Monday, 12 October 2026 Hijri: — 05:18:53 pm
MalayalamQuran.in
Quran translation reader

അന്നാസ് الناس An-Nas

Surah 114 മക്കിയ്യ • مكية • Makkiyah 6 ആയത്തുകൾ • 6 Ayahs

സൂറത്ത് അന്നാസ് (An-Nas), ഖുർആൻ അധ്യായം 114 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 6 ആയത്തുകൾ വായിക്കുക. Read Surah An-Nas with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

നബീ, പ്രഖ്യാപിക്കുക: മനുഷ്യരുടെ രക്ഷാകര്‍ത്താവും രാജാവും ആരാധ്യനുമായവനോട്, ജനമനസ്സുകളില്‍ ദുര്‍ബോധനം നടത്തി മറഞ്ഞുകളയുന്ന മനുഷ്യ-ജിന്നുകളില്‍ പെട്ട ദുര്‍ബോധകരുടെ തിന്മകളില്‍ നിന്നു ഞാന്‍ കാവല്‍ തേടുന്നു1

1 വിശദീകരണം കാണുക

1. മനുഷ്യരുടെ രക്ഷാകര്‍ത്താവ്, മനുഷ്യരുടെ രാജാവ്, മനുഷ്യരുടെ ആരാധ്യന്‍ എന്നിങ്ങനെ മൂന്ന് സൂക്തങ്ങളിലും മനുഷ്യന്‍ (അന്നാസ്) എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നത് അല്ലാഹുവിങ്കല്‍ അവനുള്ള വിവിധ തരം ബഹുമതികളുടെ സൂചനയായാണ്. ഇബ്‌ലീസാണ് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവും ബദ്ധവൈരിയും- 28:15, 36:60. പിന്നെ, അവന്റെ സന്തതികള്‍, പൈശാചിക സ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന മനുഷ്യപ്പിശാചുക്കള്‍ (6:112, 2:14) മുതലായവരുടെ സകലമാന തിന്മകളിലും ദ്രോഹങ്ങളിലും പ്രതിലോമ പ്രവര്‍ത്തനങ്ങളിലും നിന്നുള്ള കാവലാണ് ഇതിലൂടെ ചോദിക്കുന്നത്...

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ۝١
مَلِكِ ٱلنَّاسِ ۝٢
إِلَٰهِ ٱلنَّاسِ ۝٣
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ۝٤
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ۝٥
مِنَ ٱلۡجِنَّةِ وَٱلنَّاسِ ۝٦