِنِ ٱنتَهَوۡاْ فَلَا عُدۡوَٰنَ إِلَّا عَلَى ٱلظَّٰلِمِينَ ۝١٩٣
194

ആദരണീയ മാസത്തിനു പകരം ആദരണീയ മാസം. ആദരിക്കേണ്ട കാര്യങ്ങള്‍ക്കെല്ലാം പ്രതികാരമുണ്ട്. അപ്പോള്‍ നിങ്ങളെ ആരെങ്കിലും അക്രമിച്ചാല്‍ അവന്‍ അക്രമിച്ച അതേ വിധത്തില്‍ നിങ്ങളും അക്രമിക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍ സൂക്ഷിക്കുന്നവരോടു കൂടെത്തന്നെയാണെന്നറിയുകയും ചെയ്യുക.

ٱلشَّهۡرُ ٱلۡحَرَامُ بِٱلشَّهۡرِ ٱلۡحَرَامِ وَٱلۡحُرُمَٰتُ قِصَاصٞۚ فَمَنِ ٱعۡتَدَىٰ عَلَيۡكُمۡ فَٱعۡتَدُواْ عَلَيۡهِ بِمِثۡلِ مَا ٱعۡتَدَىٰ عَلَيۡكُمۡۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ۝١٩٤
195

നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവ് ചെയ്യുക. സ്വന്തം കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്. നിങ്ങള്‍ നന്മ ചെയ്യുക. നിശ്ചയമായും നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.

وَأَنفِقُواْ فِي سَبِيلِ ٱللَّهِ وَلَا تُلۡقُواْ بِأَيۡدِيكُمۡ إِلَى ٱلتَّهۡلُكَةِ وَأَحۡسِنُوٓاْۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُحۡسِنِينَ ۝١٩٥
196

നിങ്ങള്‍ ഹജ്ജും ഉംറയും അല്ലാഹുവിനായി പൂര്‍ണമായ നിലക്ക് നിര്‍വഹിക്കുക. എന്നാല്‍ (ശത്രുക്കളാല്‍) തടയപ്പെട്ടാല്‍ സൗകര്യമുള്ള ബലിമൃഗം (നിര്‍ബന്ധമാണ്). ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ തലമുടി എടുക്കരുത്. ഇനി നിങ്ങളില്‍ ആരെങ്കിലും രോഗിയോ തലയില്‍ വല്ല പീഡയുമുള്ളവനോ ആയിരുന്നാല്‍ (അവന് മുടി എടുക്കാം; പക്ഷേ) നോമ്പോ ദാനമോ ബലിയോ ഏതെങ്കിലുമൊരു പ്രായശ്ചിത്തം (നിര്‍ബന്ധമാണ്). എന്നാല്‍ നിങ്ങള്‍ നിര്‍ഭയരായിരിക്കുകയും എന്നിട്ട് ആരെങ്കിലും ഉംറ നിര്‍വഹിച്ച് ഹജ്ജ് വരെ സുഖം എടുക്കുകയും ചെയ്താല്‍ സൗകര്യമുള്ള ബലിമൃഗം (നിര്‍ബന്ധമാകുന്നു). ഇനി ബലിമൃഗം കിട്ടാത്തപക്ഷം ഹജ്ജില്‍ മൂന്ന് ദിവസവും, മടങ്ങിയെത്തിയാല്‍ ഏഴ് ദിവസവും നോമ്പനുഷ്ഠിക്കണം. അങ്ങനെ അത് (നോമ്പ്) തികഞ്ഞ പത്ത് ദിവസമാകുന്നു. കുടുംബം പരിശുദ്ധ പള്ളിയുടെ പിരസരവാസികള്‍ ആയിട്ടില്ലാത്തവര്‍ക്കാണിത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്‍ കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണെന്നറിയുകയും ചെയ്യുക.

وَأَتِمُّواْ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۖ وَلَا تَحۡلِقُواْ رُءُوسَكُمۡ حَتَّىٰ يَبۡلُغَ ٱلۡهَدۡيُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ بِهِۦٓ أَذٗى مِّن رَّأۡسِهِۦ فَفِدۡيَةٞ مِّن صِيَامٍ أَوۡ صَدَقَةٍ أَوۡ نُسُكٖۚ فَإِذَآ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۚ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٖ فِي ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةٞ كَامِلَةٞۗ ذَٰلِكَ لِمَن لَّمۡ يَكُنۡ أَهۡلُهُۥ حَاضِرِي ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝١٩٦
197

ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. അതുകൊണ്ട് അവയില്‍ ഹജ്ജ് ചെയ്യല്‍ തന്റെ ബാധ്യതയായി ആരെങ്കിലും എടുത്തുകഴിഞ്ഞാല്‍ (പ്രവേശിച്ചുകഴിഞ്ഞാല്‍) പിന്നീട് സംയോഗമോ അതിക്രമമോ ദുസ്തര്‍ക്കമോ ഹജ്ജില്‍ പാടില്ല. നിങ്ങള്‍ എന്ത് നന്മ ചെയ്യുന്നുവോ അത് അല്ലാഹു അറിയുന്നുണ്ട്. നിങ്ങള്‍ യാത്രക്കുള്ള ഉപകരണങ്ങള്‍ കരസ്ഥമാക്കുക. എന്നാല്‍ യാത്രോപകരണങ്ങളില്‍ വെച്ച് ഉത്തമമായത് ദോഷബാധയെ സൂക്ഷിക്കലാണ്. ബുദ്ധിയുള്ളവരേ, എന്നെ നിങ്ങള്‍ സൂക്ഷിക്കുക!

ٱلۡحَجُّ أَشۡهُرٞ مَّعۡلُومَٰتٞۚ فَمَن فَرَضَ فِيهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي ٱلۡحَجِّۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ يَعۡلَمۡهُ ٱللَّهُۗ وَتَزَوَّدُواْ فَإِنَّ خَيۡرَ ٱلزَّادِ ٱلتَّقۡوَىٰۖ وَٱتَّقُونِ يَٰٓأُوْلِي ٱلۡأَلۡبَٰبِ ۝١٩٧
198

നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള അനുഗ്രഹം തേടുന്നതില്‍ കുറ്റമൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ അറഫാത്തില്‍ നിന്ന് മടങ്ങിയാല്‍ മശ്അറുല്‍ഹറാമില്‍ വെച്ച് അല്ലാഹുവെ സ്മരിക്കുക. അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതുകൊണ്ട് അവനെ ഓര്‍ക്കണം. ഇതിനുമുമ്പ് നിങ്ങള്‍ നേര്‍വഴി കാണാത്തവരില്‍ പെട്ടവരായിരുന്നല്ലോ.

لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡۚ فَإِذَآ أَفَضۡتُم مِّنۡ عَرَفَٰتٖ فَٱذۡكُرُواْ ٱللَّهَ عِندَ ٱلۡمَشۡعَرِ ٱلۡحَرَامِۖ وَٱذۡكُرُوهُ كَمَا هَدَىٰكُمۡ وَإِن كُنتُم مِّن قَبۡلِهِۦ لَمِنَ ٱلضَّآلِّينَ ۝١٩٨
199

ജനങ്ങള്‍ മടങ്ങുന്ന സ്ഥാനത്തുനിന്ന് നിങ്ങള്‍ മടങ്ങുകയും അല്ലാഹുവിനോട് മാപ്പിനപേക്ഷിക്കുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.

ثُمَّ أَفِيضُواْ مِنۡ حَيۡثُ أَفَاضَ ٱلنَّاسُ وَٱسۡتَغۡفِرُواْ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٩٩
200

അങ്ങനെ ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ (അജ്ഞതായുഗത്തില്‍) സ്വന്തം പിതാക്കളെ നിങ്ങള്‍ സ്മരിച്ചിരുന്നതുപോലെ, എന്നല്ല അതിലും ഗാഢമായി അല്ലാഹുവിനെ സ്മരിക്കുക. എന്നാല്‍ 'ഞങ്ങളുടെ രക്ഷിതാവേ, ഇഹത്തില്‍ ഞങ്ങള്‍ക്ക് നീ തരേണമേ' എന്ന് പറയുന്നവരായി മനുഷ്യരില്‍ ചിലരുണ്ട്. അവര്‍ക്കാകട്ടെ പരലോകത്ത് യാതൊരംശവുമില്ല.

فَإِذَا قَضَيۡتُم مَّنَٰسِكَكُمۡ فَٱذۡكُرُواْ ٱللَّهَ كَذِكۡرِكُمۡ ءَابَآءَكُمۡ أَوۡ أَشَدَّ ذِكۡرٗاۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖ ۝٢٠٠
201

ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് നീ ഞങ്ങള്‍ക്ക് നല്ലത് നല്‍കേണമേ, പരലോകത്തും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ' എന്ന് പറയുന്നവരും അവരിലുണ്ട്.

وَمِنۡهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ حَسَنَةٗ وَقِنَا عَذَابَ ٱلنَّارِ ۝٢٠١
202

തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വലിയ ഭാഗ്യം അവര്‍ക്കുണ്ട്. അല്ലാഹു ശീഘ്രമായി വിചാരണ ചെയ്യുന്നവനാകുന്നു.

أُوْلَٰٓئِكَ لَهُمۡ نَصِيبٞ مِّمَّا كَسَبُواْۚ وَٱللَّهُ سَرِيعُ ٱلۡحِسَابِ ۝٢٠٢
203

ഏതാനും ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക. എന്നാല്‍ ആരെങ്കിലും രണ്ട് ദിവസം കൊണ്ട് (കര്‍മങ്ങള്‍ അവസാനിപ്പിച്ച് മടങ്ങുവാന്‍) ധൃതിപ്പെട്ടാല്‍ അവന് യാതൊരു കുറ്റവുമില്ല. ആരെങ്കിലും താമസിച്ചാല്‍ അവനും കുറ്റമില്ല. ഇത് ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുകതന്നെ ചെയ്യുമെന്ന് അറിയുകയും ചെയ്യുക.

۞ وَٱذۡكُرُواْ ٱللَّهَ فِيٓ أَيَّامٖ مَّعۡدُودَٰتٖۚ فَمَن تَعَجَّلَ فِي يَوۡمَيۡنِ فَلَآ إِثۡمَ عَلَيۡهِ وَمَن تَأَخَّرَ فَلَآ إِثۡمَ عَلَيۡهِۖ لِمَنِ ٱتَّقَىٰۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُمۡ إِلَيۡهِ تُحۡشَرُونَ ۝٢٠٣
204

ഐഹികജീവിതത്തെക്കുറിച്ചുള്ള സംസാരം താങ്കളെ അത്ഭുതപ്പെടുത്തുകയും ഹൃദയത്തിലുള്ളതിന് (ഉദ്ദേശ്യശുദ്ധിക്ക്) അല്ലാഹുവെ സാക്ഷിയാക്കുകയും ചെയ്യുന്നവന്‍ മനുഷ്യരിലുണ്ട്. അവനാകട്ടെ ബദ്ധവൈരിയാണ്താനും.

وَمِنَ ٱلنَّاسِ مَن يُعۡجِبُكَ قَوۡلُهُۥ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَيُشۡهِدُ ٱللَّهَ عَلَىٰ مَا فِي قَلۡبِهِۦ وَهُوَ أَلَدُّ ٱلۡخِصَامِ ۝٢٠٤
205

തിരിച്ചുപോയാല്‍ അവന്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും ഉല്‍പന്നങ്ങളെയും കന്നുകാലികളെയും നശിപ്പിക്കുവാനും പരിശ്രമിക്കും. അല്ലാഹു നാശത്തെ ഇഷ്ടപ്പെടുകയില്ല.

وَإِذَا تَوَلَّىٰ سَعَىٰ فِي ٱلۡأَرۡضِ لِيُفۡسِدَ فِيهَا وَيُهۡلِكَ ٱلۡحَرۡثَ وَٱلنَّسۡلَۚ وَٱللَّهُ لَا يُحِبُّ ٱلۡفَسَادَ ۝٢٠٥
206

അല്ലാഹുവിനെ ഭയപ്പെടുക എന്നു പറയപ്പെടുമ്പോള്‍ ദുഷിച്ച മനഃസ്ഥിതി കാരണം അവനെ ദുരഭിമാനം പിടികൂടുന്നു. അതിനാല്‍ നരകം അവന് മതി. അതെത്ര നീചമായ വിരിപ്പ്!

وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتۡهُ ٱلۡعِزَّةُ بِٱلۡإِثۡمِۚ فَحَسۡبُهُۥ جَهَنَّمُۖ وَلَبِئۡسَ ٱلۡمِهَادُ ۝٢٠٦
207

അല്ലാഹുവിന്റെ തൃപ്തി ആശിച്ചുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വില്‍ക്കുന്നവരും മനുഷ്യരില്‍ തന്നെയുണ്ട്. അല്ലാഹു അവന്റെ അടിമകളോട് ഏറ്റവും കൃപയുള്ളവനാകുന്നു.

وَمِنَ ٱلنَّاسِ مَن يَشۡرِي نَفۡسَهُ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِۚ وَٱللَّهُ رَءُوفُۢ بِٱلۡعِبَادِ ۝٢٠٧
208

സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വവിധേനയും ഇസ്‌ലാമില്‍ പ്രവേശിക്കുക; പിശാചിന്റെ കാലടിപ്പാടുകള്‍ പിന്‍പറ്റരുത്. നിശ്ചയമായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدۡخُلُواْ فِي ٱلسِّلۡمِ كَآفَّةٗ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ۝٢٠٨
209

വ്യക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞ ശേഷം നിങ്ങള്‍ വഴുതിപ്പോയാല്‍, അല്ലാഹു അജയ്യനും യുക്തിമാനുമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക.

فَإِن زَلَلۡتُم مِّنۢ بَعۡدِ مَا جَآءَتۡكُمُ ٱلۡبَيِّنَٰتُ فَٱعۡلَمُوٓاْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ ۝٢٠٩
210

മേഘക്കുടകളിലായി അല്ലാഹുവിന്റെ ശിക്ഷയും മലക്കുകളും തങ്ങള്‍ക്ക് വരുന്നതല്ലാതെ ഇനി മറ്റു വല്ലതും അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ? അക്കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കാര്യങ്ങള്‍ മുഴുവനും മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാകുന്നു.

هَلۡ يَنظُرُونَ إِلَّآ أَن يَأۡتِيَهُمُ ٱللَّهُ فِي ظُلَلٖ مِّنَ ٱلۡغَمَامِ وَٱلۡمَلَٰٓئِكَةُ وَقُضِيَ ٱلۡأَمۡرُۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٢١٠
211

ഇസ്രാഈല്‍ സന്തതികളോട് ചോദിക്കുക, വ്യക്തമായ എത്ര ദൃഷ്ടാന്തങ്ങളാണ് അവര്‍ക്ക് നാം നല്‍കിയതെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയ ശേഷം ആരെങ്കിലും അതിനെ ഭേദപ്പെടുത്തിയാല്‍ നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

سَلۡ بَنِيٓ إِسۡرَٰٓءِيلَ كَمۡ ءَاتَيۡنَٰهُم مِّنۡ ءَايَةِۭ بَيِّنَةٖۗ وَمَن يُبَدِّلۡ نِعۡمَةَ ٱللَّهِ مِنۢ بَعۡدِ مَا جَآءَتۡهُ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٢١١
212

സത്യനിഷേധികള്‍ക്ക് ഇഹലോകജീവിതം കമനീയമാക്കപ്പെട്ടിരിക്കുന്നു. അവര്‍ സത്യവിശ്വാസികളെ പരിഹസിക്കുകയാണ്. ദോഷബാധയെ സൂക്ഷിക്കുന്നവര്‍ അന്ത്യദിനത്തില്‍ അവരെക്കാള്‍ (പരിഹസിക്കുന്നവരെക്കാള്‍) ഉയര്‍ന്ന പദവിയിലാകുന്നു. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കണക്കില്ലാതെ നല്‍കുന്നതാണ്.

زُيِّنَ لِلَّذِينَ كَفَرُواْ ٱلۡحَيَوٰةُ ٱلدُّنۡيَا وَيَسۡخَرُونَ مِنَ ٱلَّذِينَ ءَامَنُواْۘ وَٱلَّذِينَ ٱتَّقَوۡاْ فَوۡقَهُمۡ يَوۡمَ ٱلۡقِيَٰمَةِۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ ۝٢١٢
213

ജനങ്ങള്‍ ഒരേയൊരു സമുദായമായിരുന്നു. (അനന്തരം അവര്‍ ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞു.) അപ്പോള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരും ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരുമായ നബിമാരെ അല്ലാഹു അയക്കുകയും സത്യസമേതം അവരോടുകൂടെ ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു; ജനങ്ങള്‍ ഏതൊന്നില്‍ ഭിന്നിച്ചുകഴിഞ്ഞിരുന്നുവോ അതു സംബന്ധിച്ച് അവര്‍ക്കിടയില്‍ വിധി കല്‍പിക്കേണ്ടതിന്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ തന്നെയാണ്-തങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയ ശേഷവും പരസ്പരസ്പര്‍ദ്ധ നിമിത്തം-അതില്‍ ഭിന്നിച്ചത്. എന്നാല്‍ ഏതൊരു സത്യത്തില്‍ അവര്‍ ഭിന്നിച്ചിരുന്നുവോ അതിലേക്ക് തന്റെ അനുഗ്രഹത്താല്‍ അല്ലാഹു സത്യവിശ്വാസികളെ വഴി കാണിച്ചു. താനുദ്ദേശിച്ചവരെ അല്ലാഹു നേര്‍മാര്‍ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുന്നു.

كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِۚ وَمَا ٱخۡتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ بَغۡيَۢا بَيۡنَهُمۡۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُواْ لِمَا ٱخۡتَلَفُواْ فِيهِ مِنَ ٱلۡحَقِّ بِإِذۡنِهِۦۗ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ ۝٢١٣
214

അതല്ല, നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ അനുഭവം എത്തിക്കഴിയാതെത്തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? കഷ്ടപ്പാടും ദുരിതവും അവരെ ബാധിച്ചു. ദൈവിക സഹായം എപ്പോഴാണുണ്ടാവുക എന്ന് അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചവരും ചോദിക്കത്തവിധം അവര്‍ കിടിലം കൊണ്ടു. അറിയുക, നിശ്ചയമായും അല്ലാഹുവിന്റെ സഹായം അടുത്തതാകുന്നു.

أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَأۡتِكُم مَّثَلُ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۖ مَّسَّتۡهُمُ ٱلۡبَأۡسَآءُ وَٱلضَّرَّآءُ وَزُلۡزِلُواْ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ مَتَىٰ نَصۡرُ ٱللَّهِۗ أَلَآ إِنَّ نَصۡرَ ٱللَّهِ قَرِيبٞ ۝٢١٤
215

എന്താണ് ചെലവ് ചെയ്യേണ്ടത് എന്ന് താങ്കളോട് അവര്‍ ചോദിക്കുന്നു. പറയുക: ധനത്തില്‍ നിന്ന് എന്ത് ചെലവ് ചെയ്യുകയാണെങ്കിലും അത് മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥക്കുട്ടികള്‍ക്കും സാധുക്കള്‍ക്കും യാത്രക്കാര്‍ക്കുമാണ്. നിങ്ങള്‍ എന്ത് നന്മ ചെയ്യുന്നുവോ അതിനെക്കുറിച്ച് നിശ്ചയമായും അല്ലാഹു നന്നായി അറിയുന്നവനാകുന്നു.

يَسۡـَٔلُونَكَ مَاذَا يُنفِقُونَۖ قُلۡ مَآ أَنفَقۡتُم مِّنۡ خَيۡرٖ فَلِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ ۝٢١٥
216

യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അത് നിങ്ങള്‍ക്ക് വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നുവരാം; ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നുംവരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.

كُتِبَ عَلَيۡكُمُ ٱلۡقِتَالُ وَهُوَ كُرۡهٞ لَّكُمۡۖ وَعَسَىٰٓ أَن تَكۡرَهُواْ شَيۡـٔٗا وَهُوَ خَيۡرٞ لَّكُمۡۖ وَعَسَىٰٓ أَن تُحِبُّواْ شَيۡـٔٗا وَهُوَ شَرّٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ۝٢١٦
217

പരിശുദ്ധ മാസത്തെക്കുറിച്ച്-അതില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി-അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അതില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും അവനെ നിഷേധിക്കുന്നതും പരിശുദ്ധ മന്ദിരത്തില്‍ പോകുന്നതിനെ തടയുന്നതും അതിന്റെ അവകാശികളെ അവിടെനിന്ന് ബഹിഷ്‌കരിക്കുന്നതും അല്ലാഹുവിങ്കല്‍ (യുദ്ധത്തേക്കാള്‍) വലിയ അപരാധമാകുന്നു. മര്‍ദനമാണ് കൊലയേക്കാള്‍ വലിയ അപരാധം. കഴിയുമെങ്കില്‍ സ്വന്തം മതത്തില്‍ നിന്ന് നിങ്ങളെ മാറ്റുന്നതുവരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടുതന്നെയിരിക്കും. നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തെവിട്ട് മാറുകയും എന്നിട്ട് സത്യനിഷേധിയായിത്തന്നെ മരണമടയുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പ്രവൃത്തികള്‍ ഇഹലോകത്തും പരലോകത്തും നിഷ്ഫലമായിത്തീരുന്നതാണ്. അവരത്രെ നരകവാസികള്‍. അവരതില്‍ നിത്യവാസികളാകുന്നു.

يَسۡـَٔلُونَكَ عَنِ ٱلشَّهۡرِ ٱلۡحَرَامِ قِتَالٖ فِيهِۖ قُلۡ قِتَالٞ فِيهِ كَبِيرٞۚ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفۡرُۢ بِهِۦ وَٱلۡمَسۡجِدِ ٱلۡحَرَامِ وَإِخۡرَاجُ أَهۡلِهِۦ مِنۡهُ أَكۡبَرُ عِندَ ٱللَّهِۚ وَٱلۡفِتۡنَةُ أَكۡبَرُ مِنَ ٱلۡقَتۡلِۗ وَلَا يَزَالُونَ يُقَٰتِلُونَكُمۡ حَتَّىٰ يَرُدُّوكُمۡ عَن دِينِكُمۡ إِنِ ٱسۡتَطَٰعُواْۚ وَمَن يَرۡتَدِدۡ مِنكُمۡ عَن دِينِهِۦ فَيَمُتۡ وَهُوَ كَافِرٞ فَأُوْلَٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٢١٧
218

നിശ്ചയമായും സത്യത്തില്‍ വിശ്വസിച്ചവരും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവരുമാകട്ടെ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്നവരാണ്. അല്ലാഹു ഏറ്റവും പൊറുത്തുകൊടുക്കുന്നവനും പരമകാരുണികനുമാകുന്നു.

إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ أُوْلَٰٓئِكَ يَرۡجُونَ رَحۡمَتَ ٱللَّهِۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٢١٨
219

മദ്യപാനത്തെയും ചൂതുകളിയെയുംകുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവയില്‍ വലിയ ദോഷവും മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവ കൊണ്ടുണ്ടാവുന്ന ദോഷം പ്രയോജനത്തെക്കാള്‍ വളരെ വലുതാണ്. തങ്ങള്‍ എന്താണ് ചെലവ് ചെയ്യേണ്ടത് എന്നും അവര്‍ താങ്കളോട് ചോദിക്കുന്നു. 'അധികമുള്ളത്' എന്ന് താങ്കള്‍ പറയുക. നിങ്ങള്‍ ചിന്തിക്കുവാനായിട്ടാണ് അല്ലാഹു തന്റെ ലക്ഷ്യങ്ങളെ ഇപ്രകാരം നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നത്;

۞ يَسۡـَٔلُونَكَ عَنِ ٱلۡخَمۡرِ وَٱلۡمَيۡسِرِۖ قُلۡ فِيهِمَآ إِثۡمٞ كَبِيرٞ وَمَنَٰفِعُ لِلنَّاسِ وَإِثۡمُهُمَآ أَكۡبَرُ مِن نَّفۡعِهِمَاۗ وَيَسۡـَٔلُونَكَ مَاذَا يُنفِقُونَۖ قُلِ ٱلۡعَفۡوَۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَتَفَكَّرُونَ ۝٢١٩
220

ഇഹലോകത്തെയും പരലോകത്തെയും കുറിച്ച് (നിങ്ങള്‍ ചിന്തിക്കുവാനായി). അനാഥക്കുട്ടികളെക്കുറിച്ചും അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ഉത്തമമാകുന്നു. അവരുമായി കൂടിക്കലര്‍ന്ന് ജീവിക്കുകയാണെങ്കില്‍ നിങ്ങളുടെ സഹോദരന്മാരാണവര്‍. തിന്മയുണ്ടാക്കുന്നവനെ നന്മ ഉണ്ടാക്കുന്നവനില്‍ നിന്ന് അല്ലാഹു വേര്‍തിരിച്ചറിയുന്നു. താനുദ്ദേശിച്ചിരുന്നുവെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വിഷമമുണ്ടാക്കുമായിരുന്നു. നിശ്ചയമായും അവന്‍ പ്രതാപവാനും യുക്തിമാനുമാകുന്നു.

فِي ٱلدُّنۡيَا وَٱلۡأٓخِرَةِۗ وَيَسۡـَٔلُونَكَ عَنِ ٱلۡيَتَٰمَىٰۖ قُلۡ إِصۡلَاحٞ لَّهُمۡ خَيۡرٞۖ وَإِن تُخَالِطُوهُمۡ فَإِخۡوَٰنُكُمۡۚ وَٱللَّهُ يَعۡلَمُ ٱلۡمُفۡسِدَ مِنَ ٱلۡمُصۡلِحِۚ وَلَوۡ شَآءَ ٱللَّهُ لَأَعۡنَتَكُمۡۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ ۝٢٢٠
221

അവിശ്വാസിനികളായ സ്ത്രീകള്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്നതുവരെ അവരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. അവിശ്വാസിനിയായ സ്വതന്ത്രസ്ത്രീയെക്കാള്‍ ഏറ്റവും നല്ലത് സത്യവിശ്വാസിനിയായ അടിമസ്ത്രീയാകുന്നു; അവള്‍ (അവിശ്വാസിനി) നിങ്ങള്‍ക്കെത്രതന്നെ കൗതുകം ജനിപ്പിച്ചാലും ശരി. അവിശ്വാസികള്‍ സത്യവിശ്വാസികളാകുന്നതുവരെ അവര്‍ക്ക് സത്യവിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്. അവിശ്വാസിയേക്കാള്‍ ഏറ്റവും നല്ലത് സത്യവിശ്വാസിയായ അടിമയാകുന്നു; അവന്‍ (അവിശ്വാസി) നിങ്ങള്‍ക്കെത്രതന്ന കൗതുകം ജനിപ്പിച്ചാലും ശരി. അവര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹു തന്റെ നിയമം മൂലം സ്വര്‍ഗത്തിലേക്കും പാപപരിഹാരത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ചിന്തിക്കേണ്ടതിനായി അല്ലാഹു തന്റെ ലക്ഷ്യങ്ങളെ അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു.

وَلَا تَنكِحُواْ ٱلۡمُشۡرِكَٰتِ حَتَّىٰ يُؤۡمِنَّۚ وَلَأَمَةٞ مُّؤۡمِنَةٌ خَيۡرٞ مِّن مُّشۡرِكَةٖ وَلَوۡ أَعۡجَبَتۡكُمۡۗ وَلَا تُنكِحُواْ ٱلۡمُشۡرِكِينَ حَتَّىٰ يُؤۡمِنُواْۚ وَلَعَبۡدٞ مُّؤۡمِنٌ خَيۡرٞ مِّن مُّشۡرِكٖ وَلَوۡ أَعۡجَبَكُمۡۗ أُوْلَٰٓئِكَ يَدۡعُونَ إِلَى ٱلنَّارِۖ وَٱللَّهُ يَدۡعُوٓاْ إِلَى ٱلۡجَنَّةِ وَٱلۡمَغۡفِرَةِ بِإِذۡنِهِۦۖ وَيُبَيِّنُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ ۝٢٢١
222

ആര്‍ത്തവത്തെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അതൊരു ചീത്ത സാധനമാണ്. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നതുവരെ അവരോട് നിങ്ങള്‍ അടുക്കരുത്. അവര്‍ ശുദ്ധിയുള്ളവരായിക്കഴിഞ്ഞാല്‍ അല്ലാഹു കല്‍പിച്ച മാര്‍ഗത്തിലൂടെ നിങ്ങള്‍ അവരുടെ അടുത്ത് ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ച് മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയും അല്ലാഹു സ്‌നേഹിക്കുന്നു.

وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى فَٱعۡتَزِلُواْ ٱلنِّسَآءَ فِي ٱلۡمَحِيضِ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَۖ فَإِذَا تَطَهَّرۡنَ فَأۡتُوهُنَّ مِنۡ حَيۡثُ أَمَرَكُمُ ٱللَّهُۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلۡمُتَطَهِّرِينَ ۝٢٢٢
223

നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാല്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്ത് നിങ്ങള്‍ക്ക് ചെല്ലാം. നിങ്ങള്‍ക്കായി (സല്‍കര്‍മങ്ങള്‍) മുന്‍കൂട്ടി ചെയ്തുവെക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യുന്നവരാണെന്നറിയുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.

نِسَآؤُكُمۡ حَرۡثٞ لَّكُمۡ فَأۡتُواْ حَرۡثَكُمۡ أَنَّىٰ شِئۡتُمۡۖ وَقَدِّمُواْ لِأَنفُسِكُمۡۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُم مُّلَٰقُوهُۗ وَبَشِّرِ ٱلۡمُؤۡمِنِينَ ۝٢٢٣
224

നന്മ ചെയ്യുന്നതിനും ദോഷബാധയെ സൂക്ഷിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കുന്നതിനും അല്ലാഹുവിനെ സ്വന്തം ശപഥങ്ങള്‍ക്ക് നിങ്ങള്‍ തടസ്സമാക്കിവെക്കരുത്. അല്ലാഹു നല്ലപോലെ കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

وَلَا تَجۡعَلُواْ ٱللَّهَ عُرۡضَةٗ لِّأَيۡمَٰنِكُمۡ أَن تَبَرُّواْ وَتَتَّقُواْ وَتُصۡلِحُواْ بَيۡنَ ٱلنَّاسِۚ وَٱللَّهُ سَمِيعٌ عَلِيمٞ ۝٢٢٤
225

സത്യങ്ങളില്‍ മനഃപൂര്‍വമല്ലാത്തവക്ക് നിങ്ങളെ അല്ലാഹു പിടികൂടുകയില്ല. പക്ഷേ, മനഃപൂര്‍വം പ്രവര്‍ത്തിച്ചതിന് അവന്‍ നിങ്ങളെ ശിക്ഷിക്കുകതന്നെ ചെയ്യും. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും സഹനമുള്ളവനുമാകുന്നു.

لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغۡوِ فِيٓ أَيۡمَٰنِكُمۡ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتۡ قُلُوبُكُمۡۗ وَٱللَّهُ غَفُورٌ حَلِيمٞ ۝٢٢٥
226

തങ്ങളുടെ ഭാര്യമാരുമായി സംയോഗം ചെയ്യുകയില്ലെന്ന് ശപഥം ചെയ്ത് ഒഴിഞ്ഞുനില്‍ക്കുന്നവര്‍ക്ക് നാലു മാസം കാത്തിരിക്കാം. എന്നാല്‍ അവര്‍ മടങ്ങിയാല്‍ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണ്.

لِّلَّذِينَ يُؤۡلُونَ مِن نِّسَآئِهِمۡ تَرَبُّصُ أَرۡبَعَةِ أَشۡهُرٖۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٢٢٦
227

അവര്‍ വിവാഹമോചനത്തിനാണ് തീരുമാനിക്കുന്നതെങ്കില്‍ നിശ്ചയമായും അല്ലാഹു സര്‍വതും കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

وَإِنۡ عَزَمُواْ ٱلطَّلَٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝٢٢٧
228

വിവാഹമോചിതകള്‍ മൂന്ന് ശുദ്ധി ഉണ്ടാകുന്നതുവരെ സ്വയം കാത്തിരിക്കേണ്ടതാകുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരായിട്ടുണ്ടെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുള്ള (സന്താനം, ആര്‍ത്തവം എന്നി)വയെ മറച്ചുവെക്കാന്‍ അവര്‍ക്ക് പാടില്ല. നല്ല നിലയില്‍ യോജിച്ച് കഴിയണമെന്ന് അവരുടെ ഭര്‍ത്താക്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ അവധിക്കകം അവരെ മടക്കിയെടുക്കുവാന്‍ ഇവര്‍ തികച്ചും അവകാശമുള്ളവരാകുന്നു. ന്യായമായി അവര്‍ക്ക് ബാധ്യതയുള്ളതുപോലെ അവകാശവുമുണ്ട്. അവരെക്കാള്‍ ഉന്നതമായ സ്ഥാനം പുരുഷന്മാര്‍ക്കുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.

وَٱلۡمُطَلَّقَٰتُ يَتَرَبَّصۡنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٖۚ وَلَا يَحِلُّ لَهُنَّ أَن يَكۡتُمۡنَ مَا خَلَقَ ٱللَّهُ فِيٓ أَرۡحَامِهِنَّ إِن كُنَّ يُؤۡمِنَّ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنۡ أَرَادُوٓاْ إِصۡلَٰحٗاۚ وَلَهُنَّ مِثۡلُ ٱلَّذِي عَلَيۡهِنَّ بِٱلۡمَعۡرُوفِۚ وَلِلرِّجَالِ عَلَيۡهِنَّ دَرَجَةٞۗ وَٱللَّهُ عَزِيزٌ حَكِيمٌ ۝٢٢٨
229

ആ വിവാഹമോചനം രണ്ടെണ്ണമാകുന്നു. പിന്നീട് നീതിയോടുകൂടി നിറുത്തിപ്പോരുകയോ നല്ല നിലക്ക് വിട്ടയക്കുകയോ ചെയ്യാം. അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്ക് പാലിക്കുവാന്‍ സാധിക്കുകയില്ലെന്ന് അവര്‍ രണ്ടുപേരും (ഭാര്യയും ഭര്‍ത്താവും) ഭയപ്പെടുമ്പോഴല്ലാതെ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ നല്‍കിയിട്ടുള്ളതില്‍ നിന്ന് യാതൊന്നും വാങ്ങുവാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്ക് പാലിക്കുവാന്‍ അവര്‍ക്ക് കഴിയാതെ വരുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ വിവാഹമോചനം നേടുവാന്‍ വേണ്ടി അവള്‍ എന്തു നല്‍കുന്നുവോ അതില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും യാതൊരു കുറ്റവുമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്. അതിനാല്‍ ഇവയെ നിങ്ങള്‍ അതിലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികളെ ആര്‍ അതിലംഘിക്കുന്നുവോ അവരാണ് അക്രമികള്‍.

ٱلطَّلَٰقُ مَرَّتَانِۖ فَإِمۡسَاكُۢ بِمَعۡرُوفٍ أَوۡ تَسۡرِيحُۢ بِإِحۡسَٰنٖۗ وَلَا يَحِلُّ لَكُمۡ أَن تَأۡخُذُواْ مِمَّآ ءَاتَيۡتُمُوهُنَّ شَيۡـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِۖ فَإِنۡ خِفۡتُمۡ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيۡهِمَا فِيمَا ٱفۡتَدَتۡ بِهِۦۗ تِلۡكَ حُدُودُ ٱللَّهِ فَلَا تَعۡتَدُوهَاۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٢٢٩
230

പിന്നെയും അവളെ വിവാഹമോചനം ചെയ്താല്‍ ഇനി മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതുവരെ അവളെ അവന് (ആദ്യഭര്‍ത്താവിന്) വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഇവന്‍ (രണ്ടാമത്തെ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്താല്‍, അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്ക് പാലിക്കാമെന്ന് അവര്‍ രണ്ടുപേരും വിചാരിക്കുന്നപക്ഷം (പൂര്‍വ ഭാര്യാഭര്‍തൃബന്ധത്തിലേക്ക്) അന്യോന്യം മടങ്ങുന്നതില്‍ അവര്‍ക്കൊരു കുറ്റവുമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്. ഗ്രഹിക്കുന്ന ജനതക്ക് ഇതെല്ലാം അവന്‍ വിശദമാക്കിക്കൊടുക്കുന്നു.

فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعۡدُ حَتَّىٰ تَنكِحَ زَوۡجًا غَيۡرَهُۥۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيۡهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِۗ وَتِلۡكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوۡمٖ يَعۡلَمُونَ ۝٢٣٠
231

നിങ്ങള്‍ സ്ത്രീകളെ വിവാഹബന്ധം വേര്‍പ്പെടുത്തുകയും അങ്ങനെ അവര്‍ക്ക് തങ്ങളുടെ ഇദ്ദയുടെ അവധി എത്തു(വാന്‍ അടുക്കു)കയും ചെയ്താല്‍ അവരെ നല്ല നിലയില്‍ കൂടെ നിറുത്തുകയോ നല്ല നിലയില്‍ തന്നെ വിട്ടയക്കുകയോ രണ്ടിലൊന്ന് ചെയ്യുക. നിങ്ങള്‍ അക്രമികളായിത്തീരത്തക്കവണ്ണം അവരെ ദ്രോഹിക്കുവാന്‍ വേണ്ടി പിടിച്ചുവെക്കരുത്. ആരെങ്കിലും അപ്രകാരം ചെയ്യുന്നുവെങ്കില്‍ അവന്‍ തന്നോടുതന്നെ ദ്രോഹം ചെയ്തവനായിത്തീരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ പരിഹാസപാത്രമാക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹത്തെയും അവന്‍ സദുപദേശം നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്ന ഗ്രന്ഥത്തെയും തത്ത്വങ്ങളെയും ഓര്‍ത്തുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവന്‍ തന്നെയാണെന്ന് ഗ്രഹിച്ചിരിക്കുകയും ചെയ്യുക.

وَإِذَا طَلَّقۡتُمُ ٱلنِّسَآءَ فَبَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ سَرِّحُوهُنَّ بِمَعۡرُوفٖۚ وَلَا تُمۡسِكُوهُنَّ ضِرَارٗا لِّتَعۡتَدُواْۚ وَمَن يَفۡعَلۡ ذَٰلِكَ فَقَدۡ ظَلَمَ نَفۡسَهُۥۚ وَلَا تَتَّخِذُوٓاْ ءَايَٰتِ ٱللَّهِ هُزُوٗاۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ وَمَآ أَنزَلَ عَلَيۡكُم مِّنَ ٱلۡكِتَٰبِ وَٱلۡحِكۡمَةِ يَعِظُكُم بِهِۦۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ ۝٢٣١
232

നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്ത ശേഷം അവര്‍ തങ്ങളുടെ അവധി പ്രാപിച്ചാല്‍ നിയമാനുസൃതമായ നിലയില്‍ പരസ്പരം തൃപ്തിപ്പെടുന്നപക്ഷം അവരുടെ ഭര്‍ത്താക്കളെത്തന്നെ വരിക്കുന്നതിന് നിങ്ങള്‍ അവരെ തടയരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് ഇതുമൂലം ഉപദേശം നല്‍കപ്പെടുന്നു. അത് നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദവും ഏറ്റവും ശുദ്ധീകരണവുമാണ്. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.

وَإِذَا طَلَّقۡتُمُ ٱلنِّسَآءَ فَبَلَغۡنَ أَجَلَهُنَّ فَلَا تَعۡضُلُوهُنَّ أَن يَنكِحۡنَ أَزۡوَٰجَهُنَّ إِذَا تَرَٰضَوۡاْ بَيۡنَهُم بِٱلۡمَعۡرُوفِۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمۡ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۗ ذَٰلِكُمۡ أَزۡكَىٰ لَكُمۡ وَأَطۡهَرُۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ۝٢٣٢
233

മാതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുല കൊടുക്കണം. (ഇത്) മുലകുടി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാകുന്നു. അവര്‍ക്ക് മര്യാദയനുസരിച്ച് ആഹാരവും വസ്ത്രവും കൊടുക്കേണ്ടത് കുട്ടി ആര്‍ക്ക് ജനിച്ചുവോ അവരുടെ ബാധ്യതയാകുന്നു. ഒരാളോടും അവന് കഴിവുള്ളതല്ലാതെ ശാസിക്കപ്പെടുകയില്ല. തന്റെ കുട്ടി കാരണം ഒരു മാതാവും വിഷമിപ്പിക്കപ്പെടരുത്. കുട്ടി ആര്‍ക്ക് ജനിച്ചുവോ അവനെയും തന്റെ കുട്ടി കാരണം വിഷമിപ്പക്കപ്പെട്ടുകൂടാ. അവകാശിക്കും അതുപോലെയുള്ള ബാധ്യതയുണ്ട്. എന്നാല്‍ അവര്‍ രണ്ടുപേരും പരസ്പരം ആലോചിച്ചും തൃപ്തിപ്പെട്ടും മുലകുടി നിറുത്തുവാന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് കുറ്റമില്ല. (മറ്റുവല്ല സ്ത്രീകളെക്കൊണ്ടും) സ്വന്തം കുട്ടികള്‍ക്ക് മുല കൊടുപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ മര്യാദയനുസരിച്ച് അവര്‍ക്ക് നല്‍കുവാന്‍ നിശ്ചയിച്ചത് കൊടുത്താല്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അവയെല്ലാം നിശ്ചയമായും അല്ലാഹു ഏറ്റവും കാണുന്നവനാണ് എന്നറിയുകയും ചെയ്യുക.

۞ وَٱلۡوَٰلِدَٰتُ يُرۡضِعۡنَ أَوۡلَٰدَهُنَّ حَوۡلَيۡنِ كَامِلَيۡنِۖ لِمَنۡ أَرَادَ أَن يُتِمَّ ٱلرَّضَاعَةَۚ وَعَلَى ٱلۡمَوۡلُودِ لَهُۥ رِزۡقُهُنَّ وَكِسۡوَتُهُنَّ بِٱلۡمَعۡرُوفِۚ لَا تُكَلَّفُ نَفۡسٌ إِلَّا وُسۡعَهَاۚ لَا تُضَآرَّ وَٰلِدَةُۢ بِوَلَدِهَا وَلَا مَوۡلُودٞ لَّهُۥ بِوَلَدِهِۦۚ وَعَلَى ٱلۡوَارِثِ مِثۡلُ ذَٰلِكَۗ فَإِنۡ أَرَادَا فِصَالًا عَن تَرَاضٖ مِّنۡهُمَا وَتَشَاوُرٖ فَلَا جُنَاحَ عَلَيۡهِمَاۗ وَإِنۡ أَرَدتُّمۡ أَن تَسۡتَرۡضِعُوٓاْ أَوۡلَٰدَكُمۡ فَلَا جُنَاحَ عَلَيۡكُمۡ إِذَا سَلَّمۡتُم مَّآ ءَاتَيۡتُم بِٱلۡمَعۡرُوفِۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ ۝٢٣٣
234

നിങ്ങളില്‍ ആരെങ്കിലും ഭാര്യമാരെ വിട്ട് മരിച്ചുപോയാല്‍ അവര്‍ സ്വമേധയാ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. അങ്ങനെ അവര്‍ തങ്ങളുടെ കാലാവധി എത്തിച്ചുകഴിഞ്ഞാല്‍ സ്വന്തം കാര്യത്തില്‍ മര്യാദപ്രകാരം അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

وَٱلَّذِينَ يُتَوَفَّوۡنَ مِنكُمۡ وَيَذَرُونَ أَزۡوَٰجٗا يَتَرَبَّصۡنَ بِأَنفُسِهِنَّ أَرۡبَعَةَ أَشۡهُرٖ وَعَشۡرٗاۖ فَإِذَا بَلَغۡنَ أَجَلَهُنَّ فَلَا جُنَاحَ عَلَيۡكُمۡ فِيمَا فَعَلۡنَ فِيٓ أَنفُسِهِنَّ بِٱلۡمَعۡرُوفِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝٢٣٤
235

സ്ത്രീകളെ വിവാഹം ചെയ്യുവാനുള്ള അപേക്ഷ സൂചിപ്പിക്കുകയോ ഹൃദയത്തില്‍ രഹസ്യമാക്കി വെക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. നിശ്ചയമായും നിങ്ങള്‍ അവരെക്കുറിച്ച് ഓര്‍ക്കുമെന്ന് അല്ലാഹുവിനറിയാം. എന്നാല്‍ മര്യാദയനുസരിച്ചുള്ള വാക്കുകള്‍ പറയുകയല്ലാതെ അവരുമായി യാതൊരു രഹസ്യവാഗ്ദാനവും നിങ്ങള്‍ ചെയ്യരുത്. നിശ്ചയിക്കപ്പെട്ട കാലം അതിന്റെ അവധി പ്രാപിക്കുന്നതുവരെ നിങ്ങള്‍ വിവാഹബന്ധം സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്യരുത്. നിങ്ങളുടെ ഹൃദയങ്ങളില്‍ ഉള്ളത് അല്ലാഹു അറിയുകതന്നെ ചെയ്യുന്നുവെന്ന് നിങ്ങള്‍ ഗ്രഹിക്കുക. അതുകൊണ്ട് അവനെ നിങ്ങള്‍ ഭയപ്പെടുകയും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും വലിയ സഹനശീലനും തന്നെയാണെന്ന് നിങ്ങളറിയുകയും ചെയ്യുക.

وَلَا جُنَاحَ عَلَيۡكُمۡ فِيمَا عَرَّضۡتُم بِهِۦ مِنۡ خِطۡبَةِ ٱلنِّسَآءِ أَوۡ أَكۡنَنتُمۡ فِيٓ أَنفُسِكُمۡۚ عَلِمَ ٱللَّهُ أَنَّكُمۡ سَتَذۡكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُواْ قَوۡلٗا مَّعۡرُوفٗاۚ وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُۥۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِيٓ أَنفُسِكُمۡ فَٱحۡذَرُوهُۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٌ حَلِيمٞ ۝٢٣٥
236

ഭാര്യമാരെ സ്പര്‍ശിക്കുകയോ അവര്‍ക്ക് മഹ്ര്‍ നിശ്ചയിക്കുകയോ ചെയ്യാത്ത നിലയില്‍ നിങ്ങള്‍ അവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ അതിന് വിരോധം ഒന്നുമില്ല. എന്നാല്‍ മര്യാദയനുസരിച്ച് ജീവിതവിഭവങ്ങള്‍ വല്ലതും അവര്‍ക്ക് നിങ്ങള്‍ കൊടുക്കണം. കഴിവുള്ളവന്‍ അവന്റെ കഴിവിനനുസരിച്ചും ഞെരുക്കക്കാരന്‍ അവന്റെ കഴിവിനനുസരിച്ചും അത് കൊടുക്കണം. അത് നന്മ ചെയ്യുന്നവരുടെ ബാധ്യതയാണ്.

لَّا جُنَاحَ عَلَيۡكُمۡ إِن طَلَّقۡتُمُ ٱلنِّسَآءَ مَا لَمۡ تَمَسُّوهُنَّ أَوۡ تَفۡرِضُواْ لَهُنَّ فَرِيضَةٗۚ وَمَتِّعُوهُنَّ عَلَى ٱلۡمُوسِعِ قَدَرُهُۥ وَعَلَى ٱلۡمُقۡتِرِ قَدَرُهُۥ مَتَٰعَۢا بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُحۡسِنِينَ ۝٢٣٦
237

മഹ്ര്‍ നിശ്ചയിച്ചുകൊടുത്തിരിക്കെ അവരെ സംയോഗം ചെയ്യുന്നതിനു മുമ്പ് നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍, അവര്‍ വിട്ടുതരികയോ അല്ലെങ്കില്‍ വിവാഹബന്ധം ആരുടെ കൈയിലാണോ അവന്‍ (ഭര്‍ത്താവ്) വിട്ടുകൊടുക്കുകയോ ചെയ്യാത്തപക്ഷം നിശ്ചിത മഹ്‌റിന്റെ പകുതി അവര്‍ക്ക് കൊടുക്കണം. നിങ്ങള്‍ വിട്ടുകൊടുക്കല്‍ ഭക്തിയോട് ഏറ്റവും അടുത്തതാണ്. പരസ്പരമുള്ള ഔദാര്യത്തെ നിങ്ങള്‍ മറന്നുകളയരുത്. നിങ്ങള്‍ എന്തു ചെയ്യുന്നുവോ അതിനെ നിശ്ചയമായും അല്ലാഹു കാണുന്നവനാകുന്നു.

وَإِن طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ وَقَدۡ فَرَضۡتُمۡ لَهُنَّ فَرِيضَةٗ فَنِصۡفُ مَا فَرَضۡتُمۡ إِلَّآ أَن يَعۡفُونَ أَوۡ يَعۡفُوَاْ ٱلَّذِي بِيَدِهِۦ عُقۡدَةُ ٱلنِّكَاحِۚ وَأَن تَعۡفُوٓاْ أَقۡرَبُ لِلتَّقۡوَىٰۚ وَلَا تَنسَوُاْ ٱلۡفَضۡلَ بَيۡنَكُمۡۚ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٌ ۝٢٣٧
238

എല്ലാ നമസ്‌കാരങ്ങളെയും ഏറ്റവും ഉല്‍കൃഷ്ടമായ നമസ്‌കാരത്തെയും നിങ്ങള്‍ നിഷ്ഠയോടെ നിലനിറുത്തിപ്പോരുകയും അല്ലാഹുവിനോട് അനുസരണവും വിനയ-ഭക്തിയുമുള്ളവരായി നില്‍ക്കുകയും ചെയ്യുക.

حَٰفِظُواْ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلۡوُسۡطَىٰ وَقُومُواْ لِلَّهِ قَٰنِتِينَ ۝٢٣٨
239

നിങ്ങള്‍ (ശത്രുക്കളെ) ഭയപ്പെട്ടാല്‍ നടന്നവരായോ വാഹനത്തില്‍ കയറിയവരായോ (നമസ്‌കരിക്കുക). പിന്നീട് നിര്‍ഭയരായിക്കഴിഞ്ഞാല്‍ അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്നതുപോലെ അവനെ സ്മരിക്കുക.

فَإِنۡ خِفۡتُمۡ فَرِجَالًا أَوۡ رُكۡبَانٗاۖ فَإِذَآ أَمِنتُمۡ فَٱذۡكُرُواْ ٱللَّهَ كَمَا عَلَّمَكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ ۝٢٣٩
240

നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടുകൊണ്ട് മരണപ്പെടുന്നവര്‍, തങ്ങളുടെ ഭാര്യമാരെ (വീട്ടില്‍ നിന്ന്) അയക്കാതെ ഒരു കൊല്ലക്കാലം വരെ വിഭവം നല്‍കണമെന്ന് വസ്വിയ്യത്ത് ചെയ്തുകൊള്ളട്ടെ. പിന്നെ (സ്വമനസ്സാലെ) വിട്ടുപോകുന്നപക്ഷം, തങ്ങളുടെ കാര്യത്തില്‍ നീതിയനുസരിച്ച് അവര്‍ എന്ത് ചെയ്യുന്നുവോ അതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപശാലിയും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

وَٱلَّذِينَ يُتَوَفَّوۡنَ مِنكُمۡ وَيَذَرُونَ أَزۡوَٰجٗا وَصِيَّةٗ لِّأَزۡوَٰجِهِم مَّتَٰعًا إِلَى ٱلۡحَوۡلِ غَيۡرَ إِخۡرَاجٖۚ فَإِنۡ خَرَجۡنَ فَلَا جُنَاحَ عَلَيۡكُمۡ فِي مَا فَعَلۡنَ فِيٓ أَنفُسِهِنَّ مِن مَّعۡرُوفٖۗ وَٱللَّهُ عَزِيزٌ حَكِيمٞ ۝٢٤٠
241

വിവാഹമോചിതകള്‍ക്ക് മര്യാദയനുസരിച്ച് ജീവിതവിഭവങ്ങള്‍ വല്ലതും നല്‍കേണ്ടതാകുന്നു. ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് അത് കടമയാണ്.

وَلِلۡمُطَلَّقَٰتِ مَتَٰعُۢ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ ۝٢٤١
242

നിങ്ങള്‍ ഗ്രഹിക്കുവാനായി അല്ലാഹു തന്റെ ലക്ഷ്യങ്ങളെ ഇപ്രകാരം നിങ്ങള്‍ക്ക് വിശദീകരിച്ചുതരുന്നു.

كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ ۝٢٤٢
243

തങ്ങള്‍ ആയിരക്കണക്കില്‍ ആളുണ്ടായിരിക്കെ മരണഭയത്താല്‍ സ്വഭവനങ്ങളില്‍ നിന്ന് പുറത്തുപോയവരെ താങ്കള്‍ കണ്ടില്ലേ? അപ്പോള്‍, നിങ്ങള്‍ മരിക്കുക എന്ന് അല്ലാഹു അവരോട് പറഞ്ഞു. പിന്നീട് അവരെയവന്‍ ജീവിപ്പിച്ചു. നിശ്ചയമായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ, അധികമാളുകളും നന്ദി കാണിക്കുന്നില്ല.

۞ أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ۝٢٤٣
244

നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാണെന്ന് അറിയുകയും ചെയ്യുക.

وَقَٰتِلُواْ فِي سَبِيلِ ٱللَّهِ وَٱعۡلَمُوٓاْ أَنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝٢٤٤
245

അല്ലാഹുവിന് നല്ല കടം നല്‍കുവാന്‍ ആരാണുള്ളത്? എന്നാല്‍ അവന്‍ (അല്ലാഹു) അതിനെ അനേക മടങ്ങുകളായി അവന് വര്‍ധിപ്പിച്ചുകൊടുക്കും. ഞെരുക്കമുണ്ടാക്കുന്നതും ആക്കം നല്‍കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ അവന്റെ അടുക്കലേക്ക് മടക്കപ്പെടുന്നതാകുന്നു.

مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥٓ أَضۡعَافٗا كَثِيرَةٗۚ وَٱللَّهُ يَقۡبِضُ وَيَبۡصُۜطُ وَإِلَيۡهِ تُرۡجَعُونَ ۝٢٤٥
246

മൂസാക്ക് ശേഷം ഇസ്രാഈല്‍ സന്തതികളിലെ (ഒരു വിഭാഗം) നേതാക്കളെ താങ്കള്‍ കണ്ടില്ലേ? ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചുതരണം; എന്നാല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് തങ്ങളുടെ ഒരു നബിയോട് അവര്‍ പറഞ്ഞ സന്ദര്‍ഭം. അപ്പോള്‍ അദ്ദേഹം ചോദിച്ചു: യുദ്ധം കര്‍ത്തവ്യമായി നിയമിക്കപ്പെട്ടാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കാന്‍ ഇടവന്നേക്കുമോ? അവര്‍ പറഞ്ഞു: സ്വന്തം വീടുകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ പുറംതള്ളപ്പെട്ടിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കെന്ത് ന്യായം? എന്നാല്‍ യുദ്ധം കടമയായി കല്‍പിക്കപ്പെട്ടപ്പോള്‍ അവരില്‍ ചുരുക്കം പേരൊഴിച്ച് മറ്റെല്ലാവരും പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. അല്ലാഹു അക്രമികളെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാകുന്നു.

أَلَمۡ تَرَ إِلَى ٱلۡمَلَإِ مِنۢ بَنِيٓ إِسۡرَٰٓءِيلَ مِنۢ بَعۡدِ مُوسَىٰٓ إِذۡ قَالُواْ لِنَبِيّٖ لَّهُمُ ٱبۡعَثۡ لَنَا مَلِكٗا نُّقَٰتِلۡ فِي سَبِيلِ ٱللَّهِۖ قَالَ هَلۡ عَسَيۡتُمۡ إِن كُتِبَ عَلَيۡكُمُ ٱلۡقِتَالُ أَلَّا تُقَٰتِلُواْۖ قَالُواْ وَمَا لَنَآ أَلَّا نُقَٰتِلَ فِي سَبِيلِ ٱللَّهِ وَقَدۡ أُخۡرِجۡنَا مِن دِيَٰرِنَا وَأَبۡنَآئِنَاۖ فَلَمَّا كُتِبَ عَلَيۡهِمُ ٱلۡقِتَالُ تَوَلَّوۡاْ إِلَّا قَلِيلٗا مِّنۡهُمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّٰلِمِينَ ۝٢٤٦
247

നിശ്ചയമായും അല്ലാഹു ഥാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു എന്ന് തങ്ങളുടെ നബി അവരോട് പറഞ്ഞു. അവര്‍ പ്രതികരിച്ചു: ഞങ്ങളുടെ മേല്‍ അദ്ദേഹത്തിന് രാജാധികാരമുണ്ടാകുന്നതെങ്ങനെ? രാജാധികാരത്തിന് ഇദ്ദേഹത്തേക്കാള്‍ അര്‍ഹത ഞങ്ങള്‍ക്കാണല്ലോ ഉള്ളത്; അദ്ദേഹത്തിന് ധനസമൃദ്ധിയും നല്‍കപ്പെട്ടിട്ടില്ല. (ഇതു കേട്ടപ്പോള്‍) അദ്ദേഹം (നബി) പറഞ്ഞു: അല്ലാഹു നിശ്ചയമായും ഥാലൂത്തിനെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കൂടുതല്‍ വിപുലമായ അറിവും ശക്തിയും അവന്‍ നല്‍കിയിട്ടുണ്ട്. താന്‍ ഇച്ഛിക്കുന്നവര്‍ക്ക് തന്റെ രാജാധികാരത്തെ അവന്‍ നല്‍കുന്നു. അല്ലാഹു ധാരാളമായി കൊടുക്കുന്നവനും സര്‍വജ്ഞനുമാകുന്നു.

وَقَالَ لَهُمۡ نَبِيُّهُمۡ إِنَّ ٱللَّهَ قَدۡ بَعَثَ لَكُمۡ طَالُوتَ مَلِكٗاۚ قَالُوٓاْ أَنَّىٰ يَكُونُ لَهُ ٱلۡمُلۡكُ عَلَيۡنَا وَنَحۡنُ أَحَقُّ بِٱلۡمُلۡكِ مِنۡهُ وَلَمۡ يُؤۡتَ سَعَةٗ مِّنَ ٱلۡمَالِۚ قَالَ إِنَّ ٱللَّهَ ٱصۡطَفَىٰهُ عَلَيۡكُمۡ وَزَادَهُۥ بَسۡطَةٗ فِي ٱلۡعِلۡمِ وَٱلۡجِسۡمِۖ وَٱللَّهُ يُؤۡتِي مُلۡكَهُۥ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٞ ۝٢٤٧
248

തങ്ങളുടെ നബി അവരോട് പറഞ്ഞു: നിശ്ചമായും അദ്ദേഹത്തിന്റെ രാജാധികാരത്തിന് ലക്ഷ്യം ആ പെട്ടി നിങ്ങള്‍ക്ക് വന്നുകിട്ടുമെന്നുള്ളതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സമാധാനവും മൂസായും ഹാറൂനും വിട്ടുപോയ അവശിഷ്ടങ്ങളുമുണ്ട്. അതിനെ മലക്കുകള്‍ ചുമന്നുകൊണ്ടുവരുന്നതാണ്. വിശ്വാസികളാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്കതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.

وَقَالَ لَهُمۡ نَبِيُّهُمۡ إِنَّ ءَايَةَ مُلۡكِهِۦٓ أَن يَأۡتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٞ مِّن رَّبِّكُمۡ وَبَقِيَّةٞ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَٰرُونَ تَحۡمِلُهُ ٱلۡمَلَٰٓئِكَةُۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ۝٢٤٨
249

അങ്ങനെ സൈന്യസമേതം പുറപ്പെട്ടപ്പോള്‍ ഥാലൂത്ത് പറഞ്ഞു: 'ഒരു നദി മൂലം നിശ്ചയമായും അല്ലാഹു നിങ്ങളെ പരീക്ഷിക്കുന്നതാണ്. അതിനാല്‍ ആരെങ്കിലും അതില്‍ നിന്ന് കുടിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. അതാരെങ്കിലും കഴിക്കാതിരുന്നാല്‍ അവന്‍ എന്നില്‍ പെട്ടവന്‍ തന്നെയാണ്. എങ്കിലും തന്റെ കൈ കൊണ്ട് ആരെങ്കിലും ഒരു കോരല്‍ കോരി കുടിക്കുന്നതിന് വിരോധമില്ല.' എന്നാല്‍ അവരില്‍ നിന്ന് ചുരുക്കം പേരൊഴിച്ച് മറ്റെല്ലാവരും അതില്‍ നിന്ന് കുടിക്കുകയാണ് ചെയ്തത്. അദ്ദേഹവും തന്നോടൊപ്പം വിശ്വസിച്ചവരും നദി കടന്നപ്പോള്‍, ജാലൂത്തിനോടും അയാളുടെ സൈന്യത്തോടും യുദ്ധം ചെയ്യുവാന്‍ ഇന്ന് ഞങ്ങള്‍ക്ക് ശക്തിയില്ല എന്ന് അവര്‍ പറഞ്ഞു. അല്ലാഹുവിനെ തങ്ങള്‍ നേരിട്ട് കണ്ടുമുട്ടുന്നവരാണെന്ന് ബോധ്യപ്പെട്ടിരുന്നവര്‍ പറഞ്ഞു: എത്രയോ ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ ആനുകൂല്യത്തോടെ വലിയ വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമാശീലരോടുകൂടെയാകുന്നു.

فَلَمَّا فَصَلَ طَالُوتُ بِٱلۡجُنُودِ قَالَ إِنَّ ٱللَّهَ مُبۡتَلِيكُم بِنَهَرٖ فَمَن شَرِبَ مِنۡهُ فَلَيۡسَ مِنِّي وَمَن لَّمۡ يَطۡعَمۡهُ فَإِنَّهُۥ مِنِّيٓ إِلَّا مَنِ ٱغۡتَرَفَ غُرۡفَةَۢ بِيَدِهِۦۚ فَشَرِبُواْ مِنۡهُ إِلَّا قَلِيلٗا مِّنۡهُمۡۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُواْ مَعَهُۥ قَالُواْ لَا طَاقَةَ لَنَا ٱلۡيَوۡمَ بِجَالُوتَ وَجُنُودِهِۦۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ ٱللَّهِ كَم مِّن فِئَةٖ قَلِيلَةٍ غَلَبَتۡ فِئَةٗ كَثِيرَةَۢ بِإِذۡنِ ٱللَّهِۗ وَٱللَّهُ مَعَ ٱلصَّٰبِرِينَ ۝٢٤٩
250

ജാലൂത്തിന്റെയും അവന്റെ സൈന്യങ്ങളുടെയും നേരെ സമരത്തിനിറങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്ക് ക്ഷമ ചൊരിച്ചുതരികയും ഞങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിറുത്തുകയും സത്യനിഷേധികളായ ജനങ്ങളുടെ മേല്‍ ഞങ്ങള്‍ക്ക് വിജയം കൈവരുത്തിത്തരികയും ചെയ്യേണമേ.

وَلَمَّا بَرَزُواْ لِجَالُوتَ وَجُنُودِهِۦ قَالُواْ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ۝٢٥٠
251

അങ്ങനെ ഇവര്‍ അല്ലാഹുവിന്റെ സഹായത്താല്‍ അവരെ (ശത്രുക്കളെ) ആട്ടിയോടിക്കുകയും ദാവൂദ് ജാലൂത്തിനെ കൊലപ്പെടുത്തുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് രാജാധികാരവും പ്രവാചകത്വും നല്‍കുകയും താനുദ്ദേശിച്ച മറ്റു വിഷയങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയുമുണ്ടായി. ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് അല്ലാഹു തടഞ്ഞിരുന്നില്ലെങ്കില്‍ ഭൂലോകം നശിച്ചുപോകുമായിരുന്നു. എന്നാല്‍ അല്ലാഹു ലോകരോട് വളരെ കരുണയുള്ളവനാണ്.

فَهَزَمُوهُم بِإِذۡنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ وَٱلۡحِكۡمَةَ وَعَلَّمَهُۥ مِمَّا يَشَآءُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّفَسَدَتِ ٱلۡأَرۡضُ وَلَٰكِنَّ ٱللَّهَ ذُو فَضۡلٍ عَلَى ٱلۡعَٰلَمِينَ ۝٢٥١
252

ഇവ അല്ലാഹുവിന്റെ ലക്ഷ്യങ്ങളാകുന്നു. അവ നാം താങ്കള്‍ക്ക് സത്യസമേതം വിവരിച്ചുതന്നിരിക്കുന്നു. നിശ്ചയമായും താങ്കള്‍ ദൂതന്മാരില്‍ പെട്ട ആള്‍ തന്നെയാണ്.

تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۚ وَإِنَّكَ لَمِنَ ٱلۡمُرۡسَلِينَ ۝٢٥٢
253

ആ മുര്‍സലുകളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ നാം ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. അവരില്‍ ചിലരോട് അല്ലാഹു സംസാരിക്കുകയും ചിലരെ പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവിനാല്‍ പിന്‍ബലമേകുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ശേഷമുള്ളവര്‍ തങ്ങള്‍ക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയ ശേഷം പരസ്പരം കലഹിക്കുകയില്ലായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ ചിലര്‍ സത്യവിശ്വാസം കൈക്കൊണ്ടു. മറ്റു ചിലര്‍ സത്യം നിഷേധിച്ചു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അന്യോന്യം കലഹിക്കുകയില്ലായിരുന്നു. പക്ഷേ, താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു ചെയ്യുന്നു.

۞ تِلۡكَ ٱلرُّسُلُ فَضَّلۡنَا بَعۡضَهُمۡ عَلَىٰ بَعۡضٖۘ مِّنۡهُم مَّن كَلَّمَ ٱللَّهُۖ وَرَفَعَ بَعۡضَهُمۡ دَرَجَٰتٖۚ وَءَاتَيۡنَا عِيسَى ٱبۡنَ مَرۡيَمَ ٱلۡبَيِّنَٰتِ وَأَيَّدۡنَٰهُ بِرُوحِ ٱلۡقُدُسِۗ وَلَوۡ شَآءَ ٱللَّهُ مَا ٱقۡتَتَلَ ٱلَّذِينَ مِنۢ بَعۡدِهِم مِّنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ وَلَٰكِنِ ٱخۡتَلَفُواْ فَمِنۡهُم مَّنۡ ءَامَنَ وَمِنۡهُم مَّن كَفَرَۚ وَلَوۡ شَآءَ ٱللَّهُ مَا ٱقۡتَتَلُواْ وَلَٰكِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ ۝٢٥٣
254

സത്യവിശ്വാസികളേ, ദണ്ഡം കൊടുത്തോ മൈത്രി മൂലമോ ശുപാര്‍ശ കൊണ്ടോ രക്ഷപ്പെടുവാന്‍ നിര്‍വ്വാഹമില്ലാത്ത ഒരു ദിവസം വരുന്നതിന്റെ മുമ്പ് നിങ്ങള്‍ക്ക് നാം നല്‍കിയ ധനത്തില്‍ നിന്ന് ചെലവ് ചെയ്യുക. അവിശ്വാസികള്‍ അക്രമികള്‍ തന്നെയാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَنفِقُواْ مِمَّا رَزَقۡنَٰكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خُلَّةٞ وَلَا شَفَٰعَةٞۗ وَٱلۡكَٰفِرُونَ هُمُ ٱلظَّٰلِمُونَ ۝٢٥٤
255

അല്ലാഹു അല്ലാതെ വേറെ ഇലാഹില്ല. അവന്‍ എപ്പോഴും ജീവിച്ചിരിക്കുന്നവനും അന്യാശ്രയം കൂടാതെ നിലനിന്നുവരുന്നവനും മറ്റുള്ളവരെയെല്ലാം നിയന്ത്രിച്ചുനിറുത്തിപ്പോരുന്നവനുമാകുന്നു. ഉറക്കമോ നിദ്രാമയക്കമോ അവനെ സ്പര്‍ശിക്കുന്നതല്ല. ആകാശഭൂമിയിലുള്ളതെല്ലാം അവന്റെ സൃഷ്ടികളും അവന്റെ ഉടമയിലുമാകുന്നു. അവന്റെ അനുമതി കൂടാതെ അവന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യുവാന്‍ ആരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. താന്‍ ഉദ്ദേശിച്ചതല്ലാതെ അവന്റെ അറിവില്‍ നിന്ന് യാതൊന്നും അവരറിയുന്നതല്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമുണ്ടാക്കുന്നില്ല. അവന്‍ ഉന്നതനും മഹാനും തന്നെയാകുന്നു.

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ ۝٢٥٥
256

മതത്തില്‍ നിര്‍ബന്ധമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗവുമായി നിശ്ചയമായും വേര്‍തിരിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ആരെങ്കിലും പിശാചിനെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നതായാല്‍ സുശക്തമായ ഒരു പിടികയറാണ് അവന്‍ പിടിച്ചിരിക്കുന്നത്. അതൊരിക്കലും പൊട്ടിപ്പോവുകയില്ല. അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ ۝٢٥٦
257

അല്ലാഹു സത്യവിശ്വാസികളുടെ സംരക്ഷകനാകുന്നു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നീക്കിക്കൊണ്ടുവരുന്നു. അവിശ്വസിച്ചവരാകട്ടെ, അവരുടെ സംരക്ഷകന്മാര്‍ പിശാചുക്കളാണ്. അവര്‍ (പിശാചുക്കള്‍) അവരെ (അവിശ്വാസികളെ) പ്രകാശത്തില്‍ നിന്ന് ഇരുട്ടിലേക്കാണ് നീക്കിക്കൊണ്ടുപോകുന്നത്. അവര്‍ (അവിശ്വാസികള്‍) നരകക്കാരാകുന്നു. അവരതില്‍ തന്നെ നിരന്തരം വസിക്കുന്നവരുമാണ്.

ٱللَّهُ وَلِيُّ ٱلَّذِينَ ءَامَنُواْ يُخۡرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۖ وَٱلَّذِينَ كَفَرُوٓاْ أَوۡلِيَآؤُهُمُ ٱلطَّٰغُوتُ يُخۡرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِۗ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٢٥٧
258

ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ താങ്കള്‍ അറിഞ്ഞിട്ടില്ലേ? അല്ലാഹു അവന് ആധിപത്യം നല്‍കിയിരുന്നതുകൊണ്ട് (ആണ് ആ തര്‍ക്കത്തിനവന്‍ മുതിര്‍ന്നത്). എന്റെ രക്ഷിതാവ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ (ആയിരുന്നു അവന്‍ തര്‍ക്കത്തിന് ഒരുമ്പെട്ടത്). 'ഞാനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്' എന്ന് അവന്‍ തട്ടിവിട്ടു. 'എന്നാല്‍ നിശ്ചയമായും അല്ലാഹു സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു; നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കൂ' എന്ന് ഇബ്‌റാഹീം പറഞ്ഞു. അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി നിശ്ശബ്ദനായിപ്പോയി. അക്രമികളായ ജനതക്ക് അല്ലാഹു വിജയമാര്‍ഗം കാണിച്ചുകൊടുക്കുന്നതല്ല.

أَلَمۡ تَرَ إِلَى ٱلَّذِي حَآجَّ إِبۡرَٰهِـۧمَ فِي رَبِّهِۦٓ أَنۡ ءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ إِذۡ قَالَ إِبۡرَٰهِـۧمُ رَبِّيَ ٱلَّذِي يُحۡيِۦ وَيُمِيتُ قَالَ أَنَا۠ أُحۡيِۦ وَأُمِيتُۖ قَالَ إِبۡرَٰهِـۧمُ فَإِنَّ ٱللَّهَ يَأۡتِي بِٱلشَّمۡسِ مِنَ ٱلۡمَشۡرِقِ فَأۡتِ بِهَا مِنَ ٱلۡمَغۡرِبِ فَبُهِتَ ٱلَّذِي كَفَرَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝٢٥٨
259

അല്ലെങ്കില്‍ ഒരു പട്ടണത്തില്‍ കൂടി നടന്നുപോയ ഒരാളെ താങ്കളറിഞ്ഞിട്ടില്ലേ? അത് മേല്‍തട്ടുകൂടി വീണുകിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: 'ഈ പട്ടണത്തെ ഇതിന്റെ നിര്‍ജീവാവസ്ഥക്കു ശേഷം അല്ലാഹു എങ്ങനെയാണ് ജീവിപ്പിക്കുക?' അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ നൂറ് കൊല്ലക്കാലം നിര്‍ജീവാവസ്ഥയിലിട്ടു. അനന്തരം അവനദ്ദേഹത്തെ പുനര്‍ജീവിപ്പിച്ചു. എന്നിട്ട് ചോദിച്ചു: 'നീ എത്ര കാലം മരിച്ചുകിടന്നു?' അദ്ദേഹം പ്രതികരണം നല്‍കി: 'ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും ഭാഗമോ ഞാന്‍ മരിച്ചുകിടന്നു.' അപ്പോള്‍ അല്ലാഹു അരുളി: 'അല്ല, നൂറ് കൊല്ലം നീ മരിച്ചുകിടന്നിരിക്കുന്നു. നിന്റെ ഭക്ഷണപാനീയങ്ങള്‍ നോക്കൂ, അവക്ക് യാതൊരു പകര്‍ച്ചയും വന്നിട്ടില്ല. നിന്റെ കഴുതയെ നോക്കുക. ഇതെല്ലാം നാം ചെയ്തത് നിനക്ക് ഒരു പാഠമായിരിക്കാനും മനുഷ്യര്‍ക്ക് നിന്നെ ഒരു ദൃഷ്ടാന്തമാക്കിവെക്കേണ്ടതിനുമാകുന്നു. നീ എല്ലുകള്‍ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയര്‍ത്തുന്നതും പിന്നീട് അതിന്മേല്‍ മാംസം പൊതിയുന്നതും എങ്ങനെയാണ്?' ഇങ്ങനെ തനിക്ക് കാര്യം വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും അല്ലാഹു സര്‍വകാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്ന് ഞാന്‍ അറിയുന്നു.'

أَوۡ كَٱلَّذِي مَرَّ عَلَىٰ قَرۡيَةٖ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحۡيِۦ هَٰذِهِ ٱللَّهُ بَعۡدَ مَوۡتِهَاۖ فَأَمَاتَهُ ٱللَّهُ مِاْئَةَ عَامٖ ثُمَّ بَعَثَهُۥۖ قَالَ كَمۡ لَبِثۡتَۖ قَالَ لَبِثۡتُ يَوۡمًا أَوۡ بَعۡضَ يَوۡمٖۖ قَالَ بَل لَّبِثۡتَ مِاْئَةَ عَامٖ فَٱنظُرۡ إِلَىٰ طَعَامِكَ وَشَرَابِكَ لَمۡ يَتَسَنَّهۡۖ وَٱنظُرۡ إِلَىٰ حِمَارِكَ وَلِنَجۡعَلَكَ ءَايَةٗ لِّلنَّاسِۖ وَٱنظُرۡ إِلَى ٱلۡعِظَامِ كَيۡفَ نُنشِزُهَا ثُمَّ نَكۡسُوهَا لَحۡمٗاۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعۡلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٢٥٩
260

എന്റെ രക്ഷിതാവേ, മരണപ്പെട്ടവരെ നീ ജീവിപ്പിക്കുന്നതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതരേണമേ' എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക. അപ്പോള്‍, താങ്കള്‍ വിശ്വസിച്ചിട്ടില്ലേ എന്ന് അവന്‍ (അല്ലാഹു) ചോദിച്ചു. 'ഉണ്ട്, പക്ഷേ എന്റെ മനസ്സമാധാനത്തിനുവേണ്ടിയാണ്' എന്ന് അദ്ദേഹം പ്രത്യുത്തരം നല്‍കി. തല്‍സമയം അവന്‍ കല്‍പിച്ചു: 'എന്നാല്‍ താങ്കള്‍ നാലു പക്ഷികളെ പിടിക്കുക. എന്നിട്ട് അവയെ താങ്കളോട് ചേര്‍ക്കുക (അവയെ നല്ലവണ്ണം നോക്കി മനസ്സിലാക്കുക). എന്നിട്ട് അവയെ കഷ്ണം കഷ്ണമായി മുറിക്കുക. പീന്നീട് അവയില്‍ നിന്നുള്ള ഓരോ അംശം ഓരോ മലമുകളില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. എന്നാല്‍ അവ താങ്കളുടെ അടുക്കലേക്ക് ഓടിവരുന്നതാണ്. അറിയുക, നിശ്ചയമായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.'

وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ أَرِنِي كَيۡفَ تُحۡيِ ٱلۡمَوۡتَىٰۖ قَالَ أَوَلَمۡ تُؤۡمِنۖ قَالَ بَلَىٰ وَلَٰكِن لِّيَطۡمَئِنَّ قَلۡبِيۖ قَالَ فَخُذۡ أَرۡبَعَةٗ مِّنَ ٱلطَّيۡرِ فَصُرۡهُنَّ إِلَيۡكَ ثُمَّ ٱجۡعَلۡ عَلَىٰ كُلِّ جَبَلٖ مِّنۡهُنَّ جُزۡءٗا ثُمَّ ٱدۡعُهُنَّ يَأۡتِينَكَ سَعۡيٗاۚ وَٱعۡلَمۡ أَنَّ ٱللَّهَ عَزِيزٌ حَكِيمٞ ۝٢٦٠
261

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവ് ചെയ്യുന്നവരുടെ ഉപമ ഒരു ധാന്യമണിയുടെ നിലപോലെയാകുന്നു-അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു; ഓരോ കതിരിലും നൂറു മണി വീതം ഉണ്ടായിരിക്കുകയും ചെയ്തു. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഇരട്ടിയാക്കിക്കൊടുക്കുന്നതാണ്. അവന്‍ വിശാലനും സര്‍വജ്ഞനുമാകുന്നു.

مَّثَلُ ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ فِي سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتۡ سَبۡعَ سَنَابِلَ فِي كُلِّ سُنۢبُلَةٖ مِّاْئَةُ حَبَّةٖۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ ۝٢٦١
262

അല്ലാഹുവിന്റെ വഴിയില്‍ സ്വന്തം ധനം ചെലവ് ചെയ്യുന്നവരും പിന്നീട് തങ്ങള്‍ ചെലവ് ചെയ്തതിനെത്തുടര്‍ന്ന് ഉപകാരം എടുത്തുപറയുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുന്നവരും ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ തക്ക പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കുന്നതുമല്ല.

ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ فِي سَبِيلِ ٱللَّهِ ثُمَّ لَا يُتۡبِعُونَ مَآ أَنفَقُواْ مَنّٗا وَلَآ أَذٗى لَّهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٢٦٢
263

നല്ല വാക്ക് പറയലും മാപ്പ് ചെയ്തുകൊടുക്കലുമാണ് ഉപദ്രവം തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം. അല്ലാഹു നിരാശ്രയനും വളരെ വലിയ ക്ഷമാശീലനുമാകുന്നു.

۞ قَوۡلٞ مَّعۡرُوفٞ وَمَغۡفِرَةٌ خَيۡرٞ مِّن صَدَقَةٖ يَتۡبَعُهَآ أَذٗىۗ وَٱللَّهُ غَنِيٌّ حَلِيمٞ ۝٢٦٣
264

സത്യവിശ്വാസികളേ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതെ ജനങ്ങളെ കാണിക്കുവാനായി മാത്രം ധനം ചെലവ് ചെയ്യുന്നവനെപ്പോലെ (തന്റെ ദാനധര്‍മങ്ങള്‍ അവന്‍ നിഷ്ഫലമാക്കിയതുപോലെ), ചെയ്ത ഗുണം എടുത്തുപറഞ്ഞും ദാനം വാങ്ങിയവനെ ഉപദ്രവിച്ചും സ്വന്തം ദാനധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്. അവന്റെ സ്ഥിതി മിനുസമുള്ള ഒരു പാറക്കല്ലിന്റെ സ്ഥിതി പോലെയാണ്-അതിന്മേല്‍ മണ്ണടിഞ്ഞുകൂടിയിട്ടുണ്ട്. എന്നിട്ട് അതിന് പെരുമഴ ഏറ്റു. അങ്ങനെ ആ മഴ അതിനെ ഉറച്ചു മിനുസമായ തനിപാറക്കല്ലാക്കി വിട്ടു. തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് യാതൊന്നും അനുഭവിക്കുവാന്‍ അവര്‍ക്ക് കഴിയുകയില്ല. സത്യനിഷേധികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നതല്ല.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُبۡطِلُواْ صَدَقَٰتِكُم بِٱلۡمَنِّ وَٱلۡأَذَىٰ كَٱلَّذِي يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ فَمَثَلُهُۥ كَمَثَلِ صَفۡوَانٍ عَلَيۡهِ تُرَابٞ فَأَصَابَهُۥ وَابِلٞ فَتَرَكَهُۥ صَلۡدٗاۖ لَّا يَقۡدِرُونَ عَلَىٰ شَيۡءٖ مِّمَّا كَسَبُواْۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ ۝٢٦٤
265

അല്ലാഹുവിന്റെ തൃപ്തി തേടിയും തങ്ങളുടെ ഹൃദയങ്ങളെ ദൃഢമാക്കിയും കൊണ്ട് ധനം ചെലവ് ചെയ്യുന്നവരുടെ സ്ഥിതി, ഉയര്‍ന്ന ഭൂമിയിലുള്ള ഒരു തോട്ടത്തിന്റെ സ്ഥിതി പോലെയാണ്. അതിന് ശക്തിയായ മഴ കിട്ടുകയും അങ്ങനെ ഫലങ്ങളെ അത് രണ്ടിരട്ടിയായി നല്‍കുകയും ചെയ്തു. ഇനി പെരുമഴ കിട്ടിയില്ലെങ്കിലും ചാറല്‍മഴ കിട്ടുന്നതാണ്. നിങ്ങളുടെ പ്രവൃത്തികളെ അല്ലാഹു നല്ലപോലെ അറിയുന്നവനാകുന്നു.

وَمَثَلُ ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمُ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ وَتَثۡبِيتٗا مِّنۡ أَنفُسِهِمۡ كَمَثَلِ جَنَّةِۭ بِرَبۡوَةٍ أَصَابَهَا وَابِلٞ فَـَٔاتَتۡ أُكُلَهَا ضِعۡفَيۡنِ فَإِن لَّمۡ يُصِبۡهَا وَابِلٞ فَطَلّٞۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ ۝٢٦٥
266

നിങ്ങളില്‍ ആര്‍ക്കെങ്കിലും ഈത്തപ്പനയുടെയും മുന്തിരിവള്ളിയുടെയും ഒരു തോട്ടമുണ്ടായിരിക്കുക, അതിന്റെ താഴെ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. അവന് മറ്റെല്ലാതരം പഴങ്ങളും അതിലുണ്ട്. അവനാണെങ്കില്‍ വാര്‍ധക്യം പ്രാപിക്കുകയും ചെയ്തു. ബലഹീനരായ കുറെ സന്താനങ്ങളും അവന്നുണ്ട്. അങ്ങനെയിരിക്കെ തീയുള്ള ഒരു കൊടുംചുഴലിക്കാറ്റ് അതിനെ ബാധിക്കുകയും അത് കരിഞ്ഞുപോകുകയും ചെയ്തു-ഈ അവസ്ഥ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കിത്തരുന്നത് നിങ്ങള്‍ ചിന്തിക്കുവാനായിട്ടാണ്.

أَيَوَدُّ أَحَدُكُمۡ أَن تَكُونَ لَهُۥ جَنَّةٞ مِّن نَّخِيلٖ وَأَعۡنَابٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلۡكِبَرُ وَلَهُۥ ذُرِّيَّةٞ ضُعَفَآءُ فَأَصَابَهَآ إِعۡصَارٞ فِيهِ نَارٞ فَٱحۡتَرَقَتۡۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَتَفَكَّرُونَ ۝٢٦٦
267

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചതും ഭൂമിയില്‍ നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതന്നതുമായ നല്ല സാധനങ്ങളില്‍ നിന്ന് ചെലവ് ചെയ്യുക. അതില്‍ നിന്ന് ചീത്ത സാധനം ചെലവ് ചെയ്യുവാന്‍ നിങ്ങളുദ്ദേശിക്കരുത്. അത് കണ്ണടച്ചിട്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കുകയില്ലല്ലോ. അറിയുക, നിശ്ചയമായും അല്ലാഹു നിരാശ്രയനും എല്ലാ പ്രശംസകള്‍ക്കും അര്‍ഹനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَنفِقُواْ مِن طَيِّبَٰتِ مَا كَسَبۡتُمۡ وَمِمَّآ أَخۡرَجۡنَا لَكُم مِّنَ ٱلۡأَرۡضِۖ وَلَا تَيَمَّمُواْ ٱلۡخَبِيثَ مِنۡهُ تُنفِقُونَ وَلَسۡتُم بِـَٔاخِذِيهِ إِلَّآ أَن تُغۡمِضُواْ فِيهِۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَنِيٌّ حَمِيدٌ ۝٢٦٧
268

പിശാച് നിങ്ങളെ ദാരിദ്ര്യത്തെക്കുറിച്ച് ഭയപ്പെടുത്തുകയും നീചകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാമെന്നും ഔദാര്യം കാണിക്കാമെന്നും വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലമായ ഔദാര്യവാനും സര്‍വജ്ഞനുമാണ്.

ٱلشَّيۡطَٰنُ يَعِدُكُمُ ٱلۡفَقۡرَ وَيَأۡمُرُكُم بِٱلۡفَحۡشَآءِۖ وَٱللَّهُ يَعِدُكُم مَّغۡفِرَةٗ مِّنۡهُ وَفَضۡلٗاۗ وَٱللَّهُ وَٰسِعٌ عَلِيمٞ ۝٢٦٨
269

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനം നല്‍കുന്നു. ആര്‍ക്കെങ്കിലും വിജ്ഞാനം നല്‍കപ്പെട്ടാല്‍ നിശ്ചയമായും അവന് ധാരാളം നന്മ നല്‍കപ്പെട്ടു. ബുദ്ധിയുള്ളവരല്ലാതെ ചിന്തിച്ച് ഗ്രഹിക്കുന്നില്ല.

يُؤۡتِي ٱلۡحِكۡمَةَ مَن يَشَآءُۚ وَمَن يُؤۡتَ ٱلۡحِكۡمَةَ فَقَدۡ أُوتِيَ خَيۡرٗا كَثِيرٗاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ ۝٢٦٩
270

നിങ്ങള്‍ എന്ത് ചെലവഴിച്ചിട്ടുണ്ടെങ്കിലും, അല്ലെങ്കില്‍ എന്ത് നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കിലും അത് അല്ലാഹു അറിയുകതന്നെ ചെയ്യും. അക്രമികള്‍ക്ക് ആരും സഹായികളായി ഉണ്ടായിരിക്കുന്നതല്ല.

وَمَآ أَنفَقۡتُم مِّن نَّفَقَةٍ أَوۡ نَذَرۡتُم مِّن نَّذۡرٖ فَإِنَّ ٱللَّهَ يَعۡلَمُهُۥۗ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٍ ۝٢٧٠
271

നിങ്ങള്‍ ദാനങ്ങള്‍ വെളിപ്പെടുത്തുന്നപക്ഷം അത് നല്ലതുതന്നെ; ഇനി അത് മറച്ചുവെക്കുകയും ദരിദ്രന്മാര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അത് നിങ്ങള്‍ക്കേറ്റവും ഉത്തമമാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്ന് മാപ്പ് ചെയ്യുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

إِن تُبۡدُواْ ٱلصَّدَقَٰتِ فَنِعِمَّا هِيَۖ وَإِن تُخۡفُوهَا وَتُؤۡتُوهَا ٱلۡفُقَرَآءَ فَهُوَ خَيۡرٞ لَّكُمۡۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمۡۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝٢٧١
272

അവരെ നേര്‍വഴിയിലാക്കേണ്ട ബാധ്യത താങ്കള്‍ക്കില്ല. പക്ഷേ, താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതാണ്. നിങ്ങള്‍ വല്ല ധനവും ചെലവ് ചെയ്യുന്നുവെങ്കില്‍ അത് സ്വന്തം നന്മക്കു വേണ്ടിയാകുന്നു. അല്ലാഹുവിന്റെ സംതൃപ്തി ആഗ്രഹിച്ചുകൊണ്ടല്ലാതെ നിങ്ങള്‍ യാതൊന്നും ചെലവ് ചെയ്യുന്നില്ലല്ലോ. വല്ല ധനവും ചെലവ് ചെയ്യുന്നുവെങ്കില്‍ അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടും. നിങ്ങള്‍ ദ്രോഹിക്കപ്പെടുകയില്ല.

۞ لَّيۡسَ عَلَيۡكَ هُدَىٰهُمۡ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۗ وَمَا تُنفِقُواْ مِنۡ خَيۡرٖ فَلِأَنفُسِكُمۡۚ وَمَا تُنفِقُونَ إِلَّا ٱبۡتِغَآءَ وَجۡهِ ٱللَّهِۚ وَمَا تُنفِقُواْ مِنۡ خَيۡرٖ يُوَفَّ إِلَيۡكُمۡ وَأَنتُمۡ لَا تُظۡلَمُونَ ۝٢٧٢
273

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടഞ്ഞുനിറുത്തപ്പെട്ട ദരിദ്രന്മാര്‍ക്ക് നിങ്ങള്‍ ധര്‍മം കൊടുക്കുക. ഭൂമിയില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിവുണ്ടായിരിക്കുകയില്ല. (ആത്മാഭിമാനം നിമിത്തം) ചോദിക്കാതിരിക്കുന്നതിനാല്‍ ധനികരാണെന്ന് അവരുടെ സ്ഥിതി അറിയാത്തവന്‍ ധരിക്കും. അവരുടെ ലക്ഷണങ്ങള്‍ കൊണ്ട് താങ്കള്‍ക്കവരെ മനസ്സിലാക്കാം. അവര്‍ ചോദിച്ചു ജനങ്ങളെ വിഷമിപ്പിക്കുകയില്ല. നിങ്ങള്‍ വല്ല ധനവും ചെലവ് ചെയ്യുന്നുവെങ്കില്‍ അതിനെക്കുറിച്ച് നിശ്ചയമായും അല്ലാഹു നല്ലപോലെ അറിയുന്നവനാകുന്നു

لِلۡفُقَرَآءِ ٱلَّذِينَ أُحۡصِرُواْ فِي سَبِيلِ ٱللَّهِ لَا يَسۡتَطِيعُونَ ضَرۡبٗا فِي ٱلۡأَرۡضِ يَحۡسَبُهُمُ ٱلۡجَاهِلُ أَغۡنِيَآءَ مِنَ ٱلتَّعَفُّفِ تَعۡرِفُهُم بِسِيمَٰهُمۡ لَا يَسۡـَٔلُونَ ٱلنَّاسَ إِلۡحَافٗاۗ وَمَا تُنفِقُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ۝٢٧٣
274

രാവും പകലും രഹസ്യമായും പരസ്യമായും സ്വന്തം ധനം ചെലവ് ചെയ്യുന്നതാരോ, തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും ഭയപ്പെടുവാനില്ല. അവര്‍ ദുഃഖിക്കുന്നതുമല്ല.

ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُم بِٱلَّيۡلِ وَٱلنَّهَارِ سِرّٗا وَعَلَانِيَةٗ فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٢٧٤
275

സ്പര്‍ശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവന്‍ എഴുന്നേറ്റുനില്‍ക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതല്ല. നിശ്ചയമായും അതിന് കാരണം 'ക്രിയവിക്രയം പലിശ പോലെത്തന്നെയാണല്ലോ' എന്നവര്‍ പറഞ്ഞതാണ്. (വാസ്തവത്തില്‍) ക്രയവിക്രയം അല്ലാഹു അനുവദിച്ചിട്ടുള്ളതും പലിശ അവന്‍ നിരോധിച്ചിട്ടുള്ളതുമാകുന്നു. എന്നാല്‍ ഏതൊരുത്തനെങ്കിലും തന്റെ രക്ഷിതാവിങ്കല്‍ നിന്ന് സദുപദേശം വന്നുകിട്ടുകയും എന്നിട്ട് അവന്‍ വിരമിക്കുകയും ചെയ്താല്‍ മുമ്പ് വാങ്ങിയത് അവനെടുക്കാം. അവന്റെ കാര്യം അല്ലാഹുവിങ്കലാണിരിക്കുന്നത്. ഇനി വല്ലവരും (പലിശയിലേക്കുതന്നെ) മടങ്ങിയാല്‍ അവര്‍ നരകക്കാരാണ്. അവരതില്‍ നിത്യം നിവസിക്കുന്നവരുമാകുന്നു.

ٱلَّذِينَ يَأۡكُلُونَ ٱلرِّبَوٰاْ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِي يَتَخَبَّطُهُ ٱلشَّيۡطَٰنُ مِنَ ٱلۡمَسِّۚ ذَٰلِكَ بِأَنَّهُمۡ قَالُوٓاْ إِنَّمَا ٱلۡبَيۡعُ مِثۡلُ ٱلرِّبَوٰاْۗ وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ فَمَن جَآءَهُۥ مَوۡعِظَةٞ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمۡرُهُۥٓ إِلَى ٱللَّهِۖ وَمَنۡ عَادَ فَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٢٧٥
276

അല്ലാഹു പലിശയെ മായ്ച്ചുകളയുന്നതും ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നതുമാകുന്നു. നന്ദികെട്ടവനും മഹാപാപിയുമായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നതല്ല.

يَمۡحَقُ ٱللَّهُ ٱلرِّبَوٰاْ وَيُرۡبِي ٱلصَّدَقَٰتِۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ۝٢٧٦
277

നിശ്ചയമായും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവരാരോ, അവരുടെ പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ട്. അവര്‍ക്കൊന്നും ഭയപ്പെടാനില്ല. അവര്‍ വ്യസനിക്കുന്നതുമല്ല.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٢٧٧
278

സത്യവിശ്വാസികളേ, നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളായിട്ടുണ്ടെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പലിശയില്‍ ബാക്കിയുള്ളത് വിട്ടുകളയുകയും ചെയ്യുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَذَرُواْ مَا بَقِيَ مِنَ ٱلرِّبَوٰٓاْ إِن كُنتُم مُّؤۡمِنِينَ ۝٢٧٨
279

എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്നുള്ള യുദ്ധത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കുക. നിങ്ങള്‍ ഖേദിച്ചുമടങ്ങുകയാണെങ്കില്‍ മൂലധനം നിങ്ങള്‍ക്ക് കിട്ടും. നിങ്ങള്‍ ആരോടും അക്രമം ചെയ്യരുത്. നിങ്ങള്‍ ആരാലും അക്രമം ചെയ്യപ്പെടുന്നതുമല്ല.

فَإِن لَّمۡ تَفۡعَلُواْ فَأۡذَنُواْ بِحَرۡبٖ مِّنَ ٱللَّهِ وَرَسُولِهِۦۖ وَإِن تُبۡتُمۡ فَلَكُمۡ رُءُوسُ أَمۡوَٰلِكُمۡ لَا تَظۡلِمُونَ وَلَا تُظۡلَمُونَ ۝٢٧٩
280

വല്ല ഞെരുക്കക്കാരനുമുണ്ടായാല്‍ അവന് ആശ്വാസമുണ്ടാകുന്നതുവരെ ഇടകൊടുക്കേണ്ടതാകുന്നു. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ ദാനമായി വിട്ടുകൊടുക്കലാണ് ഏറ്റവും ഉത്തമം.

وَإِن كَانَ ذُو عُسۡرَةٖ فَنَظِرَةٌ إِلَىٰ مَيۡسَرَةٖۚ وَأَن تَصَدَّقُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝٢٨٠
281

നിങ്ങള്‍ ഒരു ദിവസത്തെ സൂക്ഷിക്കുക. അന്ന് നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നതും പിന്നീട് ഓരോരുത്തരും പ്രവര്‍ത്തിച്ചിട്ടുള്ളത് അവര്‍ക്ക് പരിപൂര്‍ണമായി നല്‍കപ്പെടുന്നതുമാകുന്നു. അവര്‍ ദ്രോഹിക്കപ്പെടുന്നതല്ല.

وَٱتَّقُواْ يَوۡمٗا تُرۡجَعُونَ فِيهِ إِلَى ٱللَّهِۖ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ۝٢٨١
282

സത്യവിശ്വാസികളേ, ഒരവധി നിശ്ചയിച്ചുകൊണ്ട് നിങ്ങള്‍ പരസ്പരം കടമിടപാട് ചെയ്താല്‍ അത് നിങ്ങള്‍ എഴുതിവെക്കുക. ഒരെഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം എഴുത്ത് നിര്‍വഹിക്കട്ടെ. യാതൊരെഴുത്തുകാരനും അല്ലാഹു പഠിപ്പിച്ചുകൊടുത്തതുപോലെ എഴുതുവാന്‍ വിസമ്മതം കാണിക്കരുത്; അവന്‍ എഴുതിക്കൊടുക്കുകതന്നെ ചെയ്യണം. ധനത്തിന്റെ ഉത്തരവാദി (കടം വാങ്ങുന്നവന്‍) എഴുതാനുള്ള വാചകം പറഞ്ഞുകൊടുക്കേണ്ടതാണ്. തന്റെ നാഥനായ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. അതില്‍ നിന്ന് യാതൊന്നും അവന്‍ കുറച്ചുകളയരുത്. ഇനി ധനത്തിന്റെ ഉത്തരവാദി ഒരു ഭോഷനോ കാര്യശേഷിയില്ലാത്തവനോ വാചകം പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആയാല്‍ അവന്റെ രക്ഷാധികാരി നീതിപൂര്‍വം വാചകം പറഞ്ഞുകൊടുക്കണം. നിങ്ങളിലുള്ള പുരുഷന്മാരില്‍ രണ്ടുപേരെ സാക്ഷി നിറുത്തുകയും ചെയ്യുക. പുരുഷന്മാരായി രണ്ടുപേര്‍ ഇല്ലെങ്കില്‍ പിന്നെ നിങ്ങള്‍ തൃപ്തിപ്പെടുന്ന ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷ്യം വഹിക്കണം. (ഒരു പുരുഷനു പകരം രണ്ട് സ്ത്രീകള്‍ വേണമെന്നുവെച്ചത്) അവര്‍ രണ്ടാളില്‍ ഒരുവള്‍ പിഴച്ചാല്‍ മറ്റവള്‍ ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ്. സാക്ഷികള്‍ വിളിക്കപ്പെട്ടാല്‍ നിരസിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ, അവധി വരെ അതെഴുതിവെക്കാന്‍ നിങ്ങള്‍ മടിച്ചുകൂടാ. അത് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയുള്ളതും സാക്ഷ്യം ഏറ്റവും ബലപ്പെടുത്തിനിറുത്തുന്നതും നിങ്ങള്‍ സംശയിക്കാതിരിക്കാന്‍ ഏറ്റവും ഉപയുക്തവുമാകുന്നു. നിങ്ങള്‍ പരസ്പരം റൊക്കമായി കൈമാറുന്ന കച്ചവടമായിരുന്നാല്‍ ഒഴികെ-അപ്പോള്‍ അതെഴുതിവെക്കാതിരിക്കുന്നതില്‍ ദോഷമൊന്നുമില്ല. ക്രയവിക്രയം ചെയ്യുമ്പോള്‍ നിങ്ങള്‍ സാക്ഷി നിറുത്തുക. എഴുത്തുകാരനെയും സാക്ഷിയെയും ഉപദ്രവിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം നിശ്ചയമായും അത് നിയമപരിധിയില്‍ നിന്നുള്ള നിങ്ങളുടെ വ്യതിചലനമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക. അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതരികയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَدَايَنتُم بِدَيۡنٍ إِلَىٰٓ أَجَلٖ مُّسَمّٗى فَٱكۡتُبُوهُۚ وَلۡيَكۡتُب بَّيۡنَكُمۡ كَاتِبُۢ بِٱلۡعَدۡلِۚ وَلَا يَأۡبَ كَاتِبٌ أَن يَكۡتُبَ كَمَا عَلَّمَهُ ٱللَّهُۚ فَلۡيَكۡتُبۡ وَلۡيُمۡلِلِ ٱلَّذِي عَلَيۡهِ ٱلۡحَقُّ وَلۡيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبۡخَسۡ مِنۡهُ شَيۡـٔٗاۚ فَإِن كَانَ ٱلَّذِي عَلَيۡهِ ٱلۡحَقُّ سَفِيهًا أَوۡ ضَعِيفًا أَوۡ لَا يَسۡتَطِيعُ أَن يُمِلَّ هُوَ فَلۡيُمۡلِلۡ وَلِيُّهُۥ بِٱلۡعَدۡلِۚ وَٱسۡتَشۡهِدُواْ شَهِيدَيۡنِ مِن رِّجَالِكُمۡۖ فَإِن لَّمۡ يَكُونَا رَجُلَيۡنِ فَرَجُلٞ وَٱمۡرَأَتَانِ مِمَّن تَرۡضَوۡنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحۡدَىٰهُمَا فَتُذَكِّرَ إِحۡدَىٰهُمَا ٱلۡأُخۡرَىٰۚ وَلَا يَأۡبَ ٱلشُّهَدَآءُ إِذَا مَا دُعُواْۚ وَلَا تَسۡـَٔمُوٓاْ أَن تَكۡتُبُوهُ صَغِيرًا أَوۡ كَبِيرًا إِلَىٰٓ أَجَلِهِۦۚ ذَٰلِكُمۡ أَقۡسَطُ عِندَ ٱللَّهِ وَأَقۡوَمُ لِلشَّهَٰدَةِ وَأَدۡنَىٰٓ أَلَّا تَرۡتَابُوٓاْ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةٗ تُدِيرُونَهَا بَيۡنَكُمۡ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَلَّا تَكۡتُبُوهَاۗ وَأَشۡهِدُوٓاْ إِذَا تَبَايَعۡتُمۡۚ وَلَا يُضَآرَّ كَاتِبٞ وَلَا شَهِيدٞۚ وَإِن تَفۡعَلُواْ فَإِنَّهُۥ فُسُوقُۢ بِكُمۡۗ وَٱتَّقُواْ ٱللَّهَۖ وَيُعَلِّمُكُمُ ٱللَّهُۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝٢٨٢
283

നിങ്ങള്‍ യാത്രയിലായിരിക്കുകയും എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താല്‍ പണയസാധനം കൈവശം വാങ്ങേണ്ടതാണ്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ ചിലരെ വിശ്വസിച്ചാല്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട സാധനം മടക്കിക്കൊടുക്കുകയും തന്റെ രക്ഷിതാവായ അല്ലാഹുവിനെ അവന്‍ സൂക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചുവെക്കരുത്. ആരെങ്കിലും അത് മറച്ചുവെച്ചാല്‍ അവന്റെ ഹൃദയം പാപിയാകുന്നു. അല്ലാഹു നിങ്ങളുടെ പ്രവൃത്തിയെക്കുറിച്ച് തികച്ചും അറിയുന്നവനാണ്.

۞ وَإِن كُنتُمۡ عَلَىٰ سَفَرٖ وَلَمۡ تَجِدُواْ كَاتِبٗا فَرِهَٰنٞ مَّقۡبُوضَةٞۖ فَإِنۡ أَمِنَ بَعۡضُكُم بَعۡضٗا فَلۡيُؤَدِّ ٱلَّذِي ٱؤۡتُمِنَ أَمَٰنَتَهُۥ وَلۡيَتَّقِ ٱللَّهَ رَبَّهُۥۗ وَلَا تَكۡتُمُواْ ٱلشَّهَٰدَةَۚ وَمَن يَكۡتُمۡهَا فَإِنَّهُۥٓ ءَاثِمٞ قَلۡبُهُۥۗ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ ۝٢٨٣
284

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാകുന്നു. സ്വന്തം ഹൃദയങ്ങളിലുള്ളത് വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അതിനെക്കുറിച്ച് അല്ലാഹു നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. അങ്ങനെ താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും; ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും തികച്ചും കഴിവുള്ളവനാകുന്നു.

لِّلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَإِن تُبۡدُواْ مَا فِيٓ أَنفُسِكُمۡ أَوۡ تُخۡفُوهُ يُحَاسِبۡكُم بِهِ ٱللَّهُۖ فَيَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٢٨٤
285

തന്റെ രക്ഷിതാവില്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ അല്ലാഹുവിന്റെ ദൂതന്‍ വിശ്വസിച്ചു. സത്യവിശ്വാസികളും അതില്‍ വിശ്വസിച്ചു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതന്മാരില്‍ ആര്‍ക്കിടയിലും നാം വ്യത്യാസം കല്‍പിക്കുന്നില്ല (എന്നവര്‍ പ്രഖ്യാപിക്കുന്നു). 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ, നിന്റെ അടുക്കലേക്കാണ് ഞങ്ങളുടെ മടക്കം' എന്ന് അവര്‍ പറയുകയും ചെയ്തിരിക്കുന്നു.

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ ۝٢٨٥
286

തന്റെ കഴിവില്‍ പെട്ടത് ചെയ്യാനല്ലാതെ ഒരാളെയും അല്ലാഹു നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ഗുണങ്ങള്‍ അവര്‍ക്കുള്ളതാണ്. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദോഷഫലങ്ങളും അവര്‍ക്കുതന്നെ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ മറന്നുപോവുകയോ വല്ല അബദ്ധവും പ്രവര്‍ത്തിച്ചുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങളെ നീ പിടിച്ച് ശിക്ഷിക്കരുതേ! രക്ഷിതാവേ, ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ ചുമത്തിയതുപോലെയുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ! രക്ഷിതാവേ, ഞങ്ങള്‍ക്ക് വഹിക്കാന്‍ കഴിയാത്തത് ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ! ഞങ്ങള്‍ക്ക് മാപ്പ് ചെയ്യുകയും പൊറുത്തുതരികയും കരുണ വര്‍ഷിക്കുകയും ചെയ്യേണമേ! നീ ഞങ്ങളുടെ രക്ഷാധികാരിയാണ്; അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ സഹായിക്കേണമേ!

لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرٗا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ۝٢٨٦