Sunday, 11 October 2026 Hijri: — 07:37:12 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അത്തകാസുർ التكاثر At-Takathur

Surah 102 മക്കിയ്യ • مكية • Makkiyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അത്തകാസുർ (At-Takathur), ഖുർആൻ അധ്യായം 102 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah At-Takathur with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പരസ്പരം പെരുപ്പം കാണിച്ചുപറയല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു;

أَلۡهَىٰكُمُ ٱلتَّكَاثُرُ ۝١
2

നിങ്ങള്‍ ഖബ്ര്‍സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നതുവരെ.

حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ۝٢
3

വേണ്ടാ! പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാകും.

كـَلَّا سَوۡفَ تَعۡلَمُونَ ۝٣
4

പിന്നെ വേണ്ടാ! വഴിയെ നിങ്ങള്‍ക്ക് മനസ്സിലാകും.

ثُمَّ كـَلَّا سَوۡفَ تَعۡلَمُونَ ۝٤
5

നിശ്ചയമായും നിങ്ങള്‍ ദൃഢമായ അറിവ് അറിഞ്ഞിരുന്നെങ്കില്‍ (നിങ്ങള്‍ ഒട്ടും അങ്ങനെ ചെയ്യുമായിരുന്നില്ല.)

كـَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ ۝٥
6

ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യുന്നതാണ്.

لَتَرَوُنَّ ٱلۡجَحِيمَ ۝٦
7

പിന്നെ നിശ്ചയമായും നിങ്ങള്‍ അതിനെ ദൃഢമായ കണ്‍കാഴ്ചയായി കാണുക തന്നെ ചെയ്യും.

ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ ۝٧
8

അനന്തരം അന്നത്തെ ദിവസം നിങ്ങളുടെ സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും നിങ്ങളോട് ചോദിക്കപ്പെടും.

ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ ۝٨