Sunday, 11 October 2026 Hijri: — 05:56:26 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഖാരിഅ القارعة Al-Qariah

Surah 101 മക്കിയ്യ • مكية • Makkiyah 11 ആയത്തുകൾ • 11 Ayahs

സൂറത്ത് അൽ ഖാരിഅ (Al-Qariah), ഖുർആൻ അധ്യായം 101 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Qariah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ശക്തിയായി മുട്ടുന്ന ആ (ഭയങ്കര) സംഭവം!

ٱلۡقَارِعَةُ ۝١
2

ശക്തിയായി മുട്ടുന്ന സംഭവമെന്നാല്‍ എന്ത്?

مَا ٱلۡقَارِعَةُ ۝٢
3

ശക്തിയായി മുട്ടുന്ന സംഭവമെന്നാല്‍ എന്താണെന്ന് താങ്കള്‍ക്ക് അറിവ് നല്‍കിയതെന്ത്?

وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ ۝٣
4

മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെ ആകുന്ന ദിവസം,

يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ ۝٤
5

പര്‍വതങ്ങള്‍ കടയപ്പെട്ട രോമം പോലെയും ആയിത്തീരുന്ന ദിവസം (അതുണ്ടാകും).

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ ۝٥
6

അപ്പോള്‍, ആരുടെ തുലാസുകള്‍ കനം തൂങ്ങിയോ,

فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ ۝٦
7

അവന്‍ സംതൃപ്തജീവിതത്തിലായിരിക്കും.

فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٧
8

ആരുടെ തുലാസുകള്‍ ലഘുവായോ,

وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ ۝٨
9

അവന്റെ സങ്കേതം ഹാവിയ ആകുന്നു.

فَأُمُّهُۥ هَاوِيَةٞ ۝٩
10

അത് (ഹാവിയ) എന്താണെന്ന് താങ്കള്‍ക്ക് അറിവ് നല്‍കിയതെന്താണ്?

وَمَآ أَدۡرَىٰكَ مَا هِيَهۡ ۝١٠
11

ചൂടേറിയ അഗ്നിയാകുന്നു (അത്).

نَارٌ حَامِيَةُۢ ۝١١