Sunday, 11 October 2026 Hijri: — 02:17:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഫലഖ് الفلق Al-Falaq

Surah 113 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ ഫലഖ് (Al-Falaq), ഖുർആൻ അധ്യായം 113 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Falaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

നബീ, പ്രഖ്യാപിക്കുക: പ്രഭാതത്തിന്റെ രക്ഷിതാവിനോട് അവന്‍ പടച്ച സര്‍വത്തിന്റെ നാശത്തില്‍ നിന്നും ഇരുളടയുന്ന രാത്രിയുടെ തിന്മയില്‍ നിന്നും കെട്ടുകളില്‍ ഊതുന്ന മാരണക്കാരികളുടെ ദ്രോഹത്തില്‍ നിന്നും അസൂയാലു അസൂയ പുലര്‍ത്തുമ്പോഴുള്ള വിപത്തില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു1

1 വിശദീകരണം കാണുക

1. ഈ സൂറയും ഇതിനു ശേഷമുള്ള സൂറത്തുന്നാസും 'അല്‍മുഅവ്വിദത്തൈന്‍' എന്നറിയപ്പെടുന്നു. പിശാചില്‍ നിന്നും മാരണത്തില്‍ നിന്നും അസൂയാലുക്കളില്‍ നിന്നും മറ്റെല്ലാ വിധ തിന്മകളില്‍ നിന്നുമുള്ള കാവല്‍ തേടലാണ് ഇവയുടെ പ്രമേയം. ലബീദുബ്‌നുല്‍അഅ്‌സ്വം എന്ന ജൂതന്‍ നബി(സ്വ)ക്ക് മാരണം ചെയ്യുകയും തന്മൂലം രോഗബാധയുണ്ടാവുകയും ചെയ്തു. ജിബ്‌രീലും മീക്കാഈലും വന്ന് മന്ത്രിച്ചു... (ബുഖാരി, മുസ്‌ലിം, അഹ്മദ്, തുര്‍മുദീ, നസാഈ...). മാരണവൃത്തി ഒരു തൊഴിലായി അന്ന് ചെയ്തിരുന്നത് സ്ത്രീകളാണ്; അതുകൊണ്ടാണ് സൂക്തം നാലില്‍ സ്ത്രീലിംഗം പ്രയോഗിച്ചത്. ഈ രണ്ട് സൂറകളുടെയും മഹത്ത്വം സംബന്ധമായി വിവിധ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ۝١
مِن شَرِّ مَا خَلَقَ ۝٢
وَمِن شَرِّ غَاسِقٍ إِذَا وَقَبَ ۝٣
وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ ۝٤
وَمِن شَرِّ حَاسِدٍ إِذَا حَسَدَ ۝٥