Monday, 12 October 2026 Hijri: — 02:27:02 pm
MalayalamQuran.in
Quran translation reader

അൽ ഹുമസ الهمزة Al-Humazah

Surah 104 മക്കിയ്യ • مكية • Makkiyah 9 ആയത്തുകൾ • 9 Ayahs

സൂറത്ത് അൽ ഹുമസ (Al-Humazah), ഖുർആൻ അധ്യായം 104 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 9 ആയത്തുകൾ വായിക്കുക. Read Surah Al-Humazah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(അന്യരെ) ധാരാളം ദൂഷണം പറയുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന എല്ലാവര്‍ക്കും വമ്പിച്ച നാശം.

وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ ۝١
2

ധനം ശേഖരിക്കുകയും അത് എണ്ണിക്കണക്കാക്കി വെക്കുകയും ചെയ്തവര്‍ക്ക്.

ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ ۝٢
3

തന്റെ ധനം തന്നെ (ഇവിടെ) ശാശ്വതമാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു.

يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ ۝٣
4

അതുവേണ്ടാ. നിശ്ചയമായും അവനെ ഹുഥമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

كـَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ ۝٤
5

ഹുഥമ എന്താണെന്ന് താങ്കള്‍ക്ക് അറിവ് നല്‍കിയതെന്താകുന്നു?

وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ ۝٥
6

അല്ലാഹുവിന്റെ ആളിക്കത്തിക്കപ്പെടുന്ന അഗ്നിയാണത്.

نَارُ ٱللَّهِ ٱلۡمُوقَدَةُ ۝٦
7

അത് ഹൃദയങ്ങളുടെ മേല്‍ പൊതിയും.

ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ ۝٧
8

നിശ്ചയമായും അവരുടെ മേല്‍ അതടച്ചു മൂടപ്പെടുന്നതായിരിക്കും.

إِنَّهَا عَلَيۡهِم مُّؤۡصَدَةٞ ۝٨
9

നീട്ടിയുണ്ടാക്കപ്പെട്ട ചില തൂണുകളില്‍ ആയിക്കൊണ്ട്.

فِي عَمَدٖ مُّمَدَّدَةِۭ ۝٩