Monday, 12 October 2026 Hijri: — 07:35:32 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അൽ ഫീൽ الفيل Al-Fil

Surah 105 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ ഫീൽ (Al-Fil), ഖുർആൻ അധ്യായം 105 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Fil with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

താങ്കളുടെ റബ്ബ് ആനക്കാരെക്കൊണ്ട് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് താങ്കള്‍ കണ്ടില്ലേ?

أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ ۝١
2

അവരുടെ കുതന്ത്രം അവന്‍ നഷ്ടത്തില്‍ ആക്കിയില്ലേ?

أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِي تَضۡلِيلٖ ۝٢
3

അവരുടെ മേല്‍ അവന്‍ ഒരുതരം കൂട്ടംകൂട്ടമായ പക്ഷികളെ അയക്കുകയും ചെയ്തു.

وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ ۝٣
4

അവ അവരെ ചൂള വെച്ച കല്ലു കൊണ്ട് എറിഞ്ഞുകൊണ്ടിരുന്നു.

تَرۡمِيهِم بِحِجَارَةٖ مِّن سِجِّيلٖ ۝٤
5

അങ്ങനെ അല്ലാഹു അവരെ തിന്നപ്പെട്ട വൈക്കോല്‍ പോലെയാക്കിത്തീര്‍ത്തു.

فَجَعَلَهُمۡ كَعَصۡفٖ مَّأۡكُولِۭ ۝٥