Sunday, 11 October 2026 Hijri: — 06:48:49 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ആദിയാത്ത് العاديات Al-Adiyat

Surah 100 മക്കിയ്യ • مكية • Makkiyah 11 ആയത്തുകൾ • 11 Ayahs

സൂറത്ത് അൽ ആദിയാത്ത് (Al-Adiyat), ഖുർആൻ അധ്യായം 100 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Adiyat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

കിതച്ച് വളരെ വേഗം ഓടുന്നവ തന്നെയാണ് (സത്യം),

وَٱلۡعَٰدِيَٰتِ ضَبۡحٗا ۝١
2

അങ്ങനെ (കുളമ്പുകള്‍ കല്ലില്‍ അടിച്ച്) തീ പറപ്പിക്കുകയും,

فَٱلۡمُورِيَٰتِ قَدۡحٗا ۝٢
3

എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുകയും,

فَٱلۡمُغِيرَٰتِ صُبۡحٗا ۝٣
4

പൊടിപടലം ഇളക്കിവിടുകയും,

فَأَثَرۡنَ بِهِۦ نَقۡعٗا ۝٤
5

(ശത്രു)സമൂഹനടുവില്‍ പ്രവേശിക്കുകയും ചെയ്യുന്നവ (തന്നെയാണ് സത്യം),

فَوَسَطۡنَ بِهِۦ جَمۡعًا ۝٥
6

നിശ്ചയമായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദികെട്ടവന്‍ തന്നെയാണ്.

إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ ۝٦
7

അവന്‍ തന്നെ അതിന് സാക്ഷിയുമാകുന്നു.

وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ ۝٧
8

നിശ്ചയമായും അവന്‍ ധനത്തോട് അതിയായ പ്രേമം കാട്ടുന്നവനുമാണ്.

وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ ۝٨
9

എന്നാല്‍, അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളില്‍ ഉള്ളത് ഇളക്കി മറിച്ചു പുറത്താക്കപ്പെടുകയും,

۞ أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ ۝٩
10

ഹൃദയങ്ങളില്‍ ഉള്ളത് പുറത്തുവരുത്തെപ്പടുകയും ചെയ്യുമ്പോള്‍ (എന്തായിരിക്കും അവന്റെ സ്ഥിതി?)

وَحُصِّلَ مَا فِي ٱلصُّدُورِ ۝١٠
11

നിശ്ചയമായും അവരുടെ റബ്ബ് അന്നത്തെ ദിവസം അവര്‍ക്ക് പ്രതിഫലം നല്‍കുന്നവന്‍ തന്നെയാണ്.

إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ ۝١١