Monday, 12 October 2026 Hijri: — 04:13:48 pm
MalayalamQuran.in
Quran translation reader

അദ്ദുഹാ الضحى Ad-Duha

Surah 93 മക്കിയ്യ • مكية • Makkiyah 11 ആയത്തുകൾ • 11 Ayahs

സൂറത്ത് അദ്ദുഹാ (Ad-Duha), ഖുർആൻ അധ്യായം 93 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Ad-Duha with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പൂര്‍വ്വാഹ്നം തന്നെയാണ സത്യം.

وَٱلضُّحَىٰ ۝١
2

രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍.

وَٱلَّيۡلِ إِذَا سَجَىٰ ۝٢
3

(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ۝٣
4

തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ ۝٤
5

വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.

وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ ۝٥
6

നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ ۝٦
7

നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

وَوَجَدَكَ ضَآلّٗا فَهَدَىٰ ۝٧
8

നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.

وَوَجَدَكَ عَآئِلٗا فَأَغۡنَىٰ ۝٨
9

എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌.

فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ ۝٩
10

ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ ۝١٠
11

നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ ۝١١