Monday, 12 October 2026 Hijri: — 03:23:20 pm
MalayalamQuran.in
Quran translation reader

അൽ ബയ്യിന البينة Al-Bayyinah

Surah 98 മദനിയ്യ • مدنية • Madaniyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അൽ ബയ്യിന (Al-Bayyinah), ഖുർആൻ അധ്യായം 98 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah Al-Bayyinah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

വേദക്കാരും ബഹുദൈവവിശ്വാസികളും ആയ സത്യനിഷേധികള്‍ തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തുന്നതുവരെ (സത്യനിഷേധത്തില്‍ നിന്ന്) വേറിട്ടു പോരുന്നവരായിട്ടില്ല.

لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ ۝١
2

പരിശുദ്ധ ഏടുകള്‍ അവര്‍ക്ക് ഓതിക്കൊടുക്കുന്ന അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു റസൂല്‍ (അവര്‍ക്ക് വന്നെത്തുന്നതുവരെ).

رَسُولٞ مِّنَ ٱللَّهِ يَتۡلُواْ صُحُفٗا مُّطَهَّرَةٗ ۝٢
3

അവക്രമായ മതവിധികള്‍ അതിലുണ്ട്.

فِيهَا كُتُبٞ قَيِّمَةٞ ۝٣
4

വേദം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.

وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَةُ ۝٤
5

മതത്തെ അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് യാതൊരു വക്രതയും ഇല്ലാത്തവരായ നിലയില്‍ അവനെ ആരാധിക്കുവാനും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുവാനും സകാത്ത് കൊടുക്കുവാനും മാത്രമാണ് അവരോട് കല്‍പിക്കപ്പെട്ടിരുന്നത്. വക്രതയില്ലാത്ത മതം അതാണ്.

وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ ۝٥
6

വേദക്കാരും ബഹുദൈവവിശ്വാസികളുമായ സത്യനിഷേധികള്‍ നരകാഗ്നിയിലായിരിക്കും, തീര്‍ച്ച; അതില്‍ അവര്‍ നിരന്തരവാസികളായ നിലയില്‍. അവരാണ് സൃഷ്ടികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍.

إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ فِي نَارِ جَهَنَّمَ خَٰلِدِينَ فِيهَآۚ أُوْلَٰٓئِكَ هُمۡ شَرُّ ٱلۡبَرِيَّةِ ۝٦
7

നിശ്ചയമായും സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ അവര്‍ തന്നെയാണ് സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടര്‍.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ هُمۡ خَيۡرُ ٱلۡبَرِيَّةِ ۝٧
8

തങ്ങളുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലം അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വര്‍ഗങ്ങളാണ്; അവരതില്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അല്ലാഹു അവരെക്കുറിച്ചും അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അത് (ആ പ്രതിഫലം) തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നവനുള്ളതാണ്.

جَزَآؤُهُمۡ عِندَ رَبِّهِمۡ جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ لِمَنۡ خَشِيَ رَبَّهُۥ ۝٨