Monday, 12 October 2026 Hijri: — 07:32:15 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അസ്സൽസല الزلزلة Az-Zalzalah

Surah 99 മദനിയ്യ • مدنية • Madaniyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അസ്സൽസല (Az-Zalzalah), ഖുർആൻ അധ്യായം 99 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah Az-Zalzalah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഭൂമിയെ അതിന്റെ (ഭയങ്കര) കമ്പനം കമ്പിപ്പിക്കപ്പെട്ടാല്‍

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا ۝١
2

ഭൂമി അതിന്റെ ഭാരങ്ങളെ പുറംതള്ളുകയും ചെയ്താല്‍

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا ۝٢
3

അതിനെന്ത് സംഭവിച്ചു എന്ന് (പരിഭ്രാന്തനായ) മനുഷ്യന്‍ ചോദിക്കുകയും ചെയ്താല്‍

وَقَالَ ٱلۡإِنسَٰنُ مَا لَهَا ۝٣
4

അതെ, ആ ദിവസം അതിന്റെ വര്‍ത്തമാനങ്ങള്‍ അത് പറഞ്ഞറിയിക്കുന്നതാണ്.

يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا ۝٤
5

തന്റെ റബ്ബ് അതിന് ബോധനം നല്‍കിയ കാരണത്താല്‍.

بِأَنَّ رَبَّكَ أَوۡحَىٰ لَهَا ۝٥
6

അന്നത്തെ ദിവസം ജനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന(ഫല)ങ്ങള്‍ കാണിച്ചുകൊടുക്കപ്പെടുവാനായി അവര്‍ വിഭിന്ന സംഘങ്ങളായി രംഗത്തുവരുന്നതാകുന്നു.

يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ ۝٦
7

ആരെങ്കിലും (ഇഹലോകത്തു വെച്ച്) ഒരണുവിന്‍ തൂക്കം നന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതവന്‍ കാണും.

فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ ۝٧
8

ആരെങ്കിലും ഒരു അണുവിന്‍ തൂക്കം തിന്മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും അവന്‍ കാണും.

وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ ۝٨