സൂറത്ത് അബസ (Abasa)യിലെ 42 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Abasa.
1
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
عَبَسَ وَتَوَلَّىٰٓ ١
തഫ്സീർആയത്ത് 1
നബി -ﷺ- അവിടുത്തെ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു.
2
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
أَن جَآءَهُ ٱلۡأَعۡمَىٰ ٢
തഫ്സീർആയത്ത് 2
അന്ധനായിരുന്ന അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം ഉപദേശം ആരാഞ്ഞു കൊണ്ട് വന്നതിനാൽ; അദ്ദേഹം വന്ന സമയം മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരുമായി നബി -ﷺ- തിരക്കിലായിരുന്നു; അവർ ഈ സന്മാർഗം സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ.
3
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ٣
തഫ്സീർആയത്ത് 3
റസൂലേ! നിനക്ക് എന്തറിയാം?! ഒരു വേള ആ അന്ധൻ തൻ്റെ തിന്മകളിൽ നിന്ന് ശുദ്ധി പ്രാപിച്ചിരുന്നെങ്കിലോ?
4
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ ٤
തഫ്സീർആയത്ത് 4
അല്ലെങ്കിൽ നിൻ്റെ ഉപദേശങ്ങൾ കേൾക്കുകയും, അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അതിൽ നിന്ന് അദ്ദേഹത്തിന് ഉപകാരമുണ്ടാവുകയും ചെയ്തേക്കാം.
5
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
أَمَّا مَنِ ٱسۡتَغۡنَىٰ ٥
തഫ്സീർആയത്ത് 5
എന്നാൽ നീ എത്തിച്ചു കൊടുത്ത ഈമാനിന് പകരം തൻ്റെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് ധന്യത നടിച്ചവനാകട്ടെ;
6
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
فَأَنتَ لَهُۥ تَصَدَّىٰ ٦
തഫ്സീർആയത്ത് 6
നീ അവന് മുഖം നൽകുകയും, അവനിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു.
ഉന്നതമായ ഒരിടത്ത് ഉയർച്ചയിൽ, ഒരു മാലിന്യമോ മ്ലേഛതയോ ബാധിക്കാതെ പരിശുദ്ധമായിക്കൊണ്ട്.
15
ചില സന്ദേശവാഹകരുടെ കൈകളിലാണത്.
بِأَيۡدِي سَفَرَةٖ ١٥
തഫ്സീർആയത്ത് 15
മലക്കുകളിലെ സന്ദേശവാഹകരായ ചിലരുടെ കൈകളിലാണ് അതുള്ളത്.
16
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
كِرَامِۭ بَرَرَةٖ ١٦
തഫ്സീർആയത്ത് 16
തങ്ങളുടെ റബ്ബിങ്കൽ ആദരണീയരും, ധാരാളം നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ ആയിട്ടുള്ളവരുടെ.
17
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ ١٧
തഫ്സീർആയത്ത് 17
നിഷേധിയായ മനുഷ്യൻ ശപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള അവൻ്റെ നിഷേധം എത്ര കഠിനമാണ് !
18
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
مِنۡ أَيِّ شَيۡءٍ خَلَقَهُۥ ١٨
തഫ്സീർആയത്ത് 18
ഭൂമിയിൽ അഹങ്കാരിക്കാനും അല്ലാഹുവിനെ നിഷേധിക്കാനും മാത്രം എന്തൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത്?!
19
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ١٩
തഫ്സീർആയത്ത് 19
കുറച്ച് വെള്ളത്തിൽ നിന്നാണ് അവനെ അല്ലാഹു പടച്ചത്. എന്നിട്ട് ഘട്ടംഘട്ടമായി അവൻ്റെ സൃഷ്ടിപ്പിനെ നിർണ്ണയിക്കുകയും ചെയ്തു.
20
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
ثُمَّ ٱلسَّبِيلَ يَسَّرَهُۥ ٢٠
തഫ്സീർആയത്ത് 20
ആ ഘട്ടങ്ങൾക്ക് ശേഷം മാതാവിൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കി കൊടുക്കുകയും ചെയ്തു.
21
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ٢١
തഫ്സീർആയത്ത് 21
ശേഷം ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് നിശ്ചയിച്ചു നൽകിയതിന് ശേഷം അവനെ അല്ലാഹു മരിപ്പിച്ചു. പുനരുജ്ജീവിപ്പിക്കപ്പെടുന്നത് വരെ നിലകൊള്ളാൻ അവന് ഖബ്റും നിശ്ചയിച്ചു.
22
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.
ثُمَّ إِذَا شَآءَ أَنشَرَهُۥ ٢٢
തഫ്സീർആയത്ത് 22
ശേഷം അല്ലാഹു ഉദ്ദേശിച്ചാൽ വിചാരണ ചെയ്യുന്നതിനും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുന്നതിനുമായി അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്.
23
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ ٢٣
തഫ്സീർആയത്ത് 23
എൻ്റെ രക്ഷിതാവിനോട് എനിക്കുള്ള ബാധ്യതയെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്ന അവൻ്റെ ധാരണ പോലെയല്ല കാര്യം; അല്ലാഹു അവനോട് കൽപ്പിച്ച നിർബന്ധ കർമ്മങ്ങൾ അവൻ നിർവ്വഹിച്ചിട്ടില്ല.
24
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കട്ടെ.
فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ ٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൽ അവിശ്വസിച്ച മനുഷ്യൻ അവൻ കഴിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കട്ടെ. എങ്ങനെയാണ് അതവന് ലഭിച്ചത്?
25
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا ٢٥
തഫ്സീർആയത്ത് 25
അതിൻ്റെ ഉത്ഭവം ആകാശത്ത് നിന്ന് ശക്തിയായി പെയ്ത പേമാരിയിൽ നിന്നാണ്.
26
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി.(3)
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا ٢٦
തഫ്സീർആയത്ത് 26
പിന്നീട് നാം ഭൂമിയെ പിളർത്തുകയും, അതിൽ നിന്ന് സസ്യങ്ങൾ പൊട്ടിമുളക്കുകയും ചെയ്തു.
27
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
فَأَنۢبَتۡنَا فِيهَا حَبّٗا ٢٧
തഫ്സീർആയത്ത് 27
അങ്ങനെ നാം അതിൽ ധാന്യങ്ങൾ മുളപ്പിച്ചു. അതിൽ ഗോതമ്പും ചോളവും മറ്റുമെല്ലാമുണ്ട്.
28
മുന്തിരിയും പച്ചക്കറികളും
وَعِنَبٗا وَقَضۡبٗا ٢٨
തഫ്സീർആയത്ത് 28
അതിൽ നാം മുന്തിരിയും, നിങ്ങളൂടെ കന്നുകാലികൾക്ക് ഭക്ഷണമായി കൊണ്ട് സസ്യങ്ങളും മുളപ്പിച്ചു.
29
ഒലീവും ഈന്തപ്പനയും
وَزَيۡتُونٗا وَنَخۡلٗا ٢٩
തഫ്സീർആയത്ത് 29
അതിൽ നാം ഒലീവും ഈന്തപ്പനയും മുളപ്പിച്ചു.
30
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും
وَحَدَآئِقَ غُلۡبٗا ٣٠
തഫ്സീർആയത്ത് 30
അതിൽ നാം ധാരാളം ചെടികളുള്ള പൂന്തോട്ടങ്ങളും മുളപ്പിച്ചു.
31
പഴവര്‍ഗവും പുല്ലും.
وَفَٰكِهَةٗ وَأَبّٗا ٣١
തഫ്സീർആയത്ത് 31
അതിൽ പഴവർഗങ്ങൾ മുളപ്പിച്ചു, നിങ്ങളുടെ കന്നുകാലികൾക്ക് മേയാനുള്ള ഭക്ഷണവും നാം മുളപ്പിച്ചു.
32
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ٣٢
തഫ്സീർആയത്ത് 32
നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും അതിൽ നിന്ന് ഉപകരിക്കുന്നതിന് വേണ്ടി.
33
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
فَإِذَا جَآءَتِ ٱلصَّآخَّةُ ٣٣
തഫ്സീർആയത്ത് 33
എന്നാൽ ചെകിടടിപ്പിക്കുന്ന ഉച്ചത്തിലുള്ള അട്ടഹാസം വന്നു കഴിഞ്ഞാൽ; കാഹളത്തിലുള്ള രണ്ടാമത്തെ ഊത്താണ് അത്.
34
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ ٣٤
തഫ്സീർആയത്ത് 34
മനുഷ്യൻ തൻ്റെ സഹോദരനിൽ നിന്ന് ഓടിയകലുന്ന ദിവസം.
35
തന്‍റെ മാതാവിനെയും പിതാവിനെയും
وَأُمِّهِۦ وَأَبِيهِ ٣٥
തഫ്സീർആയത്ത് 35
തൻ്റെ മാതാവിൽ നിന്നും പിതാവിൽ നിന്നും അവൻ ഓടിരക്ഷപ്പെടും.
36
ഭാര്യയെയും മക്കളെയും (വിട്ട് ഓടിപ്പോകുന്ന ദിവസം).
وَصَٰحِبَتِهِۦ وَبَنِيهِ ٣٦
തഫ്സീർആയത്ത് 36
അവൻ തൻ്റെ ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും ഓടി രക്ഷപ്പെടും.
37
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.(4)