പരമദയാലുവും കരുണാമയനുമായ അല്ലാഹുവിന്റെ നാമധേയത്തില്‍. സ്തുതികളത്രയും മുഴുലോകത്തിന്റെയും നാഥനായ അല്ലാഹുവിനാകുന്നു1
പരമദയാലുവും കരുണാമയനുമായവന്‍;2
പ്രതിഫലദിനത്തിന്റെ അധിപന്‍.3
3 വിശദീകരണങ്ങൾ കാണുക
1. എല്ലാവിധ സ്‌തോത്രങ്ങള്‍ക്കും സ്തുതികീര്‍ത്തനങ്ങള്‍ക്കും ശരിയായവിധം അര്‍ഹതപ്പെട്ടവന്‍ സര്‍വലോകങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും അധിപനുമായ അല്ലാഹുവാണ്. ഈ വിശാലാര്‍ത്ഥത്തിലാണിവിടെ നാഥന്‍ (റബ്ബ്) എന്ന് ഉപയോഗിച്ചിരിക്കുന്നത്.
2. അല്ലാഹുവിന്റെ രണ്ടു സുപ്രധാനവിശേഷണങ്ങളാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. ഒന്നാം സൂക്തമായ 'ബിസ്മി'യിലും ഇവ കാണാം. അവന്റെ കനിവിനും കാരുണ്യത്തിനും ദയാവായ്പിനും കൈയും കണക്കുമില്ല. തീരങ്ങളും ആഴങ്ങളും കാണാനാകാത്ത മഹാസാഗരമാണത്. കടുത്ത ധിക്കാരികള്‍ക്കും നിഷേധികള്‍ക്കും വരെ പരിധിയില്ലാതെ അവന്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നത് സുജ്ഞാതമല്ലേ? സത്യവിശ്വാസികളും സല്‍കര്‍മികളുമായ പ്രജകള്‍ പരലോകത്ത് അവന്റെ സവിശേഷ കാരുണ്യത്തിനു വിധേയരാകുന്നു.
3. പ്രതിഫല ദിനം കൊണ്ട് ഉദ്ദേശ്യം ഖിയാമനാള്‍ ആണ്. അന്ത്യനാളില്‍ മാത്രമല്ല എല്ലാകാലത്തും ലോകത്തും അല്ലാഹു തന്നെയാണ് അധിപനും രാജാവും. പക്ഷെ ഇഹലോകത്ത് മറ്റുപലരും അതവകാശപ്പെടുന്നുണ്ട്. പരലോകത്താകട്ടെ, ആരുമതിനു മുതിരായ്കയാല്‍ സര്‍വാംഗീകൃതനായ അധിപനായിരിക്കും അല്ലാഹു. ഖുര്‍ആന്‍ 40:16ല്‍ ഇതു സ്പഷ്ടമാക്കിയിട്ടുണ്ട്.